ഒഴിവുസമയങ്ങളില്‍ ഒക്കെ നീരജ് മായയുടെ അടുത്തേക്ക് ഓടിയെത്തി.
സ്ഥിരമായി കുങ്കുമക്കുറി തൊടുമായിരുന്നു നീരജ്. മായയും. ഒരുദിവസം നീരജിന് മാഞ്ഞുപോയ കുറി വീണ്ടും തൊട്ടു കൊടുത്തു മായ. അത് കണ്ടു കൂട്ടുകാര്‍ അവരെ കളിയാക്കി. സ്വയംവരം നടക്കുന്നെ എന്നു പറഞ്ഞു.
പിന്നീടൊരിക്കല്‍ മായയുടെ കുങ്കുമക്കുറി നീരജ് മായ്ച്ചു കളഞ്ഞു. അന്ന് അവള്‍ കരഞ്ഞു കുറെ. കുങ്കുമക്കുറിയെ പെങ്കുട്ടികള്‍ വളരെ ദിവ്യമായ ഒന്നായിട്ടാണ് കാണുന്നത് എന്നു അന്നാണ് നീരജ് അറിഞ്ഞത്. അതോടെ അവന് കുറ്റബോധമോ എന്തോ ഒരു ഫീലിങ് തോന്നിത്തുടങ്ങി. ( കല്യാണം കഴിഞ്ഞു തിരുനെറ്റിയില്‍ സിന്ദൂരം ഇടുന്നതല്ല ഉദ്ദേശിച്ചത്).
ആ കുറ്റബോധം അവന് അവളോടു പ്രണയമായി മാറി.
പിന്നെ അവരുടെ പ്രണയം അറിയാത്തവര്‍ ആ കോളേജില്‍ ആരും ഇല്ലാതെ ആയി.
എങ്കിലും ക്ലാസ് കട്ട് ചെയ്തു പ്രണയിക്കാന്‍ ഒന്നും മായ തയ്യാറായിരുന്നില്ല. പ്രണയത്തിനിടയിലും നന്നായി പഠിച്ചു.
അവന്‍ അവള്‍ക്ക് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങികൊടുത്തു. എങ്കിലും ഹോസ്റ്റലില്‍ എത്തിയിട്ടു കിടക്കാന്‍ നേരം ഒരു അരമണിക്കൂര്‍ സംസാരിക്കും. അവര്‍ തമ്മില്‍. അത്രേ ഉള്ളൂ.
ഒരു ദിവസം കോളേജില്‍ സമരം ആയത് കൊണ്ട് ക്ലാസ് നേരത്തെ വിട്ടു. അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. അതുകൊണ്ടു തന്നെ മായയുടെ കൂടെ ഉള്ളവരൊക്കെ വീട്ടിലേക്ക് പോയി.
ഒറ്റയ്ക്ക് വീട്ടിലേക്ക് വരരുത് എന്നു വീട്ടില്‍ നിന്നും കര്‍ശന നിര്‍ദേശം ഉണ്ടായുയിരുന്നു. അച്ഛനോ അമ്മാവനോ കൂട്ടാന്‍ വരാതെ പുറത്തേക്ക്
എങ്ങോട്ടും ഇറങ്ങരുതെന്നയിരുന്നു കല്‍പന.
പിറ്റേദിവസമേ അവളെ കൂട്ടാന്‍ വരൂ.
ക്ലാസ് വിട്ടതും നീരജ് നേരെ മായയുടെ അടുത്തേക്ക് ഓടി എത്തി.
“ഹായ് മായ”
“ഹായ്”
“ഇന്നെന്താ പരിപാടി? വീട്ടില്‍ പോകുന്നുണ്ടോ?
“ഇല്ല. നേരെ ഹോസ്റ്റലിലേക്ക്. നാളെ അമ്മാവന്‍ കൂട്ടാന്‍ വരും.”
“എന്നാ നമുക്ക് ഒരു സിനിമയ്ക്കു പോയാലോ?”
“അയ്യോ. ഞാനില്ല.”
“വാടോ. എത്ര കാലമായി ഞാന്‍ വിളിക്കുന്നു”.
“ഇല്ല. ഇപ്പോ തന്നെ ഈ കോളേജില്‍ മൊത്തം പാട്ടാണ് നമ്മള്‍ തമ്മിലുള്ള ബന്ധം. ഇനി ഇപ്പോ നാട്ടുകാരെ കൂടി അറിയിക്കണോ?”
“എന്തായാലും അറിയേണ്ടതല്ലേ. പിന്നെന്താ?”
“ആദ്യം എന്‍റെ കഴുത്തില്‍ ഒരു താലി കെട്ട്. എന്നിട്ട് അറിയിക്കാം നാട്ടുകാരെ. അതുവരെ എന്‍റെ പൊന്നുമോന്‍ ക്ഷമിച്ചെ പറ്റൂ”
“നിനക്കെന്നെ വിശ്വാസമില്ലേ”
“ഈ ലോകത്ത് ഏറ്റവും വിശ്വാസം നിന്നെയാണ്. എന്നു കരുതി കറങ്ങി നടക്കാന്‍ ഒന്നും ഞാന്‍ വരില്ല. അതൊക്കെ കല്യാണത്തിന് ശേഷം.”
“എന്നാ പോ”
“പോവട്ടെ”
“നിക്കെടീ. കുറച്ചു കഴിഞ്ഞു പോകാം.”
“അത് ഓകെ.”
“ഇങ്ങ് അടുത്തേക്ക് ഇരി”
“അയ്യട. നിന്‍റെ ഉദ്ദേശം എനിക്കു മനസിലാകുന്നുണ്ട്. അത് വേണ്ടാട്ടോ?
“എന്തു ഉദ്ദേശം?”
“ഒന്നുമില്ലേ… “
“എന്നിട്ട് എല്ലാം ഉണ്ടല്ലോ. “ മായയുടെ ഡ്രെസ്സിലേക്ക് നോക്കി നീരജ് പറഞ്ഞു.
“പോടാ. എന്തു പറഞ്ഞാലും വൃത്തികേടേ വായീന്നു വരൂ.”
“ഇതൊന്നും വൃത്തികേട്അല്ല മോളൂ.”
“ഇമ്മാതിരി വര്‍ത്തമാനം പറയാന്‍ ആണെങ്കില്‍ ഞാന്‍ പോണു”
“അവിടെ ഇരിക്കെന്‍റെ പെണ്ണേ. ഒന്നു തൊടാന്‍ പോലും നീ സമ്മതിക്കില്ല. പറയുക എങ്കിലും ചെയ്തോട്ടെ”
“നീ എന്നെ ആണോ എന്‍റെ ശരീരത്തെ ആണോ ഇഷ്ടപ്പെടുന്നത്?
“അതെന്താ നീ അങ്ങിനെ ചോദിച്ചതു? അങ്ങിനെ ആണോ നീ എന്നെ കരുതിയത്?”
“എനിക്കിപ്പോ സംശയമുണ്ട്. എന്തു പറഞ്ഞു തുടങ്ങിയാലും അവസാനം വന്നെത്തുന്നത് എന്‍റെ ശരീരത്തിലെക്കല്ലേ”
“എടീ.. പൊട്ടീ.. അതിപ്പോ ഏതൊരാണിനും സ്വന്തം പെണ്ണിനോട് തോന്നുന്ന വികാരം അല്ലേ അത്”
“ശരിയാണ്. എന്നാലും..”
“അടുത്തിരുന്നിട്ടുണ്ട് എന്നല്ലാതെ അങ്ങിനെ ഒരു ഉദ്ദേശത്തോടു കൂടി നിന്റെ ദേഹത്ത് തൊട്ടിട്ടുണ്ടോ ? കയ്യിൽ പോലും ഒരു ഉമ്മ തന്നിട്ടുണ്ടോ ?”
“അതൊക്കെ ശരി തന്നെ. സമ്മതിച്ചു . എന്നാലും ദേഹത്ത് തൊട്ടുള്ള പ്രണയം ഒന്നും വേണ്ട .”
“ഇല്ലെടി പെണ്ണേ . നിന്റെ സമ്മതമില്ലാതെ ഞാൻ നിന്റെ കയ്യിൽ പോലും പിടിക്കില്ല .”
