മായികലോകം [ Full ] 11അടിപൊളി  

 

കോളേജില്‍ എത്തിയ ഉടനെ മായ നീരജിനെ വിളിച്ചു. പക്ഷേ അവന്‍ ഫോണ്‍ അറ്റെന്‍ഡ് ചെയ്തില്ല. അവന്‍ എന്തെങ്കിലും പ്രോഗ്രാമിന്‍റെ തിരക്കിലായിരിക്കും എന്നു വിചാരിച്ചു.

 

കുറച്ചു സമയം കഴിഞ്ഞപ്പോഴും നീരജിന്‍റെ വിളി കാണാത്തത് കൊണ്ട് വീണ്ടും വിളിച്ചു. അപ്പോഴും ഫോണ്‍ മുഴുവനായി റിങ്ങ് ചെയ്തു കട്ട് ആയി.

 

കുറച്ചു നേരം കൂടി കഴിഞ്ഞപ്പോഴാണ് മായ ഒരു കാര്യം ശ്രദ്ധിച്ചത്. നീരജിന്‍റെ കൂട്ടുകാര്‍ ആരും കോളേജില്‍ വന്നിട്ടില്ല.

 

പെട്ടെന്നു മായയുടെ മനസില്‍ ആകാരണമായ ഒരു ഭയം വന്നു കൂടി.

 

മായ മൂഡ്ഓഫ് ആയി ഇരിക്കുന്നത് കണ്ട കൂട്ടുകാര്‍ കാര്യം അന്വേഷിച്ചു. അവസാനം ആണ് അറിഞ്ഞത് നീരജിന്‍റെ അച്ഛന്‍ മരിച്ചിട്ട് വീട്ടിലേക്ക് പോയതാണെന്ന്.

 

മായയ്ക്കു എന്തു ചെയ്യണം എന്നു ഒരു പിടിയും ഇല്ലായിരുന്നു.

 

ആ ദിവസം അങ്ങിനെ കഴിഞ്ഞു പോയി.

 

നീരജിനെ ഒരു നോക്കൂ കാണാന്‍ കഴിഞ്ഞെങ്കില്‍ എന്നു ആഗ്രഹിച്ചു ദിവസങ്ങള്‍ തള്ളി നീക്കി. ഇതിനിടയില്‍ ഓണം വെക്കേഷന്‍ കഴിഞ്ഞു. അതിനിടയില്‍ വന്ന ആലോചനകള്‍ ഒക്കെ എങ്ങിനോക്കെയോ ഒഴിഞ്ഞുപോയി.

 

വീണ്ടും കോളജില്‍ എത്തിയ മായ കണ്ടത് താടിയൊക്കെ വച്ചു ആകെ ഗ്ലൂമി ആയിട്ടിരിക്കുന്ന നീരജിനെ ആണ്. അവള്‍ നേരെ നീരജിന്‍റെ അടുത്തെത്തി.

 

പക്ഷേ അവളെ അത്ഭുതപ്പെടുത്തി മായയില്‍ നിന്നും അവന്‍ അകന്നുമാറുകയാണ് ചെയ്തത്. ഒരു വാക്കു പോലും സംസാരിക്കാതെ നീരജ് അവിടുന്നു എഴുന്നേറ്റ് പോയി.

 

ഫോണ്‍ വിളിച്ചിട്ടും നീരജ് ഫോണ്‍ എടുക്കുന്നില്ല. കുറേ ദിവസങ്ങള്‍ മായ അവന്‍റെ പുറകെ നടന്നു. ഒരു രീതിയിലും അവന്‍ അവള്‍ക്ക് മുഖം കൊടുത്തില്ല.

 

അവസാനം നീരജ് മായയുടെ മുന്നില്‍ തന്നെ വന്നു പെട്ടു പോയി.

“നില്‍ക്ക്. എനിക്കു സംസാരിക്കണം. “

 

“എനിക്കൊന്നും സംസാരിക്കാനില്ല”

 

“എന്തിനാ എന്നില്‍ നിന്നും ഒഴിവായി നടക്കുന്നേ? ഞാന്‍ എന്തു തെറ്റ് ചെയ്തു?”

 

“നീയൊരു തെറ്റും ചെയ്തില്ല. തെറ്റ് ചെയ്തത് ഞാന്‍ ആണ്”

 

“എന്തു തെറ്റ്? നീയെന്തൊക്കെയാ പറയുന്നെ?”

 

“ഒന്നൂല. ഞാന്‍ പോട്ടെ”

 

“നിക്കൂ. ഞാന്‍ ചോദിച്ചതിന് മറുപടി പറഞ്ഞിട്ടു പോയ്ക്കൊ”

 

“ഒന്നുമില്ലെന്ന് പറഞ്ഞില്ലേ”

 

“എന്നോടെന്തെങ്കിലും ദേഷ്യമുണ്ടോ?

 

“എനിക്കൊരു ദേഷ്യവുമില്ല. എനിക്കെന്നോട് ത്തന്നെയാണ് ദേഷ്യം”

 

“നീരജ്.. പ്ലീസ്സ്.. എന്താ നീ ഇപ്പോ ഇങ്ങനെ… എല്ലാ കാര്യങ്ങളും എന്നോടു പറയുന്നതല്ലേ.. ഇപ്പോ എന്താ ഇങ്ങനെ?”

 

“ഒന്നുമില്ല. നീയൊന്നു പോയേ”

 

“ഞാന്‍ കാര്യം അറിഞ്ഞിട്ടേ പോകൂ. എന്നോടു ദേഷ്യപ്പെട്ടാലും കുഴപ്പമില്ല. കാര്യം അറിയണം. പ്ലീസ്സ് ഡാ. എത്ര നാളായി നീയ്യൊന്നു മിണ്ടിയിട്ടു?”

 

“ഒന്നുമില്ല. നമ്മുടെ ബന്ധം ശരിയാകില്ല. അതുകൊണ്ടാ ഞാന്‍ ഒഴിഞ്ഞു മാറുന്നത്. അല്ലാതെ ദേഷ്യം ഉണ്ടായിട്ടൊന്നുമല്ല.”

 

“ഇത്രനാളും എന്തുണ്ടെങ്കിലും കൂടെ ഉണ്ടാകും എന്നു പറഞ്ഞിട്ടു ഇപ്പോ എന്തു പറ്റി? ഞാന്‍ നിന്നെ തൊടാന്‍ വിടാഞ്ഞിട്ടാണൊ? എന്നാല്‍ തൊട്ടോ. എന്തു വേണെങ്കിലും ചെയ്തോ എന്നെ”

 

അതും പറഞ്ഞു മായ അവന്‍റെ കൈ എടുത്തു പിടിച്ച് അവളുടെ മുലയില്‍ വച്ചു.

 

പക്ഷേ ബലം പിടിച്ച് അവന്‍ ആ കൈ വലിച്ചെടുത്തു.

 

“എന്തെടാ?”

 

“ഒന്നുമില്ലെടീ. ഇതൊന്നും വര്‍ക്ക്ഔട്ട് ആകില്ല. അച്ഛന്‍ പോയപ്പോഴാ ഞാന്‍ ആലോചിച്ചെ.”

 

“നിന്‍റെ വിഷമം എനിക്കു മനസിലാകും. നമുക്കെന്തു ചെയ്യാന്‍ കഴിയും അതിനു. എങ്ങിനെ പറഞ്ഞു സമാധാനിപ്പിക്കും എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്‍റെ മനസ് മുഴുവന്‍ നിന്‍റെ കൂടെ ആയിരുന്നു. എനിക്കു അവിടെക്കു വരാന്‍ കഴിയില്ലല്ലോ”

 

“അതൊക്കെ എനിക്കറിയാം. അറിഞ്ഞു കൊണ്ട് നിന്നെ ചതിക്കാന്‍ എനിക്കു കഴിയില്ല.”

 

“എന്തു ചതി? നീയെന്തൊക്കെയാ ഈ പറയുന്നെ?”

“വീട്ടിലെ അവസ്ഥ നിനക്കറിയാലോ. അച്ഛന്‍ ഉണ്ടായിരുന്നത് കൊണ്ട് വിഷമങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ല. പക്ഷേ ഇപ്പോ അങ്ങിനെ അല്ല. എല്ലാ ഉത്തരവാദിത്തങ്ങളും എന്‍റെ തലയിലാ. അതിന്റെ കൂടെ നിന്നെ കൂടി.. വയ്യ.. നിന്നെക്കൂടി കഷ്ടപ്പെടുത്താന്‍.”

 

“നിനക്കു വേണ്ടി എത്ര കാലം വരെയും കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാ.”

“അതൊക്കെ എനിക്കും അറിയാം. പക്ഷേ അതൊന്നും പ്രാക്ടിക്കല്‍ അല്ല”.

 

“നിന്‍റെ വിഷമം കൊണ്ടിപ്പോ പറയുന്നതാ. അതൊക്കെ ശരിയാകും. ആവശ്യമില്ലാതെ വിഷമിച്ചിരിക്കല്ലേ”

 

“നല്ലോണം ആലോചിച്ചു തന്നെ ആണ് ഞാനീ പറയുന്നതു. അല്ലാതെ നിന്നെ പിരിയാന്‍ ഇഷ്ടം ഉണ്ടായിട്ടല്ല. നിന്‍റെ നന്മയ്ക്ക് വേണ്ടി തന്നെ ആണ് .”

 

“ആ നന്മ എനിക്കു വേണ്ട. നീയില്ലാതെ ഞാന്‍ ഇല്ല”

 

“അതൊന്നുമില്ല. അതൊക്കെ നിനക്കു തോന്നുന്നതാ. കുറച്ചു ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഞാന്‍ ഇവിടുന്നു പോകും. എങ്ങിനെ എങ്കിലും course കംപ്ലീറ്റ് ചെയ്യണം. എന്നിട്ട് ഒരു ജോലി നോക്കണം. പെങ്ങന്‍മാരെ കെട്ടിച്ചയക്കണം. ഇപ്പോ എന്‍റെ മനസില്‍ അതേ ഉള്ളൂ”

 

“നീ ഇല്ലെങ്കില്‍ ഞാന്‍ സൂയിസൈഡ് ചെയ്യും.”

 

“അങ്ങിനെ ഒന്നും പറയരുതു. അങ്ങിനെ നീ ചെയ്താല്‍ ഈ ജന്മം എനിക്കു മനസമാധാനം കിട്ടുമോ? അതാണ് ആഗ്രഹം എങ്കില്‍ നീ പോയി ചെയ്തോ. നിനക്കെന്താ പറഞ്ഞാല്‍ മനസിലാകാത്തെ?”

“എനിക്കറിയില്ല.. നീയില്ലാതെ എനിക്കു പറ്റില്ല. അത് മാത്രമേ എനിക്കറിയൂ.”

 

“എനിക്കൊരു നല്ല ജോലി കിട്ടാതെ നിന്നെ എനിക്കു കല്യാണം കഴിക്കാന്‍ പറ്റില്ല. കൂടാതെ പെങ്ങന്‍മാരുടെ കല്യാണവും കഴിയണം. അതൊക്കെ കഴിയാന്‍ ഇനിയും ഒരു അഞ്ചു വര്ഷം എങ്കിലും എടുക്കും. വെറുതെ എന്തിനാ ഞാന്‍ നിന്നെ പ്രതീക്ഷ നല്‍കുന്നത്? ഒരിയ്ക്കലും നടക്കില്ല.”

 

“എന്നാലും എനിക്കു നീയില്ലാതെ പറ്റില്ല”

 

“അതൊക്കെ നിനക്കു തോന്നുന്നതാ. കുറെ കാലം മിണ്ടാതിരുന്നാല്‍ നീ എന്നെ മറന്നോളും.”

 

“അത്രേ ഉള്ളൂ നമ്മള്‍ തമ്മില്‍ ഉള്ള സ്നേഹം? അങ്ങിനെ ആണോ എന്നെക്കുറിച്ച് നീ വിചാരിച്ചത്?”

 

“എനിക്കിപ്പോ ശരി എന്നു തോന്നുന്നത് ഇതാണ്. എന്‍റെ എല്ലാ പ്രശ്നങ്ങളും തീരുന്നത് വരെ കാത്തിരിക്കാന്‍ നിനക്കു കഴിയുമോ?

 

“എനിക്കറിയില്ല”

 

“അതാ പറഞ്ഞത് വെറുതെ കാത്തിരിക്കേണ്ട എന്നു. പ്രാക്റ്റികല്‍ ആയി ചിന്തിക്കൂ നീ. വിഷമം ഉണ്ടാകും എന്നറിയാം. എനിക്കും ഉണ്ട് വിഷമം. പക്ഷേ സഹിച്ചേ പറ്റൂ. വേറെ വഴി ഇല്ല”

 

മായ അവിടെ ഇരുന്നു പൊട്ടിക്കരയാന്‍ തുടങ്ങി.

 

നീരജ് തന്നെ ഇടപെട്ട് അവളെ ഹോസ്റ്റലില്‍ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *