“ഛീ…പോടാ…” അവളുടെ ഉള്ളിലെ നാണം അവൾക്ക് നിയന്ത്രിക്കാൻ പറ്റാതെയായി.
“സത്യം…” ആര്യൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.
“മ്മ്…” അവളൊന്നു മൂളിക്കൊണ്ട് മൂടി വീണ്ടും കെട്ടിവച്ചു.
ശാലിനി മുടി കെട്ടിവയ്ക്കാനായി കൈകൾ ഉയർത്തിയപ്പോൾ ആര്യൻ അവളുടെ നൈറ്റിക്കിടയിലൂടെ കക്ഷവും അവിടുള്ള രോമങ്ങളും കണ്ടു. ആര്യൻ അതിലേക്ക് നോക്കുന്നത് ശാലിനിയും ശ്രദ്ധിച്ചു.
“വൃത്തികെട്ടവൻ…” അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.
“നല്ല വൃത്തിയുള്ള സ്ഥലത്തേക്കല്ലെ നോക്കിയത് പിന്നെങ്ങനാ വൃത്തികെട്ടവൻ ആകുന്നത്…?” ആര്യൻ്റെ ചോദ്യത്തിന് എങ്ങനെ മറുപടി കൊടുക്കണമെന്ന് ശാലിനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ അവൾ നാണത്താൽ മൗനം പാലിച്ചു നിന്നു.
“ഇനി പറ ചേച്ചിക്ക് എന്താ എന്നിൽ ഇഷ്ട്ടം…?” ആര്യൻ ചോദിച്ചു.
“എനിക്ക് അങ്ങനെയൊന്നും പറയാൻ അറിയില്ല…പക്ഷേ നിൻ്റെ സാമിപ്യം ഞാൻ ഇഷ്ടപ്പെടുന്നുണ്ട്…പക്ഷേ കൂടുതലൊന്നും എന്നോട് ചോദിക്കരുത് നീ…” ശാലിനി അവൻ്റെ മുഖത്ത് നോക്കാതെ പറഞ്ഞവസാനിപ്പിച്ചു.
“മ്മ്…ഇല്ലാ…ഇത് മതി…” ആര്യൻ അവളെ കൂടുതൽ ചോദിച്ച് ബുദ്ധിമുട്ടിക്കാൻ ആഗ്രഹിച്ചില്ല.
“ചേച്ചീ…” മുഖം താഴ്ത്തി നിക്കുന്ന ശാലിനിയെ നോക്കി ആര്യൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു. അവൾ മെല്ലെ അവൻ്റെ മുഖത്തേക്ക് തല ഉയർത്തി നോക്കി. അവൻ്റെ നോട്ടം തൻ്റെ ചുണ്ടുകളിലേക്കാണെന്ന് മനസ്സിലായ ശാലിനിയുടെ ഹൃദയമിടിപ്പ് കൂടി. അവൾ അവൻ്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. ഏത് നിമിഷവും അരുതാത്തത് എന്തെങ്കിലും നടന്നേക്കാം എന്നൊരു ഭയം അവളിൽ ഉടലെടുത്തു.
“എന്താ…?” അവൾ ചെറിയൊരു പേടിയോടെ ചോദിച്ചു.
“പോകാം…ഞാൻ കൊണ്ടാക്കാം…”
തീർത്തും അപ്രതീക്ഷിതമായിരുന്നു ആര്യൻ്റെ പ്രതികരണം. ഒരുപക്ഷേ തൻ്റെ ഭയം ആര്യൻ തിരിച്ചറിഞ്ഞിരിക്കണം. അല്ലെങ്കിൽ താൻ പ്രതീക്ഷിച്ച പോലെ ഒരു ചിന്ത അവൻ്റെ മനസ്സിൽ ഉണ്ടായിട്ടില്ല. ആദ്യം ചിന്തിച്ചതാവാനായിരിക്കണെ സാധ്യത എന്ന് ശാലിനി മനസ്സിൽ ആഗ്രഹിച്ചു. എന്നാൽ അരുതാത്തതൊന്നും നടക്കാതിരുന്നതും നന്നായി എന്നും അവൾക്ക് തോന്നി.
“ചേച്ചീ…” വീണ്ടുമുള്ള അവൻ്റെ വിളി അവളെ ചിന്തകളിൽ നിന്നുമുണർത്തി.
“ഹാ…പോകാം…” അവൾ പറഞ്ഞു.
ആര്യൻ വീട് പൂട്ടി ശാലിനിയുമായി അവളുടെ വീട്ടിലേക്ക് നടന്നു. നടക്കുന്ന വഴിയിൽ അവർ അറിയാതെ തന്നെ അവരുടെ കൈകൾ കോർത്തിണങ്ങിയിരുന്നു.
വീട്ടിലെത്തിയപാടെ തന്നെ പതിവുപോലെ അമ്മൂട്ടി ചാടി ആര്യൻ്റെ എളിയിൽ കയറി. അമ്മ അവൻ്റെ പാചകത്തിനെയും കൈപ്പുണ്യത്തെയും വാനോളം പുകഴ്ത്തിയ ശേഷം സീരിയൽ കാഴ്ചകളിലേക്ക് തന്നെ മുഴുകി. ശാലിനി അടുക്കളയിലേക്ക് പോയതിന് പിന്നാലെ തന്നെ ആര്യനും അമ്മുവിനെ എടുത്തുകൊണ്ട് അങ്ങോട്ടേക്ക് നടന്നു.
“ടീ പെണ്ണേ…നിനക്ക് നാളെ സ്കൂൾ ഉള്ളതല്ലേ പോയിരുന്ന് വല്ലോം പഠിക്കാൻ നോക്കിക്കേ അവൻ്റെ തോളത്ത് കയറി ഇരിക്കാതെ…” ശാലിനി അമ്മുവിനോട് പറഞ്ഞു.
“പിന്നേ…ഇവള് ഐ.എ.എസിനല്ലെ പഠിക്കുന്നത്…മോളിവിടെ ഇരുന്നോ കേട്ടോ ആരാ ചോദിക്കാൻ വരുന്നതെന്ന് ഞാൻ നോക്കട്ടെ…” ആര്യൻ അതിന് മറുപടിയെന്നോണം ശാലിനിയോടായി പറഞ്ഞു.
“ഹാം…” അമ്മു ചിണുങ്ങി.
“ടാ ചെക്കാ…ഒന്നാമതേ അവൾക്ക് പഠിക്കാൻ ഇഷ്ടമല്ല…ഇനി നീ കൂടി അതിന് വളം വെച്ച് കൊടുക്ക്…”
“അതൊക്കെ ഒരു പ്രായം ആകുമ്പോ അവള് തന്നെ ഇരുന്ന് പഠിച്ചോളും ചേച്ചി അവളെ ഇങ്ങനെ വെറുപ്പിക്കാതെ ഇരുന്നാൽ മതി…അല്ലേ അമ്മൂട്ടി…”
“ആന്നേ…ഈ അമ്മയ്ക്ക് വട്ടാ…” അമ്മു കുസൃതിയായി പറഞ്ഞു.
“ഹഹഹ…അതേ മോളെ അമ്മയ്ക്ക് വട്ടാ…” ആര്യൻ അതിന് ഏറ്റു പിടിച്ചു.
“ആർക്കാടീ വട്ട്…ഏഹ്…പറയടി…” ശാലിനി ദേഷ്യപ്പെട്ടുകൊണ്ട് അമ്മുവിനെ അടിക്കാനായി കൈ വീശി ചെന്നു.
“ഏയ്…ശേ…അവള് തമാശ പറഞ്ഞതല്ലേ ചേച്ചീ അടിക്കല്ലേ…മാറി നിക്ക്…” ആര്യൻ അമ്മുവിനെ അവൻ്റെ മാറോട് ചേർത്ത് പിടിച്ച് തിരിഞ്ഞ് നിന്നുകൊണ്ട് സംരക്ഷിച്ചു.
