ഞാൻ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി. ഒരു ആണിന്റെ റൂമിലേക്ക് ഒരു പെണ്ണ് പെട്ടെന്ന് കയറുമ്പോൾ എല്ലാ ആണുങ്ങളും ഒന്ന് പേടിക്കും. പക്ഷെ എനിക്ക് പേടിക്കാൻ ഒന്നുമില്ലായിരുന്നു. വലിയല്ല കുടിയില്ല. വീട്ടിലായിരുന്നപ്പോഴും എല്ലാം വൃത്തിയിൽ സൂക്ഷിക്കുന്നതാണ് എനിക്കിഷ്ടം. അത് ഞാൻ ഇവിടെയും തുടർന്നിരുന്നു.
റൂമിന്റെ ഉൾവശം കണ്ട മിയയും ആവണിയും അന്തംവിട്ടു നനിന്നു.
“”ഇത്രെയും വലിയ റൂമിൽ ആണോ നീ കിടക്കുന്നെ “”
ഞാൻ ചിരിച്ചു. ഒരു വലിയ റൂം ആണ് എന്റേത്. അറ്റാച്ഡ് ബാത്റൂമും ഉണ്ട്. ചുവരിൽ തൂക്കിയിട്ട പെയിന്റിംഗ് നോക്കി നിന്ന മിയ എന്നെ നോക്കി.
“”ഇതൊക്കെ നീ വരച്ചതാണോ “”
“”അതെ. എന്റെ ഒരു ഹോബി ആണ്. വെറുതെ ഇരിക്കുമ്പോൾ വരയ്ക്കുന്ന എഴുതുക എന്നുള്ളതൊക്കെ “”
“”സൂപ്പറാട്ടോ “”
മിയ എന്നെ നോക്കി പറഞ്ഞു.. അപ്പോഴേക്കും ആവണിയോട് ഞാൻ എന്റെ ബെഡിൽ കിടക്കാൻ പറഞ്ഞു. അവൾ പെട്ടെന്ന് തന്നെ കിടന്നു. നല്ലോണം ക്ഷീണമുണ്ട്. മിയ കിച്ചണിൽ പോയി ഒരു പാത്രത്തിൽ കുറച്ചു ചൂടുവെള്ളം ഉണ്ടാക്കി എന്റെ ഫ്ലാസ്കിൽ ഒഴിച്ച് ആവണിയുടെ അടുത്ത് വചു.
അപ്പോഴാണ് അടുത്ത പ്രശ്നം. ഒരു വലിയ കട്ടിലാനുള്ളത്. അങ്ങനെ ഞാൻ നിലത്തു കിടക്കാനും അവർ ബെഡിൽ കിടക്കാനും തീരുമാനമായി. ആവണി പറഞ്ഞ അഡ്രസ് വച്ചു അവളുടെ റൂമിൽ പോയി അവിടെ കാര്യങ്ങൾ സംസാരിച്ചു അവളുടെ ഡ്രസ്സ് എല്ലാം എടുത്തു കൊടുന്നു. കൂടെ മിയയുടെയും. ഞങ്ങൾ തിരിച്ചു വന്നപ്പോഴേക്കും ആവണി ഉറങ്ങിയിരുന്നു.
“” ടാ നിന്നോടെന്തും സംസാരിക്കാൻ എനിക്ക് അവകാശമുണ്ടെന്നാണ് ഞാൻ കരുതുന്നത് “”
മിയക്കു എന്നോടെന്തോ പറയാനുണ്ടെന്ന് മനസിലായി..
“” നീ വളച്ചുകെട്ടാതെ കാര്യം പറ “”
“” ഞാൻ ചോദിച്ചത് നിനക്ക് പറ്റിയില്ലെങ്കിൽ ആ വിഷയം അപ്പോൾ തന്നെ വിടണം. പിന്നെ അതിന്റെ പേരിൽ പിണങ്ങരുത് “”
“” പോന്നു മോളെ നീ ടെൻഷൻ അടിപിക്കാതെ കാര്യം പറ “”
“” എടാ അത്… ഏതായാലും നീ ഇവിടെ ഒറ്റക്കല്ലേ ഞാനും ഇവളും കൂടി സ്ഥിരമായിട്ട് ഇവിടെ നിൽക്കട്ടെ. അതാവുമ്പോൾ റെന്റ് നമുക്ക് ഷെയർ ചെയ്യാം. പിന്നെ ഫുഡ് ഒക്കെ ഞാനും ഇവളും വച്ചോളാം “”
അവൾ പറഞ്ഞത് കേട്ടു ഞാൻ കട്ടിലിൽ ആവണിയുടെ കാലിനരികിലായി ഇരുന്നു.. മൗനം പാലിച്ചു ആലോചിച്ചു..
“”നീ എന്താ ഒന്നും പറയാതെ. ഞാൻ ചോദിച്ചെന്നേയുള്ളു. നിന്റെ കൂടെയാകുമ്പോൾ ഞങ്ങൾക്കും ഒരു വിശ്വാസമാണ് “”
ഞാൻ അവളെ നോക്കി.. വരും വരായ്കളെ കുറിച്ച് ആലോചിച്ചു. പിന്നെ അവളെ നോക്കി..
“” എനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷെ ഇവൾ സമ്മതിക്കുമോ. മാത്രമല്ല നിന്റെ വീട്ടുകാർ അറിയില്ലേ ഒരു പുരുഷനായ എന്റെ കൂടെ റൂം ഷെയർ ചെയ്യുന്നത് “”
അവൾക്കു സന്തോഷമായി.
“”അതൊന്നും പ്രശ്നമില്ല. തല്ക്കാലം ഞാൻ വീട്ടിൽ പറയുന്നില്ല. ഇവൾക്ക് പിന്നെ അങ്ങനെ ഒരു പ്രശ്നമില്ലല്ലോ. എനിക്ക് നിന്റെ സമ്മതം കിട്ടിയാൽ മതി. അവിടെ ഹോസ്റ്റലിൽ മടുപ്പാടോ “”
“”ഉം, എനിക്ക് പ്രശ്നമൊന്നുമില്ല. വാടക ഷെയർ ചെയ്യേണ്ട ഒരു ആവിശ്യവുമില്ല. അതൊക്കെ അപ്പൻ സെറ്റ് ആക്കിയിട്ടുണ്ട്. ഞാനെന്തായാലും അമ്മച്ചിയെ വിളിച്ചു നോക്കട്ടെ “”
“”Mm ok””
ഇനി അമ്മച്ചി നോ പറഞ്ഞാലും അവൾക്കു പ്രശ്നമില്ലായിരുന്നു. അവന്റെ സമ്മതം കിട്ടിയിട്ടുണ്ടല്ലോ. അവൻ പറ്റില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ ഒരു മടുപ്പായേനെ..അവൾ ചിന്തിച്ചു കൊണ്ടിരുന്നു.
ഞാൻ ഫോൺ എടുത്തു അമ്മച്ചിയെ വിളിച്ചു കാര്യം പറഞ്ഞു. എന്റെ സ്വഭാവത്തെ കുറിച്ച് നല്ലോണം അറിയാവുന്ന അമ്മച്ചി ഒരു എതിർപ്പും പറഞ്ഞില്ല. മാത്രമല്ല അന്ന് നീ ഹെല്പ് ചെയ്ത കുട്ടിയാണോ എന്നും ചോദിച്ചു. അതെന്നു പറഞ്ഞതും അമ്മച്ചി അവൾക്കു ഫോൺ കൊടുക്കാൻ പറഞ്ഞു. പക്ഷെ അവൾ ഉറങ്ങുകയാണെന്ന് ഞാൻ പറഞ്ഞു. പിന്നെ അമ്മച്ചി മിയയെ വിളിച്ചു സംസാരിച്ചു. അങ്ങനെ അമ്മച്ചിയുടെ സമ്മതം കൂടി കിട്ടിയതോടെ ഞാൻ ഹാപ്പി ആയി. മിയക്കു ഭയങ്കര സന്തോഷമായി. അവൾ സന്തോഷം കൊണ്ടു തുള്ളി ചാടിയെന്ന് പറയാം.
