രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 1 12അടിപൊളി 

“”ഞാൻ ജെയ്സൺ “”

അങ്ങനെ അവൾ എന്നെയും ഞാൻ അവളെയും പരിചയപെട്ടു. ആവണി എന്നോട് ചിരിച്ചെങ്കിലും ഞാൻ അധികം മൈൻഡ് ചെയ്തില്ല.. അത് അവൾക്കു മനസിലായി എന്നോണം അവൾ അവളുടെ വർക്ക്‌ തുടങ്ങി..

അങ്ങനെ 6 മാസം കഴിഞ്ഞു. ഇടക്കൊക്കെ വീട്ടിലേക്കു പോവും. എല്ലാവരുമായും നല്ല ഫ്രണ്ട്ഷിപ് ഉണ്ടാക്കി. കമ്പനിയിലെ ബെസ്റ്റ് എംപ്ലോയീസ് ആയി എന്നെയും ആവണിയെയും തിരഞ്ഞെടുത്തു. 6 മാസം കൊണ്ടു തന്നെ ഈ നേട്ടം വലിയ കാര്യമാണ് എന്ന് എല്ലാവരും പറഞ്ഞു.

ഞാനും ആവണിയും കമ്പനിയിൽ super സ്റ്റാറുകൾ ആയി പണിയെടുക്കാൻ തുടങ്ങി. അതിനിടക്ക് ഓഫീസിലെ മറ്റൊരു പെൺകുട്ടി മിയ എന്നോട് നല്ല കൂട്ട് ആയി. അവൾ ജോയിൻ ചെയ്തിട്ട് 3 വർഷത്തോളമായെങ്കിലും എന്തെങ്കിലും ഡൌട്ട് കാര്യങ്ങൾ എന്നോടോ അല്ലെങ്കിൽ മാത്രം ആവണിയോടൊ ചോദിക്കാൻ തുടങ്ങി. ഞാനും മിയയും എപ്പോഴും ഒരുമിച്ചിരുന്നു ഫുഡ്‌ കഴിക്കും. ആവണി എപ്പോഴും ഒറ്റക്കാണ് കഴിക്കാറ്. മിയ അവളെ ഞങ്ങളുടെ അടുത്തേക്ക് വിളിക്കും. എന്നാൽ അവൾ വരാറില്ല. എനിക്കും അത് തന്നെയാണ് ഇഷ്ടം വരണ്ട…

ഒരു ദിവസം കമ്പനിയിലെ ഹെഡ് ഓഫീസിൽ നിന്നും coo ആയ ഒരു ഡൽഹി ക്കാരൻ വന്നു. അയാൾ വരുന്നുണ്ടെന്നു മുൻകൂട്ടി പറഞ്ഞിരുന്നു. അതിനായി ഞങ്ങൾ മീറ്റിംഗ് ഹാളിൽ എല്ലാ കാര്യങ്ങളും റെഡി ആക്കി വച്ചിരുന്നു. അദ്ദേഹം വന്നതും എല്ലാവരും നേരെ മീറ്റിംഗ് ഹാളിലേക്ക് പോയി. അവിടെ ആദ്യം മാം എല്ലാവരെയും വെൽകം ചെയ്തു. അദ്ദേഹത്തിന് അടുത്ത ഓഫീസിൽ പോകാനുള്ളത് കൊണ്ട് വേഗം തന്നെ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി.

അതായത് കമ്പനിയിൽ ഒരു വിദേശ കമ്പനിക്ക് വേണ്ടിയുള്ള ഫ്ലാറ്റിന്റെ പ്ലാൻ ആണ് നമ്മൾ ചെയ്യേണ്ടത്. അത് എല്ലാവരും ചെയ്താൽ മറ്റു പണികൾ ബ്ലോക്ക്‌ ആവും. ആയതിനാൽ നമ്മുടെ ഓരോ ബ്രാഞ്ചിൽ നിന്നും ഓരോ ആളുകളെ സെലക്ട്‌ ചെയ്യാൻ തീരുമാനിച്ചു. കാരണം ഇത് വലിയൊരു പ്രൊജക്റ്റ്‌ ആണ്. ഇങ്ങനെയൊരു പ്രൊജക്റ്റ്‌ കമ്പനിയിൽ ആദ്യമായിട്ടാണ് വരുന്നത്. മാത്രമല്ല ഇത് കിട്ടിയാൽ അവരുടെ അടുത്ത വർക്കുകളും നമുക്ക് കിട്ടും.

അവർ വേറെയൊരു കമ്പനിക്കും ഈ ഡീറ്റെയിൽസ് അയച്ചിട്ടുണ്ട്. സൊ ഇപ്പോൾ ഒരു കോമ്പറ്റിഷൻ ആണ്. അങ്ങനെ കുറെ കാര്യങ്ങൾ സംസാരിച്ചു. കാര്യം വലിയ ഗൗരവമായി എടുക്കണം അതിനാണ് അദ്ദേഹം നേരിട്ട് വന്നതെന്ന് പറഞ്ഞു. അങ്ങനെ ഒരാളെ സെലക്ട്‌ ചെയ്യാൻ തീരുമാനിച്ചു. കുറെ ആളുകളുടെ പേര് പറഞ്ഞു. അവസാനം മാം ആവണിയുടെ പേര് എടുത്തു പറഞ്ഞു. അത് കേട്ടത്തോടെ എല്ലാവരും കൈ അടിച്ചു. എന്നാൽ ആവണി എണീറ്റ് എന്റെ പേര് പറഞ്ഞു.

അവളത് പറയുമ്പോൾ പേടിക്കുന്നുണ്ടായിരുന്നു. ഒരു പക്ഷെ തന്നെക്കാളും super ആയി ഞാൻ ചെയ്യുമെന്നും അവൾ പറഞ്ഞു. ഈ മൈര് മോൾ എന്തിനാ എന്റെ പേര് പറയുന്നേ. എനിക്കവളോട് ദേഷ്യം കൂടി വന്നു. പക്ഷെ മാം അവൾ തന്നെ മതിയെന്ന് പറഞ്ഞു. അങ്ങനെ ആ കാര്യത്തിൽ തീരുമാനമായി. ഒരു ആഴ്ചക്കുള്ളിൽ 3 തരം പ്ലാനുകൾ സബ്‌മിറ്റ് ചെയ്യാൻ പറഞ്ഞു. മീറ്റിംഗ് അവസാനിച്ചു.

എല്ലാവരും സീറ്റിൽ പോയി ഇരുന്നു. എന്നാൽ ആവണി മാഡത്തിന്റ അടുത്തുപോയി കുറെ ഒഴിയാൻ നോക്കി. പക്ഷെ മാം സമ്മതിച്ചില്ല. എന്തായാലും ഞാൻ രക്ഷപെട്ടു. അവർക്ക് പ്ലാൻ പറ്റിയില്ലെങ്കിൽ എല്ലാവരുടെയും മുമ്പിൽ ഇട്ട് നാറ്റിക്കും. ഞാൻ നോക്കിയപ്പോൾ ഭയത്തോടെ അവൾ അടുത്ത് വന്നിരുന്നു.

ഒരു മരവിച്ച അവസ്ഥയായിരുന്നു അവൾക്കപ്പോൾ. കാരണം ഇത് കമ്പനിയുടെ prestige issue ആണ്. എന്തെങ്കിലും കാരണം കൊണ്ട് ആ പ്രൊജക്റ്റ്‌ കിട്ടിയില്ലെങ്കിൽ ജോലി വരെ പോകും. അത്രക്കും ഭാരമേറിയ ചുമതല ആയിരുന്നു അത്. അവൾ ഇരുന്നു വിറക്കുന്നത് പോലെ തോന്നി. ഞാൻ അതൊന്നും നോക്കാതെ അവളോട്‌ ചൂടായി..

“” നിന്റെ പേര് പറഞ്ഞെങ്കിൽ നിനക്കതു ഏറ്റെടുത്തു കൂടെ. പറ്റില്ലെങ്കിൽ പറ്റില്ല എന്ന് പറയണം. പിന്നെന്ത് കോപ്പിനാണ് എന്റെ പേര് പറയുന്നേ “”

സങ്കടപ്പെട്ടിരിക്കുകയായിരുന്നു അവൾക്കു ഇതും കൂടി കേട്ടപ്പോൾ കരച്ചിൽ വന്നു. അവൾ എണീറ്റ് ബാത്റൂമിന്റെ അകത്തേക്ക് നിറ കണ്ണുകളുമായി കയറി പോയി. ഞാനതു മൈൻഡ് ചെയ്തില്ല. ഇതൊക്കെ കണ്ടിരിക്കുകയായിരുന്നു മിയ. അവൾ എന്റെ അടുത്ത് വന്നു ചൂടായി. അല്ലെങ്കിൽ തന്നെ അവൾ പേടിച്ചിരിക്കുകയാണെന്നും പറഞ്ഞു. എന്നിട്ട് ആവണിയെ വിളിച്ചുകൊണ്ടുവന്നു സമാധാനിപ്പിച്ചു. പിന്നെ എന്നോട് അവൾ മിണ്ടാൻ നിന്നിട്ടില്ല. എനിക്കും സന്തോഷമായി. ഞാനൊരു ചൂടാനാണെന്ന് അവൾ ചിന്തിക്കുന്നുണ്ടാവും. അത് തന്നെയാണ് നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *