“” ഈ ഒരൊറ്റ ദിവസം എനിക്ക് ഒരുപാട് സമയം കിട്ടിയത് പോലെ “” എന്റെ കൈകളിലെ പിടുത്തം വിടാതെ എന്റെ തോളിലേക്ക് അവളുടെ തല ചായ്ച്ചു..
“”ഇനിയും ഒരുപാട് കാലം നമ്മുടെ മുന്നിൽ ഉണ്ട്. ഒറ്റക്കാണെന്ന തോന്നൽ ഒരിക്കലും ഉണ്ടാവാൻ പാടില്ല. ഇടയ്ക്കു വീട്ടിൽ പോയി മമ്മിയെയും പപ്പയെയും കാണണം. അവരൊക്കെ ചേച്ചിയെ കാണാതെ ഒരുപാട് ദുഖിക്കുന്നുണ്ടാവും “”
“”ഉം എന്തായാലും പോകണം. എനിക്കും ഇപ്പോൾ അവരെ കാണാൻ തോന്നുവാ.. “” എന്റെ തോളിൽ തല കേറ്റിവച്ചു ഒന്ന് കൂടി അവൾ അടുത്തിരുന്നു.
“”എന്തായാലും പോകണം. എന്നിട്ട് ഒരു പുതിയ കൂട്ടുകാരനെ കിട്ടിയ കഥയും ഓഫീസിലെ കാര്യങ്ങളും എല്ലാം പറയണം. കുറച്ചു ദിവസം അവരുടെ കൂടെ ചിലവഴിക്കണം “”
“”ഉം. ഞാൻ രാവിലെ പപ്പയെ വിളിച്ചു പറഞ്ഞോളാം. നീ വരുന്നോ എന്റെ കൂടെ. എന്റെ മമ്മിയെയും പപ്പയെയും കാണാൻ “” എന്റെ കൈ തണ്ടയിൽ സ്നേഹത്തോടെ രണ്ടു കൈകൾ കൊണ്ടും പിടിച്ചു അവൾ ചോദിച്ചു.
“”ഞാനും വരും ഒരു ദിവസം. എനിക്കും കാണണം. ആ നാടും വീടും എല്ലാം “” പതിയെ അവളുടെ മുടിയിൽ തലോടി കൊണ്ടു ഞാൻ പറഞ്ഞു.
“”ടാ “” സ്നേഹത്തോടെ അവൾ വിളിച്ചു.
“”ഉം “” ശാന്തമായി ഞാനൊന്നു മൂളി.
“”നീയിത്രെയും ദിവസം അടുത്തുണ്ടായിട്ടും ഒന്ന് സംസാരിക്കാൻ പോലും നമ്മൾക്ക് കഴിഞ്ഞില്ലല്ലോ “”
“”എല്ലാത്തിനും അതിന്റെതായ സമയമുണ്ട്. ഇപ്പോൾ അല്ലെ ഞാനും ഈ ചേച്ചിയെ അടുത്തറിയുന്നത്””” എന്റെ കൈ അവളുടെ കൈ തണ്ടയിൽ പിടിച്ചു അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു.
“”എന്നാലും ഓഫീസിൽ നിന്നും ഞാനെന്തെങ്കിലും നിന്നോട് ദേഷ്യപ്പെട്ടു പറഞ്ഞിട്ടുണ്ടെങ്കിൽ അതൊന്നും മനസ്സിൽ വെക്കരുത് “”
“”ഏയ് ഒരിക്കലുമില്ല.. അല്ല പോകേണ്ടേ 12.30 ആയി “” അവളുടെ ദേഹത്ത് നിന്നും കൈ മാറ്റികൊണ്ട് ഞാൻ ചോദിച്ചു.
അപ്പോഴാണ് അവളും അതോലോചിച്ചത്. കുറച്ചു നേരം ഞങ്ങളുടെ ശബ്ദം മാത്രമേ ഈ ലോകത്തുണ്ടായിരുന്നുള്ളു എന്ന് തോന്നി പോയി. ആകെ ഒരു നിശബ്ദത. എന്നിൽ നിന്നും പതിയെ അവൾ വിട്ടുമാറി. ഒരു ചെറിയ സങ്കടത്തോടെ അവൾ എന്നെ നോക്കി.
“”നമുക്കൊരു സെൽഫി എടുത്താലോ “”
“”അതെ എനിക്കും വേണം. ഈ ഒരു ദിവസം ഞാൻ ഒരിക്കലും മറക്കില്ല “” സങ്കടം മാറിയ അവളുടെ മുഖത്തു ഒരു കൊച്ചു സന്തോഷം ഞാൻ കണ്ടു.
ഫോൺ എടുത്തു ക്യാമറ ഓൺ ചെയ്ത ഞാൻ എണീറ്റ് നിന്നു ഫോൺ മുകളിലേക്കുയർത്തി. അവൾ എന്റെ അടുത്ത് വന്നു ചേർന്ന് നിന്നു. ആദ്യം അങ്ങനെ ഒരു സെൽഫി എടുത്തു. പിന്നെ ഞാൻ അവളുടെ ചുമലിൽ കൈവച്ചു ഒന്നുകൂടി ചേർത്ത് പിടിച്ചു കൊണ്ടു ഫോട്ടോ എടുത്ത്. പതിയെ അവൾ എന്റെ അരയിൽ കൂടി കയ്യിട്ട് ഫോട്ടോയെടുത്തു. ക്യാമെറയിൽ അവളുടെ മുഖത്തെ സന്തോഷം മാറുന്നത് ഞാൻ കണ്ടു..
കൈ താഴ്ത്തി അതെ നിൽപ്പിൽ അവളുടെ മുഖത്തേക്ക് ഞാൻ നോക്കി. അവളും എന്റെ കണ്ണുകളിലേക്ക് നോക്കി.
“”എന്ത് പറ്റി ഒരു സങ്കടം “”
അവൾ ഒന്നുമില്ലെന്ന് തലയാട്ടി കൊണ്ട് എന്നെത്തന്നെ നോക്കി നിന്നു.
“”മതിയില്ലേ. ഇനി എടുക്കണോ “” ഞാൻ ചോദിക്കുന്നതൊന്നും അവൾ ശ്രദ്ധിച്ചില്ല.
പതിയെ തല താഴ്ത്തി നിന്നു.
“”കൂയ് ഇനി വേണോ. ഒന്നുകൂടി എടുക്കണോ “”
എന്റെ ശബ്ദം കേട്ടു അവളൊന്നു മാറിനിന്നു.
“”ഉം ഒന്ന് കൂടി എടുക്കാം “” ആ ശബ്ദത്തിൽ അൽപ്പം ഇടർച്ച ഉണ്ടായിരുന്നു.
അവൾ എന്റെ പുറകിൽ വന്നു നിന്നു. ഞാൻ കയ്യുയർത്തി ഫോട്ടോ എടുക്കാൻ നിന്നതും മുഖത്തു ചിരി വരുത്തി അവൾ എന്റെ തോളിലൂടെ മുഖം കൊണ്ടുവന്നു പിടിച്ചു. എനിക്കാണെങ്കിൽ സഹിക്കാൻ കഴിയുന്നതിലും അപ്പുറമായി. ക്യാമെറയിൽ ഒന്ന് അമർത്താൻ പോലും കഴിയുന്നില്ല. ഞങ്ങളുടെ കവിളുകൾ തമ്മിൽ ഇപ്പോൾ ടച്ച് ചെയ്യും. അവസാനം അങ്ങനെ നിന്നു ഒരു സെൽഫി എടുത്തു ഞാൻ അവളുടെ നേരെ മുഖം തിരിച്ചതും അവൾ എന്നെ നോക്കിയതും ഒരുമിച്ചായിരുന്നു. അവളുടെ മുഖത്തെ സുഗന്ധം എന്റെ മൂക്കുകളിൽ അടിച്ചു കയറി. മൂക്കുകൾ തട്ടി തട്ടിയില്ല എന്ന രീതിയിൽ ആണ് നിൽക്കുന്നത്. കണ്ണുകൾ തമ്മിൽ കാന്തം പോലെ വലിക്കുന്നു. ആരെങ്കിലും ഒരാളെ മാറിയിരുന്നെങ്കിൽ!! രണ്ടു പേരും മാറുന്നില്ല.. മാറാൻ കഴിയുന്നില്ല..
