മന്ദാരക്കനവ് – 8 1അടിപൊളി  

 

ആര്യൻ കത്തുകളുമായി ഇറങ്ങിയ ശേഷം അധികം താമസിക്കാതെ തന്നെ തിരിച്ചെത്തി. ഉച്ചയ്ക്ക് കഴിക്കാൻ സമയം ആയപ്പോൾ ആര്യൻ ഷട്ടർ താഴ്ത്തിയ ശേഷം ലിയയുടെ ഒപ്പം തന്നെ അകത്തേക്ക് പോയി.

 

“എന്താ നീ പോണില്ലെ കഴിക്കാൻ…?” തൻ്റെ ഒപ്പം അകത്തേക്ക് വന്ന ആര്യനെ കണ്ട് ലിയ ചോദിച്ചു.

 

“ഞാൻ കൊണ്ടുവന്നിട്ടുണ്ട്…ചേച്ചി ഇനിമുതൽ ഒറ്റയ്ക്ക് ഇവിടെ ഇരിക്കണ്ട എന്ന് കരുതി…” ആര്യൻ പറഞ്ഞു.

 

ലിയ അത് കേട്ട് സന്തോഷം കൊണ്ട് അവൻ്റെ കൈയിൽ പിടിച്ച് “താങ്ക്സ്” എന്ന് പറഞ്ഞു.

 

“അയ്യേ…എന്തിന്…താങ്ക്സ് ഒന്നും വേണ്ട ചേച്ചീ…സാലറീടെ പകുതി തന്നാൽ മതി…” ആര്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

 

“പോടാ അവിടുന്ന്…” ലിയയും പൊട്ടിച്ചിരിച്ചു.

 

അവർ രണ്ടുപേരും കൈ കഴുകിയ ശേഷം കഴിക്കാനായി ചെന്നിരുന്നു.

 

“അതേ ഞാൻ ഒരു സ്പെഷ്യൽ ഐറ്റം കൊണ്ടുവന്നിട്ടുണ്ട്…” ആര്യൻ അവൻ്റെ പൊതി എടുത്ത് ശേഷം പറഞ്ഞു.

 

“എന്താ അത്…?”

 

“ദാ…” അവൻ കൊണ്ടുവന്ന കോഴിക്കറി ചെറിയ ഒരു പാത്രത്തിൽ നിന്നും അതിൻ്റെ അടപ്പ് തുറന്ന് ലിയയുടെ മൂക്കിന് അടുത്തേക്ക് അടുപ്പിച്ചു.

 

“ചിക്കനാ…” ലിയ അത് മണത്ത് നോക്കിയ ശേഷം ചോദിച്ചു.

 

“അതേ…”

 

“ഇത് നീ ഉണ്ടാക്കിയതാ…?”

 

“അതേലോ…ഇന്നലെ ഉണ്ടാക്കിയതാ…ചേച്ചിക്ക് തരാൻ വേണ്ടി കുറച്ച് മാറ്റി വച്ചിരുന്നു…കഴിച്ച് നോക്കിയിട്ട് എങ്ങനെ ഉണ്ടെന്ന് പറ…” ആര്യൻ അവളുടെ ചോറ് പാത്രത്തിലേക്ക് കുറച്ച് ഇട്ട് കൊടുത്തു.

 

“മ്മ്…എടാ സൂപ്പർ ആയിട്ടുണ്ട്…നല്ല രുചി…നിനക്ക് ഇത്രയും കൈപ്പുണ്യം ഉണ്ടായിരുന്നോ…” ലിയ അത് കഴിച്ച ശേഷം അവനോട് ചോദിച്ചു.

 

“പിന്നില്ലാതെ ചേച്ചി എന്നെപ്പറ്റി എന്ത് വിചാരിച്ചു…ഹഹ…”

 

“അടിപൊളി…നീ കെട്ടാൻ പോകുന്ന പെണ്ണിൻ്റെ ഭാഗ്യം…” ലിയ ചിരിച്ചു.

 

“മ്മ് അതേ അതേ…കഴിക്ക്…” ആര്യനും ചിരിച്ചു.

 

ഊണ് കഴിഞ്ഞ ശേഷം അവർ പതിവ് പോലെ പല കാര്യങ്ങളും സംസാരിച്ചിരുന്നു. നാല് മണിയോട് കൂടി അവർ ഓഫീസ് പൂട്ടി ഇറങ്ങി. ലിയയെ ബസ്സ് സ്റ്റോപ്പിൽ കൊണ്ടുവിട്ട ശേഷം ആര്യൻ വീട്ടിലേക്ക് മടങ്ങി.

 

കുളിയെല്ലാം കഴിഞ്ഞ് ചായയും ഇട്ട് കുടിച്ച് ഒരു പുസ്തകം വായിച്ചുകൊണ്ട് കിടക്കുമ്പോഴാണ് വാതിലിൽ ആരോ മുട്ടുന്ന ശബ്ദം ആര്യൻ കേൾക്കുന്നത്. ശാലിനി ആയിരിക്കുമെന്ന് ഊഹിച്ചുകൊണ്ട് ആര്യൻ സന്തോഷത്തോടെ പെട്ടെന്ന് ചാടി എഴുന്നേറ്റ് പോയി വാതിൽ തുറന്നു. പക്ഷേ മുന്നിൽ കണ്ട ആള് ശാലിനി ആയിരുന്നില്ല. വാതിൽക്കൽ നിൽക്കുന്ന ആളെ കണ്ട് ആര്യൻ ഒന്ന് ഞെട്ടി.

 

“എന്താ ചേച്ചീ…എന്ത് പറ്റി…ബസ്സ് കിട്ടിയില്ലേ…?” തൻ്റെ മുന്നിൽ നിൽക്കുന്ന ലിയയെ കണ്ട് ആര്യൻ ആശ്ചര്യത്തോടെ ചോദിച്ചു.

 

“ഇല്ലടാ ബസ്സ് വന്നില്ല…അതെന്തോ ബ്രേക്ക് ഡൗൺ ആയി എവിടെയോ കിടക്കുവാ ഇന്നിനി വരില്ല എന്നാ അവിടെ നിന്നവർ പറഞ്ഞത്…ഞാൻ പിന്നെ ജീപ്പ് വല്ലോം കിട്ടുമോന്ന് നോക്കി അവിടെ നിന്നു…ഒരെണ്ണം പോയതിൽ സൂചി കുത്താനുള്ള സ്ഥലമില്ലായിരുന്നു…പിന്നെ ഒന്നും വന്നുമില്ല…സമയം ഒരുപാട് വൈകിയപ്പോ അവിടെ ഒറ്റയ്ക്ക് നിൽക്കാൻ പേടിയായിട്ട് ഞാനിങ്ങു പോന്നു…” ലിയ വളരെ വിഷമത്തോടെ പറഞ്ഞു.

 

“ആഹാ…ഇനിയിപ്പോ എന്താ ചെയ്യാ…വേറെ വണ്ടിയൊന്നും ഇനി കാണില്ല സമയം ആറ് കഴിഞ്ഞല്ലോ ചേച്ചീ…”

 

“എനിക്കറിയില്ലടാ…” ലിയ അണച്ച്കൊണ്ടിരുന്നു.

 

“ചേച്ചി അകത്തേക്ക് കയറി വാ…ഇവിടെ ഇരിക്ക്…” ലിയ അകത്തേക്ക് കയറി കസേരയിൽ ഇരുന്നു.

 

“വീട്ടിലേക്ക് വിളിച്ചായിരുന്നോ…?” ആര്യൻ ചോദിച്ചു.

 

“ഇല്ലടാ…”

 

“എങ്കിൽ വിളിക്ക്…ഞാൻ അപ്പോഴേക്കും ചായ എടുക്കാം…” പറഞ്ഞിട്ട് ആര്യൻ അടുക്കളയിലേക്ക് പോയി ചായ ഇട്ടു. ലിയ വീട്ടിലേക്ക് ഫോൺ ചെയ്യാനും തുടങ്ങി.

 

ആര്യൻ ചായ ഒരു ഗ്ലാസിലേക്ക് പകർന്നപ്പോഴേക്കും ഫോൺ വിളിച്ച് കഴിഞ്ഞ് ലിയ അങ്ങോട്ടേക്ക് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *