രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 1 12അടിപൊളി 

പിന്നെ ഞാൻ വർക്ക്‌ തുടങ്ങി. ഉറക്കം വരാതിരിക്കാൻ മിയ ഓരോ സംശയങ്ങൾ ചോദിച്ചു തുടങ്ങി.

“”എടാ സമയം 2 മണിയായി. രാവിലെ ആകുമ്പോഴേക്കും തീരുമോ “”

“”നോക്കട്ടെ “”

“”അങ്ങനെ പറയല്ലേടാ പ്ലീസ്‌. നിനക്കെന്തു വേണമെങ്കിലും ചെയ്തു തരാം പ്ലീസ്‌ “”

“”Mm okok “”

കുറെ നേരത്തെ കഠിന ശ്രമത്തിനൊടുവിൽ ഞാൻ പ്ലാൻ കംപ്ലീറ്റ് ചെയ്തു. സമയം 5.30

“”Its കംപ്ലീറ്റ് “”

“”Wow നീ സൂപ്പറാടാ മുത്തേ. “”

“”ഇനി ഇത് അവർ സ്വീകരിച്ചില്ലെങ്കിൽ എന്നെ ഒന്നും പറയരുത് “” ഞാൻ മുൻ‌കൂർ ജാമ്യം എടുത്തു.

“”നീ വരച്ചതല്ലേ എന്തായാലും എടുക്കും “”

“”ആണോ നോക്കാം.. എന്നാൽ എനിക്ക് താ””‘

“”Ok പറ എന്താണ് എന്റെ ചെക്കന് വേണ്ടത് “”

“”സമ്മാനം ചോദിച്ചാൽ തരുമെന്ന് ഉറപ്പല്ലേ. പിന്നെ വാക്ക് മാറരുത് “”

“”എന്നാ എനിക്കൊരു ഉമ്മ താ “”

“”പോടാ തെണ്ടി.. അപ്പോൾ ഇതാണ് നിന്റെ മനസ്സിൽ അല്ലെ “

“”കണ്ടോ സമ്മാനം ചോദിച്ചാൽ തരുമെന്ന് പറഞ്ഞിട്ടു ഇപ്പോൾ വാക്ക് മാറുന്നു…”””

“””എന്നാലും നീ ഇങ്ങനെ ചോദിക്കുമെന്ന് ആരറിഞ്ഞു “”

“”Ok തരുന്നില്ലെങ്കിൽ വേണ്ട. അത് അതേയുള്ളു എന്ന് മനസിലായി. നിങ്ങള്ക്ക് വേണ്ടി 3 ദിവസമായി ഞാൻ ഉറക്കമൊഴിക്കുന്നു. സ്നേഹത്തോടെ ഒരു ഉമ്മ ചോദിച്ചു. അത് തന്നൂന്നു കരുതി നിന്റെ മാനമൊന്നും പോകില്ലല്ലോ. “”

“”എന്നാലും ഒരു അന്യ പെണ്ണിനോട് ഇങ്ങനെ ചോദിക്കാൻ പാടുണ്ടോ. നീയിത്ര വൃത്തികെട്ടവനാണോ ജൈസാ “”

“”എന്ത് വൃത്തി കെട്ടവൻ ഞാൻ ഇത്രേം ദിവസം നിങ്ങളുടെ കൂടെ ഒരു റൂമിൽ കിടന്നു എന്നിട്ട് എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടോ. പിന്നെ നീ പറഞ്ഞില്ലേ നീ എനിക്ക് ഒരു അന്യ ആണെന്ന്. ഞാൻ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല. ഒരു കല്യാണം കഴിഞ്ഞു പോയാലും ജീവിതകാലം മുഴുവൻ ഒരു സുഹൃത്ത്‌ ആയി കാണാനാണ് എനിക്കിഷ്ടം “”

“”എന്തൊക്കെയാ ജൈസാ നീ പറയുന്നേ. നീയും എനിക്ക് നല്ലൊരു friend തന്നെയാണ്. അത് കരുതി…”””

“”വേണ്ടെടീ ഞാൻ ചുമ്മാ ചോദിച്ചതാ. എനിക്ക് സമ്മാനം ഒന്നും വേണ്ട. നിങ്ങൾക്കു ഒരു പ്രശ്നം വന്നാൽ ഞാൻ എപ്പോഴും ഉണ്ടാവും. അതോർത്താൽ മതി “”

ഞാൻ സങ്കടത്തോടെ നിലത്തിറങ്ങി കിടന്നു. അവൾ ആ വലിയ ബെഡിൽ എന്തൊക്കെയോ ചിന്തിക്കുന്നുണ്ടായിരുന്നു.

രാവിലെ കുറച്ചു വൈകിയാണ് എണീറ്റത്. അവളുമ്മാരോട് സാധാരണ പോലെ തന്നെ ഇടപെട്ടു. മിയയോട് സംസാരിക്കുകയും ചെയ്ത്. അവളോട്‌ മിണ്ടാതിരിക്കേണ്ട ആവിശ്യം ഇല്ലല്ലോ. സമയംമില്ല വേഗം കുളിച്ചു റെഡി ആയി പോയി. ആവണി എന്നോട് ഓരോ കാര്യങ്ങളും സംസാരിച്ചു. പക്ഷെ മിയ മിണ്ടുന്നില്ല. ആവണി ചോദിച്ചപ്പോൾ തലവേദനയാണെന്ന് പറഞ്ഞു.

ഓഫീസിലെത്തി മാഡത്തിന്റെ മുമ്പിൽ രണ്ടു പേരും ഉച്ചക്ക് തന്നെ പ്ലാൻ സബ്‌മിറ്റ് ചെയ്തു. ഞാൻ മിയയോട് സംസാരിച്ചു.. അവൾ കൂടുതലൊന്നും സംസാരിക്കുന്നില്ല.

രണ്ടു ദിവസം അത് പോലെ കടന്നു പോയി. പെട്ടെന്നായിരുന്നു monday രാവിലെ കമ്പനി എംഡി നേരിട്ട് ഓഫീസിലേക്ക് വന്നത്. ഞങ്ങൾ എല്ലാവരും ഞെട്ടി. മാമും വിറക്കുന്നുണ്ടായിരുന്നു. പെട്ടെന്നുള്ള വരവ് വല്ല ചെക്കിങ്ങിനും ആണോയെന്ന് എല്ലാവരും ഭയന്ന്. എല്ലാവരെയും മീറ്റിംഗ് ഹാളിലേക്ക് വിളിച്ചു. പേടിച്ചു വിറച്ചിരുന്ന ഞങ്ങളോട് എംഡി വന്നു സംസാരിക്കാൻ തുടങ്ങി.

“” വെരി ഗുഡ്മോർണിംഗ് to ഓൾ. ഇന്ന് വളരെ പ്രത്യേകത ഉള്ള ഒരു ദിവസമാണ്. ഞാൻ ഇന്നിവിടെ നേരിട്ട് വരാൻ കാരണം നിങ്ങളുടെ പണിയാണ് “””

അത് കേട്ടത്തോടെ എല്ലാവരും ഞെട്ടി..

“”അതായതു നമ്മൾ ഒരു പ്ലാൻ ചോദിച്ചിരുന്നല്ലോ. മറ്റെല്ലാ കമ്പനികളിൽ നിന്നുമുള്ള പ്ലാനുകൾ അവർ നിരസിച്ചു. അതുപോലെ മറ്റെല്ലാ ബ്രാഞ്ചിലുള്ള പ്ലാനുകളും അവർ നിരസിച്ചു. പക്ഷെ ഈ ബ്രാഞ്ചിലെ പ്ലാൻ അവർ സ്വീകരിച്ചു!!!!!””

അത് കേട്ടത്തോടെ ഒരു കുളിരു കയറിയത് പോലെ തോന്നി ഞങ്ങൾക്ക്. എല്ലാവരുടെയും മുഖത്തു സന്തോഷം. കയ്യടികൾ മുഴങ്ങി. പക്ഷെ ആരുടെ പ്ലാൻ ആയിരിക്കും സ്വീകരിച്ചത്. ചോദ്യം ഉയർന്നു. ഞങ്ങൾ മൂന്നുപേരും പരസ്പരം നോക്കി.

Leave a Reply

Your email address will not be published. Required fields are marked *