മായികലോകം [ Full ] 11അടിപൊളി  

“അതൊക്കെ വേണോ? ഏട്ടന് വീട്ടില്‍ സമ്മതിപ്പിച്ചൂടെ?”

 

“ഞാന്‍ പറഞ്ഞില്ലേ മോളൂ. ഇപ്പോ എന്തായാലും അവര്‍ കല്യാണത്തിന് സമ്മതിക്കില്ല. എന്‍റെ വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം കഴിക്കണമെങ്കില്‍ നീ കാത്തിരിക്കേണ്ടി വരും. അതുവരെ പിടിച്ചു നില്ക്കാന്‍ പറ്റുമോ? ഇല്ലല്ലോ. അതുകൊണ്ടാ ഞാന്‍ പറഞ്ഞേ കല്യാണം റജിസ്റ്റര്‍ ചെയ്യാം എന്നു.”

 

“ഞാന്‍ അന്നേ പറഞ്ഞിരുന്നതല്ലേ നല്ല രീതിയില്‍ ഉള്ള കല്യാണം ആണെങ്കിലേ ഞാന്‍ ഉള്ളൂ എന്ന്.”

 

“അല്ലാതിപ്പോ എന്താ ചെയ്യാ?”

 

“വീട്ടുകാരുടെ സമ്മതത്തോടെ മാത്രമാണെങ്കിലേ ഞാന്‍ കല്യാണത്തിന് തയ്യാറുള്ളൂ. അല്ലാതെ ഞാനില്ല.”

 

“ഇതും കൂടി ഞാന്‍ എങ്ങിനെ എങ്കിലും ഒഴിവാക്കാന്‍ ശ്രമിക്കാം. ഇനി ഒരാളുടെ മുന്നില്‍ കൂടി കാഴ്ചവസ്തുവായി നിന്നു കൊടുക്കാന്‍ വയ്യെനിക്ക്. അതുകൊണ്ടാ”

 

“എനിക്കു മോള്‍ടെ അവസ്ഥ മനസിലാകുന്നുണ്ട്. ഞാന്‍ പറഞ്ഞില്ലേ എന്റെ അവസ്ഥ. എനിക്കിപ്പോ മോളു ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നായിട്ടുണ്ട്. ഞാന്‍ നിന്നെ റജിസ്റ്റര്‍ മാര്യേജ് ചെയ്യും എന്നു വരെ പറഞ്ഞു ഭീഷണിപ്പെടുത്തി നോക്കി. അവര്‍ തയ്യാറാകേണ്ടെ. പെങ്ങള്‍ പോലും സപ്പോര്‍ട് നില്‍ക്കുന്നില്ല. ഞാനെന്താ ഇപ്പോ ചെയ്യാ?”

 

“എന്തെങ്കിലും വഴി ഉണ്ടാകും. ഇതെങ്ങിനെയെങ്കിലും ഞാന്‍ മാനേജ് ചെയ്തു ഒഴിവാക്കാന്‍ ശ്രമിക്കാം. ഏട്ടന്‍ വിഷമിക്കേണ്ട”

 

“ഇനി എന്തുവന്നാലും നിന്നെ ഞാന്‍ കൈവിടില്ല. നീയില്ലാതെ എനിക്കു പറ്റില്ല.”

 

“അതെനിക്കറിയാം ഏട്ടാ. എന്നാലും ആരെയും വെറുപ്പിച്ചു കൊണ്ട് നമുക്ക് ഒന്നാകേണ്ട.”

 

“എല്ലാം ശരിയാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.”

 

“ഉം”

 

“ഇനി എന്നാ നമ്മള്‍ കാണുക?”

 

“അറിയില്ല”

 

“ഒരു ദിവസം ലീവ് ആക്കുമോ?. ഞാനും ലീവ് ആക്കാം”

 

“എന്തിന്?”

 

“എന്റെ പെണ്ണിന്‍റെ കൂടെ ഇരിക്കാന്‍”

 

“എന്നിട്ടു വേണം പിന്നേം പോലീസ് പിടിക്കാന്‍ അല്ലേ? ഞാനില്ല”

 

“അയ്യോ. അങ്ങിനെ പറയല്ലേ മോളൂ.”

 

“അങ്ങിനെയേ പറയൂ. കല്യാണം കഴിഞ്ഞു മതി ഇനി നേരില്‍ കാണുന്നതും കറങ്ങാന്‍ പോകുന്നതുമൊക്കെ”

 

“ഇങ്ങനെയുള്ള കടുത്ത തീരുമാനങ്ങള്‍ ഒന്നും എടുക്കല്ലേ മോളൂ”

 

“അന്ന് തീ തിന്നത് ഓര്‍ക്കുന്നില്ലേ? ഇനി ഞാനില്ല”

 

“ഓക്കെ. മോള്‍ടെ ഇഷ്ടം. ഞാന്‍ നിര്‍ബന്ധിക്കുന്നില്ല”

 

“ഏട്ടന്‍ വീട്ടില്‍ എങ്ങിനെങ്കിലും സമ്മതിപ്പിക്കാന്‍ നോക്കൂ.”

 

“ശ്രമിക്കാം മോളൂ”

 

അങ്ങിനെ ദിവസങ്ങള്‍ പിന്നെയും കടന്നു പോയി.

 

രാജേഷ് പഠിച്ച പണി പതിനെട്ടും നോക്കി. അവന്‍റെ വീട്ടില്‍ സമ്മതിപ്പിക്കാന്‍. അമ്പിനും വില്ലിനും അടുക്കാതെ വീട്ടുകാരും.

 

പിന്നെ ആകെ ഉള്ള വഴി റജിസ്റ്റര്‍ മാര്യേജ് ആണ്. ഒരു വിധത്തില്‍ മായയെ പറഞ്ഞു സമ്മതിപ്പിച്ചു.

 

അങ്ങിനെ ഫ്രണ്ടിന്‍റെ കല്യാണം എന്നു പറഞ്ഞു മായ വീട്ടില്‍ നിന്നും ഇറങ്ങി.

 

അപ്പോഴേക്കും രാജേഷ് കല്യാണത്തിന് വേണ്ട എല്ലാ ഏര്‍പ്പാടുകളും ചെയ്തിരുന്നു. റജിസ്റ്റര്‍ ഓഫീസില്‍ പോയി കല്യാണം റെജിസ്റ്റര്‍ ചെയ്യാന്‍ പോയാല്‍ ഒരുമാസം നോട്ടിസ് പതിപ്പിക്കും എന്നതൊക്കെ കേട്ടത് കൊണ്ട് ആര്യസമാജത്തില്‍ പോയി കല്യാണത്തിനുള്ള ഏര്‍പ്പാടുകള്‍ നടത്തി.

 

സാധാരണ ഡ്രസ് ഇട്ടിട്ടു വന്നാല്‍ മതി എന്നു പറഞ്ഞപ്പോ മായ സമ്മതിച്ചില്ല. കല്യാണത്തിന് സാരി തന്നെ ഉടുക്കണം എന്നു പറഞ്ഞു അവള്‍. വീട്ടില്‍ നിന്നും ഉടുത്തുവരാനും പറ്റില്ല. അവസാനം കല്യാണത്തിന് സാക്ഷി ആയി ഒപ്പിടാന്‍ റെഡി ആയി വന്ന സുഹൃത്ത് (മനോജ്) മുഖാന്തിരം ഒരു ലോഡ്ജില്‍ റൂം ശരിയാക്കി. സാക്ഷി ആയി മനോജിന്‍റെ ഭാവി വധുവും ഉണ്ടായിരുന്നു (അതിന്റെ ഇടയില്‍ അങ്ങിനെ ഒരു സംഭവവും ഉണ്ടായി. വീട്ടുകാര്‍ തന്നെ മനോജിന് ഒരു പെണ്ണിനെ കണ്ടെത്തികൊടുത്തു. പേര് ദീപ്തി.). അത് ഒരുകണക്കിന് ഭാഗ്യമായി. അല്ലാതെ എങ്ങിനെ ലോഡ്ജില്‍ മുറി എടുക്കുക? കല്യാണം കഴിഞ്ഞിട്ടായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. മായയെ ഒരുക്കാന്‍ ദീപ്തി മായയോടൊപ്പം ലോഡ്ജിലെ മുറിയില്‍ കയറി. ഞങ്ങള്‍ രണ്ടുപേരും പുറത്തു കാത്തിരുന്നു.

 

ഒരുങ്ങി റൂമില്‍ നിന്നു പുറത്തിറങ്ങിയ മായയെ കണ്ടു മനോജ് പോലും വാ പൊളിച്ചു നോക്കി നിന്നു പോയി. മുന്‍പ് മനോജും മായയെ ഒന്നു നോട്ടമിട്ടതായിരുന്നു എന്നു കഥയുടെ ആദ്യഭാഗത്ത് സൂചിപ്പിച്ചിരുന്നു. ഓര്‍ക്കുന്നുണ്ട് എന്നു കരുത്തുന്നു.

 

ഒരു കേരള സാരി ആയിരുന്നു അവള്‍ ഉടുത്തിരുന്നത്. കറുത്ത ബ്ലൌസിന് യോജിച്ച കറുത്ത ബോര്‍ഡര്‍ ഉള്ള കേരള സാരി. കഴുത്തില്‍ ഒരു മാല. കൈകളില്‍ രണ്ടുവളകള്‍. അതും റോള്‍ഡ് ഗോള്‍ഡ്. മുടിയില്‍ കുറച്ചു മുല്ലപ്പൂക്കള്‍.. പിന്നെ തലയില്‍ ഒരു നെറ്റിച്ചുട്ടി. ഇത്രയും ആയിരുന്നു മായയുടെ ആഭരണങ്ങള്‍.

 

ഒട്ടും സമയം കളയാതെ തന്നെ മനോജിന്‍റെ കാറില്‍ നേരെ ആര്യസമാജത്തിലേക്ക് പുറപ്പെട്ടു. താലികെട്ടും മറ്റു നടപടി ക്രമങ്ങളും ഒക്കെ കഴിഞ്ഞു തിരിച്ചു ലോഡ്ജിലേക്ക് തന്നെ തിരിച്ചെത്തി. കല്യാണ സദ്യ മനോജിന്‍റെ വക സ്പോണ്‍സര്‍ ആയിരുന്നു. ആകെ നാലുപേരുള്ള കല്യാണ സദ്യ. ലോഡ്ജ് ഉടമ മനോജിന്‍റെ പരിചയക്കാരന്‍ ആയിരുന്നു. അതുകൊണ്ട് കാര്യങ്ങള്‍ എല്ലാം എളുപ്പമായി.

 

സദ്യ കഴിഞ്ഞു മനോജ് അവന്‍റെ പെണ്ണിനെയും കൊണ്ട് കറങ്ങാന്‍ പോകണം എന്നു പറഞ്ഞു.

 

“നിങ്ങള്‍ ഫസ്റ്റ്നൈറ്റ് സോറി. ഫസ്റ്റ് പകല്‍ ഒക്കെ ആഘോഷിച്ചു പോയാല്‍ മതി. റൂം ഒക്കെ ഉണ്ടല്ലോ. ഇനി നിങ്ങളുടെ ഇടയില്‍ കട്ടുറുമ്പാകാന്‍ ഞങ്ങളില്ല”.

 

“പോടാ അവിടുന്നു. അവള്‍ക്ക് വേഗം വീട്ടില്‍ പോകണം.”

 

“ഇനിയും സമയം ഉണ്ടല്ലോ. കുറച്ചു നേരം നിങ്ങളെ നിങ്ങള്‍ മാത്രമായ ലോകത്തേക്ക് വീട്ടില്ലെങ്കില്‍ ഫ്രണ്ട് എന്നു പറയുന്നതിന് എന്തു അര്‍ത്ഥം ആണുള്ളത്?”

 

“ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാന്‍ കഴിയാത്ത സഹായമാണ് നിങ്ങള്‍ രണ്ടുപേരും ചെയ്തു തന്നത്. പകരമായി എന്തു തരണം എന്നു അറിയില്ല എനിക്കു.”

 

“പോടെ പോടെ. കിട്ടുന്ന സമയം നീ നിന്‍റെ പെണ്ണിന്‍റെ കൂടെ ഇരിക്കാന്‍ നോക്ക്. തിരക്കിട്ട് പോകാന്‍ ഒന്നും നോക്കേണ്ട. കുറച്ചു റസ്റ്റ് ഒക്കെ എടുത്തിട്ടു പോയാല്‍ മതി. ഞങ്ങള്‍ക്ക് കുറച്ചു തിരക്കുണ്ട്. റൂമിന്റെ വാടക ഒക്കെ ഞാന്‍ കൊടുത്തിട്ടുണ്ട്.”

 

“എന്തിനാടാ.. ഞാന്‍ കൊടുക്കുമല്ലോ”

 

“അതൊക്കെ പോട്ടെ. വൈകുന്നേരം ആകുമ്പോഴേക്കും ഇതിനെയും വീട്ടില്‍ എത്തിക്കേണ്ടതാ. അപ്പോ ശരി…. ഞാന്‍ വിളിക്കാം”

Leave a Reply

Your email address will not be published. Required fields are marked *