രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 1 12അടിപൊളി 

“”വരുമല്ലോ.. രാത്രി എന്തായാലും വരും. എനിക്ക് ഇന്ന് വേണം “”

“”നിനക്ക് ഭ്രാന്ത് വല്ലതും ഉണ്ടോ. അന്നന്നെ എന്റെ ജീവൻ പോയി “” പേടിച്ചു എന്നെ നോക്കി പറഞ്ഞു.

അപ്പോഴേക്കും മിയവന്നു.

“”എന്താണ് ഒരു ചർച്ച “” ഞങ്ങളെ നോക്കി മിയ ചോദിച്ചു.

“”അല്ല ഞാൻ പറയുവായിരുന്നു.. ഈ റൂമിലും എന്തിനാ ഇങ്ങനെ കെട്ടിപൂട്ടി നടക്കുന്നെന്ന്. നിന്നെ പോലെ സിമ്പിൾ ആയിട്ട് എന്തേലും ധരിച്ചാൽ പോരെ “”

ഞാൻ അത് പറഞ്ഞതും ആവണി ദേഷ്യത്തോടെ എന്നെ നോക്കി. മിയയും എന്നെ സപ്പോർട്ട് ചെയ്തു.

”അതെ അതിനെന്താ കുഴപ്പം. നിനക്ക് വേണെങ്കിൽ ഞാൻ എന്റെ ഡ്രസ്സ്‌ തരാം “” മിയ അത് പറഞ്ഞതും ഞാനും മിയയും കൂടി ഒരുപാട് ചിരിച്ചു. ആവണി ദേഷ്യത്തോടെ ഞങ്ങളെ നോക്കിയിരുന്നു.

പിന്നെ സംസാരിച്ചു സംസാരിച്ചു ഒരു വഴിക്കായി. അങ്ങനെ ഉറങ്ങാൻ കിടന്നു. ഒരു 11 മണി വരെ ഞാൻ ഫോണിൽ കളിച്ചു.. പതിയെ അവരുടെ ഭാഗത്തേക്ക്‌ നോക്കി. രണ്ടുപേരും ഉറങ്ങിയെന്നു മനസിലായി. ആവണി എന്റെ സൈഡിലും മിയ ചുവരിനോടും അടുത്താണ് കിടക്കുന്നതു.

ഞാൻ ശബ്ദമുണ്ടാകാതെ എണീറ്റ് ആവണിയുടെ അടുത്തേക്ക് ചെന്നു. അവൾ നല്ല ഉറക്കമായിരുന്നു. ആ ചുണ്ടിൽ ഒരുമ്മ കൊടുത്തു ഞാൻ മിയയെ നോക്കി. പെട്ടെന്ന് എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ എന്നെ നോക്കി!!.

“”നിന്നോട് ഞാൻ പറഞ്ഞതല്ലേ വരണ്ടാന്നു. അവൾ കാണില്ലേ പൊട്ടാ “” ശബ്ദം വളരെ കുറിച്ച് അവൾ പറഞ്ഞു.

“”പിന്നെ എനിക്ക് കൊതി തോന്നുമ്പോൾ വരണ്ടേ. അല്ല നീയെന്താ ഉറങ്ങാത്തെ?””

“”നീ വരുമെന്ന് പറഞ്ഞില്ലേ. നീ പറഞ്ഞാൽ പറഞ്ഞതാണെന്ന് എനിക്കറിയാം. പേടിച്ചു കിടക്കുകയായിരുന്നു “”

“”എന്തിനാ പേടിക്കുന്നെ ഞാനല്ലേ. ഒന്നും ചെയ്യില്ല കെട്ടിപിടിച്ചു കിടക്കണം അത്രേയുള്ളൂ “”

“”ഇവളോട് ചോദിച്ചു നോക്ക്. എന്നിട്ട് അവളെ കെട്ടിപിടിച്ചു കിടന്നോ “” ആ വാക്കുകളിൽ അൽപ്പം കുശുമ്പ് ഞാൻ കണ്ടു.

“”അവളെയും വേണം നിന്നെയും വേണം. പക്ഷെ ഇപ്പോൾ എനിക്ക് നിന്നെ മതി. നീങ്ങി കിടക്കു ഞാൻ അങ്ങോട്ട്‌ വരട്ടെ “”

“”എടാ അവളുണരില്ലേ “”

“”അവളുണർന്നാലും കുഴപ്പമില്ല. ഞാൻ അവളുടെ അടുത്തേക്ക് വന്നതാണെന്ന് പറഞ്ഞോളാം “”

“”വേണ്ട അത് ശരിയാവില്ല. നീ പോ “” മുഖം തിരിച്ചു കിടന്നു.

“”എന്നാൽ ഞാൻ പോവില്ല നേരം വെളുക്കുന്നത് വരെ ഇവിടെ ഇരിക്കും “”

“”ഹോ ഈ നാറിയുടെ ഒരു കാര്യം. നീ ഒരു കാര്യം ചെയ്യ് നിന്റെ ബെഡിലേക്ക് പോ.. ഞാൻ അങ്ങോട്ട്‌ വന്നോളാം “”

“”ആ അത് കൊള്ളാം. പക്ഷെ പറ്റിക്കരുത്. പറ്റിച്ചാൽ ഞാൻ പിന്നെയും വരും..””

“”ഇല്ല വരും.. ഉറപ്പ് പോ പ്ലീസ്‌ “”

ഞാൻ മിയ കാണെ ആവണിക്ക് ഒരുമ്മയും കൊടുത്തു എന്റെ ബെഡിൽ കിടന്നു.. 2 മിനിറ്റ് കഴിഞ്ഞപ്പോൾ മിയ പതിയെ എണീറ്റ് എന്റെ അടുത്തേക്ക് വന്നു. എന്റെ അടുത്തിരുന്നു.. ഞാൻ അവളെ പിടിച്ചു കിടത്തി കെട്ടിപിടിച്ചു. അവൾ എന്നെയും. അവളുടെ ശ്വാസം എന്റെ മുഖത്ത് അടിക്കുന്നുണ്ടായിരുന്നു. രാത്രിയുടെ നിശബ്ദത ഞങ്ങളെ വേറൊരു ലോകത്തു എത്തിച്ചു. എത്രയോ നേരം ആ ഇരുട്ടത് കണ്ണോട് കണ്ണ് നോക്കി നിന്നു.

“”എടാ ഇങ്ങനെയല്ല എനിക്ക് വേണ്ടതെന്നു പറഞ്ഞില്ലേ. എന്റേത് മാത്രമായിട്ട് ആയിട്ടൂ കിട്ടണം നിന്നെ. ആരെയും പേടിക്കാതെ “” ഒടുവിൽ മൗനം വെടിഞ്ഞു അവൾ സംസാരിച്ചു.

“”പിന്നെന്തിനാ വന്നേ. അന്ന് തന്നെ പറ്റില്ലെന്ന് ഒരു വാക്ക് പറഞ്ഞാൽ പോരായിരുന്നോ “” ദേഷ്യത്തോടെ ഞാൻ പറഞ്ഞു.

“”അങ്ങനെ പറഞ്ഞാൽ നീ പിന്നെ എന്നോട് പിണങ്ങിയാലോ അതെനിക്ക് സഹിക്കാൻ കഴിയില്ല “” വാക്കുകളിലെ സ്നേഹം ഞാൻ കണ്ടു.

“”അപ്പോൾ അന്ന് നീ എന്നോട് പിണങ്ങിയതോ “”

”എന്നിട്ട് ഞാൻ തന്നെയല്ലേ നിന്നോട് മിണ്ടിയത്…”

“”അപ്പോൾ ഞാൻ തെറ്റി നിൽക്കുമെന്ന് കരുതിയാണ് നീ വന്നതല്ലേ. എന്നോട് സ്നേഹമുണ്ടായിട്ടല്ല. നീ പൊയ്ക്കോ “” അവളുടെ ദേഹത്ത് നിന്നും കയ്യെടുത്തു ഞാൻ പറഞ്ഞു..

“”എടാ അങ്ങനെ പറയല്ലേ ഇഷ്ടമില്ലെങ്കിൽ പിന്നെ ഞാൻ വരുവോ.. അത്രെയും ഇഷ്ടമല്ലേ എനിക്ക് നിന്നെ “” അവളെന്റെ കയ്യെടുത്തു അവളുടെ ദേഹത്ത് വച്ചു.. ഞാൻ അത് മൈൻഡ് ചെയ്യാതെ വീണ്ടും കൈ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *