“എന്തിനാ ഏട്ടാ. വെറുതെ. ഞാന്‍ നല്ല ഹാപ്പി ആണ്. ചുരിദാര്‍ നല്ല ഇഷ്ടമായി. ഏട്ടന്‍ പോയ്ക്കൊ.”
“സാരമില്ല.. മോള് പോയ്ക്കൊ. ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും”
“ഞാന്‍ പറഞ്ഞാല്‍ അനുസരിക്കില്ലല്ലേ?”
“ഈ കാര്യം അനുസരിക്കില്ല. വൈകുന്നേരം തിരിച്ചു പോകുമ്പോള്‍ ഒരു നോക്കൂ കൂടി കാണാലോ എനിക്കു.”
“ഞാന്‍ ഒന്നും പറയുന്നില്ല.”
“വേണ്ട. ഒന്നും പറയേണ്ട. മോള് പോയ്ക്കൊ”
“ഉം. ശരി”
അതും പറഞ്ഞു മായ നേരെ ഓഫീസിലേക്ക് പോയി. അവള്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ നോക്കി നിന്ന ശേഷം രാജേഷ് ടൌണിലൂടെ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. വേറെ ഒന്നും ചെയ്യാനില്ലല്ലോ. വൈകുന്നേരം വരെ സമയം പോകണ്ടേ.
അപ്പോഴേക്കും വഴിയോരവാണിഭം ഒക്കെ തുടങ്ങിയിരുന്നു. ഏതെടുത്താലും പത്ത് എന്നൊക്കെ വിളിച്ച് പറഞ്ഞു നടപ്പാതയില്‍ കുറേപ്പേര്‍ ഇരിക്കുന്നുണ്ടായിരുന്നു.
കുറച്ചു നേരം അതിലെ ഓരോ സാധനങ്ങള്‍ എടുത്തു വില ചോദിച്ചു. ഒന്നും വാങ്ങാന്‍ അല്ല. എന്നാലും വെറുതെ വില ചോദിക്കുക എന്നത് മലയാളികളുടെ ശീലമാണല്ലോ.
പിന്നെ ഒരു തട്ടുകടയില്‍ കയറി ഒരു ചായ കുടിച്ചു. അപ്പോഴേക്കും മായയുടെ വിളി വന്നു. അപ്പോള്‍ വിളിക്കും എന്നു തീരെ പ്രതീക്ഷിച്ചില്ല.
“ഹെലോ. എവിടെയാ”
“ഞാനിവിടെ തന്നെ ഉണ്ട്”
“പോകുന്നില്ലേ?
“ഇല്ല. ഞാന്‍ പറഞ്ഞിരുന്നില്ലേ?”
“ശരി. വെക്കട്ടെ. ഉച്ചയ്ക്ക് വിളിക്കാം”
“ok മോളൂ”
രാജേഷ് പിന്നേയും അങ്ങോട്ടും ഇങ്ങോട്ടും നടന്നു സമയം കളഞ്ഞു.
ഉച്ചയായപ്പോള്‍ മായ വിളിച്ചു.
“എവിടെയാ?”
“ബസ് സ്റ്റാന്‍റില്‍ ഉണ്ട്.”
“ok ഞാന്‍ ഇപ്പോ വരാം”
അതും പറഞ്ഞു മായ ഫോണ്‍ കട്ട് ചെയ്തിട്ട് ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും മായ രാജേഷിന്‍റെ അടുത്തെത്തി.
“ബോറടിച്ചോ?”
“ഇല്ല. എന്‍റെ പെണ്ണിനെ കാത്തിരിക്കുമ്പോള്‍ എങ്ങിനെയാ ബോറടിക്കുക?”
“കഴിച്ചോ”
“ഇല്ല. മോള് കഴിച്ചില്ലല്ലോ?”
“ഇല്ല”
“എന്നാല്‍ രാവിലെ പറഞ്ഞപോലെ ഫുഡ് കഴിച്ചാലോ ഒരുമിച്ച്”
“ഉം”
അങ്ങിനെ ആദ്യമായി അവര്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.
“സത്യം പറഞ്ഞാല്‍ എനിക്കു എന്തൊക്കെയോ തോന്നുന്നുണ്ട്”
“എന്താ”
“ഐ ആം ദ മോസ്റ്റ് ഹാപ്പിയസ്റ്റ് മാന്‍ ഇന്‍ ദ വേള്‍ഡ്”
“അതെന്താ അങ്ങിനെ തോന്നാന്‍”
“മോള്‍ടെ കൂടെ ഇരിക്കുന്ന ഓരോ നിമിഷവും എനിക്കു സ്വര്‍ഗം ആണ്”
“ഉച്ചയ്ക്ക് ശേഷം ലീവ് എടുത്തു”
“ആണോ? കെട്ടിപ്പിടിച്ചൊരുമ്മ തരാന്‍ തോന്നുന്നുണ്ട്. ഹോട്ടല്‍ ആയിപ്പോയി അല്ലെങ്കില്‍ തന്നെന്നെ”
ആദ്യമായിട്ടാണ് രാജേഷ് മായയോടു ഉമ്മ എന്നും കെട്ടിപ്പിടിക്കുക എന്നും ഒക്കെ പറഞ്ഞത്. ഇനി ഇപ്പോ പറഞ്ഞത് മായയ്ക്ക് ഇഷ്ടം ആയില്ലേ?
“ഞാന്‍ സന്തോഷം കൊണ്ട് പറഞ്ഞു പോയതാ. പറഞ്ഞത് ഇഷ്ടായില്ലേ മോള്‍ക്ക്”
“കുഴപ്പമില്ല”
അവര്‍ ഭക്ഷണം കഴിച്ചു ഇറങ്ങി.
വൈകുന്നേരം വരെ മായയുടെ കൂടെ. രാജേഷിന് എന്താ ചെയ്യേണ്ടത് എന്നു ഒരു പിടിയും കിട്ടുന്നില്ല. എവിടെ എങ്കിലും സ്വസ്ഥമായി ഇരിക്കാന്‍ ഒരു സ്ഥലം കണ്ടു പിടിക്കണം.
“ഇനി എന്താ ചെയ്യാ? എവിടെ ഇരിക്കും മോളു?”
“ഏട്ടന്‍ പറഞ്ഞോ. ഒരു അഞ്ചു മണി ആകുമ്പോഴേക്കും തിരിച്ചു വരണം”
“സിനിമയ്ക്കു പോയാലോ?”
“അയ്യോ വേണ്ട.”
“എന്നാ പിന്നെ നമുക്ക് ബീച്ചിലേക്ക് പോകാം?”
“അത് വേണോ?”
“അല്ലാതെ വേറെ എവിടെയാ ഫ്രീ ആയിട്ട് ഇരിക്കാന്‍ പറ്റുക?”
“കണ്ടാലെന്താ? എന്‍റെ കൂടെ അല്ലേ?”
“എന്നാലും?”
“പേടി ആണെങ്കില്‍ വേറെ എവിടെങ്കിലും പോയി ഇരിക്കാം. മോളുടെ ഇഷ്ടം”
“കുഴപ്പമില്ല. പോകാം”
അങ്ങിനെ ഒരു ഓട്ടോ പിടിച്ച് ബീച്ചില്‍ എത്തി രണ്ടു പേരും.
റോഡ് ക്രോസ് ചെയ്തപ്പോ സഹായിക്കാന്‍ ആയി മായയുടെ കയ്യില്‍ പിടിച്ചു. ആദ്യമായി മായയുടെ കൈ പിടിച്ച നിമിഷം.
