മന്ദാരക്കനവ് – 8അടിപൊളി  

 

സുഹറ പറഞ്ഞത് മുഴുവൻ ആര്യൻ ശ്രദ്ധയോടെ കേട്ട് നിന്നു. എന്തെങ്കിലും ചോദിക്കാനോ പറയാനോ തുടങ്ങുന്നതിനു മുന്നേ സുഹറ വീണ്ടും തുടർന്നു.

 

“ഞാൻ പറഞ്ഞതെന്താണെന്ന് വച്ചാൽ അയാളോട് നേർക്കുനേർ നിന്ന് ആരെങ്കിലും എതിർക്കാൻ ഉണ്ടെങ്കിൽ അയാളുടെ പത്തി താഴും…ആരും എതിർക്കാൻ ധൈര്യപ്പെടില്ലെന്നതാണ് അയാളുടെ ധൈര്യം…അങ്ങനെ ഒരു പേടി അയാൾ വാക്കുകൾ കൊണ്ട് മറ്റുള്ളവരിൽ സൃഷ്ടിച്ചെടുക്കാൻ മിടുക്കൻ ആയിരുന്നു…അയാളുടെ ആ ധൈര്യം ആണ് ആര്യൻ ഇപ്പോൾ തകർത്തത്…അതുകൊണ്ട് ഇനി അയാൾ ആര്യന് നേരെ പ്രശ്നവുമായി വരുമെന്ന് തോന്നുന്നില്ല…” സുഹറ പറഞ്ഞ് നിർത്തി.

 

“എങ്കിലും ഞാൻ അയാളെ വേദനിപ്പിച്ചതിൽ അയാൾക്ക് എന്നോട് പക കാണില്ലേ ഇത്താ…?” ആര്യൻ വീണ്ടും ഒരൽപ്പം സംശയത്തോടെ ചോദിച്ചു.

 

“ആര്യന് അയാളെ പേടിയില്ലാ എന്ന് അയാൾക്ക് ബോധ്യമായിട്ടുണ്ട് ഇതിനോടകം…അതുകൊണ്ട് ഇനി വീണ്ടും ആര്യന് നേരെ കൈ ഉയർത്തുന്നതിന് മുൻപ് അയാളൊന്ന് ചിന്തിക്കും…അതുകൊണ്ട് ആര്യൻ പേടിക്കണ്ട…പക കാണും പക്ഷേ അത് തീർക്കാനുള്ള ധൈര്യം ഇപ്പോൾ കാണില്ല…ഉണ്ടായിരുന്നെങ്കിൽ അയാൾ ഇപ്പോഴും ഇവിടെ ഉണ്ടായേനേം…” സുഹറയുടെ വാക്കുകൾക്ക് ദൃഢതയുണ്ടായിരുന്നു.

 

അവളുടെ വാക്കുകൾ സ്വാഭാവികമായും ആര്യനിൽ ആശ്വാസം ഉളവാക്കി. എങ്കിലും പൂർണമായി രാജനെ നിസ്സാരവത്കരിക്കാൻ ആര്യൻ തയ്യാറായിരുന്നില്ല. അത് മനസ്സിലായിട്ടാവണം സുഹറ വീണ്ടും തുടർന്നത്.

 

“ഞാൻ പറഞ്ഞില്ലേ ആര്യനോട് ഇനി അയാള് പ്രശ്നത്തിന് വരാനുള്ള സാധ്യത കുറവാണ്…ആര്യനോടുള്ള പകയും ദേഷ്യവും കൂടി ഇനി അയാള് വരുമ്പോൾ എൻ്റെ ശരീരത്തിൽ തീർത്തോളും…അതിന് എനിക്ക് സന്തോഷമേ ഉള്ളൂ…കാരണം അത്രയും ആൾക്കാർ നോക്കി നിൽക്കെ എന്നെ മാനക്കേടിൽ നിന്നും രക്ഷിച്ചത് ആര്യനാ…” സുഹറ വിങ്ങിപ്പൊട്ടി.

 

സുഹറ പറഞ്ഞത് കേട്ട ആര്യന് ആ കാഴ്ച കൂടി കണ്ടപ്പോൾ അവളെയോർത്ത് സങ്കടവും സഹതാപവും ഒരുപാട് സ്നേഹവും തോന്നി.

 

“ശ്ശേ…അങ്ങനെയൊന്നും പറയല്ലേ…ഇത്ത കരയാതെ…” ആര്യൻ അവളെ ആശ്വസിപ്പിക്കാനെന്ന വണ്ണം പറഞ്ഞുകൊണ്ട് സുഹറയുടെ തോളിൽ കൈകൾ ചേർത്ത് പിടിച്ചു.

 

മുഖം പൊത്തി കരഞ്ഞുകൊണ്ടിരുന്ന സുഹറ പെട്ടെന്ന് ആര്യൻ്റെ നെഞ്ചിലേക്ക് വീണുകൊണ്ട് കരച്ചിൽ തുടർന്നു. ആര്യന് എന്ത് പറഞ്ഞ് സുഹറയെ ആശ്വസിപ്പിക്കണം എന്ന് അറിയാത്തതുകൊണ്ട് അവളെ മാറോട് ചേർത്ത് നിർത്തിക്കൊണ്ട് തന്നെ തലയിൽ തഴുകി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. കുറച്ച് നേരം മുഖം പൊത്തി തന്നെ ആര്യൻ്റെ നെഞ്ചിൽ ചേർന്ന് നിന്നുകൊണ്ട് സുഹറ കരച്ചിൽ അടക്കാൻ ശ്രമിച്ചു.

 

“ഇത്താ…” ആര്യൻ പതിഞ്ഞ സ്വരത്തിൽ സുഹറയെ വിളിച്ചു.

 

സുഹറ ആര്യനിൽ നിന്നും അടർന്നു മാറി സാരിത്തുമ്പ് കൊണ്ട് മുഖം തുടച്ച ശേഷം അവിടെയുണ്ടായിരുന്ന കസേരയിലേക്ക് ഇരുന്നു.

 

അവൾ അവൻ്റെ ശരീരത്തിൽ നിന്നും അകന്ന് മാറിയപ്പോഴാണ് ആ നിൽപ്പിന് ഒരു സുഖം ഉണ്ടായിരുന്നതായി ആര്യന് മനസ്സിലായത്. ഒരുപക്ഷേ ഇങ്ങനെ ഒരു അവസ്ഥയിലും സാഹചര്യത്തിലും അല്ലായിരുന്നെങ്കിൽ താൻ സുഹറിത്തയെ മാറോട് ചേർത്ത് തന്നെ നിർത്താൻ കൊതിച്ചേനേം എന്നും അവന് തോന്നിപ്പോയി. ആര്യൻ സുഹറയുടെ അടുത്തായി തന്നെ മറ്റൊരു കസേരയിൽ ഇരുന്നതും അവൾ വീണ്ടും തുടർന്നു.

 

“അയാള് പറഞ്ഞത് ആര്യൻ കേട്ടിരുന്നില്ലേ…എനിക്ക് പക്ഷം നിൽക്കാൻ വേണ്ടി ഞാൻ ഇവിടെയുള്ളവർക്കെല്ലാം കിടന്ന് കൊടുക്കുവാണെന്ന്…സ്വന്തം ഭാര്യയെക്കുറിച്ച് പോലും ഇങ്ങനൊക്കെ പറയുന്ന നീചനും ക്രൂരനും വൃത്തികെട്ടവനുമായ ഒരു മനുഷ്യനാണ് അയാൾ…അല്ലാ…മൃഗം…മൃഗമാണയാൾ…അല്ലെങ്കിൽ ഒരു മനുഷ്യന് സ്വന്തം ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ വിവസ്ത്രയാക്കി അത് കണ്ട് ആസ്വദിക്കാൻ എങ്ങനെയാണ് കഴിയുക…” സുഹറ പല്ല് കടിച്ചു. വാക്കുകളിൽ അയാളോടുള്ള ദേഷ്യം അത്രത്തോളം ആഴത്തിൽ ആയിരുന്നു.

 

ആര്യൻ സുഹറ പറയുന്നതിന് എതിരഭിപ്രായം ഇല്ലാതെ മൗനമായി തന്നെ ഇരുന്നു. “അതേ…ഒരു മനുഷ്യന് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ…!” അവൻ മനസ്സിൽ ആലോചിച്ചു.

 

“കാശിന് വേണ്ടി അയാളെന്നെ വിൽക്കാൻ പോലും മടി കാണിക്കില്ലെന്ന് എനിക്കിപ്പോൾ ബോധ്യമായി…” സുഹറയുടെ കണ്ണുനീർ വീണ്ടും കവിളിലൂടെ ഒഴുകിയിറങ്ങി.

 

“ശ്ശേ…അങ്ങനെയൊന്നും ഉണ്ടാവില്ല ഇത്താ…ഞങ്ങളൊക്കെ ഇല്ലേ ഇവിടെ…” ആര്യൻ അവളെ വീണ്ടും ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

 

സുഹറ ഒന്നും മിണ്ടാതെ കണ്ണുനീർ തുടച്ചു.

 

“ഇത്തയ്ക്ക് അയാളോട് തിരിച്ചും പ്രതികരിച്ചൂടെ…ഇത്ത പറഞ്ഞപോലെ അയാളെ എതിർത്ത് നിൽക്കാൻ ധൈര്യം കാണിച്ചാൽ അയാൾടെ ഉപദ്രവം കുറഞ്ഞാലോ…” ആര്യൻ ഒരു പോംവഴിയെന്ന പോലെ അവൻ്റെ സംശയം പ്രകടിപ്പിച്ചു.

 

“അയാളെ എതിർത്ത് നിൽക്കാനുള്ള ധൈര്യം എനിക്കില്ല ആര്യാ…അയാളെന്നെ പ്രതികരണ ശേഷി ഇല്ലാത്ത ഒരു സ്ത്രീ ആക്കി മാറ്റുകയായിരുന്നു…പേടിയോടെ മാത്രമേ എനിക്ക് അയാളെ ഇപ്പോ ഓർക്കാൻ സാധിക്കുകയുള്ളൂ…ഓരോ തവണ അയാൾ വന്നിട്ട് പോകുമ്പോഴും ആശ്വാസം അല്ലാ, മറിച്ച് അയാളിനി എപ്പോഴാവും വീണ്ടും വരിക എന്ന് ആലോചിച്ചുള്ള പേടിയിലാണ് ഞാൻ ഇവിടെ കഴിയുന്നത്…ഞാൻ ആര്യനോട് പറയാറില്ലേ വല്ലപ്പോഴുമൊക്കെ ഇതിലെ വരണമെന്ന്…അത് മറ്റൊന്നുംകൊണ്ടല്ല, ആരെങ്കിലുമൊക്കെ ഇവിടെ വന്ന് എന്നോട് സംസാരിച്ചാൽ അത്രയും നേരമെങ്കിലും മറ്റൊന്നും ആലോചിച്ച് പേടിക്കാതെ ഇവിടെ ഇരിക്കാമല്ലോ എന്ന് കരുതിയാണ്…” സുഹറ അവളുടെ സങ്കടങ്ങളെല്ലാം ഓരോന്നായി തുടർന്നു.

 

“ചിലപ്പോൾ തോന്നും എന്തിനാ ഇങ്ങനെ ജീവിക്കുന്നതെന്ന്…പക്ഷേ ഒരിക്കൽ കൂടി എൻ്റെ ഉപ്പയേയും ഉമ്മയേയും ഒന്ന് കാണാനും ഇത്താ എന്നുള്ള എൻ്റെ അനിയൻ്റെ വിളി കേൾക്കാനുമുള്ള ഒരു ആഗ്രഹത്തിൻ്റെ പുറത്താണ് ഞാൻ ഇപ്പോഴും…അല്ലെങ്കിൽ ഞാൻ എപ്പോഴേ ഈ വീട്ടിനുള്ളിൽ തന്നെ എൻ്റെ ജീവിതം അവസാ…”

 

സുഹറ പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുൻപ് തന്നെ ആര്യൻ അവളുടെ ചുണ്ടിൽ അവൻ്റെ വലതുകൈ വിരലുകൾ അമർത്തിയ ശേഷം “അരുത്” എന്ന ആംഗ്യത്തിൽ തല ചരിച്ചു.

 

അതുകണ്ട സുഹറ അവൻ്റെ കൈയിൽ പിടിച്ച് കൈപ്പത്തി അവളുടെ ഇടതു കവിളിനോട് ചേർത്ത് പിടിച്ചുകൊണ്ട് അതിൽ തല ചായ്ച്ചു.

 

സുഹറയുടെ മിഴികളിൽ നിന്നും ഉത്ഭവിക്കുന്ന അശ്രുക്കളുടെ ചൂട് ആര്യൻ്റെ കൈയിൽ അറിയാൻ സാധിച്ചു. അവൻ മറുകൈകൊണ്ട് അവളുടെ മിഴികൾ തുടച്ചിട്ട് “എല്ലാം ശരിയാവും ഇത്താ…” എന്ന് പറഞ്ഞുകൊണ്ട് അവൾക്ക് ധൈര്യം നൽകി. അവൻ്റെ ആശ്വാസവാക്കുകൾക്കും പ്രവർത്തികൾക്കുമുള്ള നന്ദി സുഹറ ഒരു പുഞ്ചിരിയിലൂടെ അവനെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *