പപ്പ : വിളിച്ചു അവൻ കൈ ഒടിഞ് കെടപ്പാ അവനും പിന്നേ വരും
ഞാൻ : വിഷ്ണു അങ്കിൾ, ബബ്ലു
പപ്പ : അവരൊക്കെ വരും
ഞാൻ : നമ്മടെ നന്ദിനി അമ്മായിടെ രണ്ട് പേര് ജാനകി വല്യമ്മ , മഹേഷ് മാമൻ
പപ്പ : അവരേം വിളിച്ചു
ഞാൻ : മതി എനിക്ക് വേണ്ടവർ ഒക്കെ ആയി
പപ്പ : okey dear നീ അയച്ച list ന്ന് വേണം തോന്നിയ എല്ലാരേം വിളിച്ചിണ്ട്…
ഞാൻ : feedback
പപ്പ : wonderfully crafted
ഞാൻ : മതി അത് മതി, നാളത്തെ കാര്യം അപ്പോ എങ്ങനെ ആണ്
പപ്പ : അത് its totally upto you and your mom…
> > > നല്ല ambience ഇട്ട് സറൌണ്ട് ഇട്ട് പാട്ടൊക്കെ വച്ച് പരിപാടികൾ തൊടങ്ങി ഓരോരുത്തർ ആയിട്ട് വന്ന് തൊടങ്ങി…
കൊറച്ച് കഴിഞ്ഞതും സതീഷ് മാമ നിഷ അമ്മായി രണ്ടാളും വന്നു…
ഞാൻ : halo നിഷ കുരിയൻ സുഖം ആണോ
നിഷ അമ്മായി : ഓ ഇതെന്താ ഡയറ്റാ
ഞാൻ : ആഹ് ചെറുതായിട്ട്, അപ്പു എവടെ
നിഷ അമ്മായി : അയിന് ഇങ്ങനെ ആണ് പരിപാടി ഞങ്ങക്ക് അറിയോ മാത്രല്ല അവടെ ആ കുട്ടി ഒറ്റക്കല്ലേ മറ്റേ
ഞാൻ : ആ അച്ചു-ല്ലേ ഉം പറഞു അവൻ…
നിഷ അമ്മായി : അതാ അവൻ കയറ് പൊട്ടിച്ചതാ വരണം പറഞ്ഞിട്ട്
ഞാൻ : ഉം ഞാൻ വരാ എനിക്ക് അവനെ അത്യാവശ്യം ആയിട്ട് കാണണം…
നിഷ അമ്മായി : വീട്ടിലോട്ട് വായോ
ഞാൻ : വരാ ഇതൊക്കെ ഒന്ന് കഴിയട്ടെ നിങ്ങള് കഴിച്ചോ വന്നെ ചിരി ഡോക്ടറേ വാന്ന് ആഹാരം എടുത്ത് തരാ..
സതീഷ് മാമ : ഡേയ് പൈയ്യൻ എന്താണ് സംഭവം പൊളിച്ചൂട്ടോ
ഞാൻ : പൊളി അല്ലേ അതാണ്… 😁 നമ്മള് പണ്ടേ മാസല്ലേ
അമ്മ : അതേ അതേ മാസ്
സതീഷ് മാമ : ടാ മോനെ ഇവള് നിന്നെ തട്ടും ട്ടാ നീ സൂക്ഷിച്ചോ
ഞാൻ : എന്നെ കൂടെ കൊണ്ട് പോണേ വൈകീട്ട്
സതീഷ് മാമ : ഉവ്വ് ഒറപ്പാ, നീ ഭദ്രന്റെ വീട്ടി ആയിരുന്ന കാര്യം അപ്പു എന്നോട് പറഞ്ഞു
അമ്മ : 😳 എന്നിട്ട്
ഞാൻ : അതൊന്നുല്ല
സതീഷ് മാമ : അവൻ കാല് പിടിച്ച് പറഞ്ഞ കൊണ്ട് ഞാൻ ആരോടും പറഞ്ഞില്ല
അമ്മ : എടാ നീ ഒരു ചേട്ടൻ ആണോടാ നിന്നോടാ ഞാൻ എന്റെ സങ്കടം വിളിച്ച് വിളിച്ച് പറഞ്ഞെ 😏
സതീഷ് മാമ : എടി മോളെ അവൻ പറഞ്ഞു ഈ സാനം എന്തോ surprise plan ചെയ്യാന്ന് അതല്ലേ ഞാൻ
അമ്മ : എല്ലാം ഉടായിപ്പാ… 😡
.
.
.
> ഉച്ചക്ക് ഫുഡ്ന്റെ കാര്യം നോക്കാൻ പോയിട്ട് വരുന്ന നേരം എല്ലാരും കൂടി നിക്കുന്നു…
ഞാൻ : എന്താടാ
അകത്ത് നിന്ന് വന്ന രാമനെ നോക്കി ഞാൻ ചോദിച്ചു
രാമൻ : ഏഹ്.. അത് മറ്റേ പ്രതിമ പുള്ളയാർ പ്രതിമ
അവനോട് വണ്ടി കേറ്റി ഇടാൻ പറഞ്ഞിട്ട് ഞാൻ അങ്ങോട്ട് പോയി
പപ്പ : ആ കൃത്യ സമയത്ത് മുങ്ങി
ഞാൻ : അമ്പോ കലക്കിയല്ലോ പിള്ളേര്
അമ്മ : നല്ല ഭംഗി 😃
വല്യമ്മ : അതേ ആ തുമ്പി കൈ ഒക്കെ നല്ല രസം കാണാൻ
പപ്പ : വെള്ളം ഒഴിച്ച് മനുഷ്യന്റെ നടു ഒടിഞ്ഞു
ദാസ് അങ്കിൾ : കെതപ്പ് നോക്ക് അവന്റെ ഹാ 😏
പപ്പ : എന്നാ ഇയാക്ക് ചെയ്തൂടെ…
ഞാൻ : അടി ഇടല്ലേ ഇത് സാനം ചെറുതായൊ എന്ന് മാത്രെ ഉള്ളു
പണ്ട് അംബാനിടെ വീട്ടില് ആ വല്യ ഗണപതിടെ statue കണ്ടപ്പോ ഞാൻ പറഞ്ഞതാ കൊള്ളാന്ന് ഇതേ പോലെ ഒരെണ്ണം വേണംന്ന്
അമ്മ വല്യമ്മയോടായി പറഞ്ഞു
പപ്പ : ഔ അംബാനിടെ വീട്ടിലെ പോലെ വേണം പോലും എന്താ വിചാരം
വൈഗ അമ്മായി : അതെന്താ ടാ അവക്ക് ആഗ്രഹിച്ചൂടെ 😏
.
.
കർപ്പൂരം കാട്ടി തേങ്ങ ഒടച്ച് മാല ഇട്ട് കൊടുത്ത് പരിപാടി അവസാനിപ്പിച്ചു…
തിരിഞ്ഞ് പോവുമ്പോ പാല് കവറിന്റെ big shopper കാറിന്റെ കീ രണ്ടും തിട്ടിൽ ഇരിപ്പുണ്ട്
അപ്പൊ തന്നെ കുട്ടു ഗെയിറ്റ് കടന്ന് കേറി വന്നു…
ഞാൻ : എവടെ
സിദ്ധു : ഡാ ഫോട്ടോ എടുക്കണ്ടേ
ഞാൻ : ആ ക്യാമറ എടുത്തോണ്ട് വാ…
കുട്ടു : ആര് ചേട്ടാ
ഞാൻ : ഫ്രണ്ട്സ്
കുട്ടു : അവന്മാര് കുളിക്കാൻ പോയേക്കാ…ഇന്നാ ജീപ്പിന്റെ കീ ശിവളിയൻ തരാൻ പറഞ്ഞതാ
ഞാൻ : ആര്
കുട്ടു : ശിവേട്ടൻ നമ്മടെ പവിടെ
ഞാൻ : മോനെ കുട്ടു കെട്ടി തൂക്കും ഞാൻ കാലി പിടിച്ച്…
കുട്ടു : 😂
ഞാൻ : എവടെ അവൻ എന്നിട്ട്
കുട്ടു : ഞാൻ സിദ്ധു ഏട്ടന്റെ കാറിന്റെ കീ കൊടുത്തു ശിവേട്ടൻ എങ്ങോട്ടോ പോയി വണ്ടി എടുത്തോണ്ട്
