മായികലോകം [ Full ] 13അടിപൊളി  

ആളുകള്‍ ചുറ്റും നോക്കി നില്ക്കുന്നു.

 

“നിന്‍റെ വീട്ടിലെ നമ്പര്‍ താ. ഞാന്‍ വിളിച്ച് നോക്കട്ടെ.” രാജേഷ് വേഗം വീട്ടിലെ നമ്പര്‍ പറഞ്ഞു.

മായ അപ്പോഴും കരയുകയായിരുന്നു.

 

“എന്തിനാ പെണ്ണേ നീ ഇങ്ങനെ കരയുന്നെ? ആങ്ങളയും പെങ്ങളും ആണെങ്കില്‍ പിന്നെ ഇങ്ങനെ കരയുമോ? സത്യം പറ. ഇവന്‍ നിന്‍റെ ആരാ?

 

മായയ്ക്ക് ഉത്തരമുണ്ടായിരുന്നില്ല. അവള്‍ അവിടെ ഇരുന്നു ഏങ്ങലടിച്ചു കരയുകയായിരുന്നു.

 

“സത്യം ഞാന്‍ പറയാം സാര്‍. എനിക്കു ഇവളെ ഇഷ്ടമാണ്. ബര്‍ത്ഡേ ആയത് കൊണ്ട് ഒരു ഗിഫ്റ്റ് കൊടുക്കാന്‍ വേണ്ടി ഞാന്‍ വിളിച്ചിട്ടു വന്നതാ.” രാജേഷ് പറഞ്ഞു.

 

“പിന്നെന്തിനാടാ മൈരെ നേരത്തെ അനിയത്തി ആണെന്ന് പറഞ്ഞേ? വാ.. രണ്ടും വന്നു വണ്ടീല്‍ കേറ്. നിങ്ങടെ കല്യാണം ഇപ്പോ തന്നെ നടത്തിത്തരാം.”

 

“താങ്ക് യു സര്‍”

 

രാജേഷിന്‍റെ മറുപടി കേട്ടു പോലീസ് ഞെട്ടി. ആദ്യമായിട്ടാണ് അയാള്‍ ഇങ്ങനെ ഒരു മറുപടി കേള്‍ക്കുന്നത്. പോലീസ് ജീപ്പില്‍ കയറാന്‍ പറയുമ്പോള്‍ നന്ദി പറയുന്നത്.

 

“അതെന്താടാ നിനക്കു പോലീസ് സ്റ്റേഷന്‍ അത്രയ്ക്കിഷ്ടമാണോ?”

 

“അതല്ല സര്‍. കല്യാണം ഇപ്പോ തന്നെ നടത്തിത്തരും എന്നു പറഞ്ഞത് കൊണ്ടാ.”

 

ഇതിനിടയ്ക്ക് മായയെ ആശ്വസിപ്പിക്കാനും രാജേഷ് ശ്രമിക്കുന്നുണ്ട്.

 

“ഞങ്ങളുടെ ഇഷ്ടം വീട്ടില്‍ അറിഞ്ഞാല്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അപ്പോ സാര്‍ ഇടപെട്ട് കല്യാണം നടത്തിത്തരുക ആണെങ്കില്‍ സന്തോഷമേ ഉള്ളൂ.”

 

“നീ കൊള്ളാളോടാ.” പോലീസ്കാരന്‍ പറഞ്ഞു.

 

രാജേഷിന് നല്ല ധൈര്യമായിരുന്നു. തെറ്റായിട്ടു ഒന്നും അവര്‍ ചെയ്തിട്ടില്ലല്ലോ. പിന്നെന്തിനാ പേടിക്കുന്നത്.

 

അതിനിടയ്ക്ക് രാജേഷ് താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഐഡെന്‍റിറ്റി കാര്‍ഡും കാണിച്ചിരുന്നു. മായ ജോലി ചെയ്യുന്നതാണെന്നും ഒക്കെ പോലീസിനെ അറിയിച്ചു.

പോലീസ്കാര്‍ക്ക് ഇവര്‍ തരികിടകള്‍ ഒന്നുമല്ല എന്നു ഏകദേശധാരണ വന്നിട്ടാണെന്ന് തോന്നുന്നു ഇവിടെ കൂടുതല്‍ കറങ്ങി നടക്കാതെ വീട്ടില്‍ പോകാന്‍ നോക്ക് എന്നു പറഞ്ഞു രാജേഷിനെയും മായയെയും അവിടുന്നു പറഞ്ഞു വിട്ടു.

 

ഒരു ആണും പെണ്ണും തമ്മില്‍ ഒരുമിച്ചിരുന്നു സംസാരിച്ചാല്‍ എന്താ കുഴപ്പം എന്നൊക്കെ ചോദിക്കണമെന്നുണ്ടായിരുന്നു രാജേഷിന്. പക്ഷേ എന്തുകൊണ്ടോ മായയുടെ കരച്ചില്‍ കണ്ടപ്പോ അവരില്‍ നിന്നും എത്രയും വേഗം ഒഴിവായി വരാന്‍ ആണ് അവന് തോന്നിയത്.

 

അതും കണ്ടു കമെന്‍റ് പറയാന്‍ കുറേ തെണ്ടികളും. ആ സാഹചര്യത്തില്‍ പ്രതികരിക്കണം എന്നു വിചാരിച്ചെങ്കിലും മായയുടെ അവസ്ഥ രാജേഷിനെ പിറകോട്ടടിപ്പിച്ചു.

 

പെട്ടെന്നു തന്നെ അവര്‍ ഒരു ഓട്ടോയ്ക്കു അവിടുന്നു ടൌണിലേക്ക് പോയി.

 

മായയെ സമാധാനിപ്പിച്ചു വീട്ടിലേക്ക് പറഞ്ഞു വിട്ടു.

 

എത്രയും പെട്ടെന്നു ഈ കാര്യം വീട്ടില്‍ അറിയിക്കുന്നത് തന്നെ ആണ് നല്ലത് എന്നു രാജേഷിന് തോന്നി. ഈ കാര്യം എന്നു ഉദ്ദേശിച്ചത് മായയോടുള്ള ഇഷ്ടം ആയിരുന്നു. അല്ലാതെ പോലീസ് പിടിച്ചതല്ല.

 

എങ്ങിനെ ഈ കാര്യം വീട്ടിൽ അറിയിക്കും? വലിയ എതിർപ്പ് ഒന്നും ഉണ്ടാകില്ല എങ്കിലും കാര്യം അവതരിപ്പിക്കണ്ടേ?

 

അനിയത്തിയുടെ കല്യാണം കഴിഞ്ഞില്ലല്ലോ. അതിനു മുന്പ് എങ്ങിനെ ഞാൻ പോയി കല്യാണം കഴിക്കണം എന്നു പറയും?

 

എങ്കിലും ജസ്റ്റ് ഒന്നു സൂചിപ്പിക്കണ്ടേ ? അനിയത്തിയോട് തന്നെ പറയാം. അവൾ വഴി അച്ഛനോടും അമ്മയോടും അറിയിക്കാം.

 

എന്റെ വീട്ടിൽ മാത്രം സമ്മതിച്ചാൽ പോരല്ലോ. മായയുടെ വീട്ടിലും സമ്മതമാകണ്ടേ. അങ്ങിനെ ഒന്നുണ്ടാകും എന്നു പ്രതീക്ഷ തൽകാലം ഇല്ല. ഒരേ ജാതി, ജാതകം അങ്ങിനെ കുറേ കടമ്പകൾ ഉണ്ടല്ലോ.

 

രാജേഷിനാണെങ്കില് ജാതകം എന്നു പറയുന്ന സാധനമേ ഇല്ല. അച്ഛൻ പണ്ട് ജാതകം എഴുതിക്കണം എന്നു പറഞ്ഞപ്പോ എന്റെ ജാതകം ഞാൻ തന്നെ എഴുതും എന്നു പറഞ്ഞവനാണ്.

Leave a Reply

Your email address will not be published. Required fields are marked *