മായികലോകം [ Full ] 13അടിപൊളി  

വിളിച്ചപ്പോ റിങ്ങ് ചെയ്യുന്നുണ്ട്. രണ്ടു റിങ്ങ് ചെയ്തപ്പോ തന്നെ ഫോണ്‍ കട്ട് ആയി.

ഇനി ഒട്ടും പ്രതീക്ഷ വേണ്ട.

അപ്പോഴാണ് ഒരു മെസേജ് വന്നത്. മായയുടെ തന്നെ ആയിരുന്നു അത്.

“പിന്നെ സംസാരിക്കാം”

“ok” എന്നു തിരിച്ചു മറുപടി കൊടുത്തു.

കുറച്ചു ആശ്വാസം ആയി. എന്തായാലും മറുപടി കിട്ടിയല്ലോ. പക്ഷേ ഇനിയും മായയെ കാത്തിരിക്കാണോ എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി ഇരിക്കുന്നു.

ഒന്നും വേണ്ടായിരുന്നു എന്നു തോന്നിത്തുടങ്ങിയോ? വേണ്ടെന്ന് വെക്കാന്‍ അല്ലല്ലോ സ്നേഹിച്ചത്. അവള്‍ വേണ്ടെന്ന് വച്ചാലും എനിക്കു സ്നേഹിക്കാലോ. മനസില്‍ കൊണ്ട് നടക്കാലോ. അതിനു ആരുടേയും സമ്മതം ഒന്നും വേണ്ടല്ലോ. മരണം വരെ അവള്‍ എന്‍റെ ഹൃദയത്തില്‍ തന്നെ ഉണ്ടാകും.

മനസാണ്. പിന്നേയും ഓരോന്ന് ചിന്തിച്ച് കൂട്ടുന്നു. പ്രണയത്തിന്റെ വേദന എന്താണെന്ന് ശരിക്കും അനുഭവിച്ചറിഞ്ഞു ഞാന്‍.

പണ്ടൊക്കെ കൂട്ടുകാരെ ഒരുപാട് കളിയാക്കിയിട്ടുണ്ട്. പ്രണയിച്ചു ടെന്‍ഷന്‍ അടിച്ചു നടക്കുന്നകൂട്ടുകാരെ.

പിന്നേയും ചിന്തകള്‍ കാടു കയറുന്നു.

ഇനിയും എന്‍റെ ചിന്തകളെക്കുറിച്ച് പറഞ്ഞാല്‍ ഉറപ്പായും നിങ്ങള്‍ തലക്കിട്ടടിക്കും. അതുകൊണ്ടു വീണ്ടും കഥയിലേക്ക് തന്നെ വരാം.

എന്‍റെ ചിന്തകള്‍ അല്ലല്ലോ ഇവിടെ പ്രധാനം.

മായയും നീരജും തമ്മില്‍ എന്തായിരിക്കും സംസാരിച്ചത് എന്നല്ലേ.

രാജേഷ് അതറിഞ്ഞില്ലെങ്കിലും നിങ്ങള്‍ അതറിയണം.

അതിനു മുന്‍പ് മായയുടെയും നീരജിന്റെയും പ്രണയകഥ അറിയണം. അതുകഴിഞ്ഞു പോരേ രാജേഷിലേക്ക് വരുന്നത്?

ഇനി കുറച്ചു ഫ്ലാഷ്ബാക്ക്….

മായയുടെയും നീരജിന്റെയും കലാലയ ജീവിതം…

പ്ലസ്ടു നല്ല മാര്‍ക്കോടെ പാസ്സ് ആയി കോളേജിലേക്ക് വരുന്ന മായ.

ആദ്യമായി കോളേജിലേക്ക് പോകുന്നതിന്റെ എക്സൈറ്റ്മെന്‍റ് ഉണ്ട് ആ മുഖത്ത്. ചെറിയ പേടിയും.

പ്ലസ് ടു വിന് കൂടെ പഠിച്ച ഒരാള്‍ പോലും കൂടെ ഇല്ല എന്ന വിഷമവും ആ മുഖത്തുണ്ട്.

ശരിക്കും ഒറ്റപ്പെട്ട അവസ്ഥ.

ആദ്യ ദിനത്തെക്കുറിച്ചൊന്നും വിശദീകരിച്ചെഴുതുന്നില്ല. അതൊക്കെ നിങ്ങളുടെ മനോധര്‍മത്തിലേക്ക് വിടുന്നു. നമുക്ക് ഇവിടെ പ്രധാനം മായയുടെയും നീരജിന്റെയും ജീവിതം മാത്രമാണു. അതുകൊണ്ടു അത് മാത്രം പറയാം.

ദിവസവും കോളേജിലേക്ക് വീട്ടില്‍ നിന്നും പോയി വരാന്‍ ഉള്ള ബുദ്ധിമുട്ട് കാരണം ഹോസ്റ്റലില്‍ ആയി മായയുടെ താമസം.

അവളുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തത് അമ്മാവന്‍ ആയിരുന്നു. വീട്ടില്‍ തീരെ താല്‍പര്യമുണ്ടായിരുന്നില്ല മായയെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കുന്നതിന്. അമ്മാവന്‍റെ നിര്‍ബന്ധം കൊണ്ട് മാത്രം ആണ് അച്ഛന്‍ സമ്മതിച്ചത്.

പ്ലസ്ടു കഴിഞ്ഞപ്പോഴേ കെട്ടിച്ചു വിടാം എന്നു ആയിരുന്നു അച്ഛന്‍റെ മനസിലിരുപ്പ്. മരുമകള്‍ നന്നായി പഠിച്ചു ഒരു നിലയിലാകണം എന്നു അമ്മാവന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടു മാത്രമാണു

മായ ഇപ്പോള്‍ കോളേജില്‍ എത്തിയിരിക്കുന്നത്.

ചെറിയ രീതിയിലുള്ള റാഗിങ് ഒക്കെ ഉണ്ടായിരുന്നു കോളേജില്‍. രണ്ടാമത്തെ ദിവസം തന്നെ റാഗിങ്ങില്‍ നിന്നും മായയെ രക്ഷപ്പെടുത്തിയത് നീരജ് ആയിരുന്നു. അങ്ങിനെ ആണ് നീരജ് മായയെ പരിചയപ്പെടുന്നത്. നീരജ്

അവളുടെ സീനിയര്‍ ആയിരുന്നു. കോളേജിലെ സ്റ്റാര്‍ തന്നെ ആയിരുന്നു നീരജ്. എല്ലാവരോടും മാന്യമായിട്ടേ പെരുമാറാറുള്ളൂ. അതുകൊണ്ടു തന്നെ എല്ലാവര്ക്കും അവനെ ഇഷ്ടമായിരുന്നു. അവന്‍ എന്തെങ്കിലും പറഞ്ഞാല്‍ നോ എന്നു പറയുന്ന ആരും ഉണ്ടായിരുന്നില്ല. ഒരു നല്ല സൌഹൃദ വലയം കാത്തുസൂക്ഷിച്ചിരുന്നു നീരജ്.

ചെന്നായ്ക്കൂട്ടത്തിന്‍റെ ഇടയില്‍ പെട്ട പേടമാനിന്റെ അവസ്ഥയില്‍ ആയിരുന്നു നീരജ് ആദ്യം മായയെ കണ്ടുമുട്ടിയപ്പോ.

അതില്‍ നിന്നും അവളെ രക്ഷിച്ചത് നീരജ് ആയിരുന്നു. പിന്നെ ഒരിയ്ക്കലും ആരും അവളെ ശല്യം ചെയ്യാന്‍ പോയിരുന്നില്ല. അത്യാവശ്യം പഞ്ചാരയുമായി കുറച്ചുപേര്‍ വന്നതല്ലാതെ.

ആ ബന്ധം ഒരു നല്ല സൌഹൃദം ആയി മാറി.

Leave a Reply

Your email address will not be published. Required fields are marked *