എല്ലാം കേട്ടുകൊണ്ട് ഏതോ ഒരു ലോകത്തിലായിരുന്നു ഞാൻ. എന്ത് പറയണമെന്നനിക്കറിയില്ലായിരുന്നു. ഞാൻ വിചാരിക്കുന്നതിലപ്പുറം എന്തൊക്കെയോ നടക്കുന്നു..
“”നിനക്കെന്നോട് വെറുപ്പുണ്ടോ “”
“”ഞാൻ എന്തിനു നിന്നെ വെറുക്കണം “” അതെങ്കിലും ഞാൻ പറയണ്ടേ..
“”നീ എന്നെ വിട്ട് പോവരുത്. നിനക്ക് വേറെ ആരോടും പ്രണയമില്ലെന്നു ഇത്ര ദിവസം കൊണ്ടു ഞാൻ മനസിലാക്കി. ഇനി ഞാൻ നിന്നെ ആർക്കും വിട്ടു കൊടുക്കില്ല “”
അതും പറഞ്ഞു അവൾ എന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി എന്റെ ചുണ്ടുകളിൽ ചുടു ചുംബനം നൽകി.
ഞാൻ അന്തം വിട്ട് നിന്നു. അകത്തു ശവറിന്റെ കീഴിൽ എന്നോട് പ്രണയം തുറന്നു പറഞ്ഞ സന്തോഷത്തിൽ നനയുന്ന ആവണി!!!!!!!!
ആരോ എന്നെ പിടിച്ചു കറക്കുന്നത് പോലെ തോന്നി. ബെഡിലേക്ക് ചാഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ.. തലകറങ്ങുന്നത് പോലെ… പറയാൻ ഒരു നല്ല ഫ്രണ്ട് പോലുമില്ല എനിക്കിതൊക്കെയൊന്നു തുറന്നു പറയാൻ. ആരോട് പറയും. ആരുമില്ല!!!. ഇത്രെയും കാലം ഒരു പെണ്ണുപോലുമില്ലാത്ത ജീവിതത്തിൽ പെണ്ണ് കയറി വന്നപ്പോൾ രണ്ടെണ്ണം!!!. ഞാൻ ആരെ സ്നേഹിക്കും. ആരുടെ കൂടെ നിൽക്കണം. മനസ് കൊണ്ടു ആവണിയെ ഇഷ്ടമാണ്. എന്നാൽ മിയയുടെ വാക്കുകൾ!!!!!!
അവളോട് എനിക്കിഷ്ടമില്ലാതില്ല. ഇഷ്ടപെടാതിരിക്കാൻ ഒരു കാരണവുമില്ല. സുന്ദരിയാണ്. നല്ല സ്വഭാവമാണ്. കേറിങ് ആണ്. ജീവിതത്തിൽ ഇതുവരെ ഇത്രെയും വലിയൊരു ടെൻഷൻ ഞാൻ അനുഭവിച്ചിട്ടില്ല എന്നെനിക്കു തോന്നി. ഒരുപാട് ഒരുപാട് സ്വപ്നങ്ങൾ കണ്ടു ഉറങ്ങുന്ന എന്റെ ആ രണ്ട് കാമുകിമാരെയും നോക്കി ഉറങ്ങാതെ ഞാൻ ഇരുന്നു!!!!!!!!!!!
അടുത്ത ദിവസം രാവിലെ പാതിയടഞ്ഞ കണ്ണുകളുമായി ഞാൻ കിടക്കുകയാണ്. കണ്ണടക്കാൻ കഴിയുന്നില്ലായിരുന്നു.. അപ്പുറത്ത് അവർ കിടന്നുറങ്ങുന്നു. എന്തായാലും വരുന്നിടത്തു വച്ചു കാണാം. കർത്താവു ഉണ്ടല്ലോ മുകളിൽ.. ഒരു ദീർഘ നിശ്വാസം എടുത്തു ഞാൻ ഇല്ലാത്ത മനഃശക്തി ഉണ്ടെന്നു വരുത്തി.
പെട്ടെന്ന് എന്നെ ഞെട്ടിച്ചു കൊണ്ട് അലാറം അടിച്ചു!!!. ശബ്ദം കേട്ട് രണ്ടുപേരും എഴുനേറ്റു. ഓഹോ ഇവർ അലാറം വെക്കാറൊക്കെയുണ്ടോ.. അതെങ്ങനെ ഞാൻ നേരത്തെ എണീറ്റാലല്ലേ ഇതൊക്കെ അറിയൂ.. ഞാൻ കണ്ണുകളടച്ചു ഉറങ്ങിയത് പോലെ കിടന്നു.. എന്താണ് സംഭവിക്കുന്നതെന്ന് നോക്കട്ടെ. കാത്തിരുന്നു ഓരോ നിമിഷങ്ങളും….
എണീറ്റ ഉടനെ ആവണി ബാത്‌റൂമിൽ കയറി. ആ സമയം മിയ എന്റെ അടുത്തേക്ക് വന്നു. എന്റെ നെറ്റിയിൽ കൂടി മുടിയിൽ ഒന്ന് രണ്ടു തവണ തലോടി. എന്റെ നെറ്റിയിൽ ചുംബിച്ചു. പിന്നെ എന്റെ ഡ്രെസ്സുകൾ എല്ലാം എടുത്തു കിച്ചണിൽ പോയി. വാഷിംഗ് മെഷീനിൽ ഇട്ടു. പിന്നെ കുറച്ചു നേരത്തിനു കണ്ടില്ല. ചിലപ്പോൾ ഫുടിനുള്ള കാര്യങ്ങൾ ശരിയാക്കുകയാവും. ആ സമയം ആവണി കുളിച്ചു വന്നു. എന്നെ ഒന്ന് നോക്കി അടുക്കളയിലേക്ക് പോയി തിരിച്ചു വന്നു. കണ്ണാടിയുടെ മുമ്പിൽ മുടിയൊക്കെ കോതി ശരിയാക്കി. മിയ വന്നു തോർത്തെടുത്തു ബാത്റൂമിൽ കയറി. ആ സമയം നോക്കി ആവണി വന്നു എന്റെ അടുത്തിരുന്നു. എന്നെ തട്ടി വിളിച്ചു. ഉറക്കത്തിലെന്ന പോലെ ഞാൻ മുരണ്ടു.. പക്ഷെ കുളിച്ചു വന്ന ഒരു പെണ്ണിന്റെ മണം എന്റെ മൂക്കിൽ അടിച്ചു. ആദ്യമായിട്ടാണ് ഞാൻ അത് ശ്രദ്ദിക്കുന്നത്. അവൾ വീണ്ടും തട്ടി വിളിച്ചു. ഞാൻ പതിയെ കണ്ണ് തുറന്നു. അവൾ എന്റെ അടുത്തേക്ക് മുഖം കൊണ്ടുവന്നു ശബ്ദമുണ്ടാക്കാതെ എണീക്കുന്നില്ലേ എന്ന് ചോദിച്ചു.. ഞാൻ മുഖം ചുളിച്ചു കാണിച്ചു. അവൾ രണ്ടു കൈകൾ കൊണ്ടും എന്റെ കവിളിൽ നുള്ളി കൊണ്ടു..
“”കള്ളൻ.. കിടന്നുറങ്ങുന്നത് കണ്ടില്ലേ. ഇനി മുതൽ നേരത്തെ എണീറ്റോണം. അല്ലെങ്കിൽ ഞാൻ എണീപ്പിക്കും. ഇനി ഞാൻ നോക്കിക്കോളാം ഈ ചെക്കനെ “”
അവളുടെ ആ ശബ്ദം പുറത്തുവരാതെയുള്ള സംസാരം രാവിലെ തന്നെ മൂഡ് ആക്കി. ആ കണ്ണുകൾ എന്നെ വേട്ടയാടുന്നത് പോലെ തോന്നി. ഞാൻ കണ്ണുകളടച്ചു വീണ്ടും തിരിഞ്ഞു കിടന്നു. അപ്പോൾ അവൾ കയ്യിൽ ഒരു നുള്ള് തന്നു.
