അവർ പോയത് മുതൽ ഏകാന്തത എന്നെ വേട്ടയാടി കൊണ്ടിരുന്നു.. അതിനെ മായ്ക്കാനെന്നോണം സമയം കിട്ടുമ്പോൾ അവർ ഫോൺ ചെയ്തു.. അതെ സമയം ടൂർ പോയ രണ്ടു പേരുടെയും മനസ് ഇവിടെയായിരുന്നു. തന്റെ പ്രിയപ്പെട്ടവർ ഇവിടെയായാണ് എന്നവർ ചിന്തിച്ചു.. അതും ഈ അവസ്ഥയിൽ. ടൂർ ഒന്നാസ്വദിക്കാൻ പോലും അവർക്കു കഴിയുന്നില്ല. പലപ്പോഴും പരസ്പരം കാണാതെ അവർ കരഞ്ഞു. ഇടയ്ക്കു പരസ്പരം തങ്ങളുടെ പ്രണയം തന്റെ കൂട്ടുകാരിയോട് പറഞ്ഞാലോ എന്നുവരെ അവർ ആലോചിച്ചു.. എന്നാൽ ജയ്സൻ അത് വിലക്കിയിരുന്നതിനാൽ അവർ വേണ്ടെന്നു വച്ചു..
നാലാം ദിവസം തിരിച്ചു ഫ്ലൈറ്റ് ഇറങ്ങിയ അവർക്കു റൂമിലെത്താനുള്ള വെമ്പൽ ആയിരുന്നു.. എല്ലാം കഴിഞ്ഞു റൂമിലെത്തിയ അവർ എന്റെ അടുത്തേക്ക് ഓടി വന്നു.അവരുടെ ബാഗുകൾ നിലത്തു വീണു. എന്റെ അടുത്തിരുന്ന രണ്ടുപേരും കണ്ണുകൾ നിറച്ചു ശരീരവും മനസും തളർന്ന പോലെ ഇരുന്നു.. പതിയെ ടൂറിന്റെ വിശേഷങ്ങൾ പറഞ്ഞു. ഫുഡ് ഞാൻ ഓർഡർ ചെയ്തു വരുത്തിയിരുന്നു. മൂന്നു പേരും ഫുഡ് കഴിച്ചു.
ആ സമയമാണ് മിയക്കു രാജീവിന്റെ call വന്നത്. അവൾ ഫോൺ എടുത്തു പുറത്ത് പോയി.. ആ സമയം ആവണി എന്റെ അടുത്തേക്ക് വന്നത്. എന്റെ നെഞ്ചിൽ തല വച്ചു കരഞ്ഞു. ഞാൻ അവളുടെ തലയിൽ തലോടി.
“”നീയില്ലാതെ എനിക്ക് കഴിയില്ലെടാ.. ഈ ദിവസങ്ങൾ കൊണ്ടു ഞാനത് മനസിലാക്കി “” അവളുടെ ശബ്ദം ഇടാുന്നുണ്ടായിരുന്നു. എനിക്കും കരച്ചിൽ വന്നു. അത് മനസിലാക്കിയ അവൾ തല ഉയർത്തി എന്റെ കണ്ണുകൾ തുടച്ചു കൊണ്ടു എന്റെ കവിളിലും ചുണ്ടതും മതിയാകുവോളം ഉമ്മകൾ കൊണ്ടു മൂടി. വീണ്ടും എന്റെ നെഞ്ചിൽ തല വച്ചു കിടന്നു
“” ഒരിക്കലും എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു പ്രണയമുണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. നീ എന്റെ ജീവിതത്തിലേക്ക് വന്നത് മുതലാണ് എനിക്കാരൊക്കെയോ ഉണ്ടെന്ന തോന്നൽ ഉണ്ടായത്.. നിന്നെ പോലെ തന്നെയാണ് എനിക്ക് മിയയും. അവൾ എന്നും എന്റെ കൂടെപ്പിറപ്പാണ്. പക്ഷെ നീ എന്റെ……. എനിക്കെന്താന്ന് പറയേണ്ടത് എന്നുപോലും അറിയില്ല.. ഒന്നെനിക്കുറപ്പാണ്.. ഞാൻ നിന്നെ സ്നേഹിക്കുന്ന അത്രത്തോളം നിന്നെ വേറെ ആരും സ്നേഹിക്കണ്ട.. നീ എന്നെ സ്നേഹിക്കുന്ന അത്രത്തോളം വേറെയാരും എന്നെയും സ്നേഹിക്കണ്ട.. ദൈവം വിധിച്ചത് എനിക്ക് നിന്നെയും നിനക്ക് എന്നെയുമാണ്””
അവൾ അത് പറഞ്ഞു കഴിഞ്ഞതും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. കണ്ണുകൾ തുടച്ചു ഞാൻ വാതിലിലേക്ക് നോക്കി..
എന്റെ സകല ബോധവും പോയി. കൈകൾ വിറക്കാൻ തുടങ്ങി. ഉള്ളിൽ തീകനൽ നിറഞ്ഞു.. നെഞ്ച് പെടപെടാന്ന് ഇടിക്കാൻ തുടങ്ങി.. അതെ വാതിൽക്കൽ തങ്ങൾ സംസാരിക്കുന്നതെല്ലാം കേട്ടു കൊണ്ടു നിറഞ്ഞ കണ്ണുകളുമായി മിയ!!!!!!!
അവൾ ഞങ്ങൾ സംസാരിക്കുന്നതെല്ലാം കേട്ടിരിക്കുന്നു. പരിഭ്രമതാൽ മരവിച്ചു പോയി ഞാൻ. ആവണി ഒന്നും അറിയാതെ നെഞ്ചിൽ കിടക്കുന്നു. ഞാൻ കണ്ടെന്നു മനസിലായ മിയ വിതുമ്പി കൊണ്ടു പുറത്തെ ഹാളിലേക്ക് മാഞ്ഞു പോയി. ആവണി ഒന്നും അറിഞ്ഞിട്ടില്ല. ഞാൻ പറയാനും പോയില്ല.. ഭൂമിയൊന്നു പിളർന്നിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി.
ഞാൻ ആവണിയോട് മാറി നിൽക്കാൻ പറഞ്ഞു. അവൾ എഴുന്നേറ്റ് കണ്ണുതുടച്ചു. കുളിക്കാൻ കയറി. അപ്പോഴേക്കും കണ്ണുകൾ തുടച്ചു ഒന്നും സംഭവിക്കാത്ത പോലെ മിയ വന്നു. ഞാൻ സംസാരിക്കാൻ തുടങ്ങിയതും അവൾ തടുത്തു. എന്റെ മുഖത്തേക്ക് നോക്കുന്നില്ല. ഇടയ്ക്കിടയ്ക്ക് കണ്ണീർ തുടച്ചു കൊണ്ടിരുന്നു. അവളുടെ ബെഡിൽ കിടന്നു. ഞാൻ കൂടുതൽ സംസാരിക്കാൻ പോയില്ല. ചിലപ്പോൾ ആവണി ശ്രദ്ധിക്കും. ഒരു അന്തവും കിട്ടാതെ ഞാനും ഇരുന്നു.
കുളികഴിഞ്ഞു വന്ന ആവണി മിയയുടെ മുഖം കണ്ടു അവളുടെ അടുത്തേക്ക് നടന്നു..
“”എന്ത് പറ്റിയെടീ.. നീ കരഞ്ഞോ.. എന്താ പ്രശ്നം “”
“”ഒന്നുമില്ല “” എങ്ങലടിച്ചു അവൾ പറഞ്ഞു.
“”അല്ല എന്തോ ഉണ്ട് പറ.. “”
“”ഞാൻ രാജീവിന് വിളിച്ചിരുന്നു. അവരുടെ അമ്മയുടെ അവസ്ഥ കേട്ടു കരഞ്ഞു പോയതാ “” എന്തോ ഒരു നുണ പറഞ്ഞു അവൾ താഴേക്കു നോക്കിയിരുന്നു.
