അവന്‍റെ കൂടെ ബൈക്കിന്‍റെ പുറകില്‍ ഇരിക്കുന്നതില്‍ എന്താ തെറ്റ്. അവന്‍റെ ഇഷ്ടപ്രകാരം സാരി ഉടുത്താല്‍ എന്താ കുഴപ്പം? ഇതൊക്കെ തെറ്റാണു എന്നു വിചാരിച്ചാല്‍ അവനെ പ്രണയിക്കുന്നതും തെറ്റല്ലേ?
തിങ്കളാഴ്ച അവന്‍റെ ആഗ്രഹം പോലെ സാരി ഉടുത്തു ചെന്നാലോ? അവന്‍ ഉള്ളപ്പോ മാത്രം സാരി പൊക്കിള്‍ കാണുന്ന വിധത്തില്‍ താഴ്ത്തി വച്ചാല്‍ പോരേ.
അവന് വേണ്ടി അല്ലേ തന്‍റെ ജീവനും ശരീരവും. എന്തായാലും അവന്‍ കാണേണ്ടതല്ലേ എല്ലാം. അപ്പോ പിന്നെ വെറുതെ ഞാനെന്തിനാ കടുംപിടുത്തം ഇടുന്നത്. കുറച്ചൊക്കെ അവന്‍റെ ഇഷ്ടങ്ങളും സാധിച്ചു കൊടുക്കണ്ടേ.
ഞാന്‍ എത്ര ദേഷ്യപ്പെട്ടാലും പിണങ്ങിയാലും അവന്‍ ഒരിക്കല്‍ പോലും എന്നോടു ദേഷ്യം കാണിച്ചില്ലല്ലോ. അത്രയ്ക്കും ഇഷ്ടം ആയത് കൊണ്ടല്ലേ. മനസില്‍ ഇഷ്ടം ഉണ്ടെങ്കിലും കുറച്ചെങ്കിലും ഞാനും അത് പ്രകടിപ്പിക്കണ്ടേ. ഇത്രയ്ക്ക് ഞാന്‍ വാശി കാണിക്കേണ്ടതുണ്ടോ?
തിങ്കളാഴ്ച ഒരു സര്‍പ്രൈസ് ആയി സാരി ഉടുത്തു കോളേജിലേക്ക് പോകാം. അതും അവനിഷ്ടമുള്ള രീതിയില്‍ തന്നെ. തിങ്കളാഴ്ച കുറച്ചെങ്കിലും അവന്‍റെ ആഗ്രഹം സാധിച്ചു കൊടുക്കണം.
അങ്ങിനെ കരുതി ഇരിക്കുംബോഴേക്കും റൂമില്‍ ആരോ വന്നു തട്ടി.
വാര്‍ഡന്‍ ആയിരുന്നു അത്.
മായയെ കൂട്ടാന്‍ അമ്മാവന്‍ വന്നു എന്നു പറയാനായിരുന്നു വാര്‍ഡന്‍ വന്നത്.
നാളെ വരും എന്നാണല്ലോ ഇന്നലെ വിളിച്ചപ്പോ പറഞ്ഞത്. ഇതെന്താ ഇന്ന് തന്നെ കൂട്ടാന്‍ വന്നത് എന്നു ആലോചിച്ചുകൊണ്ട് മായ വീട്ടില്‍ പോകാനുള്ള ഡ്രസ് ഒക്കെ എടുത്തു റെഡി ആയി.
“അമ്മാവന്‍ കൂട്ടാന്‍ വന്നു വീട്ടിലേക്ക് പോകുന്നു” എന്നു നീരജിന് മെസേജ് ചെയ്തു റൂമില്‍ നിന്നും ഇറങ്ങി.
അമ്മാവന്‍റെ കൂടെ മായ വീട്ടിലേക്ക് പോയി.
വീട്ടില്‍ എത്തിയപ്പോഴാണ് അറിഞ്ഞത് പിറ്റേദിവസം രാവിലെ അവളെ പെണ്ണ് കാണാന്‍ ഒരു കൂട്ടര്‍ വരുന്നുണ്ടെന്ന്.
അതോടെ അവളുടെ സന്തോഷം മുഴുവന്‍ പോയി.
പിറ്റേദിവസം രാവിലെ തന്നെ അമ്മ വിളിച്ചെഴുന്നേല്‍പ്പിച്ചു.
കുളിച്ചു ഒരുങ്ങി നിന്നു. പെണ്ണ് കാണാന്‍ വരുന്നതല്ലേ.
ഈ ആലോചന എവിടുന്നാണാവോ..
അവര്‍ക്ക് എന്നെ ഇഷ്ടപ്പെടല്ലേ… ഇതുവരെ കണ്ടുപോയ എല്ലാവര്ക്കും എന്നെ ഇഷ്ടമായിട്ടുണ്ട്. അപ്പോ പിന്നെ അങ്ങിനെ ആഗ്രഹിച്ചിട്ടു കാര്യമില്ല. ഭാഗ്യത്തിന് അച്ഛന്‍റെ വെള്ളമടി കാരണം ഓരോ ആലോചനകളും ഒഴിവായിപ്പോകുന്നു. അങ്ങിനെ ആലോചിച്ചാല്‍ അച്ഛന്‍ വെള്ളമടിക്കുന്നത് നന്നായി എന്നു തോന്നുന്നു.
മായയുടെ ചിന്തകള്‍ പിന്നേയും കാടു കയറുന്നു.
അപ്പോഴേക്കും അവളെ കാണാന്‍ ആള്‍ക്കാര്‍ എത്തി. പയ്യന്‍ മാത്രം വന്നില്ല. ആദ്യം വീട്ടുകാര്‍ കണ്ടു ഇഷ്ടപ്പെട്ടിട്ടു മതി ചെക്കന്‍ വന്നു കാണുന്നത് എന്നാണ് അവര്‍ പറയുന്നതു. ഇതെന്തൊരു ഫാമിലി??. കല്യാണം കഴിക്കേണ്ടത് വീട്ടുകാരെ ആണോ? ചെക്കനെ അല്ലേ?
അല്ല.. ഞാനിപ്പോ എന്തിനാ അതൊക്കെ ആലോചിക്കുന്നെ.. എന്തായാലും എന്‍റെ കഴുത്തില്‍ മിന്നു ചാര്‍ത്തുന്നത്നീരജ് ആയിരിക്കുമല്ലോ. പിന്നെന്താ.
പക്ഷേ ഇപ്പോ അവര്‍ വന്നു ഉറപ്പിക്കുക ആണെങ്കില്‍ ഞാനെന്തു ചെയ്യും? എന്‍റെ വാക്കിന് ഇവിടെ ആരും വില കല്‍പ്പിക്കില്ലല്ലോ. ഇവരുടെ മുന്നില്‍ ഞാന്‍ എങ്ങിനെ എതിര്‍ത്തു നില്ക്കും? വെറും ഒരു പെണ്ണല്ലേ ഞാന്‍.
ഇല്ല. എന്നെ കല്യാണം കഴിക്കുന്നതു നീരജ് മാത്രമായിരിക്കും. അതിനു സാധിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യാം.
ഞാന്‍ ആത്മഹത്യ ചെയ്താല്‍ ബാക്കിയുള്ളവരുടെ കാര്യമോ? അമ്മയ്ക്ക് സഹിക്കാന്‍ കഴിയുമോ? അനിയത്തി.. അവള്‍ പ്ലസ്ടൂ വില്‍ എത്തി. അവള്‍ക്കും കല്യാണപ്രായം ആകുമ്പോള്‍? ദുര്‍മരണം നടന്ന വീട് എന്നു പറഞ്ഞു അവള്‍ക്ക് വരുന്ന ആലോചനകള്‍ മുടങ്ങില്ലെ? അതും ഞാന്‍ കാരണം. ഇനി വീട്ടില്‍ ഇഷ്ടമില്ലാതെ നീരജിന്റെ കൂടെ ഇറങ്ങി പോയാലും ഇത് തന്നെ അല്ലേ അവസ്ഥ.
