മന്ദാരക്കനവ് – 8 1അടിപൊളി  

 

പെട്ടെന്ന് ബോധം വന്ന ശാലിനി കണ്ണുകൾ തുറന്ന് പിന്നിലേക്ക് മാറി നിന്നുകൊണ്ട് അവനോട് പോകാൻ ആവശ്യപ്പെട്ടു. ആര്യൻ അവൾ പറഞ്ഞതനുസരിച്ച് അവിടെ നിന്നും നടന്ന് ഹാളിലേക്ക് പോയി. കുറച്ച് നേരം അവിടെ ചിലവാക്കിയ ശേഷം അമ്മുവിനോടും അമ്മയോടും യാത്ര പറഞ്ഞിട്ട് ആര്യൻ തിരികെ വീട്ടിലേക്ക് തന്നെ മടങ്ങി.

 

വീട്ടിലെത്തിയ ആര്യൻ ആഹാരം കഴിച്ച ശേഷം ഇന്നൊരു ദിവസംകൊണ്ട് മാത്രം തനിക്ക് ലഭിച്ച സുഖവും സന്തോഷവും സ്നേഹവും എല്ലാം മനസ്സിലിട്ടൊരു നൂറ് വട്ടം വീണ്ടും വീണ്ടും കണ്ട ശേഷം മയങ്ങാനായി കിടന്നു.

 

പിറ്റേന്ന് രാവിലെ ആര്യനും ശാലിനിയും കുളത്തിലേക്ക് നടക്കവേ രണ്ടുപേരും മൗനം പാലിച്ചു. കുളി കഴിഞ്ഞ് തിരികെ രണ്ടുപേരും വീട്ടിലേക്ക് നടന്നു.

 

“എന്താ ഒന്നും മിണ്ടാത്തേ…?” ആര്യൻ ചോദിച്ചു.

 

“നീ എന്താ ഒന്നും മിണ്ടാത്തത്…?” ശാലിനി തിരിച്ചും അതേ ചോദ്യം തന്നെ ചോദിച്ചു.

 

“അറിയില്ല…ചേച്ചിക്ക് എന്നോട് ദേഷ്യം ഉണ്ടോ…?”

 

“എന്തിന്…?”

 

“ഇന്നലെ അങ്ങനെയൊക്കെ ചെയ്തതിന്…”

 

“ദേഷ്യം ഉണ്ടെന്ന് ഞാൻ പറഞ്ഞോ…!”

 

“ഇല്ലാ…ചോദിച്ചതാ…”

 

“എനിക്ക് ദേഷ്യമൊന്നുമില്ല…പക്ഷേ…!” ശാലിനി ഒന്നാലോചിച്ച ശേഷം നിർത്തി.

 

“എന്താ ഒരു പക്ഷേ…?”

 

“ഏയ്…ഒന്നുമില്ല…”

 

“ഇനി അങ്ങനെയൊന്നും വേണ്ടാ എന്നാണോ…?” ആര്യൻ സംശയം ചോദിച്ചു.

 

“അറിയില്ല…”

 

“അപ്പോ വേണമെന്നാണോ…?”

 

“അതും അറിയില്ലാ…” ശാലിനി ദയനീയ സ്വരത്തിൽ പറഞ്ഞു.

 

“മ്മ്…”

 

അവർ നടന്ന് ശാലിനിയുടെ വീടെത്തി. ശാലിനി വാതിൽ തുറന്ന് അകത്തേക്ക് കയറി തുണി വിരിച്ചിടാൻ പുറകിലേക്ക് പോയി. ആര്യൻ അവിടെ കിടന്ന പത്രം എടുത്ത് വായിക്കാൻ തുടങ്ങി.

 

തുണി വിരിച്ച ശേഷം ശാലിനി തിരികെ അകത്തേക്ക് കയറി ഹാളിലൂടെ നടന്നു വരുന്നത് ആര്യൻ കണ്ടു. ഈറനണിഞ്ഞ മുടിയോടെ ഒരു നേരിയ നൈറ്റിയുടെ മാത്രം മറയിൽ അവളുടെ അങ്കലാവണ്യം മുഴുവൻ കാട്ടി ശാലിനി നടന്ന് വന്ന കാഴ്ച ആര്യനിൽ വികാരമുണർത്തി. അവൻ്റെ നോട്ടം കണ്ട ശാലിനി അവളുടെ മുറിയിലേക്ക് കയറുന്നതിന് മുന്നേ അവനെ ഒന്ന് വികാര തീവ്രതയാൽ നോക്കിയ ശേഷം പതിയെ മുറിയുടെ ഉള്ളിലേക്ക് കടന്നു. ആ നോട്ടം കണ്ട ആര്യൻ വായിച്ചുകൊണ്ടിരുന്ന പത്രം അവിടെ ഇട്ടിട്ട് വീടിനുള്ളിലേക്ക് കയറി.

 

ആര്യൻ പതുക്കെ നടന്ന് ശാലിനിയുടെ വാതിലിന് മുന്നിൽ വന്നു നിന്നു. അമ്മയും അമ്മുവും കിടക്കുന്ന മുറി അടച്ചിട്ടിരിക്കുകയാണ്. അവർ എഴുന്നേറ്റിട്ടില്ലാ എന്ന് അവന് മനസ്സിലായി. ആര്യൻ ശാലിനിയെ ഒന്ന് നോക്കി. അവൾ അവൻ്റെ വരവ് പ്രതീക്ഷിച്ചെന്ന പോലെ തന്നെ തിരിഞ്ഞ് നിൽക്കുകയാണ്.

 

മുറിക്കുള്ളിലേക്ക് കടന്ന ആര്യൻ ശാലിനിയുടെ പുറകിലായി ചെന്ന് നിന്നു. രണ്ടുപേരുടെയും ശ്വാസഗതി വേഗത്തിലായി. ആര്യൻ അവളുടെ തോളിൽ അവൻ്റെ കൈ മെല്ലെ സ്ഥാപിച്ചു. ശാലിനി ഒന്ന് ഞെട്ടി. അവൾ അവൻ്റെ നേരെ തിരിഞ്ഞു നിന്നു. പരസ്പരം കണ്ണുകളിലേക്ക് നോക്കി ഇരുവരും അനങ്ങാതെ നിന്നു. ഒട്ടും വൈകിപ്പിക്കാതെ തന്നെ ആര്യൻ അവളുടെ ചുണ്ടുകളെ അവൻ്റെ ചുണ്ടുമായി കോർത്തിണക്കി. രണ്ടുപേരും പരസ്പരം മത്സരിച്ച് എന്നാൽ ഒട്ടും ദൃതി പിടിക്കാതെ ചുണ്ടുകൾ രുചിച്ചു. ഏതാണ്ട് ഒരു മിനുട്ടോളം നീണ്ടു നിന്ന ആ ചുംബനത്തിനൊടുവിൽ ശാലിനി അവനെ ചുണ്ടിൽ നിന്നും വിടുവിച്ച ശേഷം അവൻ്റെ കണ്ണിലേക്ക് നോക്കി നിന്നു.

 

“ചേ…” ആര്യൻ അവളെ ചേച്ചീ എന്ന് വിളിക്കാൻ വന്നു.

 

“ശ്…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി അവളുടെ കൈ അവൻ്റെ ചുണ്ടിൽ വച്ചു. എന്നിട്ട് അവനോട് ആംഗ്യത്തിലൂടെ പോകാൻ ആവശ്യപ്പെട്ടു.

 

ആര്യൻ അവളുടെ നെറുകയിൽ ഒരു ചുംബനം കൂടി കൊടുത്ത ശേഷം അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് പോയി.

 

ഓഫീസിലെത്തിയ ശേഷം ആര്യൻ ഇന്നലെ സുഹറയുടെ വീട്ടിൽ പോയതും സുഹറ പറഞ്ഞ കാര്യങ്ങളും ലിയയോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ ശേഷം ലിയയ്ക്കും അത് ചെറിയൊരു ആശ്വാസം പകർന്നു. അയാളുടെ ശല്യം ഇനി ഉണ്ടാവില്ല എന്ന് തന്നെ അവളും വിശ്വസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *