മന്ദാരക്കനവ് – 8 1അടിപൊളി  

 

“അത് തന്നല്ലേ ഞാനും ആദ്യം പറഞ്ഞത്…” ആര്യൻ അവളുടെ പ്രതികരണം കണ്ട് ചോദിച്ചു.

 

“അത് ഞാൻ നിന്നെയൊന്ന് വട്ടാക്കാൻ വേണ്ടി പറഞ്ഞതല്ലേ…” ശാലിനി വീണ്ടും ചിരിച്ചു.

 

“ഓഹോ…അതായിരുന്നോ വട്ടീടെ ഉദ്ദേശ്യം…” ആര്യൻ അവളെ ചൂടാക്കാൻ ശ്രമിച്ചു.

 

“വട്ടി നിൻ്റെ മറ്റവള്…” ശാലിനി ദേഷ്യം അഭിനയിച്ചു.

 

“എൻ്റെ ഏത് മറ്റവൾ…?”

 

“നിൻ്റെ പഴയ മറ്റവള്…”

 

“അവള് വട്ടിയൊന്നും അല്ലായിരുന്നു…ദേ എൻ്റെ കൊച്ചിനെ വല്ലോം പറഞ്ഞാലുണ്ടല്ലോ…” ആര്യൻ പരിഭവം അഭിനയിച്ചു.

 

“ഓ പിന്നേ…നിൻ്റെയൊരു കൊച്ച്…എന്നാ പിന്നെ ഇനി കൂട്ടിന് നിൻ്റെ കൊച്ചിനെ പിടിച്ചിരുത്തിക്കോ ഇവിടെ…” ശാലിനി പോവാനെന്ന പോലെ എഴുന്നേക്കാൻ തുടങ്ങി.

 

“അയ്യോ പോവല്ലേ…കൊച്ച് വേണ്ട ചേച്ചി മതി…ഇരിക്ക്…” ആര്യൻ അവളുടെ കൈയിൽ പിടിച്ച് പറഞ്ഞു.

 

“അതെന്താ കൊച്ച് കൂട്ടിരിക്കാൻ വരില്ലേ…?” ശാലിനി അവിടെ ഇരുന്നു.

 

“കൊച്ച് വന്നാൽ കൂട്ടിരിപ്പ് നടക്കില്ല കൂട്ടുകിടപ്പേ നടക്കൂ അതാ…ഹഹഹ…” ആര്യൻ അവളെ കൂടുതൽ ചൂട് പിടിപ്പിക്കാൻ വേണ്ടി പറഞ്ഞു.

 

“അയ്യേ…പോടാ ചെക്കാ…വൃത്തികെട്ടവൻ…” ശാലിനി ദേഷ്യപ്പെട്ട് പറഞ്ഞു.

 

“ഹഹ…അതുകൊണ്ടാ പറഞ്ഞത് ചേച്ചി ഇരുന്നാൽ മതിയെന്ന്…”

 

“ഓ വേണ്ടാ…നിനക്ക് കൊച്ചിനോടല്ലേ പ്രേമം ഞാൻ പോയേക്കാം…” ശാലിനി ഒരൽപ്പം കുശുമ്പോടെ പറഞ്ഞു.

 

“എനിക്ക് കൊച്ചിനോടിപ്പോ പ്രേമം ഇല്ലാ…ഇനിമുതൽ ഞാൻ ചേച്ചിയെ പ്രേമിച്ചോളാം പോരേ…” ആര്യൻ പെട്ടെന്ന് ശാലിനിയെ തണുപ്പിക്കാൻ വേണ്ടി എന്തെങ്കിലും പറയുന്ന കൂട്ടത്തിൽ അറിയാതെ പറഞ്ഞ് പോയി.

 

അത് പറഞ്ഞ ശേഷം അവൻ നിശ്ശബ്ദനായി ഇരുന്നു. ശാലിനിയും അത് കേട്ടപ്പോൾ എന്ത് പറയണമെന്ന് അറിയാതെ അവിടെ ഇരുന്നു. അവളുടെ ഉള്ളിൽ അത് കുറച്ച് സന്തോഷം നൽകിയെങ്കിലും പുറത്ത് കാണിക്കാൻ അവൾ താല്പര്യപ്പെട്ടില്ല.

 

“അയ്യടാ അങ്ങനിപ്പോ എന്നെ ആരും പ്രേമിക്കണ്ട…ഹും…” അവൾ നെറ്റി ചുളിച്ചുകൊണ്ട് പറഞ്ഞു.

 

“ശരി…എങ്കിൽ എങ്ങനെ പ്രേമിക്കണമെന്ന് ചേച്ചി പറ…”

 

“എങ്ങനേം പ്രേമിക്കണ്ട നീ…”

 

“ശരി…പ്രേമിക്കുന്നില്ല…പക്ഷേ ഇവിടെ എനിക്ക് കൂട്ടിനിരിക്കണം…” അവൻ പറഞ്ഞു.

 

“ഇനി മുതൽ എൻ്റെ പട്ടി കൂട്ടിനിരിക്കും…ഹും…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി മുഖം തിരിച്ചു.

 

“പട്ടിയൊന്നും വന്നാൽ പറ്റില്ല ചേച്ചി തന്നെ വരണം…” ആര്യൻ വീണ്ടും അവളെ കളിയാക്കി.

 

ശാലിനി അവനെ ദഹിപ്പിച്ചു നോക്കി. ആര്യൻ പിന്നെ ഒന്നും മിണ്ടാതെ ഇരുന്നു.

 

“അവൻ്റെയൊരു കൊച്ച്…” ശാലിനി കുറച്ച് നിമിഷങ്ങൾക്ക് ശേഷം പിറുപിറുത്തു.

 

“ശെടാ ചേച്ചിയല്ലേ അവൾടെ കാര്യം എടുത്തിട്ടത് ഞാനല്ലല്ലോ…” ആര്യൻ നിരപരാധിയാണെന്ന രീതിയിൽ പറഞ്ഞു.

 

“അത് നീ എനിക്ക് വട്ടാണെന്ന് പറഞ്ഞിട്ടല്ലേ…”

 

“അതൊക്കെ തമാശക്ക് പറയുന്നതല്ലേ…”

 

“എന്നാൽ ഞാനും തമാശക്ക് പറഞ്ഞതാ…”

 

“ഓഹോ…അല്ലാതെ കുശുമ്പ് കുത്തിയിട്ടല്ല…” ആര്യൻ ഒന്ന് ചിരിച്ചു.

 

“പിന്നേ കുശുമ്പ്…എന്തിന്…?” ശാലിനി ചമ്മൽ പുറത്ത് കാണിക്കാതെ ചോദിച്ചു.

 

“ചേച്ചിക്ക് ഒട്ടും കുശുമ്പില്ലാ…?”

 

“പോടാ അവിടുന്ന്…” ശാലിനി മറുപടി പറയാൻ തയ്യാറായില്ല.

 

“അതേ…ഞാൻ ഒരു കാര്യം ചോദിക്കട്ടെ…?” ആര്യൻ അവളോട് ചോദിച്ചു.

 

“മ്മ് എന്താ?”

 

“ചേച്ചി പാത്രം കൊണ്ടുവരാൻ വേണ്ടി മാത്രം ആണോ വന്നത്…?”

 

“പിന്നല്ലാതെ എന്തോയിനാ ഞാൻ ഇങ്ങോട്ട് വരേണ്ടത്…?”

 

“എന്നെ കാണാൻ അല്ലേ അപ്പോ…?”

 

“പാത്രം കൊണ്ടുവരുമ്പോൾ പിന്നെ നിന്നെ കാണാതെ ഇരിക്കില്ലല്ലോ…!”

 

“എന്നെ കാണാൻ വേണ്ടി പാത്രം കൊണ്ടുവന്നതായിക്കൂടെ…” ആര്യൻ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു.

 

“പിന്നേ…നിന്നെ കണ്ടില്ലേൽ ഞാനങ്ങു ചത്ത് പോകും…” ശാലിനി ചിരിച്ചു.

 

“എങ്കിൽ പിന്നെ പാത്രം നാളെ തന്നാൽ പോരായിരുന്നോ…?”

Leave a Reply

Your email address will not be published. Required fields are marked *