“എങ്കിൽ ഞാനൊരു സത്യം പറയട്ടെ…?”
“മ്മ് എന്താ പറ…?”
“ഞാൻ വന്നത് ഉച്ചയ്ക്കത്തെ കറി ബാക്കിയുണ്ടെങ്കിൽ കുറച്ച് കഴിക്കാനാ…” ശാലിനി ചിരിച്ചു.
“അയ്യടാ…തമാശ…”
“എന്താ നിനക്ക് മാത്രമേ തമാശിക്കാൻ പറ്റത്തുള്ളോ…?”
“മ്മ്…തമാശിച്ചോ…എന്തായാലും വാ പറഞ്ഞ സ്ഥിതിക്ക് ചോറ് കഴിച്ചിട്ട് പോകാം…”
“വേണ്ടടാ…ഞാൻ വെറുതെ പറഞ്ഞതാ…ഞാൻ പോവാ…”
“കറിയെങ്കിലും കുറച്ച് ടേസ്റ്റ് ചെയ്തിട്ട് പോ അല്ലെങ്കിൽ എനിക്ക് കൊതി കിട്ടും അതാ…” ആര്യൻ പൊട്ടിച്ചിരിച്ചു.
“ആഹാ എങ്കിൽ പിന്നെ ഇനി തിന്നിട്ടേ പോകുന്നുള്ളൂ…” ശാലിനി എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.
ആര്യനും അവളുടെ പുറകെ നടന്നു. ശാലിനി ഫ്രിഡ്ജിൽ നിന്നും കറി എടുത്ത് പുറത്തേക്ക് വച്ചിട്ട് അത് ചൂടാക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
ആര്യൻ അതെല്ലാം കണ്ടുകൊണ്ട് പാതകത്തിൽ കയറി ഇരുന്നു. ശാലിനി കറി ചൂടാക്കിയ ശേഷം ഒരു പാത്രത്തിലേക്ക് കുറച്ച് എടുത്തിട്ട് അതിൽ നിന്നും ഒരു കഷ്ണം ഇറച്ചി എടുത്ത് കഴിച്ചു.
“ചോറ് കൂടി കഴിച്ചിട്ട് പോ…” ആര്യൻ പറഞ്ഞു.
“വേണ്ടടാ…ഞാൻ അവിടെ പോയി കഴിച്ചോളാം…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി ആര്യൻ്റെ അടുത്തേക്ക് നീങ്ങി ഒരു കഷ്ണം അവൻ്റെ വായിലേക്കും വച്ചുകൊടുത്തു. ശേഷം പാത്രം കഴുകിയിട്ട് ബാക്കി കറി അടച്ച് വച്ചു. ആര്യൻ ഇതെല്ലാം അവിടിരുന്നുകൊണ്ട് തന്നെ നോക്കി കണ്ടു.
“കറി ചൂടാക്കി വച്ചിട്ടുണ്ട് ഇനി എടുത്ത് കഴിച്ചാൽ മാത്രം മതി…” ശാലിനി അവൻ്റെ അരികിൽ ചെന്ന് പറഞ്ഞു.
“താങ്ക്സ്…” ആര്യൻ പുഞ്ചിരിച്ചു.
“എന്നാ വാ എന്നെ കൊണ്ടാക്ക്…”
“എന്തിന്?ഇങ്ങോട്ട് വന്നപോലെ തനിയെ തിരിച്ചും പൊയ്ക്കൂടെ…?” ആര്യൻ വീണ്ടും അവൻ്റെ കളി പറച്ചിൽ തുടർന്നു.
“ആഹാ…വാടാ ചെക്കാ ഇങ്ങോട്ട്…എനിക്ക് പേടിയാ ഒറ്റയ്ക്ക് പോകാൻ…” ശാലിനി ശബ്ദം കടുപ്പിച്ചു.
“എന്തിനാ പിന്നെ ഇത്ര കഷ്ടപ്പെട്ട് വന്നത്…?”
“നിന്നെ കാണാൻ തന്നെ…എന്താ വല്ല കുഴപ്പമുണ്ടോ…?” ശാലിനി ദേഷ്യത്തോടെ ചോദിച്ചു.
അത് കേട്ട ആര്യൻ്റെ ഉള്ളം തുടിച്ചു. അവൾ അങ്ങനെ പറഞ്ഞപ്പോൾ അവന് അതൊരുപാട് സന്തോഷം ഉണ്ടാക്കി.
“ശരിക്കും…?” ആര്യൻ ചോദിച്ചു.
“മ്മ്…അവിടെ ചുമ്മാ ഇരുന്നപ്പോ എന്തോ നിന്നെ ഒന്ന് കാണാം എന്ന് കരുതി വന്നതാ…ഇനി വരുന്നില്ല പോരെ…?”
“അതെന്താ…?”
“കൊണ്ടുവിടാൻ നീ വരില്ലല്ലോ പിന്നെന്തിനാ നീ ചോദിച്ചതുപോലെ ഞാൻ കഷ്ടപ്പെട്ട് വരുന്നത്…” ശാലിനി പരിഭവം നടിച്ചു.
“അത് ചേച്ചി ഇപ്പോഴല്ലേ പറഞ്ഞത്…ഞാൻ ആദ്യം ചോദിച്ചപ്പോ പറഞ്ഞില്ലല്ലോ…”
“പറഞ്ഞാൽ ചിലപ്പോ നിനക്ക് അഹങ്കാരം കൂടിയാലോ എന്ന് വിചാരിച്ചു…”
“ഉവ്വാ…ഞാൻ കൊണ്ടുവിടാൻ വേണ്ടി പുളു അടിക്കുന്നതാണോ എന്ന് ആർക്കറിയാം…”
“നീ പറയുന്നതെല്ലാം ഞാൻ വിശ്വസിക്കണം…ഞാൻ പറയുന്നത് നിനക്ക് വിശ്വസിക്കാൻ പറ്റില്ല അല്ലേ…?” ശാലിനി പിണക്കം ഭാവിച്ചു.
“അതിന് ഞാൻ പറഞ്ഞത് വിശ്വസിക്കാൻ വേണ്ടി ഞാൻ അത് തെളിയിച്ചായിരുന്നു…വെറുതേ ചേച്ചി വിശ്വസിച്ചില്ല ആദ്യം…”
“അതുകൊണ്ട്…?”
“അതുകൊണ്ട് ചേച്ചിയും എന്നെ വിശ്വസിപ്പിക്കണം…”
“എന്ത്…?”
“ചേച്ചി പറഞ്ഞത് സത്യം ആണെന്ന്…എന്നെ കാണാൻ വേണ്ടി വന്നതാണെന്ന്…”
“അതെങ്ങനെയാ വിശ്വസിപ്പിക്കുക…?”
“അതൊന്നും എനിക്കറിയില്ല…”
ശാലിനി ഒന്ന് ചിന്തിച്ച ശേഷം അവനോട് പാതകത്തിൽ നിന്നും താഴേക്ക് ഇറങ്ങാൻ ആവശ്യപ്പെട്ടു. ആര്യൻ അവൾ പറഞ്ഞതനുസരിച്ച് താഴെ ഇറങ്ങി നിന്നു.
ആര്യൻ്റെ കണ്ണുകളിലേക്ക് നോക്കിയ ശേഷം ശാലിനി അവൻ്റെ മുഖം പിടിച്ച് താഴ്ത്തി അവൻ്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
“ഞാൻ നിന്നെ കാണാൻ വന്നത് നിന്നെ ഇഷ്ട്ടം ഉള്ളതുകൊണ്ടല്ലേ…ആ ഇഷ്ടം ആണ് ഇപ്പോൾ നീ അറിഞ്ഞത്…ഇനി പറ വിശ്വാസമായോന്ന്…” ശാലിനി മധുരമായ സ്വരത്തിൽ പറഞ്ഞു.
