മായികലോകം [ Full ] 13അടിപൊളി  

“നിങ്ങൾക്കു ഇഷ്ടമില്ലെങ്കിൽ ഞാൻ കല്യാണത്തിന് പോകുന്നില്ല.”

 

എന്തു പറയണം ഞാൻ . പോകണം എന്നോ പോകേണ്ട എന്നോ ? പൊയ്ക്കൊ എന്നു പറഞ്ഞാൽ അവൾ അവനെ കാണും. പിന്നെ എനിക്ക് അവളെ നഷ്ടമാകും .

 

പോകണ്ട എന്നു പറഞ്ഞാൽ അവൾക്കു വിഷമമാകും . അവനെ കാണണം എന്നു അവൾക്കു നല്ല ആഗ്രഹം ഉണ്ടെന്ന് എനിക്കറിയാം . ചിലപ്പോ ഇതുവരെ ഉള്ള ഇഷ്ടം കൂടി ചിലപ്പോ കുറഞ്ഞേക്കാം . ഭാവിയിലും ചിലപ്പോ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കും. അതുകൊണ്ടു പൊയ്ക്കൊ എന്നു പറയാം എന്നു തീരുമാനിച്ചു.

 

“ഞാന്‍ പോകുന്നില്ല”

 

“എനിക്കു ഇഷ്ടമല്ല എന്നു കരുതി പോകാതിരിക്കേണ്ട. നിന്‍റെ ഇഷ്ടങ്ങള്‍ ആണ് എനിക്കു വലുത്. പൊയ്ക്കൊളൂ. ഒരു ആഗ്രഹം ഉണ്ട്. നേരത്തെ ചോദിച്ചതാ”

 

“എന്താ”

 

“ഞാനും കൂടി വരട്ടെ. ഇനി ചിലപ്പോള്‍ കാണാന്‍ പറ്റിയില്ലെങ്കിലോ?”

 

“വേണ്ട”

 

“ഞാന്‍ ദൂരെ നിന്നെങ്കിലും കണ്ടോളാം. അടുത്തേക്ക് പോലും വരില്ല. പ്ലീസ്സ്”

“ok. നാളെ പറയാം”.

 

നാളെ ഞായറാഴ്ച. ഒരുപക്ഷേ അവസാനമായിട്ടായിരിക്കും അവളെ കാണുക. എന്നാലും സാരമില്ല. അവള്‍ എന്നോടു സത്യം അല്ലേ പറഞ്ഞുള്ളൂ. ഒരിയ്ക്കലും എന്നോട് ഐ ലവ് യു എന്നു പറഞ്ഞിട്ടും ഇല്ല. അവളുടെ ഭാഗത്ത് നിന്നു നോക്കുമ്പോള്‍ അത് തന്നെ ആണ് ശരിയും. അവള്‍ വരേണ്ട എന്നു പറഞ്ഞാലും നാളെ ഞാന്‍ പോകും. പക്ഷേ എവിടെ ആണ് കല്യാണം എന്നു പോലും അറിയില്ല എന്നത് വേറെ സത്യം.

 

എന്തായാലും രാവിലെ എഴുന്നേറ്റ് കുളിച്ചു നേരെ ബസ് കയറി. ബസ്സ്റ്റാന്‍റില്‍ വെയിറ്റ് ചെയ്തു. എന്റെ ഒരു ഊഹം ശരി ആണെങ്കില്‍ ബസ്സ്റ്റാന്‍റില്‍ വന്നിട്ടായിരിക്കും കല്യാണത്തിന് പോകേണ്ടത്. അങ്ങിനെ പോയി നിന്നതാ. ഇതുവരെ ഗുഡ്മോര്‍ണിംഗ് മെസേജ് പോലും വന്നില്ല.

 

ഇനി അവള്‍ വിളിക്കില്ലേ. വിളിക്കുമായിരിക്കും. വിളിക്കാതിരിക്കാന്‍ സാധ്യത ഇല്ല.

 

അങ്ങിനെ ആലോചിച്ചു ഇരിക്കുമ്പോള്‍ അവളുടെ ഫോണ്‍ വന്നു.

“എവിടെയാ?”

 

“ഞാനിവിടെ ബസ് സ്റ്റാന്‍റില്‍ ഉണ്ട്”

 

“ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയതെ ഉള്ളൂ. ഒരു അര മണിക്കൂര്‍

 

എടുക്കും അവിടെ എത്താന്‍.”

 

“ഞാന്‍ ഇവിടെ നിന്നോളാം”

 

സത്യം പറഞ്ഞാല്‍ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ആണ് രണ്ടുമണിക്കൂറോളം യാത്ര ചെയ്തു ഇവിടെ എത്തിയത്. നന്നായി വിശക്കുന്നുണ്ടായിരുന്നു. അരമണിക്കൂര്‍ എടുക്കും എന്നറിഞ്ഞതോടെ ഹോട്ടലില്‍ കയറി ബ്രേക്ഫാസ്റ്റ് കഴിച്ചു.

 

ബ്രേക് ഫാസ്റ്റ് ഒക്കെ കഴിഞ്ഞു പത്തു മിനിറ്റ് കൂടി കഴിഞ്ഞപ്പോ അവള്‍ വീണ്ടും വിളിച്ചു. ബസ്ഇറങ്ങി എന്നു പറഞ്ഞു. എന്‍റെ ഹൃദയം മിടിക്കാന്‍ തുടങ്ങി.

മാസങ്ങള്‍ക്ക് ശേഷം എന്‍റെ മായയെ നേരിട്ടു കാണാന്‍ പോകുന്നു. ഞാന്‍ അവള്‍ പറഞ്ഞ സ്ഥലത്തേക്ക് വേഗം നടന്നു.

 

ദൂരെ നിന്നെ ഞാന്‍ അവളെ കണ്ടു. അവള്‍ എന്നെയും. ഇനി നീരജ് ഉണ്ടാകുമോ ഇവിടെ? അവനും വന്നിട്ടുണ്ടാകുമോ? ഞാന്‍ ചുറ്റും നോക്കി. പക്ഷേ അവനെ എനിക്കറിയില്ലല്ലോ. നേരിട്ടു ഇതുവരെ കണ്ടിട്ടില്ലാത്ത അവനെ എങ്ങിനെ ഞാന്‍ കണ്ടുപിടിക്കാനാ.

 

നടന്നു മായയുടെ അടുത്തെത്തി.

 

പച്ചയില്‍ പൂക്കള്‍ ഉള്ള ഒരു ചുരിദാര്‍ ആയിരുന്നു അവള്‍ ഇട്ടിരുന്നത്. കഴുത്തിലൂടെ ഒരു ഷാലും ഇട്ടിട്ടുണ്ട്. അവസാനം കണ്ടതിനെക്കാള്‍ സൌന്ദര്യം കൂടിയിരിക്കുന്നു. മുഖത്തും സന്തോഷം തെളിഞ്ഞു കാണുന്നുണ്ട്. എന്നെ കണ്ടത് കൊണ്ടാണോ അതോ നീരജിനെ കാണാന്‍ പോകുന്നതിന്റെ ആണോ ആ സന്തോഷം എന്നു എനിക്കു മനസിലാക്കാന്‍ കഴിഞ്ഞില്ല അപ്പോഴും.

 

“കുറേ നേരമായോ വന്നിട്ട്”

 

“ആ. .. കുറച്ചു നേരമായി”

 

“എനിക്കറിയാമായിരുന്നു വരും എന്നു”

 

“ആണോ?”

 

“അതെ.”

 

“കല്യാണം എവിടെയാ?”

 

“ഇവിടുന്നു കുറച്ചു ദൂരം പോകാനുണ്ട്. ബസില്‍ പോകണം.”

 

“അതെയോ?”

 

“ദാ ആ ബസ് ആ വഴി ആണ്. നമുക്കതില്‍ പോകാം.”

Leave a Reply

Your email address will not be published. Required fields are marked *