പ്രതീക്ഷിച്ചത് പോലെ സംഭവിച്ചു. മായ പിണങ്ങി. കൈവിട്ട ആയുധവും വാ വിട്ട വാക്കും തിരിച്ചെടുക്കാന്‍ കഴിയില്ല എന്നു ജഗന്നാഥൻ പറഞ്ഞത് എത്ര ശരിയാ.
എന്നെക്കുറിച്ച് അവളെന്തു വിചാരിച്ചിട്ടുണ്ടാകും? എല്ലാവരേയും പോലെ ഞാനും ഒരു തരികിട ആണെന്ന് കരുതിയിട്ടുണ്ടാകില്ലേ. ഇത്രയും നാൾ അവൾക്കു എന്നൊടുണ്ടായിരുന്ന മതിപ്പ് ഒക്കെ ഒരു വാക്കിൽ കളഞ്ഞു കുളിച്ചില്ലേ. വേണ്ടായിരുന്നു. സംഭവിക്കേണ്ടതൊക്കെ സംഭവിച്ചു കഴിഞ്ഞു. ഇനി ആലോചിച്ചു വിഷമിച്ചിരുന്നിട്ടെന്താ കാര്യം?
ഞാൻ പറഞ്ഞത് വലിയൊരു തെറ്റൊന്നുമല്ലല്ലോ. എന്റെ ഭാര്യ ആകാൻ പോകുന്നവളോടല്ലേ. അല്ലാതെ കണ്ടവരോടൊന്നും അല്ലല്ലോ.
ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും അവള്‍ അങ്ങിനൊക്കെ കേള്‍ക്കുന്നത്. അതായിരിക്കും പെട്ടെന്നു ദേഷ്യം വന്നത്.
അങ്ങിനെ ആണെങ്കില്‍ അവള്‍ നീരജിന്‍റെ ബൈക്കില്‍ കെട്ടിപ്പിടിച്ചിരുന്നു പോയതോ? ഞാന്‍ ആകെ ഒരു ഡയലോഗ് മാത്രമല്ലേ പറഞ്ഞുള്ളൂ.
പക്ഷേ നീരജ് അല്ലല്ലോ ഞാന്‍.. അവന് പകരക്കാരന്‍ ആകാന്‍ എനിക്കാവില്ലല്ലോ. അല്ലെങ്കിലും അവന് പകരക്കാരന്‍ ആകാന്‍ അല്ലല്ലോ മായയെ സ്നേഹിച്ചത്. എനിക്കു ഞാന്‍ ആകാന്‍ അല്ലേ പറ്റൂ.
അവള്‍ എന്നെക്കുറിച്ച് ഒരു ഇമേജ് ഉണ്ടാക്കി വച്ചിട്ടുണ്ടാകും. ആ ഇമേജില്‍ ഇങ്ങനെ ഒരു ഡയലോഗ് പറയും എന്നു അവള്‍ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. അത് തന്നെ ആകണം അവള്‍ ഫോണ്‍ കട്ട് ചെയ്യാന്‍ കാരണം.
ഇനി പറഞ്ഞിട്ടെന്താ കാര്യം വരുന്നത് വരട്ടെ. ഇതിന് സോറി പറഞ്ഞു പുറകെ ഒന്നും പോകേണ്ട കാര്യമില്ല. എന്തായാലും വിളിച്ച് നോക്കാം. ഇന്ന് ഇങ്ങനെ പോകട്ടെ. ഇപ്പോ സംസാരിക്കാന്‍ പോയാല്‍ ചിലപ്പോ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. നാളെ ആകട്ടെ.
എന്തായാലും ആദ്യത്തെ പിണക്കം. നല്ലത് വിചാരിച്ചു ചെയ്യുന്നതൊക്കെ തിരിച്ചടിക്കുന്നു. നാളെ വിളിച്ചാല്‍ അവള്‍ ഫോണ്‍ എടുക്കില്ലേ? എടുത്തില്ലെങ്കില്‍ നേരിട്ടു കണ്ടു സംസാരിക്കാം. എന്തായാലും നാളെ വരെ കാത്തിരിക്കാം.
അങ്ങിനെ അന്നത്തെ ദിവസം കഴിഞ്ഞു. അടുത്ത ദിവസം രാജേഷ് മായയെ വിളിക്കാന്‍ ശ്രമിച്ചില്ല. വിളിച്ചിട്ടു പിന്നെ ഫോണ്‍ എടുത്തില്ലെങ്കില്‍ പിന്നെ അതുമതി. വെറുതെ ടെന്‍ഷന്‍ അടിച്ചു കയറ്റാന്‍ വേറൊന്നും വേണ്ട. അവള്‍ ഇങ്ങോട്ട് വിളിക്കട്ടെ. വാശികൊണ്ടല്ല. ടെന്‍ഷന്‍ അടിക്കാന്‍ വയ്യാത്തത് കൊണ്ടാണ്.
അതേ സമയം മായ അവളുടെ വീട്ടില്‍ ഇരുന്നു ആലോചിക്കുകയായിരുന്നു.
താന്‍ ഫോണ്‍ കട്ട് ചെയ്തത് തെറ്റായിപ്പോയോ? പെട്ടെന്നു രാജേഷേട്ടന്‍റെ വായില്‍ നിന്നും ഇങ്ങനെ കേട്ടപ്പോ പെട്ടെന്നു നീരജിനെ ഓര്‍ത്തു.
ശരിക്കും നീരജും ഇങ്ങനെ തന്നെ അല്ലേ എന്നോടു സെക്സ് പറഞ്ഞു തുടങ്ങിയത്. എല്ലാം മറന്നു വരിക ആയിരുന്നു. ശരിക്കും രാജേഷേട്ടന്‍ മാറ്റിയെടുക്കുകയായിരുന്നു. എന്നിട്ടിപ്പോ രാജേഷേട്ടന്‍ തന്നെ വീണ്ടും നീരജിനെ ഓര്‍മ്മിപ്പിച്ചു.
ഞങ്ങള്‍ തമ്മില്‍ സെക്സ് സംസാരിക്കാറുണ്ടായിരുന്നു എന്നു രാജേഷേട്ടനോട് പറഞ്ഞിരുന്നില്ലല്ലോ. പിന്നെങ്ങിനെയാ നീരജ് പറഞ്ഞപോലെ തന്നെ എട്ടനും പറഞ്ഞത്?
എല്ലാ ആണുങ്ങളും ഒരുപോലെ അല്ലേ. അങ്ങിനെ പറഞ്ഞതായിരിക്കും. ചിലപ്പോ ഏട്ടന്‍റെ സ്വന്തം എന്നു കരുതിയിട്ടാകും അങ്ങിനെ പറഞ്ഞതും.
പക്ഷേ എട്ടനോട് അങ്ങിനെ ഒരു രീതിയില്‍ കാണാന്‍ കഴിയുന്നില്ല എന്നതാണു എന്‍റെ പ്രശ്നം എന്നു എങ്ങിനെയാ ഏട്ടനോട് പറയാ?
ആദ്യമേ ഞാന്‍ പറഞ്ഞിരുന്നല്ലോ. എന്നെ ഇഷ്ടമാണ് എന്നു പറഞ്ഞപ്പോ തന്നെ പറഞ്ഞിരുന്നല്ലോ. അങ്ങിനെ കാണാന്‍ എനിക്കു കഴിയുന്നില്ല എന്നു. ശ്രമിക്കാം എന്നല്ലേ പറഞ്ഞുള്ളൂ. ഞാന്‍ ശ്രമിക്കുന്നും ഉണ്ടല്ലോ. അപ്പോഴും നീരജിന്‍റെ ഓര്‍മകള്‍ വിട്ടു പോകുന്നില്ലല്ലോ. കുറച്ചു ദിവസങ്ങളായി നീരജിനെ ഓര്‍ക്കാറേ ഉണ്ടായിരുന്നില്ല. അതിനുള്ള സാഹചര്യം ഉണ്ടാക്കിയിരുന്നില്ല എന്നതാണു സത്യം.
