മന്ദാരക്കനവ് – 8 1അടിപൊളി  

 

ശാലിനിയുടെ മുഖത്ത് ചെറിയ ഒരു ചിരി വിടർന്നോ എന്ന് തോന്നിപ്പിക്കും വിധം അവളൊന്നു പുഞ്ചിരിച്ചിട്ട് വീണ്ടും പഴയപടി ആയി.

 

“അതേ…എന്താ പറ്റിയത്?” അവൻ ചോദിച്ചു.

 

“പോ അവിടുന്ന്…” ശാലിനി ദേഷ്യം നടിച്ചു.

 

“കാര്യം പറ…” ആര്യൻ വീണ്ടും തിരക്കി.

 

“കൊച്ചിൻ്റെ മുൻപിൽ വെച്ചാണോ ഞാനും നിൻ്റെ തോളത്ത് കേറി ഇരുന്നോ എന്നൊക്കെ നീ പറയുന്നത്…” ശാലിനി ചൂടായി.

 

“അയ്യോ ചേച്ചി അത് ഞാനൊരു തമാശ പറഞ്ഞതല്ലേ…അതിനെന്തിനാ അങ്ങനൊക്കെ ചിന്തിക്കുന്നത്…?” ആര്യൻ സൗമ്യമായി ചോദിച്ചു.

 

“പിന്നേ നിൻ്റെ തമാശ…കുറച്ച് കൂടുന്നുണ്ട്…എല്ലാത്തിനും ഞാൻ വളം വച്ച് തരുന്നത് കൊണ്ടല്ലേ…”

 

“ഇതെന്താ കൊച്ചു പിള്ളേരെ പോലെ…അമ്മു എന്ത് വിചാരിക്കാനാ…?”

 

“അവളൊന്നും വിചാരിക്കില്ല…നീ ഒന്നും ഉദ്ദേശിച്ചിട്ടുമില്ല…പക്ഷേ അവള് അമ്മയുടെ അടുത്തോ മറ്റോ പോയി ആര്യൻ ചേട്ടൻ അമ്മയോട് തോളത്ത് കയറി ഇരുന്നോളാൻ പറഞ്ഞു എന്ന് വല്ലോം പറഞ്ഞാൽ!…അവള് കുട്ടിയല്ലേ…അമ്മ എന്ത് വിചാരിക്കും?…ഞാൻ എന്ത് മറുപടി കൊടുക്കും…?” ശാലിനി ശാന്തമായി തന്നെ പറഞ്ഞു.

 

“ഓ…അതാണോ കാര്യം…ഞാൻ അങ്ങനൊന്നും ആലോചിച്ചില്ല ചേച്ചീ…അല്ലെങ്കിൽ തന്നെ അമ്മ എന്ത് വിചാരിക്കാനാ…?”

 

“അമ്മ ഒന്നും വിചാരിക്കില്ലെങ്കിൽ തന്നെ എനിക്കത് ബുദ്ധിമുട്ടാകും…”

 

“മ്മ്…ഇനി ഞാൻ അങ്ങനെ ഒന്നും ഉണ്ടാകാതെ നോക്കിക്കോളാം…” ആര്യൻ മുഖം കുനിച്ചു.

 

“നീ തമാശ പറയുന്നതിനൊന്നുമല്ല ഞാൻ പറഞ്ഞത്…മോൾടെ അടുത്ത് വച്ച് എന്തെങ്കിലും പറയുമ്പോ സൂക്ഷിക്കണം അത്രയേ ഞാൻ ഉദ്ദേശിച്ചുള്ളൂ…” അവൻ്റെ മുഖം താഴ്ത്തിയുള്ള നിൽപ്പ് കണ്ട് ശാലിനി ഒന്നുകൂടി വ്യക്തമാക്കി.

 

“മ്മ്…മനസ്സിലായി ചേച്ചീ…” കാര്യം മനസ്സിലായ ആര്യൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി പറഞ്ഞു.

 

“മ്മ്…” ശാലിനി കഴുകിയ അരി അരയ്ക്കാനായി മിക്‌സിയിലേക്ക് ഇട്ടുകൊണ്ടിരുന്നു.

 

“സോറി…” കുറച്ച് നിമിഷത്തെ മൗനത്തിനു ശേഷം ആര്യൻ പറഞ്ഞു.

 

“സാരമില്ല…” ശാലിനി പറഞ്ഞു.

 

“അതെന്താ മുഖത്ത് ഒരു ചിരി വരാത്തത്…ഞാൻ സോറി പറഞ്ഞില്ലേ…അതോ ഇനി ഞാനും ഉമ്മ തരണോ…?” ആര്യൻ അവളുടെ ചെവിയിൽ മെല്ലെ ചോദിച്ചു.

 

“പോടാ…” പറയുമ്പോൾ ശാലിനിയിൽ നാണം വിടർന്നിരുന്നു.

 

“വേണ്ടെങ്കിൽ വേണ്ടാ…പക്ഷേ ചിരിക്കണം…അതോ ഞാൻ ഇക്കിളി ഇടണോ…?”

 

“വാങ്ങിക്കും നീ…” ശാലിനി ചിരിച്ച് കൊണ്ട് പറഞ്ഞു.

 

“ഹാ അങ്ങനെ വഴിക്ക് വാ…” ആര്യനും ചിരിച്ചു.

 

വീണ്ടും കുറച്ച് നിമിഷത്തെ മൗനം. ശാലിനി മിക്‌സിയുടെ അടപ്പ് അടച്ച ശേഷം സ്വിച്ച് ഓണാക്കി. “മ്മ്മ്മ്മ്മ്മ്മ്മ്മ്…” എന്ന മിക്സിയുടെ ഒച്ചയാൽ അടുക്കള നിറഞ്ഞു.

 

“അതേ…അപ്പോ അമ്മു കേട്ടാലേ കുഴപ്പം ഉള്ളൂ അല്ലേ…?” ആര്യൻ ശാലിനിയോട് ചോദിച്ചു.

 

“എന്താ…?” ശാലിനി അവൻ പറഞ്ഞത് വ്യക്തമായി കേൾക്കാത്തതുകൊണ്ട് ചോദിച്ചു.

 

“അപ്പോ അമ്മു കേട്ടാലേ കുഴപ്പം ഉള്ളൂ അല്ലേ എന്ന്…?” ആര്യൻ അവളുടെ മുഖത്തിന് അടുത്തേക്ക് മുഖം ചേർത്ത് വെച്ചുകൊണ്ട് ചെവിയിൽ ചോദിച്ചു.

 

“എന്ത്…?”

 

“ആരും ഇല്ലാത്തപ്പോൾ ചേച്ചിയോട് തോളത്ത് കേറുന്നോ എന്ന് ചോദിക്കാം അല്ലേ…!” ആര്യൻ ഒന്നുകൂടി വ്യക്തമാക്കി കൊടുത്തു.

 

“പോടാ…” ശാലിനി നാണം കൊണ്ടു.

 

“വേണമെങ്കിൽ പറഞ്ഞാൽ മതി കേട്ടോ ഞാൻ താങ്ങും…” ആര്യൻ കൊഞ്ചി.

 

“അയ്യെടാ…അങ്ങനിപ്പൊ മോൻ താങ്ങണ്ട കേട്ടോ…” അവളൊന്ന് അടക്കി ചിരിച്ചു.

 

“വേണ്ടെങ്കിൽ വേണ്ടാ…”

 

ശാലിനി മിക്സി ഓഫ് ആക്കി അരപ്പ് നോക്കിയിട്ട് വീണ്ടും കുറച്ച് കൂടി വെള്ളം അതിലേക്ക് ഒഴിച്ചുകൊടുത്ത ശേഷം വീണ്ടും ഓണാക്കി.

 

“പിന്നേ അമ്മുവിനോട് സ്നേഹം കൂടുതൽ ആണല്ലോ എന്നെന്തോ പറയുന്നത് കേട്ടല്ലോ…?” ആര്യൻ വീണ്ടും അവളുടെ ചെവിയിൽ ചോദിച്ചു.

 

“ഹാ പറഞ്ഞു…എന്തേ…?”

Leave a Reply

Your email address will not be published. Required fields are marked *