“എങ്കിൽ ഞാൻ പോയി എടുത്തോണ്ട് വരാം…എന്നിട്ട് ലിയ ചേച്ചി ചോദിക്കുമ്പോൾ ഞാൻ പറയാം ചേച്ചിക്ക് വേണമെങ്കിൽ എടുത്തോളാൻ എന്ന് പറഞ്ഞ് ശാലിനി ചേച്ചി തന്നതാണെന്ന്…അങ്ങനെ പറഞ്ഞാൽ വിശ്വസിക്കുമായിരിക്കും അല്ലേ…?” ആര്യൻ സീരിയസ് ആയി പറയുന്നത് പോലെ അവളെ കളിയാക്കി.
“അയ്യോ വേണ്ടാ…” ശാലിനി പെട്ടെന്ന് ചാടിപ്പറഞ്ഞു.
“ഹാ അതാ പറഞ്ഞത് വൈകിട്ട് തരാമെന്ന്…” ആര്യൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു.
“ഉം…” ലിയ തലയാട്ടി.
“രാവിലെ എപ്പോ പോയി കുളത്തിൽ…?” ആര്യൻ ചോദിച്ചു.
“നീ പോയി ഒരു പതിനഞ്ച് മിനുട്ട് കഴിഞ്ഞപ്പോൾ…ചന്ദ്രിക ചേച്ചി ഇന്നില്ലായിരുന്നു…” ശാലിനി പറഞ്ഞു.
“അതെന്ത് പറ്റി…?”
“ഹാ ഇനിയൊരു നാലഞ്ച് ദിവസത്തേക്ക് കാണില്ല…” അവൾ ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു.
“ഓ…മനസ്സിലായി…അപ്പോൾ നാളെ മുതൽ ഒരു നാലഞ്ച് ദിവസത്തേക്ക് നമ്മൾ മാത്രമേ രാവിലെ ഉള്ളൂ അല്ലേ…?” ആര്യൻ അർത്ഥം വച്ചൊരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതുകൊണ്ട്…?” ശാലിനിയുടെ മുഖത്ത് ചെറിയൊരു നാണം വിരിഞ്ഞു.
“അതുകൊണ്ട് ഒന്നുമില്ല, ഞാൻ ചോദിച്ചെന്നേയുള്ളൂ…” ആര്യൻ അവൻ്റെ ചിരി ഒരു പുഞ്ചിരിയിൽ ഒതുക്കി.
“അങ്ങനിപ്പോ മോൻ ചോദിക്കണ്ട കേട്ടോ…മോൻ്റെ ഉദ്ദേശം ഒന്നും നടക്കാൻ പോണില്ല…” ശാലിനി ചിരിച്ചു.
“അതിന് ഞാൻ എന്ത് ഉദ്ദേശിച്ചു…?” ആര്യനിലും ഒരു നാണം വന്നു തുടങ്ങി.
“അയ്യോ പാവം ഒന്നും ഉദ്ദേശിച്ചിട്ടില്ല അല്ലേ…?” ശാലിനി ഈണത്തിൽ മൊഴിഞ്ഞു.
“ഞാൻ ഒന്നും ഉദ്ദേശിച്ചിട്ടില്ല…വേറെ ആരേലും എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടോന്നും എനിക്കറിയില്ല…” ആര്യൻ നഖം കടിച്ചുകൊണ്ട് ഉത്തരം നൽകി.
“വേറെ ആര് ഉദ്ദേശിക്കാൻ…?” ശാലിനി പിന്നെയും നാണിച്ചുകൊണ്ട് അവനോട് ചോദിച്ചു.
അപ്പോഴേക്കും ലിയ ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞ് മുറിക്ക് പുറത്തേക്ക് വരുന്നത് ആര്യനും ശാലിനിയും കണ്ടു.
“അതേ…അത് നമ്മൾക്ക് വൈകിട്ട് കണ്ട് പിടിക്കാം ഇനി…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ശാലിനിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ശാലിനിയും തറയിലേക്ക് നോക്കി ചിരി തൂകി നിന്നു.
“ഇപ്പോഴെങ്കിലും കഴിഞ്ഞോ എല്ലാം…?” ആര്യൻ ലിയയോട് ചോദിച്ചു.
“പോടാ കളിയാക്കാതെ…ദാ ശാലിനി…താങ്ക്സ് കേട്ടോ…വലിയ ഉപകാരം…” എന്ന് പറഞ്ഞുകൊണ്ട് ലിയ ബാഗ് ശാലിനിയുടെ കൈയിൽ കൊടുത്തു.
“എന്തിനാ ചേച്ചീ താങ്ക്സൊക്കെ…” ശാലിനി ചിരിച്ചുകൊണ്ട് ബാഗ് വാങ്ങി.
“എങ്കിൽ പിന്നെ രണ്ട് സ്റ്റാമ്പ് കൊടുത്തേക്ക് ചേച്ചീ…” ആര്യൻ ശാലിനിയെ കളിയാക്കികൊണ്ട് ലിയയോട് പറഞ്ഞു.
“ഹഹ…ഇവൻ്റെയൊരു കാര്യം…” എന്ന് പറഞ്ഞുകൊണ്ട് ലിയ ചിരിച്ചു.
ശാലിനി ആര്യനെ നോക്കി മുഖം വീർപ്പിച്ചുകൊണ്ട് “പോടാ പട്ടീ” എന്ന് ചുണ്ടനക്കി. അത് ആര്യന് മനസ്സിലാവുകയും ചെയ്തു.
“എങ്കിൽ പിന്നെ നമ്മൾക്ക് ഇറങ്ങിയാലോ…” ആര്യൻ ലിയയോട് ചോദിച്ചു.
“ആടാ ഇറങ്ങാം…” ലിയ മറുപടി നൽകി.
“എടാ ഒരു മിനുട്ട്…ചേച്ചി നൈറ്റിയും പാവാടയും ഇങ്ങു തന്നേക്ക് ഞാൻ ഇപ്പൊ അങ്ങ് കൊണ്ടുപോയേക്കാം…” ശാലിനി പെട്ടെന്ന് ഓർത്തപോലെ പറഞ്ഞു.
“ഹാ അത് ഞാൻ മറന്നു…ഇപ്പോ കൊണ്ടുവരാം…” എന്ന് പറഞ്ഞിട്ട് ലിയ അകത്തേക്ക് പോയി.
“ഞാൻ കരുതി എന്നെക്കൊണ്ട് അലക്കിപ്പിക്കുമെന്ന്…” ആര്യൻ മെല്ലെ ശാലിനിയോട് പറഞ്ഞു.
“അയ്യോ…എന്നിട്ട് വേണം ഇനി അതിനും ഞാൻ നിൻ്റെ പുറകെ നടക്കാൻ…” ശാലിനി പറഞ്ഞത് കേട്ട് ആര്യൻ ചിരിച്ചുപോയി. അപ്പോഴേക്കും ലിയ തിരികെ വന്നു.
“ഞാൻ കൊണ്ടുപോയി നനച്ചുകൊണ്ട് വന്നേനേം…ശാലിനി വേണ്ടാന്ന് പറഞ്ഞതുകൊണ്ടാ കേട്ടോ…” ലിയ ശാലിനിയോടായി പറഞ്ഞു.
“എൻ്റെ ചേച്ചീ അതൊന്നും വേണ്ടന്ന് ഞാൻ ഇന്നലെ പറഞ്ഞതല്ലേ…ഇങ്ങു തന്നേ അത്…” എന്നും പറഞ്ഞ് ശാലിനി തുണി ലിയയുടെ കൈയിൽ നിന്നും വാങ്ങി ചുരുട്ടി പിടിച്ചു.
