മന്ദാരക്കനവ് – 8അടിപൊളി  

 

“എന്താ ചേച്ചീ…എന്ത് പറ്റി…ബസ്സ് കിട്ടിയില്ലേ…?” തൻ്റെ മുന്നിൽ നിൽക്കുന്ന ലിയയെ കണ്ട് ആര്യൻ ആശ്ചര്യത്തോടെ ചോദിച്ചു.

 

“ഇല്ലടാ ബസ്സ് വന്നില്ല…അതെന്തോ ബ്രേക്ക് ഡൗൺ ആയി എവിടെയോ കിടക്കുവാ ഇന്നിനി വരില്ല എന്നാ അവിടെ നിന്നവർ പറഞ്ഞത്…ഞാൻ പിന്നെ ജീപ്പ് വല്ലോം കിട്ടുമോന്ന് നോക്കി അവിടെ നിന്നു…ഒരെണ്ണം പോയതിൽ സൂചി കുത്താനുള്ള സ്ഥലമില്ലായിരുന്നു…പിന്നെ ഒന്നും വന്നുമില്ല…സമയം ഒരുപാട് വൈകിയപ്പോ അവിടെ ഒറ്റയ്ക്ക് നിൽക്കാൻ പേടിയായിട്ട് ഞാനിങ്ങു പോന്നു…” ലിയ വളരെ വിഷമത്തോടെ പറഞ്ഞു.

 

“ആഹാ…ഇനിയിപ്പോ എന്താ ചെയ്യാ…വേറെ വണ്ടിയൊന്നും ഇനി കാണില്ല സമയം ആറ് കഴിഞ്ഞല്ലോ ചേച്ചീ…”

 

“എനിക്കറിയില്ലടാ…” ലിയ അണച്ച്കൊണ്ടിരുന്നു.

 

“ചേച്ചി അകത്തേക്ക് കയറി വാ…ഇവിടെ ഇരിക്ക്…” ലിയ അകത്തേക്ക് കയറി കസേരയിൽ ഇരുന്നു.

 

“വീട്ടിലേക്ക് വിളിച്ചായിരുന്നോ…?” ആര്യൻ ചോദിച്ചു.

 

“ഇല്ലടാ…”

 

“എങ്കിൽ വിളിക്ക്…ഞാൻ അപ്പോഴേക്കും ചായ എടുക്കാം…” പറഞ്ഞിട്ട് ആര്യൻ അടുക്കളയിലേക്ക് പോയി ചായ ഇട്ടു. ലിയ വീട്ടിലേക്ക് ഫോൺ ചെയ്യാനും തുടങ്ങി.

 

ആര്യൻ ചായ ഒരു ഗ്ലാസിലേക്ക് പകർന്നപ്പോഴേക്കും ഫോൺ വിളിച്ച് കഴിഞ്ഞ് ലിയ അങ്ങോട്ടേക്ക് ചെന്നു.

 

“ഹാ…ദാ ചേച്ചീ…എന്ത് പറഞ്ഞു…?” ആര്യൻ ചായ അവൾക്ക് കൊടുത്തിട്ട് ചോദിച്ചു.

 

“എന്ത് ചെയ്യും എന്ന് തന്നെയാ അവരും ചോദിക്കുന്നത്…ഓട്ടോ എന്തെങ്കിലും കിട്ടുമോന്ന് നോക്കാൻ ഒക്കെ പറഞ്ഞു…ഞാൻ പറഞ്ഞു സാധ്യത കുറവാണെന്ന്…”

 

“ഓട്ടോയ്ക്ക് ഇപ്പോ!… ഹാ ചേച്ചീ ഞാൻ ഒന്ന് തിരക്കട്ടെ…അമ്മൂട്ടി…അതായത് ശാലിനി ചേച്ചീടെ മോള് സ്കൂളിൽ പോകുന്നത് ഓട്ടോയ്ക്ക് ആണ്…ആ ഓട്ടോക്കാരനെ കിട്ടുമോ എന്ന് ഞാൻ ഒന്ന് ചോദിച്ച് നോക്കാം…ചേച്ചി ചായ കുടിക്ക്…ഞാൻ പോയി ചോദിച്ചിട്ട് വരാം…” പറഞ്ഞുടനെ ആര്യൻ ശാലിനിയുടെ അടുത്തേക്ക് പോകാനായി നടന്നു.

 

“ആര്യാ…” ലിയ അവനെ പിന്നിൽ നിന്നും വിളിച്ച് നിർത്തി.

 

“എന്താ ചേച്ചീ…?”

 

“ഞാനിന്നൊരു ദിവസത്തേക്ക് ഇവിടെ നിൽക്കുന്നതിന് നിനക്കെന്തെങ്കിലും കുഴപ്പമുണ്ടോ…?” ലിയയുടെ ചോദ്യം കേട്ട് ആര്യൻ ഒന്ന് അത്ഭുതപ്പെട്ടു.

 

“ഏഹ്…എനിക്കോ…ഇല്ലാ…എനിക്കെന്ത് കുഴപ്പം…?” ആര്യൻ മുറിച്ച് മുറിച്ച് പറഞ്ഞു.

 

“അല്ലാ…നീ എന്നോട് ഇവിടെ നിൽക്കുന്നോന്ന് ചോദിച്ച് പോലുമില്ലല്ലോ ഇതുവരെ…” ലിയ ചെറിയൊരു സങ്കടത്തോടെ പറഞ്ഞു.

 

“അയ്യോ ചേച്ചീ…ചേച്ചിക്ക് നിൽക്കാൻ ബുദ്ധിമുട്ടാണെങ്കിലോ എന്ന് കരുതിയാ ഞാൻ ചോദിക്കാഞ്ഞത്…പിന്നെ ഓട്ടോ കൂടി കിട്ടിയില്ലെങ്കിൽ ചോദിച്ചാൽ മതിയല്ലോ എന്ന് വിചാരിച്ചു…അല്ലാ…ഓട്ടോ കിട്ടിയില്ലെങ്കിൽ പിന്നെ ഞാൻ ചോദിക്കാൻ പോലും നിൽക്കില്ല…ഇവിടെ തന്നെ നിർത്തിയേനേം…” ആര്യൻ കാര്യമായി തന്നെ പറഞ്ഞു.

 

“മ്മ്…വീട്ടിൽ വിളിച്ചപ്പോൾ അച്ഛനും അമ്മയും ഇനി ഈ രാത്രിയിൽ ഒറ്റയ്ക്ക് വരാനും നിൽക്കണ്ട ഇവിടെ നിൽക്കാൻ പറ്റുമോന്ന് നിന്നോട് ചോദിക്കാനാ പറഞ്ഞത്…പറ്റില്ലെങ്കിൽ മാത്രം ഓട്ടോ വല്ലോം നോക്കിയാൽ മതിയെന്ന് പറഞ്ഞു…നീ ആയിട്ട് പറയാൻ വേണ്ടി ഞാൻ വെയിറ്റ് ചെയ്യുവായിരുന്നു…” ലിയ പറഞ്ഞ ശേഷം ചായ ചുണ്ടോട് ചേർത്തു.

 

“ദേ ചേച്ചീ…എന്നെ ചുമ്മാ വിഷമിപ്പിക്കരുതേ…ഞാൻ ചേച്ചിയോട് ഇവിടെ നിൽക്കണ്ടാ എന്ന് പറയുമെന്ന് ചേച്ചിക്ക് തോന്നുന്നുണ്ടോ…എനിക്ക് സന്തോഷമേ ഉള്ളൂ…ഞാൻ എന്തായാലും ചേച്ചിയോട് ഇവിടെ നിൽക്കാൻ തന്നെ ആവശ്യപ്പെട്ടേനേം…”

 

“മ്മ്…ശരി ശരി…” ലിയ ചിരിച്ചുകൊണ്ട് ചായ കുടിച്ചു.

 

“ചേച്ചി ചായ കുടിക്ക് ഞാൻ അവിടെ പോയിട്ട് വേഗം വരാം…”

 

“ഓട്ടോ കിട്ടിയില്ലെങ്കിലേ അപ്പൊ നീ എന്നെ ഇവിടെ നിർത്തത്തുള്ളോ…” ലിയ സംശയത്തോടെ ചോദിച്ചു.

 

“ഓട്ടോയോ!…ഇനി ഓട്ടോ കിട്ടിയാലും ഇന്ന് തനിയേ പോണില്ല…രാത്രിലത്തേക്ക് മാറാൻ എന്തെങ്കിലും വേണ്ടേ!…ശാലിനി ചേച്ചിയോട് തുണി വല്ലോം ഉണ്ടോന്ന് പോയി ചോദിക്കട്ടെ ഞാൻ…” ആര്യൻ ചിരിച്ചു.

 

“മ്മ് ഞാൻ കരുതി നീ ഓട്ടോ വിളിക്കാൻ പോകുവാണെന്ന്…ശാലിനീടെ ഡ്രസ്സ് എനിക്ക് പാകം ആകുമോടാ…?”

 

“ചേച്ചി എന്താ സാധാരണ വീട്ടിൽ ഇടാറ്…?”

 

“നൈറ്റി അല്ലെങ്കിൽ ചുരിദാർ ടോപ്പും പാവാടയും…”

 

“നൈറ്റി നോക്കാം നമുക്ക്…ചുരിദാർ ടോപ് ശാലിനി ചേച്ചീടെ ചേച്ചിക്ക് പാകം ആകുമെന്ന് തോന്നുന്നില്ല…” ആര്യൻ ലിയയെ ഒന്ന് അടിമുടി നോക്കിയ ശേഷം ചിരിച്ച് കൊണ്ട് പറഞ്ഞു.

 

“അപ്പോഴേക്കും അളവെടുത്തോ നീ…?” ലിയയും ചിരിച്ചു.

 

“അതിനിപ്പോ എന്തോ അളവെടുക്കാനാ!…കണ്ടാൽ അറിഞ്ഞൂടെ എനിക്ക്…” ആര്യൻ അൽപ്പം ഗർവ്വോടെ തമാശക്ക് പറഞ്ഞു.

 

“എന്ത്…?” ലിയ അവനെ നോക്കി കണ്ണ് തള്ളി.

 

“അല്ല ചേച്ചിക്ക് ശാലിനി ചേച്ചിയെക്കാൾ വണ്ണം ഉണ്ടെന്ന് എനിക്ക് അളവ് നോക്കിയിട്ട് വേണ്ടല്ലോ അറിയാൻ…കണ്ടാൽ അറിഞ്ഞൂടെ എന്ന്…” ആര്യൻ കാര്യം വ്യക്തമാക്കി.

 

“ഓ അങ്ങനെ…!” ലിയ ചിരിച്ചു.

 

“പിന്നെ ചേച്ചി എന്ത് വിചാരിച്ചു…?” ആര്യൻ ചിരിച്ചുകൊണ്ട് തന്നെ ചോദിച്ചു.

 

“ഏയ് ഒന്നുമില്ല…” ലിയ ജാള്യതയോടെ ചിരിച്ചു.

 

“മ്മ്…മ്മ്…നോട്ടി ഗേളാഹ്…” ആര്യൻ ഒരു പ്രത്യേക ഈണത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“പോടാ അവിടുന്ന്…ഹഹ…” ലിയക്കും ചിരി അടക്കാനായില്ല.

 

“ഞാൻ പോയിട്ട് വരാം…ചേച്ചി വാതിൽ അടച്ചേക്ക്…” ആര്യൻ പറഞ്ഞിട്ടിറങ്ങി.

 

ശാലിനിയുടെ വീട്ടിൽ എത്തിയപ്പോൾ അമ്മ നിലവിളക്കുമായി തിണ്ണയിലേക്ക് വരുന്ന കാഴ്ചയാണ് ആര്യൻ കണ്ടത്. പിന്നാലെ തന്നെ ശാലിനിയും അമ്മുവും ഉണ്ടായിരുന്നു. ആര്യനെ അമ്മു ആകട്ടെ പതിവുപോലെ തന്നെ ആര്യൻ്റെ ഒക്കത്തേക്ക് ഓടിക്കയറാൻ തുടങ്ങിയതും ശാലിനി അവളോട് അവിടിരുന്ന് നാമം ജപിക്കാൻ ആജ്ഞാപിച്ചിട്ട് അവനോട് കാര്യം തിരക്കി. ആര്യൻ വന്ന കാര്യം അവരോട് പറഞ്ഞു.

 

“ഓഹോ അപ്പൊ സാറ് മാഡത്തിന് വേണ്ടി ടെക്സ്റ്റൈൽ ഷോപ്പ് അന്വേഷിച്ചിറങ്ങിയതാണല്ലേ…” ശാലിനി അവനെയൊന്ന് കളിയാക്കാൻ വേണ്ടി ചോദിച്ചു.

 

“പോടീ പെണ്ണേ അവിടുന്ന്…ആ കുഞ്ഞ് ഒരു സഹായം ചോദിച്ചു വരുമ്പോ ഇങ്ങനെയാണോ പറയുന്നത്…” അമ്മ ശാലിനിയോട് ശബ്ദമുയർത്തി.

 

“അമ്മ അത് കാര്യമാക്കേണ്ട…അതെനിക്കിട്ട് സ്ഥിരം തരുന്നതാ…അതിനുള്ളത് ഞാനും കൊടുത്തോളാം പിന്നെ…” ആര്യൻ ശാലിനിയെ നോക്കി അർത്ഥം വച്ച് ചിരിച്ചു. ശാലിനി നാണിച്ച് തല കുമ്പിട്ട് നിന്നു.

 

“ചേട്ടന് ഞാൻ എൻ്റെ ഉടുപ്പ് തരാം…അത് കൊണ്ടോയി കൊടുത്തോ…” അമ്മൂട്ടി ആര്യനോടായി പറഞ്ഞു. അത് കേട്ട് അവർ മൂവരും പൊട്ടിച്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *