മായികലോകം [ Full ] 11അടിപൊളി  

 

അന്നു രാത്രി അവൾ മെസേജ് അയച്ചു . അവൾക്കു sms ഓഫർ ചെയ്തു കൊടുത്തിട്ടുണ്ടായിരുന്നു.

 

“ഹായ് “

 

“ഹായ് മോളൂ“

 

“കഴിച്ചോ ?“

 

“യെസ് . നിങ്ങൾ കഴിച്ചോ ?”

 

“ഞാനും കഴിച്ചു”

 

“ഒരു കാര്യം പറഞ്ഞാൽ വിഷമമാകുമോ ?”

 

“ഇല്ല . എന്താ പറ “

 

“കല്യാണത്തിന് നീരജ് കൂടി വരുന്നുണ്ട്.”

എന്റെ ചങ്കിൽ ഒരു വെള്ളിടി വെട്ടി. ഞാൻ വിചാരിച്ചത് തന്നെ സംഭവിക്കാൻ പോകുന്നു.

 

എനിക്കു മറുപടി പറയാൻ ഒന്നും ഉണ്ടായിരുന്നില്ല . കുറേ നേരം കഴിഞ്ഞും എന്റെ മറുപടി ഇല്ലാതിരുന്നപ്പോ അവൾ വീണ്ടും മെസേജ് അയച്ചു .

 

“വിഷമമായല്ലേ ? ഞാൻ പറയേണ്ട എന്നു വിചാരിച്ചതാണ് . പറയാതിരിക്കാൻ എനിക്കു പറ്റുന്നില്ല .”

 

“ഓക്കെ”

 

“നിങ്ങൾക്കു ഇഷ്ടമില്ലെങ്കിൽ ഞാൻ കല്യാണത്തിന് പോകുന്നില്ല.”

 

എന്തു പറയണം ഞാൻ . പോകണം എന്നോ പോകേണ്ട എന്നോ ? പൊയ്ക്കൊ എന്നു പറഞ്ഞാൽ അവൾ അവനെ കാണും. പിന്നെ എനിക്ക് അവളെ നഷ്ടമാകും .

 

പോകണ്ട എന്നു പറഞ്ഞാൽ അവൾക്കു വിഷമമാകും . അവനെ കാണണം എന്നു അവൾക്കു നല്ല ആഗ്രഹം ഉണ്ടെന്ന് എനിക്കറിയാം . ചിലപ്പോ ഇതുവരെ ഉള്ള ഇഷ്ടം കൂടി ചിലപ്പോ കുറഞ്ഞേക്കാം . ഭാവിയിലും ചിലപ്പോ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കും. അതുകൊണ്ടു പൊയ്ക്കൊ എന്നു പറയാം എന്നു തീരുമാനിച്ചു.

 

“ഞാന്‍ പോകുന്നില്ല”

 

“എനിക്കു ഇഷ്ടമല്ല എന്നു കരുതി പോകാതിരിക്കേണ്ട. നിന്‍റെ ഇഷ്ടങ്ങള്‍ ആണ് എനിക്കു വലുത്. പൊയ്ക്കൊളൂ. ഒരു ആഗ്രഹം ഉണ്ട്. നേരത്തെ ചോദിച്ചതാ”

 

“എന്താ”

 

“ഞാനും കൂടി വരട്ടെ. ഇനി ചിലപ്പോള്‍ കാണാന്‍ പറ്റിയില്ലെങ്കിലോ?”

 

“വേണ്ട”

 

“ഞാന്‍ ദൂരെ നിന്നെങ്കിലും കണ്ടോളാം. അടുത്തേക്ക് പോലും വരില്ല. പ്ലീസ്സ്”

“ok. നാളെ പറയാം”.

 

നാളെ ഞായറാഴ്ച. ഒരുപക്ഷേ അവസാനമായിട്ടായിരിക്കും അവളെ കാണുക. എന്നാലും സാരമില്ല. അവള്‍ എന്നോടു സത്യം അല്ലേ പറഞ്ഞുള്ളൂ. ഒരിയ്ക്കലും എന്നോട് ഐ ലവ് യു എന്നു പറഞ്ഞിട്ടും ഇല്ല. അവളുടെ ഭാഗത്ത് നിന്നു നോക്കുമ്പോള്‍ അത് തന്നെ ആണ് ശരിയും. അവള്‍ വരേണ്ട എന്നു പറഞ്ഞാലും നാളെ ഞാന്‍ പോകും. പക്ഷേ എവിടെ ആണ് കല്യാണം എന്നു പോലും അറിയില്ല എന്നത് വേറെ സത്യം.

 

എന്തായാലും രാവിലെ എഴുന്നേറ്റ് കുളിച്ചു നേരെ ബസ് കയറി. ബസ്സ്റ്റാന്‍റില്‍ വെയിറ്റ് ചെയ്തു. എന്റെ ഒരു ഊഹം ശരി ആണെങ്കില്‍ ബസ്സ്റ്റാന്‍റില്‍ വന്നിട്ടായിരിക്കും കല്യാണത്തിന് പോകേണ്ടത്. അങ്ങിനെ പോയി നിന്നതാ. ഇതുവരെ ഗുഡ്മോര്‍ണിംഗ് മെസേജ് പോലും വന്നില്ല.

 

ഇനി അവള്‍ വിളിക്കില്ലേ. വിളിക്കുമായിരിക്കും. വിളിക്കാതിരിക്കാന്‍ സാധ്യത ഇല്ല.

 

അങ്ങിനെ ആലോചിച്ചു ഇരിക്കുമ്പോള്‍ അവളുടെ ഫോണ്‍ വന്നു.

“എവിടെയാ?”

 

“ഞാനിവിടെ ബസ് സ്റ്റാന്‍റില്‍ ഉണ്ട്”

 

“ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയതെ ഉള്ളൂ. ഒരു അര മണിക്കൂര്‍

 

എടുക്കും അവിടെ എത്താന്‍.”

 

“ഞാന്‍ ഇവിടെ നിന്നോളാം”

 

സത്യം പറഞ്ഞാല്‍ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ആണ് രണ്ടുമണിക്കൂറോളം യാത്ര ചെയ്തു ഇവിടെ എത്തിയത്. നന്നായി വിശക്കുന്നുണ്ടായിരുന്നു. അരമണിക്കൂര്‍ എടുക്കും എന്നറിഞ്ഞതോടെ ഹോട്ടലില്‍ കയറി ബ്രേക്ഫാസ്റ്റ് കഴിച്ചു.

 

ബ്രേക് ഫാസ്റ്റ് ഒക്കെ കഴിഞ്ഞു പത്തു മിനിറ്റ് കൂടി കഴിഞ്ഞപ്പോ അവള്‍ വീണ്ടും വിളിച്ചു. ബസ്ഇറങ്ങി എന്നു പറഞ്ഞു. എന്‍റെ ഹൃദയം മിടിക്കാന്‍ തുടങ്ങി.

മാസങ്ങള്‍ക്ക് ശേഷം എന്‍റെ മായയെ നേരിട്ടു കാണാന്‍ പോകുന്നു. ഞാന്‍ അവള്‍ പറഞ്ഞ സ്ഥലത്തേക്ക് വേഗം നടന്നു.

 

ദൂരെ നിന്നെ ഞാന്‍ അവളെ കണ്ടു. അവള്‍ എന്നെയും. ഇനി നീരജ് ഉണ്ടാകുമോ ഇവിടെ? അവനും വന്നിട്ടുണ്ടാകുമോ? ഞാന്‍ ചുറ്റും നോക്കി. പക്ഷേ അവനെ എനിക്കറിയില്ലല്ലോ. നേരിട്ടു ഇതുവരെ കണ്ടിട്ടില്ലാത്ത അവനെ എങ്ങിനെ ഞാന്‍ കണ്ടുപിടിക്കാനാ.

 

നടന്നു മായയുടെ അടുത്തെത്തി.

 

പച്ചയില്‍ പൂക്കള്‍ ഉള്ള ഒരു ചുരിദാര്‍ ആയിരുന്നു അവള്‍ ഇട്ടിരുന്നത്. കഴുത്തിലൂടെ ഒരു ഷാലും ഇട്ടിട്ടുണ്ട്. അവസാനം കണ്ടതിനെക്കാള്‍ സൌന്ദര്യം കൂടിയിരിക്കുന്നു. മുഖത്തും സന്തോഷം തെളിഞ്ഞു കാണുന്നുണ്ട്. എന്നെ കണ്ടത് കൊണ്ടാണോ അതോ നീരജിനെ കാണാന്‍ പോകുന്നതിന്റെ ആണോ ആ സന്തോഷം എന്നു എനിക്കു മനസിലാക്കാന്‍ കഴിഞ്ഞില്ല അപ്പോഴും.

 

“കുറേ നേരമായോ വന്നിട്ട്”

 

“ആ. .. കുറച്ചു നേരമായി”

 

“എനിക്കറിയാമായിരുന്നു വരും എന്നു”

 

“ആണോ?”

 

“അതെ.”

 

“കല്യാണം എവിടെയാ?”

 

“ഇവിടുന്നു കുറച്ചു ദൂരം പോകാനുണ്ട്. ബസില്‍ പോകണം.”

 

“അതെയോ?”

 

“ദാ ആ ബസ് ആ വഴി ആണ്. നമുക്കതില്‍ പോകാം.”

 

“ആയിക്കോട്ടെ.”

 

“പരിചയക്കാര്‍ കാണും ഇവിടെ. നിങ്ങള്‍ പുറകിലൂടെ കയറിക്കോളൂ.”

ബസില്‍ അപ്പോ നല്ല തിരക്കുണ്ടായിരുന്നു. മുന്നിലൂടെ കയറിയ അവളെ തള്ളി തള്ളി പുറകിലേക്കാക്കി എല്ലാരും. ബസ് സ്റ്റാര്‍ട്ട് ചെയ്തു. അവളുടെ പുറകില്‍ ഒരുത്തന്‍ വന്നു ജാക്കി വെക്കാന്‍ ഉള്ള ശ്രമം നടത്തുന്നു. മായ ആണെങ്കില്‍ അവനില്‍ നിന്നും എങ്ങിനെ രക്ഷപ്പെടും എന്നു കരുതി എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഇത് കണ്ട എനിക്കാണെങ്കില്‍ നല്ല ദേഷ്യം വന്നു. എങ്ങിനോക്കെയോ ഞാന്‍ മായയുടെ പുറകില്‍ എത്തി. അവളുടെയും അവന്റെയും ഇടയില്‍ കയറി നിന്നു. ഇപ്പോ ശരിക്കും ജാക്കി വെക്കുന്നത് ഞാന്‍ ആണെന്ന് യാത്രക്കാര്‍ക്ക് തോന്നും. കാരണം പുറകില്‍ നിന്നും നൂഴ്ന്നു ആണല്ലോ മായയുടെ പുറകില്‍ എത്തുന്നത്. ആദ്യമായിട്ടു ആണ് ഇത്രയും അടുത്തു അവളുടെ അടുത്തു നില്‍ക്കുന്നത്. അവളെ കണ്ടാലും ആര്‍ക്കും ജാക്കി വെക്കാന്‍ തോന്നും എന്നത് വേറൊരു സത്യം. എനിക്കും തോന്നി. പക്ഷേ എന്‍റെ പെണ്ണ്.. അല്ല ചിലപ്പോള്‍ എന്‍റെ പെണ്ണ് ആകാന്‍ പോകുന്നവളല്ലെ. അപ്പോ പിന്നെ അങ്ങിനെ ചെയ്യാന്‍ പാടില്ലല്ലോ. അവളെ സംരക്ഷിക്കുകയല്ലേ വേണ്ടത്. ഞാന്‍ അവളുടെ പുറകില്‍ എത്തിയപ്പോള്‍ അവള്‍ക്ക് ആശ്വാസം ആയി. മാക്സിമം അവളുടെ ദേഹത്ത് തൊടാതെ നില്‍ക്കന്‍ ശ്രമിച്ചു ഞാന്‍. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഞാന്‍ ഭയങ്കര മാന്യന്‍ ആണെന്ന് കരുതുന്നുണ്ടാകും. കോളേജില്‍ പോകുമ്പോള്‍ ഒക്കെ സ്ഥിരം ജാക്കി വെപ്പ് തന്നെ ആയിരുന്നുഎന്‍റെ പണി. കിട്ടിയ ചാന്‍സ് ഒരിയ്ക്കലും വെറുതെ കളയാറില്ല. പക്ഷേ ഇഷ്ടമില്ലാത്തവരെ ശല്യപ്പെടുത്താറില്ല.

 

കുറച്ചു ദൂരം പോയപ്പോള്‍ തിരക്ക് കുറഞ്ഞു എനിക്കു സീറ്റ് കിട്ടി. അവളോടു ഇരിക്കാന്‍ പറഞ്ഞപ്പോ ഇരുന്നില്ല. രണ്ടു സ്റ്റോപ്പ് കൂടി കഴിഞ്ഞപ്പോ എന്‍റെ അടുത്തിരുന്ന ചേട്ടന്‍ ഇറങ്ങി. അങ്ങിനെ മായയെ വിളിച്ചു എന്‍റെ അടുത്തിരുത്തി. ഒരുമിച്ച് ഒരേ സീറ്റില്‍ ഇരുന്നിട്ടുള്ള ആദ്യ യാത്ര. കൂടുതല്‍ ഒന്നും ഞങ്ങള്‍ സംസാരിച്ചില്ല. ഒരുപക്ഷേ അവള്‍ നീരജിനെ കാണാനുള്ള എക്സൈറ്റ്മെന്റില്‍ ആയിരിയ്ക്കും. അതാകും ഒന്നും മിണ്ടാത്തത്. ഇനി ഇപ്പോ നീരജ് ബസില്‍ ഉണ്ടായിരിക്കുമോ? പിന്നേയും സംശയങ്ങള്‍ ഉരുണ്ടു കൂടി. അവസാനം ഇറങ്ങേണ്ട സ്റ്റോപ്പ് എത്തി. ഞങ്ങള്‍ ഇറങ്ങി. അവള്‍ ഫോണ്‍ എടുത്തു മെസേജ് ചെയ്യുന്നുണ്ടായിരുന്നു അപ്പൊ.

Leave a Reply

Your email address will not be published. Required fields are marked *