മായികലോകം [ Full ] 11അടിപൊളി  

 

അപ്പോഴേക്കും ഒരു ബൈക്ക് ചീറിപ്പാഞ്ഞെത്തി.

 

നീരജ് ആയിരുന്നു അത്.

 

അവന്‍ മായയുടെ അടുത്തെത്തി ബൈക്ക് നിര്‍ത്തി.

 

അവളെ നോക്കി പുഞ്ചിരിച്ചു.

 

“കുറേ നേരമായോ വന്നിട്ട്?” അവന്‍ ചോദിച്ചു.

 

“ഇല്ല. ഇപ്പോ എത്തിയതെ ഉള്ളൂ”

 

അപ്പോഴാണ് അവന്‍ എന്നെ ശ്രദ്ധിച്ചത്.

 

ഞാന്‍ ആണെകില്‍ എന്താ ചെയ്യേണ്ടത് എന്നു ആലോചിച്ചു നില്‍ക്കുകയായുയിരുന്നു.

“ഇതാരാ?” നീരജ് ചോദിച്ചു.

 

“ഇത് രാജേഷെട്ടന്‍. മുന്പ് വര്‍ക്ക് ചെയ്തിരുന്ന ഓഫീസിലേയാ”

 

എന്നു അവള്‍ പറഞ്ഞപ്പോഴേക്കും അവന്റെ മുഖത്തുള്ള സന്തോഷം ഒക്കെ പോയി.

 

അവന്‍ എനിക്കു ഷേക്ഹാന്‍ഡ് തന്നു.

 

“നീരജ്”

 

“അറിയാം. മായ എല്ലാം പറഞ്ഞിട്ടുണ്ട്”

 

“ആണോ”

 

“അതെ. എല്ലാ കാര്യങ്ങളും എനിക്കറിയം.”

 

രണ്ടു കാമുകന്മാരുടെ മുന്നില്‍ ഒരേ സമയത്ത് നില്‍ക്കുന്ന അവളുടെ അവസ്ഥ അതിലും കഷ്ടമായിരുന്നു”

 

“എങ്കില്‍ ശരി. നിങ്ങള്‍ കല്യാണം കൂടി വാ”.

 

കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം ഞാന്‍ പറഞ്ഞു.

 

ഇവിടുന്നു കുറച്ചു നടക്കാനുണ്ട് കല്യാണ വീട്ടിലേക്ക്.

 

മായയോട് നീരജ് ബൈക്കിന്റെ പുറകിലേക്ക് കണ്ണു കാണിക്കുന്നത് കണ്ടു.

 

അതുകണ്ട അവള്‍ എന്നെ നോക്കി.

 

ഞാന്‍ പൊയ്ക്കൊളൂ എന്നു കണ്ടുകൊണ്ട് സമ്മതം അറിയിച്ചു.

 

അങ്ങിനെ മായ നീരാജിന്റെ ബൈകില്‍ കയറി രണ്ടു കാലും അപ്പുറവും ഇപ്പുറവും ഇട്ടു ഇരുന്നു. ബൈക്ക് എന്‍റെ കണ്‍മുന്നില്‍ നിന്നും ദൂരേക്ക് പോയി. കൂടെ എന്‍റെ മായയും.

എന്‍റെ മായയെ എനിക്കു നഷ്ടപ്പെടാന്‍ പോകുന്നു. അല്ലെങ്കില്‍ തന്നെ എന്‍റെ എന്നു പറയാന്‍ എനിക്കെന്താവകാശം. ഒരിക്കല്‍ പോലും അവള്‍ എന്നോടു പറഞ്ഞോ എന്‍റെ ആകാം എന്നു. ഇല്ലല്ലോ. അപ്പോ പിന്നെ ഇപ്പൊഴും അവള്‍ എന്‍റെ അല്ല. എനിക്കു അവളെ ജീവനാണെന്ന് കരുതി അവള്‍ക്ക് അങ്ങിനെ ആയിരിക്കില്ലല്ലോ. അങ്ങിനെ ആണെങ്കില്‍ ഇപ്പോള്‍ അവള്‍ നീരജിന്‍റെ കൂടെ പോവുമായിരുന്നില്ലല്ലോ. അതും ബൈക്കില്‍. അവള്‍ ബൈക്കില്‍ കയറി ഇരുന്നതോ? രണ്ടു കാലും അപ്പുറത്തും ഇപ്പുറത്തും ഇട്ടിട്ടു. അതും എന്‍റെ മുന്നില്‍ വച്ച് തന്നെ. കുറച്ചു ദൂരം പോയിട്ടു ഞാന്‍ കാണാതെ ഇരിക്കുകയായിരുന്നു എങ്കില്‍ കുഴപ്പമില്ലായിരുന്നു. അപ്പോ എന്നെക്കാള്‍ ഇഷ്ടം നീരജിനോട് തന്നെ ആണല്ലോ അവള്‍ക്ക്.

 

ആണ്. അവള്‍ക്ക് നീരജിനോട് തന്നെ ആണ് ഇഷ്ടം. അവളും എന്നോടു അത് തുറന്നു പറഞ്ഞതാണല്ലോ. ഒന്നും മനസില്‍ ഒളിച്ചു വച്ചില്ലല്ലോ അവള്‍. അതെന്നോട് ഇഷ്ടം ഉള്ളത് കൊണ്ട് തന്നെ അല്ലേ. അതോ അങ്ങിനെ എങ്കിലും ഞാന്‍ ഇതില്‍ നിന്നും പിന്‍മാറും എന്നു കരുതി ആണോ?

 

അവര്‍ തമ്മില്‍ ഇത്ര അടുപ്പം ഉണ്ടാകും എന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. വെറുതെ അല്ല അവള്‍ക്ക് അവനെ മറക്കാന്‍ കഴിയാത്തത്. ഇത്രയും അടുപ്പം അവര്‍ തമ്മില്‍ ഉള്ള സ്ഥിതിക്ക് പലതും നടന്നിട്ടുണ്ടാകില്ലേ. അങ്ങിനെ നടന്നിട്ടുണ്ടെങ്കില്‍ തന്നെ ഏത് പെണ്ണാണു അത് തുറന്നു പറയുക?

 

ബൈക്കില്‍ രണ്ടുകാലും രണ്ടു സൈഡിലും ആയി ഇരുന്നെങ്കിലും അവനുമായി വിട്ടു തന്നെ ആണ് അവള്‍ ഇരുന്നതു. ചിലപ്പോള്‍ ഞാന്‍ കാണുന്നത് കൊണ്ടായിരിക്കും. എവിടൊക്കെ ഇങ്ങനെ കറങ്ങിയിട്ടുണ്ടാകും അവര്‍. അഞ്ചു വര്ഷം പ്രണയിച്ചു നടന്നവര്‍ അല്ലേ. ഉറപ്പായും കറങ്ങിയിട്ടുണ്ടായിരിക്കും.

 

അങ്ങിനെ കറങ്ങാതിരുന്നെങ്കില്‍ നീരജിന്‍റെ കൂട്ടുകാര്‍ അവനെ കളിയാക്കില്ലേ. തനിക്കൊരു കാമുകി ഉണ്ട് എന്നു എല്ലാരെയും കാണിക്കാന്‍ അല്ലേ അവന്‍ ശ്രമിക്കുക. ഒരുമിച്ച് എത്ര നേരം അവര്‍ ഉണ്ടായിട്ടുണ്ടാകും?

 

വെറുതെ ഞാന്‍ എന്തിനാ ഒരുപാട് ആഗ്രഹിച്ചത് അവളെ?. എല്ലാം അറിയാമായിരുന്നല്ലോ. എന്നിട്ടും എന്തിന് ഞാന്‍ അവളുടെ പുറകെ തന്നെ പോകുന്നു?

അതിസുന്ദരി ഒന്നുമല്ലല്ലോ അവള്‍. അവളെക്കാള്‍ സുന്ദരികളെ കണ്ടിട്ടുണ്ടല്ലോ. എന്നിട്ടും എന്താ അവളോടു മാത്രം ഇങ്ങനെ തോന്നാല്‍. രണ്ടുപേരെ ഒരേ സമയം പ്രേമിക്കാന്‍ പറ്റുമോ ഒരാള്‍ക്ക്?

 

ഒരു നൂറ് സംശയങ്ങള്‍ രാജേഷിന്റെ മനസില്‍ ഒഴുകി എത്തി.

 

എന്തു ചെയ്യണം എന്നു അവന് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല.

 

അവള്‍ എന്നെ വേണ്ട എന്നു പറയട്ടെ. അല്ലാതെ ഞാന്‍ അവളെ കൈവിടില്ല. അതുറപ്പ്. ഇനി അവളെ അവൻ ചവച്ചു തുപ്പിയതാണെങ്കിൽ പോലും എനിക്കു വേണം . കാരണം എന്നിക്കവളോട് കാമം അല്ല സ്നേഹം ആണ് . ഇതുവരെ കാമത്തോടെ കണ്ടിട്ടില്ല അവളെ . എന്തോ ഇഷ്ടമാണവളെ.

കാരണം എന്താണെന്നു ചോദിച്ചാൽ ഉത്തരം മുട്ടും .

അല്ലെങ്കിലും മാംസ നിബദ്ധം അല്ല രാഗം എന്നല്ലേ കുമാരനാശാന്‍ പറഞ്ഞത്.

 

ഒരു ബൈക്ക് ഉണ്ടായിരുന്നെങ്കിൽ എന്നു ആലോചിച്ചു പോയി . അങ്ങിനെ ആയിരുന്നെങ്കിൽ ഇതുവരെ എങ്കിലും അവളെ നീരജ് കൊണ്ട് പോയത് പോലെ പുറകിൽ ഇരുത്തി വരാമായിരുന്നു . ഞാൻ എന്താ ഈ ചിന്തിക്കുന്നേ . ബൈക്ക് ഉണ്ടായിട്ടു എന്ത് കാര്യം ? ഓടിക്കാൻ അറിയണ്ടേ .

 

 

ചെറുപ്പത്തിൽ സൈക്കിളിൽ നിന്നും ഞാൻ വീഴുന്ന സ്വപ്നം കണ്ടു അമ്മ സൈക്കിൾ പോലും പഠിക്കാൻ സമ്മതിച്ചില്ല . അതിപ്പോ അനുഭവിക്കുന്നുണ്ട് . എന്തായാലും ബൈക്ക് ഓടിക്കാൻ പഠിക്കണം.

 

ചിന്തകൾ കാടും മലയും ഒക്കെ കടന്നു ഹിമാലയത്തിൽ വരെ എത്തി നില്ക്കുമ്പോഴാണ് മായയുടെ ഫോൺ .

 

“എവിടെയാ “

 

“ഞാൻ ഇവിടെ തന്നെ ഉണ്ട് “

 

“ഏട്ടൻ പൊയ്ക്കോളൂ. ലേറ്റ് ആകും തിരിച്ചു വരാൻ”

 

“സാരമില്ല. ഞാൻ ഇവിടെ നിന്നോളാം”

 

“വേണ്ട ഏട്ടാ. ഭക്ഷണം കഴിക്കണ്ടേ. ഒറ്റയ്ക്ക് അവിടിരുന്നു ബോറടിക്കില്ലെ? പൊയ്ക്കൊളൂ. ഇവിടെ ഫ്രണ്ട്സ് കുറെ പേര്‍ ഉണ്ട്.”

 

“നീരജിനോട് പറഞ്ഞോ എന്‍റെ കാര്യം?”

 

“ഇല്ല. പറയണം.”

 

ഞാന്‍ മൂളി.

 

“ഏട്ടന്‍ പൊയ്ക്കൊളൂ. ഞാന്‍ ഇവരുടെ കൂടെ വരാം. തിരിച്ചു കുറെ ദൂരെ പോകേണ്ടതല്ലേ.”

 

“അതൊന്നും സാരമില്ല. ഞാന്‍ ഇവിടെ നില്‍ക്കുന്നത് മോള്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ടോ?”

 

“ബുദ്ധിമുട്ടല്ല. എന്നാലും വെറുതെ എന്തിനാ ഒറ്റയ്ക്ക് ബോറടിച്ചിരിക്കുന്നത്? അല്ലെങ്കില്‍ ഇങ്ങോട്ട് വാ”

 

“വേണ്ട. ഞാന്‍ ഇവിടെ നിന്നോളാം. നന്നായി സദ്യയൊക്കെ കഴിച്ചു മെല്ലെ വന്നാല്‍ മതി.”

 

“വേണ്ട ഏട്ടാ. ഏട്ടന്‍ പൊയ്ക്കൊളൂ. നീരജ് വരുന്നുണ്ട് അടുത്തേക്ക്. ഞാന്‍ ഫോണ്‍ വെക്കുകയാ”

 

അതും പറഞ്ഞു മായ ഫോണ്‍ കട്ട് ചെയ്തു.

 

അവള്‍ പറഞ്ഞത് കേള്‍ക്കണോ? തിരിച്ചു പോകണോ?

 

നീരജ് അവളെ കൊണ്ട് വിടാം എന്നു പറഞ്ഞാല്‍ അവന്‍റെ കൂടെ അല്ലേ പോവുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *