മായികലോകം [ Full ] 11അടിപൊളി  

 

“ആണോ? കെട്ടിപ്പിടിച്ചൊരുമ്മ തരാന്‍ തോന്നുന്നുണ്ട്. ഹോട്ടല്‍ ആയിപ്പോയി അല്ലെങ്കില്‍ തന്നെന്നെ”

 

ആദ്യമായിട്ടാണ് രാജേഷ് മായയോടു ഉമ്മ എന്നും കെട്ടിപ്പിടിക്കുക എന്നും ഒക്കെ പറഞ്ഞത്. ഇനി ഇപ്പോ പറഞ്ഞത് മായയ്ക്ക് ഇഷ്ടം ആയില്ലേ?

 

“ഞാന്‍ സന്തോഷം കൊണ്ട് പറഞ്ഞു പോയതാ. പറഞ്ഞത് ഇഷ്ടായില്ലേ മോള്‍ക്ക്”

 

“കുഴപ്പമില്ല”

 

അവര്‍ ഭക്ഷണം കഴിച്ചു ഇറങ്ങി.

വൈകുന്നേരം വരെ മായയുടെ കൂടെ. രാജേഷിന് എന്താ ചെയ്യേണ്ടത് എന്നു ഒരു പിടിയും കിട്ടുന്നില്ല. എവിടെ എങ്കിലും സ്വസ്ഥമായി ഇരിക്കാന്‍ ഒരു സ്ഥലം കണ്ടു പിടിക്കണം.

 

“ഇനി എന്താ ചെയ്യാ? എവിടെ ഇരിക്കും മോളു?”

 

“ഏട്ടന്‍ പറഞ്ഞോ. ഒരു അഞ്ചു മണി ആകുമ്പോഴേക്കും തിരിച്ചു വരണം”

 

“സിനിമയ്ക്കു പോയാലോ?”

 

“അയ്യോ വേണ്ട.”

 

“എന്നാ പിന്നെ നമുക്ക് ബീച്ചിലേക്ക് പോകാം?”

 

“അത് വേണോ?”

 

“അല്ലാതെ വേറെ എവിടെയാ ഫ്രീ ആയിട്ട് ഇരിക്കാന്‍ പറ്റുക?”

 

“കണ്ടാലെന്താ? എന്‍റെ കൂടെ അല്ലേ?”

 

“എന്നാലും?”

“പേടി ആണെങ്കില്‍ വേറെ എവിടെങ്കിലും പോയി ഇരിക്കാം. മോളുടെ ഇഷ്ടം”

 

“കുഴപ്പമില്ല. പോകാം”

അങ്ങിനെ ഒരു ഓട്ടോ പിടിച്ച് ബീച്ചില്‍ എത്തി രണ്ടു പേരും.

 

റോഡ് ക്രോസ് ചെയ്തപ്പോ സഹായിക്കാന്‍ ആയി മായയുടെ കയ്യില്‍ പിടിച്ചു. ആദ്യമായി മായയുടെ കൈ പിടിച്ച നിമിഷം.

 

റോഡ് ക്രോസ് ചെയ്തു കഴിഞ്ഞിട്ടും ആ കൈ വിട്ടില്ല.

 

മായയ്ക്കും എന്തോ ഒരു സുരക്ഷിതത്വബോധം തോന്നി രാജേഷ് കൈ പിടിച്ചപ്പോള്‍.

 

കുറച്ചു നേരം രണ്ടുപേരും ആ കടപ്പുറത്ത് കൈകോര്‍ത്ത് പിടിച്ചു നടന്നു.

 

കുറെ കാമുകീകാമുകന്‍മാര്‍ കുടക്കീഴില്‍ തൊട്ടുരുമ്മി ഇരിക്കുന്നു.

 

രാജേഷ് മായയെ അത് കാണിച്ചു കൊടുത്തു.

 

“നമുക്ക് അതുപോലെ ഇരിക്കേണ്ടേ?”

 

“അയ്യേ. വേണ്ട”

 

ആ നടത്തത്തിനിടയില്‍ രാജേഷ് മെല്ലെ കൈ പുറകിലൂടെ കൈ എടുത്തു മായയുടെ ചുരിദാറിന്‍റ് മുകളിലൂടെ വയറില്‍ ചേര്‍ത്തു പിടിച്ചു.

 

രാജേഷിന്‍റെ കൈ വയറില്‍ തൊട്ടതും മായ ഒന്നു ഞെട്ടി.

 

“എന്തേ? ഞെട്ടിയത്?”

“ഒന്നുമില്ല”

 

“ഇതുപോലെ എന്‍റെ കൂടെ എപ്പോഴും ചേര്‍ത്തു നിര്‍ത്തണം എനിക്കെന്‍റെ പെണ്ണിനെ.”

 

“അതും പറഞ്ഞു രാജേഷ് കൈ ഒന്നുകൂടി മായയുടെ വയറില്‍ പിടിച്ചു അമര്‍ത്തി കുറച്ചു കൂടി ചേര്‍ത്തു പിടിച്ചു.”

 

മായ ആകട്ടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി.

“ആള്‍ക്കാര്‍ ശ്രദ്ധിക്കുന്നു”

 

മായ അത് പറഞ്ഞതും രാജേഷ് വയറിലെ കൈ വിട്ടു. മായയുടെ കയ്യില്‍ തന്നെ വീണ്ടും പിടിച്ചു നടന്നു. കുറച്ചു നേരം കൂടി നടന്ന ശേഷം അവിടെയുള്ള കാറ്റാടി മരത്തിന്‍റെ തണലില്‍ പോയി ഇരുന്നു.

 

നല്ല വെയിലുണ്ടായിരുന്നു. മായയുടെ നെറ്റിയില്‍ നിന്നും വിയര്‍പ്പ് പൊടിഞ്ഞു കവിളിലെക്കിറങ്ങി.

 

ഷാള്‍ കൊണ്ട് മായ ആ വിയര്‍പ്പൊക്കെ തുടച്ചു കളഞ്ഞു. അപ്പോള്‍ രാജേഷ് മായയെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.

 

“എന്താ ഇങ്ങനെ നോക്കുന്നെ?”

 

“എന്‍റെ പെണ്ണിനെ കണ്ടു കൊതി തീരണില്ല.”

 

അതും പറഞ്ഞു രാജേഷ് മായയുടെ കൈ എടുത്തു പിടിച്ചു ഒരു ഉമ്മ നല്കി.

“കവിളില്‍ തരണം എന്നായിരുന്നു ആഗ്രഹിച്ചത്. തല്‍കാലം കയ്യില്‍ തന്നു എന്നെ ഉള്ളൂ”

 

“കുറേകാലങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് ഞാന്‍ ഇത്രയും സന്തോഷിച്ചത്”. മായ പറഞ്ഞു.

 

“ഞാനും. തീരെ പ്രതീക്ഷിച്ചില്ല. ഇങ്ങനെ എന്‍റെ പെണ്ണിനോടൊപ്പം ഇരിക്കാന്‍ പറ്റുമെന്ന്.”

 

“ചുരിദാര്‍ നല്ല ഇഷ്ടമായി. അത് ഏട്ടന്റെ കയ്യില്‍ വച്ചാല്‍ മതിട്ടോ. വീട്ടില്‍ എല്ലാം സമ്മതം ആയതിനു ശേഷം തന്നാല്‍ മതി.”

 

“മോളുടെ ഇഷ്ടം പോലെ”

 

പെട്ടെന്നു അത് വഴി പോയ ഒരാള്‍ അവിടുന്നുനിങ്ങളെ വിളിക്കുന്നു എന്നു പറഞ്ഞു ദൂരേക്ക് കൈ നീട്ടി കാണിച്ചു.

 

“ആരാ?” എന്നു ചോദിച്ചു രാജേഷ് തിരിഞ്ഞു നോക്കിയപ്പോള്‍ റോഡില്‍ നിര്‍ത്തിയിട്ട ജീപ്പിനടുത്ത് നിന്നും പോലീസ് ആയിരുന്നു.

 

അവര്‍ കൈ കാട്ടി വിളിക്കുന്നു അങ്ങോട്ട് പോകാന്‍.

 

മായ ആകെ പേടിച്ച് വിറച്ച് നില്‍ക്കുകയാണ്.

 

അവര്‍ വീണ്ടും വിളിക്കുന്നു.

ഒരുപാട് വൈകി എന്നറിയാം. എഴുതാന്‍ ഉള്ള ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. പേജുകളും കുറവാണ്. പേജ് കൂട്ടി എഴുതാന്‍ നിന്നാല്‍ ചിലപ്പോ ഇനിയും വൈകിയേക്കും. അതുകൊണ്ടു എഴുതിയിടത്തോളം പോസ്റ്റ് ചെയ്യുന്നു. ക്ഷമിക്കുക.

 

 

രാജേഷ് മായയുടെ കയ്യും പിടിച്ച് പോലീസ് ജീപ്പിന്‍റെ അടുത്തേക്ക് നീങ്ങി.

 

“എന്താണ്ടാ പരിപാടി ഇവിടെ?”

 

“ഒന്നൂല സര്‍. ബീച്ച് കാണാന്‍ വന്നതാ”

 

“ആരാണ്ടാ ഇത്?”

 

“അനിയത്തിയാ.”

 

“നിന്‍റെ പേരെന്താ?”

 

“രാജേഷ്”

 

“നിന്‍റെയോ?”

 

“രമ്യ”

 

“അതെന്താടാ അവള്‍ക്ക് വായില്ലേ? നിന്നോടല്ലല്ലോ ചോദിച്ചതു”

 

ജീപ്പിന്‍റെ അടുത്ത് എത്തുന്നതിന് മുന്പ് തന്നെ മായയോട് പറഞ്ഞിരുന്നു അനിയത്തി ആണെന്ന് പറയണം എന്നു. വെറുതെ പ്രശ്നം ഉണ്ടാക്കേണ്ട എന്നു. അതുകൊണ്ടാണ് രാജേഷ് അനിയത്തി എന്നും രമ്യ എന്നു പേരും മാറ്റി പറഞ്ഞത്. ശരിക്കും അനിയത്തിയുടെ പേര് രമ്യ എന്നാണ്.

 

“നിനക്കെന്താടി നാക്കില്ലേ?”

 

അത് കേട്ടതും മായ പൊട്ടിക്കരയാന്‍ തുടങ്ങി.

 

ആളുകള്‍ ചുറ്റും നോക്കി നില്ക്കുന്നു.

 

“നിന്‍റെ വീട്ടിലെ നമ്പര്‍ താ. ഞാന്‍ വിളിച്ച് നോക്കട്ടെ.” രാജേഷ് വേഗം വീട്ടിലെ നമ്പര്‍ പറഞ്ഞു.

മായ അപ്പോഴും കരയുകയായിരുന്നു.

 

“എന്തിനാ പെണ്ണേ നീ ഇങ്ങനെ കരയുന്നെ? ആങ്ങളയും പെങ്ങളും ആണെങ്കില്‍ പിന്നെ ഇങ്ങനെ കരയുമോ? സത്യം പറ. ഇവന്‍ നിന്‍റെ ആരാ?

 

മായയ്ക്ക് ഉത്തരമുണ്ടായിരുന്നില്ല. അവള്‍ അവിടെ ഇരുന്നു ഏങ്ങലടിച്ചു കരയുകയായിരുന്നു.

 

“സത്യം ഞാന്‍ പറയാം സാര്‍. എനിക്കു ഇവളെ ഇഷ്ടമാണ്. ബര്‍ത്ഡേ ആയത് കൊണ്ട് ഒരു ഗിഫ്റ്റ് കൊടുക്കാന്‍ വേണ്ടി ഞാന്‍ വിളിച്ചിട്ടു വന്നതാ.” രാജേഷ് പറഞ്ഞു.

 

“പിന്നെന്തിനാടാ മൈരെ നേരത്തെ അനിയത്തി ആണെന്ന് പറഞ്ഞേ? വാ.. രണ്ടും വന്നു വണ്ടീല്‍ കേറ്. നിങ്ങടെ കല്യാണം ഇപ്പോ തന്നെ നടത്തിത്തരാം.”

 

“താങ്ക് യു സര്‍”

 

രാജേഷിന്‍റെ മറുപടി കേട്ടു പോലീസ് ഞെട്ടി. ആദ്യമായിട്ടാണ് അയാള്‍ ഇങ്ങനെ ഒരു മറുപടി കേള്‍ക്കുന്നത്. പോലീസ് ജീപ്പില്‍ കയറാന്‍ പറയുമ്പോള്‍ നന്ദി പറയുന്നത്.

 

“അതെന്താടാ നിനക്കു പോലീസ് സ്റ്റേഷന്‍ അത്രയ്ക്കിഷ്ടമാണോ?”

 

Leave a Reply

Your email address will not be published. Required fields are marked *