രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 1 12അടിപൊളി 

“”ആ.. എന്നാലും ഇത് വരെയില്ലാത്ത ഒരു മാറ്റം ഇത്ര പെട്ടെന്നെങ്ങനെ വന്നു. “” ഒരു സ്ത്രീയെന്ന നിലയിൽ അവൾക്കു വന്ന സ്വാഭാവികമായ സംശയം.

“”ഒരാൾക്ക്‌ മാറാൻ ഇത്ര സമയം വേണോ. മാഡത്തിന് തോന്നിയിട്ടുണ്ടാവും. അപ്പോൾ മാറിയിട്ടുണ്ടാവും “” എന്തൊക്കെയാ ഞാൻ പറയുന്നതെന്ന് എനിക്ക് തന്നെ മനസിലായില്ല.

“”എന്നാലും ഇതുവരെ ഇല്ലാത്ത ഒരു തോന്നൽ നിന്റെ കൂടെ യാത്ര കഴിഞ്ഞപ്പോൾ മാത്രം എങ്ങനെ വന്നു “”

എന്തൊരു പെണ്ണാണ് ആവണി. എങ്ങനെ കിട്ടുന്നു ഇത്രെയും കാര്യങ്ങൾ.

“”നിനക്ക് വേറെ പണിയൊന്നുമില്ലേ. വർക്ക്‌ ചെയ്യ് “” വിഷയം മാറ്റാനായി ഞാൻ പറഞ്ഞു.

“”നിന്നെ ഞാൻ എടുത്തോളാം. നല്ല ഡൌട്ട് ഉണ്ട് മോനെ എനിക്ക് നിന്നെ. “”ചുണ്ട് കൂർപ്പിച്ചു അവൾ പറഞ്ഞു.

ഒരു ചിരിയോടെ അവളെ കളിയാക്കി ഞാൻ മിയയെ നോക്കി. അവൾ ഞങ്ങളുടെ സംസാരം കണ്ടു രസിക്കുകയായിരുന്നു. ഞാനൊന്നു കണ്ണ് ചിമ്മി ഒന്നുമില്ലെന്ന് കാണിച്ചു. ഒന്ന് ചിരിച്ചു അവൾ വർക്ക്‌ തുടർന്നു.

അല്പം കഴിഞ്ഞ് പിയൂൺ വന്നു. മാഡം എന്നെ വിളിക്കുന്നുണ്ടെന്നു പറഞ്ഞു.. ഞാൻ പോകുന്ന വഴി ആവണി എന്റെ കൈകളിൽ പിടിച്ചു അമർത്തി.. ആ മുഖത്തു ദേഷ്യവും ഭയവും കാണാമായിരുന്നു..

“” ഗുഡ്മോർണിംഗ് മാം “” അകത്തേക്ക് കയറുന്ന വഴി എല്ലാവരും കേൾക്കെ ഞാൻ പറഞ്ഞു. ഡോർ ക്ലോസ് ചെയ്തു.

“”ഗുഡ്മോർണിംഗ് സർ..”” അവൾ എന്നെ കളിയാക്കിയതും ഞങ്ങൾ ചിരിച്ചു.

“”പറഞ്ഞ പോലെ ഇന്ന് സുന്ദരിയായി വന്നല്ലോ. എല്ലാവരെയും കണ്ണ് തള്ളിപ്പോയി “”

“”പോടാ.. എന്തായാലും ഒരുപാട് ഒരുപാട് നന്ദിയുണ്ട് മോനെ നിനക്ക്. വീട്ടിലേക്കു വിളിച്ചു അമ്മയോടും അച്ഛനോടും ഒരുപാട് സംസാരിച്ചു. മൈൻഡ് ഒക്കെ relax ആയ പോലെ. ഇന്നലെ രാത്രി എനിക്ക് ഉറങ്ങാന് കഴിഞ്ഞില്ല””

“”എന്ത് പറ്റി “”

“”നമ്മൾ ആ പൂളിന്റെ അവിടെ ഇരുന്നു സംസാരിച്ചില്ലേ. അതൊക്കെ എന്തൊരു ഫീൽ ആയിരുന്നു. ഓരോന്ന് ആലോചിച് ഞാൻ ഏതോ ലോകത്തായിരുന്നു “”

“”ഇപ്പോൾ എന്റെ മോള് സംസാരിക്കുമ്പോൾ തന്നെ ആ മാറ്റം അറിയുന്നുണ്ട്. ഒരു കൊച്ചു പെണ്ണായി മാറി.. നമ്മുടെ മനസ്സ് മാറിയാൽ തന്നെ ആ മാറ്റം ശരീരത്തിൽ ഉണ്ടാവും “”

“” ഓഹ് തുടങ്ങി അവന്റെ ഫിലോസഫി. ആ പിന്നേ ഞാൻ വിളിച്ചത് എപ്പോഴും ഓഫീസിൽ എനിക്ക് നിന്നോട് ഫ്രീ ആയി സംസാരിക്കാൻ പറ്റില്ല. അവളുമാർ കണ്ടാൽ എന്നെ കൊല്ലും “”

”ഞാനും അത് പറയാൻ വന്നതായിരുന്നു. ഓഫീസിൽ എനിക്കെപ്പോഴും മാം മാത്രമായിരിക്കും “”

“” good. എന്നിട്ട് ഇന്നലെ രാത്രി ചെന്നിട്ടു എന്തെങ്കിലും സംഭവിച്ചോ “”

“”ഏയ്‌ ഒന്നും സംഭവിച്ചില്ല നല്ലോണം ഉറങ്ങി. മിനിഞ്ഞാന്ന് ഒരു കുതിര സവാരി കഴിഞ്ഞു വന്നതല്ലേ. അതും ഉറക്കമില്ലാതെ അതിന്റെ ക്ഷീണത്തിൽ ആയിരുന്നു.””

“”എന്നാലും അന്ന് രാത്രി സമയം പോയതറിഞ്ഞേയില്ല അല്ലെ. നീ ഫ്രീ ആവുമ്പോൾ ഫ്ലാറ്റിലേക്കു വരുമോ “”

“”എന്തിനാ മോളെ “” ഞാനൊന്നു കളിയാക്കി ചോദിച്ചു..

“”ഓഹ് അതിനല്ലെടാ പൊട്ടാ.. നിന്റെ കൂടെ സംസാരിച്ചിരിക്കാൻ നല്ല രസാണ്. ഒരു ഉന്മേഷം കിട്ടും. പലപ്പോഴും ഞാൻ ഒറ്റയ്ക്ക് ബോറടിച്ചു ഇരിക്കുകയാവും. നീ വരുമോ “”

“” തീർച്ചയായും. എന്റെ മോള് വിളിച്ചാൽ വരാതിരിക്കാൻ പറ്റില്ലല്ലോ “”

“”ആ പിന്നെ നമ്മുടെ സംഘടനക്ക് കൊടുത്തയച്ച പ്ലാനിന്റെ റിസൾട്ട്‌ നാളെ വരും. നീ വിജയിക്കണമെന്നാണ് എന്റെ ആഗ്രഹം. നിന്റെ കഴിവ് എല്ലാരുമൊന്നറിയട്ടെ.””

“”അതെന്തെങ്കിലുമാവട്ടെ. ജികെ ഗ്രൂപ്പിന്റെ ബിസിനസ്‌ കിട്ടിയ കാര്യം എംഡി യെ അറിയിച്ചിരുന്നോ “”

“”അത് അന്ന് തന്നെ മെയിൽ ചെയ്തിരുന്നു. Whatsaapp ലും അയച്ചിട്ടിട്ടുണ്ട്. മെസ്സേജ് നോക്കിയിട്ട് പോലുമില്ല. എന്തെങ്കിലും തിരക്കിൽ ആവും””

“”ഉം ഉം.. എന്നാൽ ഞാൻ പോട്ടെ അധികമിരുന്നാൽ എല്ലാവരും ശ്രദ്ധിക്കും “”

“”ശരി. പക്ഷെ ഞാൻ പറഞ്ഞ കാര്യം മറക്കരുത് “”

“”ഏത് കാര്യം “”

ഫ്രീ ആവുമ്പോൾ ഫ്ലാറ്റിലേക്ക് ഒന്ന് വരുന്നത് “”

“”ഏയ്‌ അതങ്ങനെ മറക്കാൻ പറ്റുമോ “”

Leave a Reply

Your email address will not be published. Required fields are marked *