ചിരിച്ചു കൊണ്ടു ഞാൻ പുറത്തേക്കിറങ്ങി. ചിരിച്ചു കൊണ്ടു സീറ്റിലേക്കു നടന്ന ഞാൻ ആവണിയുടെ തീകണ്ണുകൾ കണ്ടു ചിരി പൊടുന്നനെ മാറ്റി. അപ്പുറത്ത് അതേപോലെ ദേഷ്യം മുഖത്തു കാട്ടി മിയയും ഇരിക്കുന്നുണ്ടായിരുന്നു..
“” കൂടുതൽ ഒന്നും പറയുന്നില്ല. ഇന്ന് രാത്രി മിയ ഉറങ്ങി കഴിഞ്ഞു എനിക്ക് നിന്നോട് സംസാരിക്കണം “”
“”എന്ത് പറ്റി മോളെ “”
“”എന്തായിരുന്നു രണ്ടുപേരുടെയും ചിരി. ഇന്ന് രാത്രി എനിക്ക് സംസാരിച്ചേ മതിയാവൂ “”
“”Ok പക്ഷെ നീ ഉറങ്ങാതിരുന്നാൽ മതി “”
അതിനു അവൾ മറുപടിയൊന്നും പറഞ്ഞില്ല. ഒന്നും മിണ്ടാതെ കമ്പ്യൂട്ടറിൽ മാത്രം നോക്കിയിരുന്നു. അപ്പുറത്ത് മിയയുടെ അവസ്ഥ നോക്കിയപ്പോൾ അവൾ എന്നെ നോക്കി അങ്ങോട്ട് ചെല്ലാൻ ആംഗ്യം കാണിച്ചു.
ഞാൻ എണീറ്റ് ചെന്നു അവളുടെ അടുത്തിരുന്നു.
“”എന്താണ് മാമിന്റെ അടുത്ത് ഒരു ചിരിയും കളിയും കൂടുതൽ അടുക്കണ്ട എനിക്കിഷ്ടല്ല “” ഒരൊറ്റ പറച്ചിലിൽ ദേഷ്യത്തോടെ എന്നോട് കാര്യം പറഞ്ഞു.
“”ഒന്നും ഇല്ലെടീ നമ്മുടെ പ്ലാനിന്റെ റിസൾട്ട് നാളെയാണെന്നും ഇന്നലെ മീറ്റിംഗ് സക്സസ് ആയ കാര്യവും സംസാരിച്ചതായിരുന്നു “”
“”ആയാൽ നല്ലത്. അല്ലെങ്കിൽ നിന്നെ ശരിയാക്കും. ആവണി നല്ല ദേഷ്യത്തിലാണെന്നു തോന്നുന്നു “”
“”അവൾക്കും ഞാൻ മാമിനോട് സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല. ഇന്ന് രാത്രി നീ ഉറങ്ങുമ്പോൾ എന്നോട് അതിനെ കുറിച്ച് സംസാരിക്കണമെന്നാണ് പറയുന്നത്. നോക്കാം. എന്തായാലും ഇന്നു മോള് നല്ലോണം ഉറങ്ങിക്കോ. ഞാൻ അവളോട് സംസാരിച്ചിരുന്നോളാം “”
”ആ എന്തെങ്കിലും ആവട്ടെ “” അവൾക്കു അൽപ്പം അസ്സൂയ ഉള്ളത് പോലെ തോന്നി ആ പറച്ചിലിൽ.
ഞാൻ എണീറ്റ് പോന്നു. എങ്ങനെയോ സമയം കടന്നുപോയി. കൂടുതൽ ഒന്നും ഞങ്ങൾ സംസാരിച്ചില്ല.
രാത്രി കിടക്കാൻ നേരം മിയ എന്നെ മൈൻഡ് ചെയ്യാതെ ഉറങ്ങാൻ കിടന്നു.. അവളുടെ മനസ്സിൽ ഞാൻ ആവണിയോട് ഇന്നു രാത്രി സംസാരിക്കുന്നതു ഇഷ്ടമല്ലെന്നു ആ നോട്ടത്തിൽ നിന്നും മനസിലായി. എങ്കിലും അവൾ അത് പരമാവധി പുറത്തു കാണിക്കാതെ കിടന്നുറങ്ങി. ലൈറ്റ് ഓഫ് ചെയ്ത് വരുന്നതിനു മുൻപ് ആവണി എന്നെ നോക്കി ശരിയാക്കി തരാം എന്നൊരു മുഖഭാവം എന്നെ കാണിച്ചു കൊണ്ടു കിടന്നു..
സമയം മുന്നോട്ടു നീങ്ങി. എനിക്കാണെങ്കിൽ ആവണി വരുമെന്ന് പറഞ്ഞതിന് ശേഷം ഉറക്കവും വരുന്നില്ല.. കുറെ നേരം കണ്ണ് തുറന്നു കിടന്നു. എപ്പോഴോ ആവണി എന്നെ വന്നു തട്ടിയപ്പോൾ ആണ് പാതിയുറക്കത്തിൽ നിന്നും ഞാൻ എഴുനേൽക്കുന്നത്. മുന്നിൽ അവളുടെ സാന്നിധ്യം അറിഞ്ഞപ്പോഴാണ് അവളെ കാത്തുനിന്ന് ഞാൻ ഉറങ്ങി പോയതറിഞ്ഞത്..
“”ഉറങ്ങി പോയി “” സാധാരണ പോലെ ഞാൻ സംസാരിച്ചു. പെട്ടെന്ന് അവൾ എന്റെ വായ പൊത്തി. പതുക്കെ സംസാരിക്കാൻ പറഞ്ഞു..
“” നീയെന്തിനാ മാഡത്തിന്റെ അടുത്ത് അത്രെയും നേരം ഇരുന്നത്. “” ശബ്ദം പുറത്തേക്കു വരാതെ സംസാരിക്കുമ്പോൾ ആ സ്വരം എന്റെ കാതുകളിൽ തലോടുന്നത് പോലെ തോന്നി.
“”ഓഫീസ് കാര്യങ്ങൾ മാത്രമേ സംസാരിച്ചുള്ളൂ “”
“”സത്യം പറ നിങ്ങൾ ദുബായിൽ പോയി വന്നതിനു ശേഷമാണ് മാഡത്തിന് ആകെ ഒരു മാറ്റം ഉണ്ടായതു. എല്ലാവരോടും ചിരിച്ചു സംസാരിക്കുന്നു തമാശ പറയുന്നു. അതൊക്കെ കേൾക്കുമ്പോൾ എനിക്ക് ദേഷ്യമാണ് വരുന്നത് “”
എന്റെ വയറിൽ കൈവച്ചു അവൾ സംസാരിച്ചു.
“”അതിനു ഞാൻ എന്ത് ചെയ്യാനാ പെണ്ണെ. അവരുടെ ഇഷ്ടമല്ലേ. ഞാനൊന്നും ചെയ്തിട്ടില്ല “”
അവളുടെ കൈകളിൽ വച്ചു ഞാൻ പറഞ്ഞു.
“”എനിക്കറിയില്ല. നീ ആയതു കൊണ്ടാണ്.. നിന്റെ സമീപനം ഏതൊരു പെണ്ണും ആഗ്രഹിക്കും. ചില സമയത്തു നിന്റെ വാക്കുകൾക്ക് ഒരു പ്രത്യേകതയുണ്ട്. നീ മാഡത്തിനോട് കൂടുതൽ സംസാരിച്ചിരുന്നോ എന്നാണ് എന്റെ പേടി “”
സങ്കടത്തോടെയാണ് അവൾ പറയുന്നത്..
“”ഇല്ല ഞാൻ സംസാരിച്ചിട്ടില്ല.. നിങ്ങളെ രണ്ടു പേരും മാത്രമായിരുന്നു എന്റെ മനസ്സിൽ ആ യാത്രയിൽ മുഴുവനും. രണ്ടു ദിവസമൊള്ളെങ്കിലും നിന്നെ കാണാതിരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. സത്യം “” അവളുടെ കൈകളിൽ മുറുകെ പിടിച്ചു പറഞ്ഞപ്പോൾ.. എന്റെ കൈകൾ ഉയർത്തി അവളതിൽ അമർത്തി ചുംബിച്ചു.
