രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 1 12അടിപൊളി 

പെട്ടെന്ന് കണ്ണ് തുറന്ന അവൾ എന്റെ ദേഹത്ത് നിന്നും ഇറങ്ങി. കണ്ണീർ തുടച്ചു..

“”വാ പോകാം ഒരുപാട് സമയമായി. ഇനിയും നിന്നാൽ പ്രശ്നമാണ് “”

ശരിയാണ്. ഇപ്പോൾ തന്നെ വൈകി. ഇനിയും വൈകിയാൽ എല്ലാം പ്രശ്നമാകും. ഡോർ ലോക്ക് ചെയ്തു ഞങ്ങൾ ഇറങ്ങി. പോകുന്നതിനു മുൻപ് കവിളിൽ ഒരുമ്മയും തന്നു.

“”നീയെനിക്ക് സ്വന്തമാണോ അല്ലയോ എന്നൊന്നും എനിക്കറിയില്ല. എന്റെ സ്വന്തമാണെന്ന് കരുതി നിന്നെ ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ്. അവളെ ചതിക്കാൻ എനിക്കാവില്ല. പക്ഷെ ഒരു ദിവസം എനിക്ക് നിന്നെ വേണം. എന്റെ ഭർത്താവായിട്ട്. ഒരു ദിവസം മാത്രം. അത് കഴിഞ്ഞാൽ പിന്നെ നമ്മൾ ബെസ്റ്റ് ഫ്രണ്ട്‌സ് മാത്രം. അതിനു മുമ്പുള്ളത് അന്നത്തോടെ മറക്കണം “” നടക്കുന്നതിനിടയിൽ എന്റെ കൈ പിടിച്ചു എന്നെ നോക്കാതെ അവൾ പറഞ്ഞു..

അവൾക്കു നല്ല സങ്കടമുണ്ടെന്നു മനസിലായി. എനിക്കെന്തു ചെയ്യാൻ കഴിയും. മിയ ആയാലും ആവണി ആയാലും എനിക്കൊരു പോലെയാണ്. പക്ഷെ ആവണിയോട് ഒരു അനുകമ്പ എനിക്കുണ്ട്. പക്ഷെ ഇപ്പോൾ മിയയോട് എന്തെന്നില്ലാത്ത സ്നേഹവും. അവളുടെ മനസ്സിൽ അവൾ എന്നെ ആവണിക്ക് സമർപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഞാൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു. അവളുടെ തല എന്റെ കയ്യുടെ മുകൾ ഭാഗത്തു ചായുന്നുണ്ടായിരുന്നു അവൾ പോലും അറിയാതെ. എന്ത് പറഞ്ഞാലും അവളുടെ മനസ്സിൽ ഞാനുണ്ടെന്നു ഓരോ പ്രവർത്തികളിലും അറിയാം..

“”തരില്ലേ നീ എനിക്കായി ഒരു ദിവസം “” എന്റെ ഭാഗത്തുനിന്നും മറുപടി കിട്ടാഞ്ഞപ്പോൾ അവൾ വീണ്ടും ചോദിച്ചു.

“”ഉം “” എന്റെ മറുപടി ഒരു മൂളലിൽ ഞാൻ ഒതുക്കി. എന്റെ കണ്ണുകൾ നനഞു. അവൾ കാണാതെ ഞാനതു തുടച്ചു. ഓഫീസിൽ എത്തുവോളം അവൾ എന്റെ കയ്യിൽ പിടിച്ചു തോളത്തു ചാഞ്ഞു പോന്നു..

ഓഫീസിന്റെ അടുത്ത് എത്തിയതും ഞങ്ങൾ മുഖമൊക്കെ താഴെനിന്നും കഴുകി എല്ലാം റെഡി ആക്കി. കയറി ചെല്ലുമ്പോൾ തന്നെ ആവണി നോക്കിയിരിക്കുന്നുണ്ടായിരുന്നു.. ഒന്നുമറിയാതെ!!

“”എവിടെയായിരുന്നു.. എത്ര നേരമായി പോയിട്ട്. റൂം ഇഷ്ടപ്പെട്ടോ “” നിഷ്കളങ്കതയോടെ ആവണി ഞങ്ങളോട് ചോദിച്ചു.

“”ഉം തരക്കേടില്ല. വേറൊന്നു കൂടി നോക്കണം. “” അതും പറഞ്ഞു ആവണിയെ ഒന്ന് തലോടി അവൾ പോയി.

മുഖത്ത് ചിരി വരുത്തി ഞാൻ അവളുടെ അടുത്ത് ഇരുന്നു..

“”എനിക്കെന്താ കൊണ്ടുവന്നേ “” ആരും കാണാതെ ആവണി എന്നോട് ചോദിച്ചു.

“”ഞാൻ ടൂർ പോയതല്ല “” ചിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു.

“”ആണോ അറിഞ്ഞില്ല “” ഞങ്ങൾ രണ്ടു പേരും ചിരിച്ചു.

ഇനിയെന്ത്!!!! എന്റെ മനസിനെ പറഞ്ഞു മനസിലാക്കാൻ എനിക്ക് കഴിയുന്നില്ല. മിയ എത്ര ആഴത്തിലാണ് എന്നെ സ്നേഹിക്കുന്നതെന്ന് എനിക്കിന്ന് മനസിലായി.. ഒന്നും മനസിലാകാതെ എന്നോട് കൊഞ്ചി കൊഴിയുന്ന ആവണിയെ കാണുമ്പോൾ അതിലും വലിയ ടെൻഷൻ..

ഓഫീസ് കഴിഞ്ഞ് റൂമിലെത്തിയ ഞങ്ങൾ പതിവ് പോലെ കുളിച്ചു ഭക്ഷണമൊക്കെ കഴിച്ചു ഇരിക്കുകയാണ്. ആ സമയം മിയ ഫോൺ എടുത്തു പുറത്തേക്ക് പോയി. പോകുന്ന വഴിയിൽ അവൾ കതക് അടച്ചു. എനിക്കൊന്നും മനസിലായില്ല. ഇനി ഞങ്ങൾക്ക് വേണ്ടി അവൾ മാറി തരുന്നതാണോ!!

അവൾ പോയതും ആവണി എന്റെ അടുത്തേക്ക് വന്നു.

“”മോനെ നാളെ sunday അല്ലെ നമുക്ക് ഒന്ന് കറങ്ങാൻ പോയാലോ “” എന്റെ മടിയിൽ തല വച്ചു കൊഞ്ചി കൊണ്ട് അവൾ എന്നോട് ചോദിച്ചു.

“”ഈ ചൂട് സമയത്തോ. നമുക്കിവിടെ ഇരുന്ന് വല്ല ഭക്ഷണവും ഉണ്ടാക്കി കഴിക്കാം “” എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു. സത്യത്തിൽ അതിനൊന്നും പറ്റിയ മാനസിക അവസ്ഥയിൽ അല്ലായിരുന്നു ഞാൻ.

“”ഉം എന്നാൽ വേണ്ട. “” അവൾ കിടന്നു കുറുകി.

എന്റെ വയറിൽ മുഖം അമർത്തി എന്നെ കെട്ടി പിടിച്ചു കിടന്നു.

“”അവൾ വരും എണീക്ക് “” അവൾ കണ്ടാലും പ്രശ്നമില്ല എന്നറിയാമെങ്കിലും അവളുടെ മുന്നിൽ ആവണിയോട് ക്ലോസ് ആകാൻ എനിക്ക് തോന്നിയില്ല. മാത്രമല്ല മിയ എല്ലാം അറിഞ്ഞത് ആവണി ഇപ്പോൾ അറിയണ്ട.

ആവണി എണീറ്റ് ബെഡിൽ പോയിരുന്നു.. സമയം മുന്നോട്ടു നീങ്ങി.. മിയയെ കാണുന്നില്ല.. ആവണിയാണെങ്കിൽ ഫോണിൽ കളിച്ചു ഉറങ്ങി പോയി.. ഞാൻ എണീറ്റ് വാതിൽ തുറന്നു നോക്കി.. ഹാളിലെ ഒരു ജനലിനരികിൽ പുറത്തേക്കു നോക്കിയിരിപ്പുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *