രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 1 12അടിപൊളി 

“”എന്ത് പറ്റി അവൾക്കു ”

“”പനി കൂടിയതാണെന്ന് തോന്നുന്നു. ഈ ഒരവസ്ഥയിൽ ഇവിടെ ഇരിക്കുന്നത് സേഫല്ല “”

മാഡം ആവണിയെ എന്റെ കൂടെ പുറത്തേക്കു വന്നു കണ്ടു. കാര്യം മനസിലായ മാഡം എന്നോട് ok പറഞ്ഞു. അവൾക്കു one വീക്ക്‌ ലീവ് അനുവദിച്ചു നൽകി. എല്ലാം കേട്ടുകൊണ്ട് അന്തം വീട്ടിരിക്കുകയാണ് ആവണി. കാരണം ഞാൻ ഇങ്ങനെ അവൾക്കു വേണ്ടി ചെയ്യുമെന്ന് ഒരിക്കലും അവൾ വിചാരിച്ചു കാണില്ല. മിയയോട് കാര്യം പറഞ്ഞു ഞാൻ അവളെയും കൂട്ടി ഓഫീസിൽ നിന്നും ഇറങ്ങി.. ഒരു ഓട്ടോ പിടിച്ചു ഹോസ്പിറ്റലിൽ എത്തി…

അവൾക്കു പേടിയാണ് ഡോക്ടറെ കാണാൻ. കൊച്ചു കുട്ടികളെ പോലെ. ഡോക്ടറെ കാണാനുള്ള ശീട്ട് എടുത്തു കുറച്ചു നേരം വെയിറ്റ് ചെയ്തു. ഞങ്ങൾ പരസ്പരം സംസാരിക്കാതെ ഇരിക്കുകയാണ്.. പേര് വിളിച്ചപ്പോൾ ഡോക്ടറുടെ റൂമിലേക്ക്‌ കയറി.. ഭാഗ്യം മലയാളി ഡോക്ടർ ആണ്. പേര് നീലിമ. മുന്നിലെ ബോർഡ്‌ കണ്ടു മനസിലായി. കാര്യങ്ങൾ സംസാരിച്ചതിന് ശേഷം അവളെ പരിശോധിച്ച ഡോക്ടർ എന്നോട് അൽപ്പം ദേഷ്യത്തിൽ പറഞ്ഞു..

“”എന്താണിത്. നിങ്ങൾ ഒരു ഭർത്താവ് ആണോ.. ഇപ്പോഴാണോ കൊണ്ടുവന്നത്..””

ഞാനും അവളും ഞെട്ടി. പരസ്പരം നോക്കി. അവൾ തല താഴ്ത്തി ഇരുന്നു.

“”അയ്യോ മാം ഞാൻ ഭർത്താവല്ല.. ഞങ്ങൾ ഒരുമിച്ച് വർക്ക്‌ ചെയ്യുന്നതാണ്. ഇന്നാണ് ഇവൾ ഓഫീസിൽ വന്നത് “”

“”ആണോ sorry.. അവൾക്കു പകർച്ച പനിയാണ്.. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുണ്ട്. ഇപ്പോൾ തന്നെ വൈകി. ഇനി വൈകിയാൽ വല്ല ഇൻഫെക്ഷൻ പിടിക്കും “”

“”ഇനിയെന്താണ് ചെയ്യേണ്ടത് മാം “”

ഇപ്പോൾ ഒരു ഇൻജെക്ഷൻ കൊടുക്കാം. കുറച്ചു സമയം ട്രിപ്പ്‌ ഇട്ട് കിടക്കട്ടെ. പിന്നെ മരുന്ന് കൃത്യസമയത്തു കഴിക്കണം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വീണ്ടും കാണിക്കണം “”

അവിടെ നിന്നിറങ്ങിയ ഞങ്ങളെ ഒരു നേഴ്സ് വന്നു കൂട്ടിക്കൊണ്ടുപോയി. ഏതോ ഒരു വാർഡിൽ ഒഴിഞ്ഞു കിടന്ന ബെഡിൽ അവളെ കിടത്തി ട്രിപ്പ്പിട്ടു.. ഞാൻ അവളുടെ അടുത്തിരുന്നു. മാഡത്തിനെ കാര്യം പറഞ്ഞു മെസ്സേജ് ചെയ്തു. മിയയോടും ഫോൺ ചെയ്തു പറഞ്ഞു.

ഏതോ ഒരു കുഞ്ഞു തനിക്കു കിട്ടിയ ആപ്പിൾ തിന്നുന്നത് നോക്കിയിരിക്കുകയാണെഹ് ഞാൻ. അവൾ എന്നെ നോക്കി കൊണ്ടിരുന്നു..

“”എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ. അത് പറയണം. മിണ്ടാതിരുന്നാൽ എങ്ങനെ മനസ്സിൽ ആവും “”

ഞാൻ അവളോട്‌ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു..

“” അത്… ഞാൻ… എനിക്ക് എന്തോ ഒരു മടി പോലെ.. എനിക്ക് വേണ്ടി നിങ്ങളെ ബുദ്ധിമുട്ടിക്കണ്ടല്ലോ എന്ന് കരുതി “”

“”എന്നിട്ട് എന്തായി… അല്ല നീയെവിടെയാ താമസിക്കുന്നെ. അവിടെ വേറെ ആരും ഇല്ലേ “”

“” അടുത്ത് തന്നെയാണ്. പെയിൻ ഗസ്റ്റ് ആണ്. അവിടെ വയസായ രണ്ടു ആളുകൾ മാത്രേയുള്ളു “”

“” ഉം.. “”

“” ഞാൻ ഒരു കാര്യം ചോദിച്ചാൽ ജെയ്സൺ എന്നോട് ദേഷ്യപ്പെടരുത് “”

“”അതെന്താ ഞാൻ എപ്പോഴും ദേഷ്യപ്പെടാറുണ്ടോ.. ആ എന്തായാലും ചോദിക്ക് “”

“”എന്താ എപ്പോഴും എന്നോട് സംസാരിക്കാതിരിക്കുന്നെ. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ. എന്നോട് എന്തെങ്കിലും വെറുപ്പുണ്ടോ “”

അവളുടെ നിഷ്കളങ്കമായ ചോദ്യം എന്നെ തളർത്തി. സത്യത്തിൽ അവൾ ചോദിച്ചതിന്റെ ഉത്തരം എനിക്കറിയില്ലായിരുന്നു.

“”അത്.. ഞാൻ അങ്ങനെ എല്ലാരോടും സംസാരിക്കാറില്ല “”

“”എന്നിട്ട് മിയയോടും ബാക്കി എല്ലാരോടും സംസാരിക്കാറുണ്ടല്ലോ “”

ഞാൻ പെട്ടു.. പുല്ല് എന്ത് പറയണമെന്ന അവസ്ഥയിൽ ആയി.

“”എനിക്ക് നിന്നോട് ഒരു ദേശ്യവുമില്ല. പക്ഷെ നിന്നോട് സംസാരിക്കാൻ മാത്രം ഒരു മടി പോലെ “”

മനസ്സിൽ തോന്നിയ കാര്യം ഞാൻ തുറന്നു പറഞ്ഞു.

“”എന്നോട് വെറുപ്പുണ്ടെങ്കിൽ പറയണം ട്ടോ… എന്നെ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ള ഒരു വ്യക്തിയാണ് നീ. നിനക്ക് ഇഷ്ടമില്ലാത്തത് ഞാൻ ചെയ്യില്ല “”

ഞാൻ ചിരിച്ചതെ ഉള്ളു..

കുറച്ചു കഴിഞ്ഞു അവൾക്കു ദോശയും ചായയും വാങ്ങി കൊടുന്നു. പക്ഷെ അവൾക്കു എണീറ്റിരുന്നു കഴിക്കാൻ കഴിയുന്ന അവസ്ഥയിൽ അല്ലായിരുന്നു. ഞാൻ അവൾക്കു ദോശയെടുത്തു വായിൽ വച്ചുകൊടുത്തു. ആദ്യം ഒരു മടിയോടെ ആണ് കഴിച്ചതെങ്കിലും. പിന്നീട് എന്തോ ആലോചനയിൽ അവൾ കരഞ്ഞു പോയി. കണ്ണീർ ഉതിർത്തു കൊണ്ടു അവൾ കഴിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *