“ഇങ്ങനെ പറഞ്ഞാല്‍ ദേഷ്യപ്പെടും”
“ഇല്ല പറയുന്നില്ല. പോരേ?”
“ഉം”
“ഫ്രണ്ട്സ് എല്ലാരും ചോദിക്കും നിങ്ങള്‍ ടച്ചിങ്സ് ഒന്നും ഇല്ലേ എന്നു?”
“ഞാന്‍ പറയും ഉണ്ടെന്നു”
“അതെന്തിനാ അങ്ങിനെ പറഞ്ഞേ. എന്നെക്കുറിച്ചെന്തു വിചാരിക്കും അവര്‍?. ഞാന്‍ മിണ്ടൂലാട്ടോ”
“ലവേഴ്സ് ആയാല്‍ തൊടലും പിടിക്കലും ഒക്കെ ഉണ്ടാകും. നമ്മളെ പോലെ പരിശുദ്ധപ്രേമം ഒന്നും ഉണ്ടാകില്ല. അപ്പോ അവരെങ്കിലും ഇത് കേട്ടു ഒന്നു സന്തോഷിച്ചോട്ടെ”
“അങ്ങിനെ ഇപ്പോ സന്തോഷിക്കേണ്ട”
“ഇല്ലെടീ. ഞാന്‍ അങ്ങിനെ പറയോ? അതും എന്‍റെ പെണ്ണിനെ മറ്റുള്ളവരുടെ മുന്നില്‍ മോശക്കാരി ആക്കി?”
“അറിയില്ല”
“അപ്പോ അത്രേ ഉള്ളൂ എന്നെപ്പറ്റി വിശ്വാസം?”
“ഞാന്‍ അങ്ങിനെ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്.”
“എനിക്കറിയാം പൊന്നേ. നീ ഇത്ര സില്ലി ആയാലോ. വിഷമിക്കാന്‍ വേണ്ടി പറഞ്ഞതല്ല ഞാന്‍. അതൊക്കെ പോട്ടെ.. റൂമിലിപ്പോ ആരുമില്ലേ?”
“ഇല്ല. ഒറ്റയ്ക്കേ ഉള്ളൂ.”
“അതാണ് മാഡം ഇത്രനേരം സംസാരിച്ചത്. ഞാനും വിചാരിച്ചു ഇവള്‍ക്കെന്തു പറ്റി എന്നു. അല്ലെങ്കില്‍ അഞ്ചു മിനിട്ട് സംസാരിച്ച് വെക്കുന്ന പെണ്ണാല്ലേ നീ”
“ഞാനിപ്പോ എന്താ വേണ്ടേ? കട്ട് ചെയ്യണോ ഫോണ്‍?
“അയ്യോ വേണ്ട. ആദ്യമായിട്ടാ ഇത്രയും നേരം എന്‍റെ പെണ്ണിനോട് ഫോണില്‍ സംസാരിക്കുന്നത്. അതുകൊണ്ടു പറഞ്ഞു പോയതാ. ക്ഷമീ.”
“ക്ഷമിച്ചിരിക്കുന്നു”
“മൂഡ് ഓഫ് ഒക്കെ മാറിയില്ലേ?”
“മാറി വരുന്നു”
“മൂഡ് ആക്കണോ”
“വേണ്ട”
“എനിക്കു കുഴപ്പമില്ല.”
“എനിക്കു കുഴപ്പമുണ്ട്”
“എന്നാ വേണ്ട”
“നല്ല കുട്ടി”
“നീ പറഞ്ഞില്ലെങ്കിലും ഞാന്‍ നല്ല കുട്ടി തന്നെയാ”
“അല്ലെന്ന് ഞാന്‍ പറഞ്ഞോ?”
“പറഞ്ഞില്ല. എന്നാലും ആ വാക്കുകളില്‍ അങ്ങിനെ ഫീല്‍ ചെയ്യുന്നു”
“ഞാന്‍ അങ്ങിനെ ഉദ്ദേശിച്ചൊന്നും അല്ല പറഞ്ഞത്”
“എനിക്കറിയാടോ. ഞാന്‍ വെറുതെ തമാശയ്ക്ക് പറയുന്നതല്ലേ. അപ്പോഴേക്കും സീരിയസ് ആക്കുന്നതെന്തിനാ?”
“ഞാനിങ്ങനെയാ. “
“എനിക്കറിയാം. എന്നാലും കുറേ ഒക്കെ മാറ്റം ഉണ്ട്. കുറച്ചൊക്കെ തിരിച്ചും കൌണ്ടര്‍ അടിക്കാന്‍ പഠിച്ചിട്ടുണ്ട്.”
“പിടിച്ച് നില്‍ക്കണ്ടേ എന്‍റെ ചെക്കന്‍റെ മുന്നില്‍”
“വേണം വേണം.”
“അപ്പൊ ഞാന്‍ ഫോണ്‍ വെക്കട്ടെ”
“വെച്ചിട്ടു എവിടെ പോകുന്നു?”
“എവിടേം പോണില്ല”
“എന്നാ പിന്നെ നമുക്ക് മിണ്ടിക്കൊണ്ടിരിക്കാം”
“എന്തു മിണ്ടാന്‍”
“എന്തൊക്കെ മിണ്ടാന്‍ കിടക്കുന്നു?”
“എന്തു”
“പ്രണയിക്കുന്നവര്‍ക്കുണ്ടോ സംസാരിക്കാന്‍ വിഷയം ഇല്ലാത്തത്”
“എന്നിട്ട് നമ്മള്‍ അങ്ങിനെ ഒന്നും പറയാറില്ലല്ലോ?
“ഞാന്‍ പറഞ്ഞു തുടങ്ങുന്പോഴേക്കും നീ ഫോണ്‍ വെക്കുമല്ലോ. അതുകൊണ്ടല്ലേ.”
“എന്നാ ഇന്ന് ഞാന്‍ ഫോണ്‍ വെക്കില്ല. പറഞ്ഞോ”
“അയ്യട. ഒറ്റയ്ക്കിരുന്നു പേടി ആയിട്ടല്ലേ. എനിക്കു മനസിലായി മോളേ.”
“അതൊന്നുമല്ല”
“എന്തായാലും ഞാന്‍ ഭയങ്കര ഹാപ്പി ആണ്.”
“എന്തുപറ്റി?”
“ഇത്രനേരം നിന്നോടു മിണ്ടാന്‍ പറ്റിയല്ലോ”
“ഉം”
“വേറെ ആരുമില്ലേ അവിടെ?”
“ഇല്ല. ഞാന്‍ മാത്രേ ഉള്ളൂ.”
“ഇവിടെയും ഞാന്‍ മാത്രേ ഉള്ളൂ.. ഇങ്ങോട്ട് പോരുന്നോ?”
“എന്തിന്?”
“വെറുതെ കണ്ണും കണ്ണും നോക്കി ഇരിക്കാം. വേണെങ്കില്‍ തൊട്ടുരുമ്മി ഇരിക്കാം”
“അയ്യട”
“എന്തു അയ്യട.. നീ എന്‍റെ പെണ്ണല്ലേ. പിന്നെന്താ”
“ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ?”
“എന്താ മോളൂ? ചോദിക്കൂ”
“സത്യം പറയുമോ? അത് പറ.”
“നിന്നോടു ഞാന്‍ എന്തെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ?”
“നീ ഇങ്ങനെ ഒക്കെ ചോദിക്കുമ്പോ ഞാന്‍ എതിര്‍ക്കുന്നത് നിനക്കു ഇഷ്ടം ആകുന്നില്ലല്ലേ?”
“എടീ പോത്തേ.. ഞാന്‍ നിന്‍റെ ശരീരം കണ്ടിട്ടല്ല നിന്നെ ഇഷ്ടപ്പെട്ടത്. നിന്‍റെ മനസ്സ് കണ്ടിട്ടാണ്. അത് നിനക്കു അറിയില്ലേ?”
“അറിയാം. എന്നാലും ചോദിച്ചതാ”
“ശരീരവും ഇഷ്ടമാണുട്ടോ. ഒടുക്കത്തെ ഗ്ലാമര്‍ അല്ലേ നിനക്കു. ആണുങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ അസ്സല്‍ ചരക്ക്”
“ഛീ. പോടാ. എനിക്കിങ്ങനെ പറയുന്നതു ഇഷ്ടമല്ല എന്നു അറിയില്ലേ?”
“നിന്നോടല്ലാതെ പിന്നെ വേറെ ആരോടാ ഞാന്‍ പറയുക? എന്നായാലും നീ എന്‍റെ പെണ്ണ് ആകാന്‍ ഉള്ളതല്ലേ”
