“”എത്ര ഭംഗിയായിട്ടാണ് നീ സംസാരിക്കുന്നതു. നിന്റെ പ്രത്യേകത അതാണ്. ഞാൻ നിന്നോട് ഒരു കാര്യം പറയാം നീ പിണങ്ങേണ്ട.. നീ എന്നെ ഹെല്പ് ചെയ്ത അന്ന് മുതൽ എന്തോ ഒരു ആകർഷണം എനിക്ക് നിന്നിലുണ്ടായി. അത് എന്താണെന്നു പോലും എനിക്കറിയില്ല. പിന്നെ എന്നെ ഹോസ്പിറ്റലിൽ വച്ചു എനിക്ക് ഫുഡ് വാരി തന്നപ്പോൾ എനിക്ക് നിന്നോട് സ്നേഹമാണെന്ന് തോന്നിപോയി.. അങ്ങനെയുള്ള നീ എന്റെ മുമ്പിൽ വച്ചു ഇങ്ങനെ പ്രവർത്തിക്കുമ്പോൾ എനിക്ക് സങ്കടം വരില്ലേ “”
അവളുടെ വാക്കുകൾ കെട്ട് ഞാൻ അന്തം വിട്ടിരിക്കുകയായിരുന്നു. എനിക്കെന്തു പറയണമെന്ന് അറിയില്ല. ഞങ്ങൾ പരസ്പരം നോക്കി ഇരുന്നു..
“”ടാ അത് വരക്കണ്ടേ.. അല്ലെങ്കിൽ പണിപാളും “”
ശരിയാണ്. ഞാൻ വീണ്ടും എന്റെ ജോബ് മൂഡിലേക്ക് വന്നു രാവിലെ വരെ ഇരുന്നു ഒന്നു കംപ്ലീറ്റ് ചെയ്യുകയും രണ്ടാമത്തേതിന് തുടക്കം കുറിക്കുകയും ചെയ്തു.
രാവിലെ എണീറ്റപ്പോൾ രണ്ടുപേരും പോകാൻ റെഡി ആയിരിക്കുന്നത് കണ്ടു. ആകെ എനിക്ക് ഒരു മണിക്കൂർ മാത്രമേ ഉറങ്ങാൻ പറ്റിയുള്ളൂ. പിന്നെ കുളിച്ചു ഫ്രഷ് ആയി. അന്ന് ഞാൻ മിയയോട് ഉറങ്ങിയതിനു ചൂടായില്ല. കാരണം ആവണിക്ക് എന്നോടുള്ള ബഹുമാനവും സ്നേഹവും തിരിച്ചറിഞ്ഞത് അത് കൊണ്ടാണ്. ഓഫീസിലെത്തി വർക്കുകൾ തുടങ്ങിയതും മാഡം വന്നു രണ്ടുപേരോടും നാളത്തെ ഡേറ്റ് ഓർമിപ്പിക്കുന്നത് കണ്ടു. രണ്ടു പേരും എന്നെ നോക്കി. ഞാൻ എന്റെ സിസ്റ്റത്തിൽ നോക്കി. രണ്ടു ദിവസമായി രാത്രിയിലും പകലും കമ്പ്യൂട്ടറിൽ മാത്രം ആകെ ഒരു തലവേദന പോലെ. ആവണി ചോദിക്കുകയും ചെയ്തു. കുഴപ്പമില്ലെന്ന് പറഞ്ഞു ഞാൻ ഒരു പാരസെറ്റമോൾ എടുത്തു കഴിച്ചു..
വൈകുന്നേരം റൂമിലെത്തി പതിവ് പരിപാടികൾ തീർത്തു. ഞാൻ ലാപ് ഓൺ ആകുമ്പോഴാണ് കതകിൽ ഒരു മുട്ട് കേൾക്കുന്നത്. അവർ രണ്ടു പേരും പരസ്പരം നോക്കി നിന്നു. മിയ ഓടിപോയി ഒരു പന്റെടുത്തിട്ടു. ഞാൻ വാതിൽ തുറന്നു. വേറെ ആരുമല്ല അപ്പുറത്ത് റൂമിൽ ഉണ്ടായിരുന്ന മലയാളി ഫാമിലി ആണ്. അവർ നാട്ടിൽ പോയി വന്നതാണ്. കുറെ കാലമായി പോയിട്ട്. വീണ്ടും വന്നതാണ്.
“”എന്താണ് ജെയ്സൺ തടിയൊക്കെ കൂടിയല്ലോ. എവിടെ പുതിയ രണ്ടു പേര് കൂടി എത്തിയെന്നു കെട്ട് “”
ഞാൻ രണ്ടുപേരെയും പരിചയപ്പെടുത്തി. അയാളുടെ കൂടെ ഭാര്യയും ഡിഗ്രി കംപ്ലീറ്റ് ചെയ്ത മകളും ഉണ്ടായിരുന്നു. അവളെ കാണാൻ പഴയ കാവ്യയുടെ ലുക്ക് ആണ്. അവൾ ഇങ്ങോട്ട് വന്നു ഷേക്ക് ഹാൻഡ് തന്നു എന്നെ പരിചയപെട്ടു. വാ തോരാതെ സംസാരിക്കുന്ന കൂട്ടത്തിലാണെന്ന് തോന്നുന്നു. അവർ പിന്നെ വിശദമായിട്ട് കാണമെന്നും പറഞ്ഞു നാട്ടിലെ പലഹാരങ്ങൾ തന്നു പോയി. പോയപ്പോൾ അവൾ ഒന്നു തിരിഞ്ഞു നോക്കി. ഞാൻ കതകടച്ചതും മിയ പോയി പാന്റ് ഊരിയിട്ട് നിക്കറിൽ ആയി. അപ്പോഴും ആവണി എന്നെ ദേഷ്യത്തോടെ നോക്കികൊണ്ടിരുന്നു. ആ കുട്ടി തിരിഞ്ഞു നോക്കിയത് ഇവൾ കണ്ടിരിക്കുന്നു. ഞാൻ ഇളിച്ചു കാണിച്ചു.. കുശുമ്പതി മിയ കേൾക്കാതെ ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു. അവൾ മൈൻഡ് ചെയ്തില്ല. പിന്നെ ഞാൻ ലാപ് തുറന്നു വർക്ക് തുടങ്ങി. ആവണി ഷാൾ ഇട്ടിട്ടുണ്ടായിരുന്നു. ഞാനൊന്നു ചുമച്ചു. അതുമനസിലാക്കിയ അവൾ വേഗം മിയയെ നോക്കി. ഭാഗ്യം അവൾ ഇന്ന് നല്ല കുട്ടിയാണ്. കഴുത്തു ഉറക്കമില്ലാത്ത ഒരു ഫുൾ സ്ലീവ് ബനിയൻ ആണ്. ഞാൻ മുഖത്തെ നിരാശ ആവണിയെ കാണിച്ചു. അവൾ കൊഞ്ഞനം കുത്തി കളിയാക്കി.
”ദേ നമുക്ക് രാവിലെ വരെ ഇരിക്കണം. ഇടയിൽ ഉറങ്ങിയാൽ ഞാൻ എന്റെ പാട്ടിനു പോവും പറഞ്ഞേക്കാം “”
എന്റെ വാക്കുകൾ മിയ ഏറ്റെടുത്തു. അവൾ ഉറങ്ങില്ലെന്നു ശബദ്ധം ചെയ്തു. അങ്ങനെ വർക്ക് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു ദിവസം ഉറങ്ങാത്തത് കാരണം ആവണിക്ക് നല്ല തല വേദന. അവൾ അത് പറയുകയും ചെയ്തു. മിയയുടെ നിർദ്ദേശ പ്രകാരം അവൾ പാരസെറ്റമോൾ കുടിക്കുകയും കിടന്നുറങ്ങുകയും ചെയ്തു. ആവണി എന്റെ ബെഡിൽ ആണ് കിടന്നതു. നല്ല ഉറക്ക ക്ഷീണം അവളെ പെട്ടെന്നുറക്കി..
