മായികലോകം [ Full ] 11അടിപൊളി  

 

വീട്ടില്‍ അറിയിക്കുന്നതിന് മുന്‍പ് മായ പൂര്‍ണമായും എന്നെ മാത്രം സ്നേഹിക്കണ്ടേ. അല്ലാതെ ചിലപ്പോ നാളെ നീരജ് വീണ്ടും വന്നു അവളെ കല്യാണം ആലോചിച്ചു വന്നാല്‍ ചിലപ്പോ അവള്‍ അതിനു സമ്മതം മൂളിയാലോ? വേറെ വേറെ ജാതിയായത് കൊണ്ട് വീട്ടുകാര്‍ സമ്മതിക്കില്ലെങ്കിലും അവന്‍ വിളിച്ചാല്‍ ഇപ്പൊഴും മായ കൂടെ ഇറങ്ങിപ്പോകും എന്നു ഉറപ്പാണ്. എന്‍റെ കാര്യത്തിലോ? ഇതേ അവസ്ഥ തന്നെ. വേറെ വേറെ ജാതി. പക്ഷേ ഞാന്‍ വിളിച്ചാല്‍ അവള്‍ ഇറങ്ങി വരില്ല. അവളുടെ തീരുമാനം അറിയട്ടെ. എന്നിട്ട് വീട്ടില്‍ അറിയിക്കാം. വേറെ പ്രശ്നം ഒന്നും ഉണ്ടാകില്ല എന്നു തന്നെ പ്രതീക്ഷിക്കാം.

 

അങ്ങിനെ രാജേഷും മായയും തമ്മില്‍ ഉള്ള ഇഷ്ടം കൂടി കൂടി വന്നു. പക്ഷേ അപ്പോഴും നീരജിനെ മറക്കാന്‍ മായക്ക് കഴിയുന്നുണ്ടായിരുന്നില്ല.

 

ഇപ്പോള്‍ കൂടുതല്‍ സമയം രാജേഷിനോടു സംസാരിക്കാന്‍ മായ ശ്രമിക്കാറുണ്ട്. നീരജിന്‍റെ കൂടെയുള്ള ഓര്‍മകള്‍ വരാതിരിക്കാന്‍ വേണ്ടി മായ തന്നെ തീരുമാനിച്ചത് കൊണ്ടാണ് രാജേഷിനെ വിളിക്കുന്നത് കൂടിയത്.

 

ഇപ്പോ മായയുടെ മനസില്‍ രാജേഷോ നീരജോ എന്ന രീതിയില്‍ ആയിട്ടുണ്ട്.

 

ആദ്യാനുരാഗം ഒരിയ്ക്കലും മറക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ത്തു സമാധാനിക്കാന്‍ രാജേഷ് അവളോടു പറഞ്ഞു.

 

രാജേഷ് ആണെങ്കില്‍ മായ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്ന സ്ഥിതിയില്‍ എത്തി.

അങ്ങിനെ മായയുടെ പിറന്നാൾ വന്നെത്തി . അവൾക്കു വേണ്ടി നല്ലൊരു സമ്മാനം വാങ്ങി കൊടുക്കണം എന്നു രാജേഷ് തീരുമാനിച്ചു . അവൾക്കു വേണ്ടി എത്ര വേണെങ്കിലും ചിലവാക്കാൻ രാജേഷ് തയ്യാറാണെങ്കിലും കയ്യിൽ അതിനു മാത്രം പണം ഇല്ലാത്തത് കൊണ്ട് ഒരു ചുരിദാർ വാങ്ങി വച്ചു സമ്മാനമായി . പക്ഷേ അതെങ്ങിനെ കൊടുക്കും എന്നതായി അടുത്ത ചോദ്യ ചിഹ്നം . ഗിഫ്റ്റ് വാങ്ങിയിട്ടുണ്ട് എന്നു ആദ്യമേ പറയാനും പറ്റില്ലല്ലോ .

 

പക്ഷേ എങ്ങിനെ കാണും ? ആദ്യമേ പറഞ്ഞിട്ട് പോയാൽ സസ്പെൻസ് പൊളിയില്ലേ . അതുകൊണ്ടു പറയേണ്ട എന്നു കരുതി .

 

പിറന്നാൾ ദിവസം രാവിലെ തന്നെ അവൾ വന്നിറങ്ങുന്ന ബസ് സ്റ്റോപ്പിൽ വന്നു കാത്തു നിന്നു .

 

ഇപ്പോള് സ്ഥിരമായി ബസ് ഇറങ്ങിയാല് മായ വിളിക്കുന്നത് പതിവാണ് . അത് കൊണ്ട് തന്നെ അവളെ കാണുന്നത് കുറച്ചു എളുപ്പമായി .

 

“ഹലോ”

“ഹലോ”

“എവിടെയാ”

“ഞാന്‍ നിന്‍റെ തൊട്ടടുത്തുണ്ട്”

“തൊട്ടടുത്തോ? എവിടെ?”

“പുറകിലേക്ക് തിരിഞ്ഞു നോക്ക്”

 

മായ ഫോണ്‍ പിടിച്ച് തിരിഞ്ഞു നോക്കി. തൊട്ടു പിന്നില്‍ തന്നെ രാജേഷ് നില്ക്കുന്നു.

 

മായ ഒന്നു ഞെട്ടി.

“ഇതെന്താ ഇവിടെ?”

“ഒന്നൂല. വെറുതെ. ഹാപ്പി ബര്‍ത്ഡേ.”

“താങ്ക് യൂ. “

“നേരിട്ടു കണ്ടുവിഷ് ചെയ്യണമെന്ന് തോന്നി. അതാ വന്നത്.”

“എന്നാലും വരേണ്ടായിരുന്നു.”

“എന്തേ? വന്നത് ഇഷ്ടമായില്ലേ?”

“അതുകൊണ്ടല്ല. ഇത്രേം ദൂരം ലീവ് ആക്കിയിട്ടു എന്തിനാ വന്നത്”

“കാണാന്‍ തോന്നി വന്നു.”

എന്‍റെ ചെറിയൊരു സമ്മാനം എന്നും പറഞ്ഞു കയ്യിലെ കവര്‍ മായയുടെ കയ്യില്‍ കൊടുത്തു.

“അയ്യോ ഇതെന്താ?”

 

“തുറന്നു നോക്കൂ”

 

മായ പാക്കറ്റ് പൊട്ടിച്ചു. ചുരിദാര്‍ കണ്ടു.

 

“ഇഷ്ടായോ?”

 

“ആയി. എന്നാലും എന്തിനാ ഇതൊക്കെ വാങ്ങിയത്? ഞാന്‍ എങ്ങിനെ ഇത് വീട്ടില്‍ കൊണ്ടുപോകും?”

 

“അതിനെന്താ?”

 

“ആര് തന്നെന്ന് പറയും?”

 

“ഓഫീസില്‍ നിന്നും തന്നതാണെന്ന് പറഞ്ഞോ”

 

“അവിടുള്ളവര്‍ക്കൊന്നും അറിയില്ലല്ലോ എന്‍റെ പിറന്നാള്‍ ആണെന്ന്”

 

“സാരമില്ല. അങ്ങിനെ പറയാലോ. “

 

“ഇപ്പോ ഏട്ടന്‍ തന്നെ കയ്യില്‍ വച്ചോ. പിന്നെ വാങ്ങാം. ഓഫീസില്‍ എത്താന്‍ ലേറ്റ് ആകും”

 

“ഉച്ചയ്ക്ക് ഒരുമിച്ച് ഫുഡ് കഴിച്ചാലോ? ഞാന്‍ വെയിറ്റ് ചെയ്യാം”

 

“അയ്യോ അതൊന്നും വേണ്ട. ഞാന്‍ ഫുഡ് കൊണ്ടുവന്നിട്ടുണ്ട്”

 

“അത് സാരമില്ല. ഞാന്‍ ഇന്ന് വൈകുന്നേരം വരെ ഇവിടെ തന്നെ ഉണ്ടാകും”

 

“എന്തിനാ ഏട്ടാ. വെറുതെ. ഞാന്‍ നല്ല ഹാപ്പി ആണ്. ചുരിദാര്‍ നല്ല ഇഷ്ടമായി. ഏട്ടന്‍ പോയ്ക്കൊ.”

“സാരമില്ല.. മോള് പോയ്ക്കൊ. ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും”

 

“ഞാന്‍ പറഞ്ഞാല്‍ അനുസരിക്കില്ലല്ലേ?”

 

“ഈ കാര്യം അനുസരിക്കില്ല. വൈകുന്നേരം തിരിച്ചു പോകുമ്പോള്‍ ഒരു നോക്കൂ കൂടി കാണാലോ എനിക്കു.”

 

“ഞാന്‍ ഒന്നും പറയുന്നില്ല.”

 

“വേണ്ട. ഒന്നും പറയേണ്ട. മോള് പോയ്ക്കൊ”

 

“ഉം. ശരി”

 

അതും പറഞ്ഞു മായ നേരെ ഓഫീസിലേക്ക് പോയി. അവള്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ നോക്കി നിന്ന ശേഷം രാജേഷ് ടൌണിലൂടെ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. വേറെ ഒന്നും ചെയ്യാനില്ലല്ലോ. വൈകുന്നേരം വരെ സമയം പോകണ്ടേ.

 

 

അപ്പോഴേക്കും വഴിയോരവാണിഭം ഒക്കെ തുടങ്ങിയിരുന്നു. ഏതെടുത്താലും പത്ത് എന്നൊക്കെ വിളിച്ച് പറഞ്ഞു നടപ്പാതയില്‍ കുറേപ്പേര്‍ ഇരിക്കുന്നുണ്ടായിരുന്നു.

 

കുറച്ചു നേരം അതിലെ ഓരോ സാധനങ്ങള്‍ എടുത്തു വില ചോദിച്ചു. ഒന്നും വാങ്ങാന്‍ അല്ല. എന്നാലും വെറുതെ വില ചോദിക്കുക എന്നത് മലയാളികളുടെ ശീലമാണല്ലോ.

പിന്നെ ഒരു തട്ടുകടയില്‍ കയറി ഒരു ചായ കുടിച്ചു. അപ്പോഴേക്കും മായയുടെ വിളി വന്നു. അപ്പോള്‍ വിളിക്കും എന്നു തീരെ പ്രതീക്ഷിച്ചില്ല.

 

“ഹെലോ. എവിടെയാ”

 

“ഞാനിവിടെ തന്നെ ഉണ്ട്”

 

“പോകുന്നില്ലേ?

 

“ഇല്ല. ഞാന്‍ പറഞ്ഞിരുന്നില്ലേ?”

 

“ശരി. വെക്കട്ടെ. ഉച്ചയ്ക്ക് വിളിക്കാം”

 

“ok മോളൂ”

രാജേഷ് പിന്നേയും അങ്ങോട്ടും ഇങ്ങോട്ടും നടന്നു സമയം കളഞ്ഞു.

ഉച്ചയായപ്പോള്‍ മായ വിളിച്ചു.

 

“എവിടെയാ?”

 

“ബസ് സ്റ്റാന്‍റില്‍ ഉണ്ട്.”

 

“ok ഞാന്‍ ഇപ്പോ വരാം”

 

അതും പറഞ്ഞു മായ ഫോണ്‍ കട്ട് ചെയ്തിട്ട് ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും മായ രാജേഷിന്‍റെ അടുത്തെത്തി.

 

“ബോറടിച്ചോ?”

 

“ഇല്ല. എന്‍റെ പെണ്ണിനെ കാത്തിരിക്കുമ്പോള്‍ എങ്ങിനെയാ ബോറടിക്കുക?”

 

“കഴിച്ചോ”

 

“ഇല്ല. മോള് കഴിച്ചില്ലല്ലോ?”

 

“ഇല്ല”

 

“എന്നാല്‍ രാവിലെ പറഞ്ഞപോലെ ഫുഡ് കഴിച്ചാലോ ഒരുമിച്ച്”

 

“ഉം”

 

 

അങ്ങിനെ ആദ്യമായി അവര്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.

 

“സത്യം പറഞ്ഞാല്‍ എനിക്കു എന്തൊക്കെയോ തോന്നുന്നുണ്ട്”

 

“എന്താ”

 

“ഐ ആം ദ മോസ്റ്റ് ഹാപ്പിയസ്റ്റ് മാന്‍ ഇന്‍ ദ വേള്‍ഡ്”

 

“അതെന്താ അങ്ങിനെ തോന്നാന്‍”

 

“മോള്‍ടെ കൂടെ ഇരിക്കുന്ന ഓരോ നിമിഷവും എനിക്കു സ്വര്‍ഗം ആണ്”

 

“ഉച്ചയ്ക്ക് ശേഷം ലീവ് എടുത്തു”

Leave a Reply

Your email address will not be published. Required fields are marked *