മായികലോകം [ Full ] 13അടിപൊളി  

“എനിക്കറിയില്ല.. നീയില്ലാതെ എനിക്കു പറ്റില്ല. അത് മാത്രമേ എനിക്കറിയൂ.”

 

“എനിക്കൊരു നല്ല ജോലി കിട്ടാതെ നിന്നെ എനിക്കു കല്യാണം കഴിക്കാന്‍ പറ്റില്ല. കൂടാതെ പെങ്ങന്‍മാരുടെ കല്യാണവും കഴിയണം. അതൊക്കെ കഴിയാന്‍ ഇനിയും ഒരു അഞ്ചു വര്ഷം എങ്കിലും എടുക്കും. വെറുതെ എന്തിനാ ഞാന്‍ നിന്നെ പ്രതീക്ഷ നല്‍കുന്നത്? ഒരിയ്ക്കലും നടക്കില്ല.”

 

“എന്നാലും എനിക്കു നീയില്ലാതെ പറ്റില്ല”

 

“അതൊക്കെ നിനക്കു തോന്നുന്നതാ. കുറെ കാലം മിണ്ടാതിരുന്നാല്‍ നീ എന്നെ മറന്നോളും.”

 

“അത്രേ ഉള്ളൂ നമ്മള്‍ തമ്മില്‍ ഉള്ള സ്നേഹം? അങ്ങിനെ ആണോ എന്നെക്കുറിച്ച് നീ വിചാരിച്ചത്?”

 

“എനിക്കിപ്പോ ശരി എന്നു തോന്നുന്നത് ഇതാണ്. എന്‍റെ എല്ലാ പ്രശ്നങ്ങളും തീരുന്നത് വരെ കാത്തിരിക്കാന്‍ നിനക്കു കഴിയുമോ?

 

“എനിക്കറിയില്ല”

 

“അതാ പറഞ്ഞത് വെറുതെ കാത്തിരിക്കേണ്ട എന്നു. പ്രാക്റ്റികല്‍ ആയി ചിന്തിക്കൂ നീ. വിഷമം ഉണ്ടാകും എന്നറിയാം. എനിക്കും ഉണ്ട് വിഷമം. പക്ഷേ സഹിച്ചേ പറ്റൂ. വേറെ വഴി ഇല്ല”

 

മായ അവിടെ ഇരുന്നു പൊട്ടിക്കരയാന്‍ തുടങ്ങി.

 

നീരജ് തന്നെ ഇടപെട്ട് അവളെ ഹോസ്റ്റലില്‍ എത്തിച്ചു.

മായ നീരജിന് അവന്‍ കൊടുത്ത ഫോണ്‍ തിരിച്ചേല്‍പ്പിച്ചു. രണ്ടുപേരും കാണുമ്പോൾ മാറി നടന്നു. അങ്ങിനെ ആ ദിവ്യ പ്രണയത്തിന് അവിടെ തിരശ്ശീല വീണു .

എങ്കിലും അവരുടെ മനസിലെ പ്രണയം വർദ്ധിച്ചതെ ഉള്ളൂ.

 

ആ അധ്യയന വർഷത്തോടെ നീരജ് ആ കലാലയത്തിൽ നിന്നും വിട ചൊല്ലി. മായയോട് ഒരു ഫോർമൽ യാത്ര പറച്ചിൽ ചെയ്യാൻ നീരജ് മറന്നില്ല .

 

അതിനു ശേഷം ഇടയ്ക്ക് പരസ്പരം ഇമെയിൽ അയക്കാറുണ്ടായിരുന്നു അവർ . ആകെ സുഖമല്ലേ എന്തൊക്കെയുണ്ട് വിശേഷങ്ങൾ എന്നു മാത്രം ചോദിക്കും .

 

മായയുടെയും കോളേജ് പഠനം കഴിഞ്ഞു. ഇതിനിടയിൽ കുറേ കല്യാണലോചനകൾ വന്നു. ഭാഗ്യത്തിന് എങ്ങിനോക്കെയോ അതൊക്കെ ഒഴിവായി പോയി.

റിസൽറ്റ് വന്നു കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോ മായയ്ക്ക് ജോലി കിട്ടി . അത് രാജേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ആയിരുന്നു .

 

ഇനി കഥ വീണ്ടും രാജേഷിലേക്ക് ..

നമുക്ക് രാജേഷിലേക്ക് തിരിച്ചു വരാം. എവിടെയാ പറഞ്ഞു നിര്‍ത്തിയത് എന്നു ഓര്‍ക്കുന്നുണ്ടോ? ഇല്ലെങ്കില്‍ പഴയ ഭാഗങ്ങള്‍ വായിച്ചു നോക്കുക.

 

പിറ്റേ ദിവസം ഓഫീസ് ഉണ്ടായിരുന്നു. പക്ഷേ ഓഫീസില്‍ പോകാന്‍ ഒരു താല്പര്യവും തോന്നിയില്ല. പ്രണയം തലയ്ക്ക് പിടിച്ചാല്‍ പിന്നെ വേറെ ഒരു കാര്യത്തിലും ശ്രദ്ധ ഉണ്ടാകില്ല എന്നു പറയുന്നതു എന്നു എത്ര ശരിയാണ്?

 

ഇന്നിപ്പോ ഓഫീസില്‍ പോയാല്‍ ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയില്ല. അതിലും നല്ലത് ലീവ് എടുക്കുന്നതല്ലേ. എന്നാ ലീവ് എടുത്തേക്കാം. എന്താണ് അവിടെ സംഭവിച്ചത് എന്നറിയാതെ ഒരു മനസമാധാനവും ഇല്ല.

 

എങ്ങിനെ അറിയും അത്? അവളോടു തന്നെ ചോദിച്ചാലോ? ഛെ. വേണ്ട. ചോദിച്ചാല്‍ ഞാന്‍ ഒരു സംശയരോഗി ആണെന്ന് അവള്‍ കരുതില്ലേ?

 

വേണ്ട ചോദിക്കേണ്ട. അവള്‍ ആയിട്ട് പറയുന്നെങ്കില്‍ പറയട്ടെ.

 

പിന്നെ സംസാരിക്കാം എന്നല്ലേ അവള്‍ പറഞ്ഞേ. വിളിക്കുമായിരിക്കും.

 

വിളിക്കാതിരിക്കില്ല

 

പ്രതീക്ഷിച്ച പോലെ മായ രാജേഷിനെ വിളിച്ചു.

 

“ഹലോ”

“ഹലോ മോളൂ.. ഇന്നലെ എന്തു പറ്റി”

 

“അത് അമ്മായി ഉണ്ടായിരുന്നു. അവിടെ”

 

“ഓഹ്.. ഞാന്‍ വിചാരിച്ചു എന്നോടു ദേഷ്യം വന്നത് കൊണ്ടാണെന്ന്. “

 

“അല്ല”

 

“എന്തു പറ്റി ഒരു സന്തോഷമില്ലാത്ത പോലെ. സംസാരത്തില്‍ ഫീല്‍ ചെയ്യുന്നുണ്ട്”

“ഒന്നുമില്ല”

 

“അതൊന്നുമല്ല. എനിക്കു മോളെ നേരിട്ടു കാണുന്നില്ലെങ്കിലും മനസിലാകും എന്തോ വിഷമം ഉണ്ടെന്ന്”

 

“ഒന്നുമില്ല.”

 

“ശരി. വിശ്വസിച്ചു”

 

“എവിടെയാ ഓഫീസില്‍ അല്ലേ”

 

“അല്ല. ഇന്ന് പോയില്ല. “

 

“എന്തേ”

 

“ഒന്നൂല. പോകാന്‍ തോന്നിയില്ല”

 

Leave a Reply

Your email address will not be published. Required fields are marked *