മായികലോകം [ Full ] 11അടിപൊളി  

ആ മെസേജ് മായയുടെ ആയിരുന്നു.

“Good Morning”

 

മായ ആദ്യമായി എനിക്കയച്ച എസ്‌എം‌എസ്.

സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി എനിക്കപ്പോ.

 

തിരിച്ചു ഒരു good morning അയച്ചു അവിടെ തന്നെ ഞാന്‍ കിടന്നു.

 

എന്റെ മറുപടിക്ക് കാത്തു നില്‍ക്കുകയാണെന്ന് തോന്നിക്കുന്ന തരത്തില്‍ അപ്പോ തന്നെ ഒരു മെസേജ് കൂടി വന്നു.

 

“എന്തെടുക്കുകയാ?”

 

“എണീറ്റതേ ഉള്ളൂ. കിടക്കുകയാ. കഴിച്ചോ”

 

“കഴിച്ചു”

 

“I Love You”

 

“നല്ല പോലെ മാത്രം മെസേജ് അയച്ചാല്‍ മതി. ആരെങ്കിലും കണ്ടാല്‍ പ്രശ്നമാ”.

 

“OK”

 

“ഞാന്‍ പോട്ടെ. പിന്നെ കാണാം”

 

“OK. മിസ്സ് യൂ”

 

അതും പറഞ്ഞു ആ സംഭാഷണം അവിടെ അവസാനിച്ചു.

 

പിന്നെ ഫോണും പിടിച്ച് കാത്തിരുന്നു അവളുടെ ഒരു മെസ്സേജിന് വേണ്ടി. എന്നാല്‍ രാത്രി ഒരു ഗുഡ് നൈറ്റ് മെസേജ് മാത്രം ആണ് പിന്നെ അയച്ചത്.

പിറ്റേ ദിവസം രാവിലെ വീണ്ടും അവള്‍ ഗുഡ് മോര്‍ണിംഗ് മെസേജ് അയച്ചു. തിരിച്ചു മെസേജ് അയച്ചപ്പോ പ്രതികരിച്ചില്ല. ഉച്ചയ്ക്ക് ഗുഡ് ആഫ്റ്റര്‍ നൂണ്‍. രാത്രി ഗുഡ് നൈറ്റ്. തീര്‍ന്നു. അങ്ങിനെ മൂന്നു നേരം ഓരോ മെസേജ് മാത്രം.

 

അങ്ങിനെ ഒരാഴ്ച്ച കടന്നു പോയി. ഒന്നു വീതം മൂന്നു നേരം എന്ന കണക്കിനു മെസ്സേജും.

 

അങ്ങിനെ ഒരു ദിവസം രാത്രി ഗുഡ് നൈറ്റ് മെസ്സേജ് അയച്ചില്ല അവള്‍. എനിക്കാകെ വിഷമമായി. പ്രണയിച്ചവര്‍ക്ക് മനസിലാകും എന്റെ ആ സമയത്തെ അവസ്ഥ.

 

പിറ്റേ ദിവസം രാവിലെയും മെസേജ് വന്നില്ല. രാത്രി അങ്ങോട്ട് ഗുഡ് നൈറ്റ് മെസ്സേജ് അയച്ചിട്ടും മറുപടി ഇല്ലാത്തത് കൊണ്ട് രാവിലെ അങ്ങോട്ട് മെസ്സേജ് അയക്കാന്‍ പോയില്ല. ഇനി ഞാന്‍ കാരണം അവള്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ എന്നു കരുതി. അവള്‍ക്ക് എന്തെങ്കിലും പറ്റിയോ എന്നു ആലോചിച്ചു ടെന്‍ഷന്‍ അടിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ഒരു മിസ്സ് കാള്‍ എങ്കിലും ഇട്ടാലോ എന്നു വിചാരിച്ചു. പിന്നെ വേണ്ടെന്ന് വച്ചു. ഓഫീസിലെ ജോലിയില്‍ ഒന്നും ശ്രദ്ധിക്കാന്‍ കഴിയാതെ ആയി.

 

ഉച്ചകഴിഞ്ഞു. ഉച്ചയ്ക്കും മെസേജ് വന്നില്ല. കുറെ കാത്തിരുന്നു. അവസാനം രണ്ടും കല്‍പ്പിച്ചു വിളിച്ചാലോ എന്നു വിചാരിച്ചു ഡയല്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും ഇങ്ങോട്ട് ഒരു കോള്‍. മായയായിരുന്നു.

 

“ഹെലൊ”

 

“ഹെലൊ എന്തു പറ്റി? മെസേജ് ഒന്നും അയക്കാതിരുന്നേ?”

 

“ഒന്നുമില്ല. അയക്കാന്‍ പറ്റിയ സാഹചര്യം ആയിരുന്നില്ല.”

 

“ഞാന്‍ പേടിച്ചു പോയി.”

 

“എപ്പോഴും ഒന്നും മെസേജ് ചെയ്യാന്‍ പറ്റില്ല എനിക്കു.”

 

“സാരമില്ല. “

 

“നാളെ ഞാന്‍ പുതിയ ഓഫീസില്‍ ജോയിന്‍ ചെയ്യും.”

 

“ആണോ?. ഞാന്‍ വരട്ടെ കാണാന്‍?”

 

“വേണ്ട. അച്ഛന്‍ ഉണ്ടാകും.”

 

“നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് എനിക്കു.”

 

“നാളെ വിളിക്കാം.”

 

“കട്ട് ചെയ്യുകയാണോ”

 

“അതെ. അമ്മ അടുത്ത വീട്ടില്‍ പോയതാ. ഇപ്പോ വരും”

 

“കുറച്ചു സമയം കൂടി മിണ്ടിക്കൂടേ?

 

“പറ്റില്ല. നാളെ വിളിക്കാം”

 

“ഓകെ”

 

ആ സംഭാഷണം അവിടെ അവസാനിച്ചു. പിന്നെ അന്ന് ഒരു മെസ്സേജും ഉണ്ടായിരുന്നില്ല. എന്നാലും ഹാപ്പി ആയിരുന്നു ഞാന്‍.

 

അടുത്ത ദിവസം ജോലിക്കു ജോയിന്‍ ചെയ്യുന്നതല്ലെ എന്നത് കൊണ്ട് രാവിലെ തന്നെ എഴുന്നേറ്റു കുളിച്ചു അമ്പലത്തില്‍ പോയി പ്രാര്‍ഥിച്ചു. അവള്‍ക്ക് വേണ്ടി. പിന്നെ അവളെ എനിക്കു കിട്ടാന്‍ വേണ്ടിയും.

 

ജോയിന്‍ ചെയ്തു പിന്നെ വിളിക്കാം എന്നു പറഞ്ഞു ഒരു sms മാത്രം വന്നു. ശരി എന്നു തിരിച്ചു മറുപടിയും കൊടുത്തു.

 

വീട്ടില്‍ അല്ലല്ലോ അവള്‍ ഇപ്പോള്‍ ഉള്ളത് എന്ന ധൈര്യം അവളെ അങ്ങോട്ട് വിളിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ഞാന്‍ കോള്‍ ചെയ്തപ്പോഴേക്കും അവള്‍ കട്ട് ചെയ്തു.

 

ലഞ്ച് ടൈം ആയപ്പോള്‍ അവള്‍ വിളിച്ചു ഇങ്ങോട്ട്. അവിടെ കുറേപ്പേര്‍ ഉണ്ടെന്നും ഫോണ്‍ വിളിക്കാന്‍ പറ്റില്ല എന്നും പറഞ്ഞു. അവിടുത്തെ വിശേഷങ്ങളും മറ്റുമായി കുറച്ചു നേരം സംസാരിച്ചു. കൂടി വന്നാല്‍ ഒരു പത്തു മിനുട്ട്. പക്ഷേ എനിക്കത് മതിയായിരുന്നു.

 

അങ്ങിനെ മെസ്സേജും ഫോണ്‍ വിളിയും ആയി ദിവസങ്ങള്‍ കടന്നു പോയി. പക്ഷേ ഒരിക്കല്‍ പോലും എന്നോടു ഐ ലവ് യു എന്നു പറഞ്ഞിട്ടില്ല അവള്‍. ഞാന്‍ അങ്ങോട്ട് പറഞ്ഞാലും തിരിച്ചു ഒന്നും മിണ്ടാറില്ല.

 

ശരിക്കും അതെന്നെ നന്നായി വിഷമിപ്പിച്ചിരുന്നു. ഒരിക്കല്‍ ഞാന്‍ ആ കാര്യം അവളോടു സൂചിപ്പിച്ചപ്പോള്‍ പറഞ്ഞ മറുപടി എന്നെ വല്ലാതെ ഉലച്ചു.

 

“എനിക്കു ഇപ്പൊഴും നിങ്ങളെ നീരജിന്‍റെ സ്ഥാനത്ത് കാണാന്‍ കഴിയുന്നില്ല. ശ്രമിക്കുന്നുണ്ട്. പക്ഷേ നീരജിന്‍റെ മുഖം മറക്കാന്‍ കഴിയുന്നില്ല.”

 

മനസില്‍ നല്ല വിഷമം ഉണ്ടെങ്കിലും സാരമില്ല അതൊക്കെ ശരിയായിക്കോളും എന്നു പറഞ്ഞു സമാധാനിച്ചു.

 

പിന്നേയും നാളുകള്‍ കടന്നു പോയി.

 

അവളെ നേരില്‍ കാണണം എന്നു അതിയായ ആഗ്രഹം ഉണ്ടായിരുന്നു എനിക്കു. പക്ഷേ സാഹചര്യം മാത്രം ഉണ്ടായില്ല.

 

ഒരു ദിവസം വിളിച്ചപ്പോ അടുത്ത ഞായറാഴ്ച അവളുടെ ഒരു ഫ്രണ്ടിന്‍റെ കല്യാണം ഉണ്ട്. പൊയ്ക്കൊട്ടേ എന്നു എന്നോടു ചോദിച്ചു.

 

ആദ്യമായിട്ടാണ് എന്നോടു ഒരു അനുവാദം ചോദിക്കുന്നത് അവള്‍.

 

അപ്പോള്‍ കുറേശ്ശെ അവളുടെ മനസിലേക്ക് ഞാന്‍ കയറിതുടങ്ങി എന്നല്ലേ അര്‍ത്ഥം.

 

അതിനെന്നോട് അനുവാദം ചോദിക്കുന്നതെന്തിനാ എന്നു ഞാന്‍ തിരിച്ചു ചോദിച്ചു.

 

“ഞാന്‍ കൂടി വരട്ടെ?”

 

“അയ്യോ. വേണ്ട”

 

“പ്ലീസ്സ്. ഒന്നു കാണാന്‍ അല്ലേ? ദൂരെ നിന്നു കണ്ടു പൊയ്ക്കോളാം ഞാന്‍”

“എന്നാലും വേണ്ട”

 

“നോക്കട്ടെ. ഞാന്‍ പറയാം”

 

“ ഓക്കെ മോളൂ. ലവ് യു.”

 

ഫോണ്‍ കട്ട് ആയി.

 

ഒരു പ്രാവശ്യം എങ്കിലും ഒരു ഐ ലവ് യു പറഞ്ഞൂടെ അവള്‍ക്ക് എന്നു ആലോചിച്ചു. ഇനി ഇപ്പോ അവളെ എനിക്കു കിട്ടില്ലേ? നീരജ് പിന്നേയും അവളെ വിളിക്കാന്‍ തുടങ്ങിയാല്‍ എനിക്കു അവളെ നഷ്ടപ്പെടും എന്നല്ലേ അവള്‍ ഉദ്ദേശിക്കുന്നത് . വെറുതെ കൂടുതൽ പ്രതീക്ഷ എനിക്കു തരേണ്ട എന്നു കരുതി ആയിരിക്കില്ലേ . ചിന്തകൾ കാട് കയറുന്നു . എന്നെ ഇഷ്ടമാണെങ്കിലും എന്നേക്കാൾ ഇഷ്ടം അവൾക്കു നീരജിനോട് തന്നെ ആണ് എന്നു അവൾ തന്നെ പറഞ്ഞതല്ലേ . അവന് ഒരു നല്ല ജോലി കിട്ടിയിട്ട് വീണ്ടും അവളെ സമീപിച്ചാൽ തീർച്ചയായും നീരജിനെ തിരഞ്ഞെടുക്കില്ലേ . അപ്പോ ഞാൻ ആരായി . ഒഴിവാക്കിയാലോ ? പറ്റില്ല. അവൾ ഇല്ലാതെ എനിക്കിനി ജീവിക്കാൻ കഴിയും എന്നു തോന്നുന്നില്ല . എന്റെ ശ്വാസം തന്നെ ഇപ്പോ അവളാണ് .

Leave a Reply

Your email address will not be published. Required fields are marked *