“”പ്ലീസ് submit ദിസ് one “”
അവളെ മൈൻഡ് ചെയ്യാതെ ഞാൻ കമ്പ്യൂട്ടർ ഓൺ ആക്കി കൊണ്ടു പറഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്നെ നോക്കി നന്ദി സൂചകമായി ആ കണ്ണുകൾ ചിമ്മി തല താഴ്ത്തി. എന്നോട് സംസാരിക്കാൻ കുറെ ശ്രമിച്ചു. പക്ഷെ ഞാൻ മൈൻഡ് ചെയ്തില്ല. എന്തായാലും മാഡം വന്ന ഉടനെ അവൾ അത് submit ചെയ്തു. മാഡം ഉടനെ അത് ഫോർവേഡ് ചെയ്തു. എന്തായാലും അവൾ തിരിച്ചു വന്നു അവളുടെ പ്ലാൻ കംപ്ലീറ്റ് ചെയ്തു. അന്നത്തെ ദിവസം അങ്ങനെ പോയി..
പിറ്റേ ദിവസം പതിവ് പോലെ എല്ലാവരും വന്നു. ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു ഞങ്ങൾ ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ് മാഡം വളരെ സന്തോഷത്തിൽ ഓടി വരുന്നത് കണ്ടത്. ഓടി വന്നു ആവണിക്ക് ഷേക്ക് ആൻഡ് നൽകി. പിന്നെ എല്ലാവരോടും ഒരുമിച്ചു നിൽക്കാൻ പറഞ്ഞു.
“”ആവണി ഇന്നലെ തന്ന പ്ലാൻ കമ്പനി അംഗീകരിച്ചിരിക്കുന്നു. സൊ അവരുടെ മീറ്റിംഗ് നടന്നതിനു ശേഷം നമുക്ക് ഒഫീഷ്യൽ ആയിട്ട് മെയിൽ വരും. എന്തായാലും ആവണിക്ക് സ്പെഷ്യൽ congrats “”
മാഡം അങ്ങനെ പറഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു ഞാനും. അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു. സന്തോഷത്തിൽ നിറഞ്ഞ കണ്ണ് നീർ തുടക്കാൻ അവൾ മറന്നു പോയിരുന്നു. പിന്നെ എല്ലാവരും അവളെ അഭിനന്ദിച്ചു. എല്ലാവരും പോയി കഴിഞ്ഞപ്പോൾ മാഡം അവളുടെ അടുത്തേക്ക് വന്നു.
“ഞാൻ ഇന്നലെ അങ്ങനെ പറഞ്ഞത് കുറച്ചു കൂടിപ്പോയി. എനിക്ക് മുകളിൽ നിന്നു അത്രെയും പ്രഷർ കിട്ടിയപ്പോൾ കയ്യിൽ നിന്നും പോയതാണ്. Sorry ആവണി “”
“”അത് സാരമില്ല മാം “”
മാഡം ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി. അവൾക്കു എന്നോട് സംസാരിക്കണം എന്നുണ്ടായിരുന്നു. പക്ഷെ എന്നോടുള്ള പേടി അവളെ തടഞ്ഞു. എന്നാലും അവൾ സന്തോഷത്തോടെ എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു. എന്താണ് ചെയ്യുന്നതെന്ന് അവൾക്കു പോലും മനസിലായില്ല. കുറച്ചു കഴിഞ്ഞ് മിയ വന്നു.
“”ഞാൻ പറഞ്ഞില്ലേ ദൈവം കൂടെയുണ്ടാകുമെന്ന്. ഇപ്പോൾ ഹാപ്പി ആയില്ലേ. വൈകുന്നേരം ചിലവുണ്ട്ട്ടോ “‘
അപ്പോൾ വീണ്ടും അവൾ എന്നെ നോക്കി. മിയയോട് ചിരിച്ചു.
“എന്തായാലും ചെയ്യാം. ഓഫീസ് കഴിഞ്ഞിട്ട് പുറത്തു പോവാം “”
അങ്ങനെ മിയപോയി. വൈകുന്നേരം ആയപ്പോൾ എല്ലാ സ്റ്റാഫും പോയി. ഞങ്ങൾ ഇറങ്ങിയിട്ട് വേണം സെക്യൂരിറ്റിക്ക് ഓഫീസ് ക്ലോസ് ചെയ്യാൻ. അയാൾ പുറത്തു വെയിറ്റ് ചെയ്തു. കുറച്ചു കഴിഞ്ഞ് മാഡം തിരിച്ചു കൊടുത്ത പെൻഡ്രൈവ് എന്റെ കയ്യിൽ തന്നിട്ട് അതുവരെ പിടിച്ചു നിന്ന കരച്ചിൽ അവൾ തുറന്നു വിട്ടു. മിയ എന്താന്നു അറിയാതെ ഞങ്ങളെ നോക്കി. അവൾ കരഞ്ഞു കൊണ്ടു കൈ കൂപ്പിനിന്നു. മിയ അടുത്തേക്ക് വന്നപ്പോഴേക്കും എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞു. ബന്ധം അത് ഏത് തന്നെ ആയാലും അവൾ ഇപ്പോൾ നില്കുന്നത് അവളുടെ കുടുംബത്തിലെ ആരെയോ അല്ലെങ്കിൽ സ്വന്തം മാതാപിതാകളെയോ കെട്ടിപ്പുണർന്നു നിൽക്കുന്നത് പോലെയാണ്.. ആ നൊമ്പരത്തിൽ നിന്നും എനിക്കതു മനസിലായി. അവളുടെ കണ്ണുനീർ എന്റെ കഴുത്തിൽ ചൂട് പരത്തി.. ഞാൻ അവളെ സമാധാനിപ്പിച്ചു.
“”ഇതിനിപ്പോ കരയേണ്ട ആവശ്യമില്ലല്ലോ.. കാര്യങ്ങൾ നല്ല രീതിയിൽ ആയില്ലേ “”
ഞാൻ അവളെ മാറ്റി നിർത്തി. മിയ വന്നു കാര്യം ചോദിച്ചു. ആവണി കരഞ്ഞു കൊണ്ടു കാര്യങ്ങൾ പറഞ്ഞു വീണ്ടും പൊട്ടി പൊട്ടി കരഞ്ഞു.
“”എടാ എന്നിട്ട് എന്നോടൊന്നും പറഞ്ഞില്ലല്ലോ “”
“”അത് ഇന്നലെ ഇവളെ എല്ലാരുടെയും മുമ്പിൽ അങ്ങനെ പറഞ്ഞപ്പോൾ ചെയ്തതാണ് “”
ഈറനണിഞ്ഞ കണ്ണുമായി നന്ദി സൂചകമായി ആവണി എന്നെ നോക്കി.
“”വേറെ ഒന്നും വിചാരിക്കരുത്. ഞാൻ അത്രേം ടെൻഷൻ അടിച്ചിരുന്നു. എനിക്ക് വേണ്ടി ഇന്നലെ ഉറക്കമൊഴിച്ചു ചെയ്‍തതാണെന്ന് മനസിലായപ്പോൾ….. കൂടെ ആരൊക്കെ ഉണ്ടെന്നു തോന്നി പോയി.. Sorry..””
വിതുമ്പി കൊണ്ട് അവളത് പറഞ്ഞപ്പോൾ ഞാൻ നോക്കി ചിരിച്ചതേയുള്ളു.. അപ്പോഴേക്കും മിയയുടെയും എന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു.
“”എന്തായാലും രണ്ടുപേരും ഒന്ന് മിണ്ടിയല്ലോ.. വാ പോകാം..””
