“””നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും ഏത് പ്ലാൻ ആണ് accept ചെയ്തതെന്ന്. സ്വാഭാവികം. But ഇവിടെ ഒരു പ്രത്യേകത ഉണ്ട്. ഒരു പ്ലാൻ സ്വീകരിക്കേണ്ട അവർ ഈ ബ്രാഞ്ചിൽ നിന്നും ഉള്ള രണ്ടു പ്ലാനുകളും accept ചെയ്തിരിക്കുന്നു. ഒന്നു അവരുടെ ഇപ്പോൾ ഉള്ള വർക്കിനും മറ്റൊന്ന് അവരുടെ പുതിയ പ്രോജെക്ടിനും “”
എന്റെ മോനെ കുളിരു കൊണ്ട് രോമം എഴുനേറ്റ് നിൽക്കാൻ തുടങ്ങി. എഴുനേറ്റ് നിന്നൊരു കൈ അടി ആയിരുന്നു എല്ലാവരും. ചിലവർ ബ്രാഞ്ചിലെ പേര് ഉച്ചത്തിൽ വിളിച്ചു.
“”സൊ ആവണി ആൻഡ് മിയ com to front. “””
അത് കേട്ടതും രണ്ടു പേരും സന്തോഷ കണ്ണീരാൽ എന്നെ നോക്കി. അവർ എണീറ് നടന്നു. എല്ലാവരും തുടരെ തുടരെ കൈ അടിച്ചുകൊണ്ടിരുന്നു. ശരീരത്തിലെ കുളിരു വിട്ടു മാറുന്നില്ല. എന്റെ കണ്ണുകൾ നിറയുന്നത് ഞാനറിഞ്ഞു. ആവേശത്തോടെ രണ്ടു പേരെയും എംഡി hug ചെയ്തു. അവർക്കു ഓരോ ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. എംഡി യുടെ ഓരോ വാക്കുകളും ഹരം കൊള്ളിച്ചു. കമ്പനിക്ക് വലിയൊരു ഗിഫ്റ്റ് ഉണ്ടെന്നും അതെന്താണെന്ന് പിന്നീട് അറിയിക്കാമെന്നും പറഞ്ഞു. ബാക്കിയെല്ലാവര്ക്കും ആശംസകൾ അറിയിച്ചു എംഡി മീറ്റിംഗ് പിരിച്ചു വിട്ടു. ഞങ്ങൾ എല്ലാവരും സീറ്റിൽ ഇരുന്നു.. പിന്നീട് എംഡി യും മാമും മിയയെയും ആവണിയെയും വിളിച്ചിരുത്തി അവരോടു സംസാരിക്കുന്നതു കണ്ടു. അവരെ അഭിനന്ദിച്ചു കൊല്ലുകയായിരുന്നു എന്ന് മനസിലായി. ഇടയ്ക്കിടെ രണ്ടുപേരും എന്നെ നോക്കുന്നുണ്ടായിരുന്നു.. ഞാൻ അവരെ നോക്കാതെ കണ്ണുനീർ തുടച്ചു കൊണ്ട് സിസ്റ്റത്തിൽ ഓരോന്ന് ചെയ്തു കൊണ്ടിരുന്നു.
ഞാനാണല്ലോ ഈ അഭിനന്ദനങ്ങൾക്ക് കാരണം എന്ന് അവർ ചിന്തിക്കുന്നുണ്ടാവും.
കുറച്ചു കഴിഞ്ഞു എംഡി പോയി. പിന്നെ മാഡത്തിന്റെ സന്തോഷപ്രകടനമായിരുന്നു. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഒരു നൈറ്റ് ഡിന്നർ ഉണ്ടെന്നു അറിയിച്ചു. മാഡത്തിന്റെ വക. എല്ലാം കഴിഞ്ഞു മിയയും ആവണിയും എന്റെ അടുത്ത് വന്നു. ഞാൻ അവരോടു മാറിപോകാൻ പറഞ്ഞു. അല്ലെങ്കിൽ എല്ലാവരും മനസിലാക്കും എന്ന് എനിക്കറിയാമായിരുന്നു. എല്ലാവരും കാണെ ഞാൻ അവർക്കു ഷേക്ക് ഹാൻഡ് നൽകി അഭിനന്ദനം അറിയിച്ചു. മിയ അപ്പോൾ എന്നെ തന്നെ നോക്കി കൊണ്ടിരുന്നു. ബാക്കി എല്ലാവരും അവരെ അഭിനന്ദിച്ചു.
വൈകുന്നേരം വളരെ ഹാപ്പി ആയിട്ടാണ് എല്ലാവരും പിരിഞ്ഞത്. റൂമിൽ എത്തിയ ഉടനെ ഞാൻ സംസാരിക്കുന്നതിനു മുന്നേ കുളിക്കാൻ കയറി അത് എന്റെ സ്വഭാവമാണ്. കുളി കഴിഞ്ഞു ഞാൻ ഇറങ്ങിയ ഉടനെ മിയ കുളിക്കാൻ കയറി. ആ സമയം ആവണി ഓടി വന്നു എന്നെ കെട്ടിപിടിച്ചു.
“”എനിക്ക് പറയണമെന്നുണ്ടായിരുന്നു നീയാണ് എല്ലാം ചെയ്തതെന്ന്. പക്ഷെ അത് പറഞ്ഞാൽ നമുക്ക് എന്തെങ്കിലും പ്രശ്നം വരുമോയെന്നു പേടിച്ചിട്ടാണ് ഞാൻ പറയാതിരുന്നത്. Sorry “”
അവളുടെ വാക്കുകൾ എനിക്ക് സന്തോഷം നൽകി. ഞാൻ അവളെ നെഞ്ചോടു അമർത്തി പിടിച്ചു.
“”നിന്റെ സന്തോഷമല്ലേ പെണ്ണെ എന്റെ സന്തോഷം “”
ആ വാക്കുകൾ കേട്ടത്തോടെ അവൾ തലയുയർത്തി എന്നെ നോക്കി. പതിയെ രണ്ട് കൈകൾ കൊണ്ടും എന്റെ തലയിൽ പിടിച്ചു എന്റെ കവിളിൽ ഒരുമ്മ തന്നു.
“”വിട്ടു കൊടുക്കില്ല ആർക്കും. നിന്നെ എനിക്കു വേണം എന്റെ ചെക്കനായി. എന്നും എന്റെ കൂടെ എന്റെ മാത്രമായി. ഉണ്ടാവില്ലേ നീ “”
അവളുടെ ആ വാക്കുകൾ എന്നെ തളർത്തി. ഒരു കറകളഞ്ഞ സ്നേഹം ഞാൻ കണ്ടു..
“”ഉണ്ടാവും.. ഈ പെണ്ണിനെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല. എനിക്ക് വേണം ” അത് പറഞ്ഞതും അവൾ എന്റെ നെഞ്ചിൽ കിടന്നു കുറുകി. മിയ വരാറായപ്പോൾ അവൾ വിട്ടുമാറീ.
മിയ വന്നതും അവൾ കുളിക്കാൻ കയറി. ഞാൻ ഫോൺ ചാർജിൽ ഇട്ടു തിരഞ്ഞതും നനഞ്ഞ മുടികളുമായി അവൾ മുന്നിൽ നിന്നു..
എന്റെ കണ്ണുകളിലേക്ക് നോക്കി. ഞാൻ അവളെ എന്താണെന്നർത്ഥത്തിൽ അവളെ. അവൾ കരഞ്ഞു കൊണ്ടു എന്നെ കെട്ടിപിടിച്ചു.
“”അന്ന് നീ ഉമ്മ ചോദിച്ചപ്പോൾ ഞാൻ തരാതിരുന്നത് നീ മറ്റെന്തെങ്കിലും ഉദ്ദേശം വച്ചിട്ടാണോന്നു ഞാൻ സംശയിച്ചു. പക്ഷെ നീ എന്തൊക്കെയോ പറഞ്ഞു പോയപ്പോൾ എനിക്ക് മനസിലായി നിന്റെ ഉദ്ദേശം വേറൊന്നുമല്ലെന്നു. നിന്നോട് സംസാരിക്കാൻ എനിക്ക് കഴിഞ്ഞില്ല. നീ അന്ന് ആവണിയെ കെയർ ചെയ്യുന്നത് കണ്ടപ്പോൾ മുതൽ എനിക്ക് നിന്നോട് ഒരു ആകർഷണം ഉണ്ടായി. പിന്നെ 3 ദിവസം ഉറക്കമൊഴിചു ഞങ്ങൾക്ക് വേണ്ടി പണിയെടുത്തപ്പോൾ നിന്റെ കരുതലും സ്നേഹവും എനിക്ക് നിന്നോടുള്ള ഇഷ്ടം പ്രണയമായി മാറി. ഇന്ന് എല്ലാത്തിനും കാരണം നീയായിട്ടും മറ്റുള്ളവരുടെ മുമ്പിൽ അത് അറിയിക്കാതെ ഞങ്ങളെ നീ തടഞ്ഞു. ഞങ്ങളെ അഭിനന്ദിക്കുന്ന ടൈമിലും നീ അവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സിൽ സങ്കടവും നിന്നോടുള്ള പ്രണയം അതിരില്ലാത്ത സ്നേഹത്തിനു വഴിമാറി. എനിക്ക് നിന്നെ വിട്ടുപിരിയാൻ കഴിയില്ല. എന്നെ നീ വെറുക്കരുത്. നിന്നെ എനിക്ക് വേണം. നീ കൂടെ ഉണ്ടാകുമ്പോൾ എനിക്ക് സേഫ് ആയി മാത്രമേ തോന്നിയിട്ടുള്ളു..””
