വധു is a ദേവത – 30 13

അമ്മ : ഒരുമാതിരി

പപ്പ : അത് ഒറക്കം ഇല്ല

അമ്മ : ഇന്നലെ ഒന്നര വരെ ഫോണിൽ ആയിരുന്നു എങ്ങനെ ഒറങ്ങും പിന്നെ…

പപ്പ : അത് urgent work വന്നു ഡോ

പപ്പ വണ്ടി എടത്തോട്ട് കേറ്റി

അമ്മ : ഇത് എങ്ങോട്ടാ

പപ്പ : ഇവടെ ഒരു സ്ഥലം ഇണ്ട് കണ്ടിട്ട് പോവാ

അമ്മ : ദേ കളിക്കല്ലേ വൈകീട്ട് വരാ എല്ലാരും ഒള്ളതാ ശങ്കരേട്ടൻ ഒക്കെ ഒള്ളതാ നിങ്ങള് ചുമ്മാ ആവശ്യം ഇല്ലാത്ത പണിക്ക് നിക്കല്ലേ അവരെ ഒക്കെ ബുദ്ധിമ്മുട്ടിക്കാൻ….

പപ്പ : രണ്ട് മിനിറ്റ്

ബാക്കിന്ന് ദാസ് അങ്കിൾ pass അടിച്ച് കാട്ടിക്കൊണ്ടിരുന്നു…

പപ്പ വണ്ടി ഒരു വല്യ ഗെയിറ്റ് കടന്ന് ഉള്ളിലേക്ക് കേറ്റി…

അമ്മ ആ ഉള്ളിലേ അലങ്കാരങ്ങൾ ഒക്കെ ഒന്ന് നോക്കി

അമ്മു : എന്താ ഇത് അങ്കിളെ

മഹി ആന്റി : എന്താ ഏട്ടാ ഇത്…

പപ്പ വണ്ടി നിർത്തി എറങ്ങി

പിന്നാലെ അവരും

പെട്ടെന്ന് ഒരു ദേവൻ എന്ന പോലെ സിദ്ധു എറങ്ങി വന്നു

സിദ്ധു : മാമ ഇവരെ കൊണ്ട് പൊ കാര്യം ഞാൻ പറയാ ടൈമായി

അവൻ പപ്പേ നോക്കി പറഞ്ഞു…

(നമ്മൾ ഒരു വല്യ വീട് പണിയാൻ പോവാ )

സ്വന്തം മകൻ തന്നെ കളിയാക്കി പലവട്ടങ്ങളിലായി പറഞ്ഞ കാര്യം അമ്മടെ ഉള്ളില് കേറി വന്നു…

കൃഷ്-ണ

Recollect ചെയ്തോണ്ടിരുന്ന അമ്മടെ ചെവികളിൽ പപ്പടെ വരണ്ട ഒച്ചയിലുള്ള വിളി വന്ന് കേറി

പപ്പ : അത്

വെളറി വെളുത്ത പപ്പടെ മൊഖം

അമ്മ വരാത്ത ചിരി വരുത്താൻ നോക്കി…

പപ്പ : ഉം, വാ….

പപ്പ അമ്മടെ കൈ പിടിച്ച് കൊണ്ടോയി

അമ്മു ഇതേ സമയം എന്താ ഏതാ എന്നൊന്നും അറിയാതെ പപ്പടെ പിന്നില് പോയി…

പപ്പ : വലത് കാല് വച്ച് കേറിക്കോ

അകത്ത് ആകെ മൊത്തം പൊക പടലം ആണ്…

അമ്മു മെല്ലെ കേറി, അകത്ത് ഗായത്രി മന്ത്രം കേൾക്കാ… അതേ പോലെ നമഃ ശിവായാ എന്ന് record കേക്കാ, നല്ല സാമ്പ്രാണി കത്തിച്ച മണം….

പെട്ടെന്ന് അമ്മു അത് കണ്ടു നമ്പൂതിരിടെ അടുത്തായി ഇരിക്കുന്ന ആ രൂപം

താടി മീശ ഒക്കെ വടിച്ച ഒരു മിലിറ്ററി trainee യേ പോലെ ഇരിക്കുന്ന അവൾ കാണാൻ കാത്തിരുന്ന രൂപം…🥹

ശ്രീ : അമ്മു 😳 😃

അമ്മു ശ്രീയേ സങ്കടത്തോടെ നോക്കി…

ശ്രീ : ടീ സിദ്ധു വന്ന് പറഞ്ഞു ഇത് നിങ്ങടെ പുതിയ വീടാന്ന്

അമ്മു ഒരു സെക്കന്റ്‌ ഞെട്ടി

അപ്പഴാ അവളും അത് ശ്രദ്ദിച്ചത്…

വന്നവർ എല്ലാരും പരസ്പ്പരം ഓരോന്ന് പറഞ്ഞ് അവർടെ ഞെട്ടൽ പങ്ക് വച്ചോണ്ട് ഉള്ളിലേക്ക് വന്നു…

അമ്മ അമ്മൂന്റെ അടുത്തേക്ക് വന്ന് അവളെ നോക്കി

അമ്മ : 😊

അമ്മു : 😊

അമ്മ : വല്യ പിടി എനിക്കുമില്ല കൂട്ടത്തിൽ നിന്നോ 🙂

അമ്മ അവളെ കൂട്ടിപ്പിടിച്ച് സ്റ്റെപ്പില് പോയി ഇരുന്നു…

അമ്മു അവടെ രണ്ട് വേറെ മൊഖങ്ങൾ കണ്ടു…

ഒന്ന് സങ്കടം, അപമാനം, ചമ്മൽ ഒക്കെ കൂടെ കലർന്ന് ഒളിഞ്ഞപോലെ നിക്കുന്ന രാമുനേം പിന്നെ കണ്ണന്റെ തൊട്ട് കൈ കൂപ്പി ഇരിക്കുന്ന ആ പെണ്ണിനേം…

ആരാ ഇത് എന്നൊരു ചോദ്യം അവളിൽ വന്നു

എന്നാലും കണ്ണൻ 🥹, ഇത്ര ദിവസം താൻ അനുഭവിച്ച tension എന്നാ അങ്ങനെ ഒന്നും അല്ല എന്ന് വെളിയിൽ കാണിക്കാൻ പെട്ട പാട്…അമ്മു തന്റെ കഷ്ട്ടങ്ങൾ ഓർത്ത് കൈ അകലത്തിൽ കിട്ടാ കനി പോലെ തന്റെ ജീവൻ കൈയ്യിലെടുത്തവനെ നോക്കിക്കൊണ്ടിരുന്നു…

Halo… Halo..

പെട്ടെന്ന് അമ്മു ഞെട്ടി നോക്കിയപ്പോ കുട്ടു അവളെ പിടിച്ച് തട്ടി

ബോധം തിരിച്ച് വന്ന അമ്മു നോക്കുമ്പോ അവടെ ആരും ഇല്ല

കുട്ടു : ഒറങ്ങാതെ പോത്തേ… നിന്നെ uncle വിളിച്ചു വാ

അമ്മൂനെ കൊണ്ട് കുട്ടു പപ്പടെ അടുത്തേക്ക് പോയി
.
.
.
വല്യമ്മ : അങ്ങനെ ദിവസങ്ങൾക്ക് ശേഷം തിരിച്ച് വന്നു….

ഞാൻ : yes 😂

ലക്ഷ്മി വല്യമ്മ, വൈഗ അമ്മായി എല്ലാരും എന്റെ പിന്നാലെ ആയിരുന്നു

വല്യമ്മ : മോനെ കണ്ണാ നീ എന്തിനാ ടാ ഇങ്ങനെ ഓടി ഓടി പോണേ ഇനി ഇങ്ങനെ ചെയ്യരുത് കേട്ടല്ലോ

ഞാൻ : അയ്യേ ഇല്ല ദേ കണ്ടില്ലേ ഞാൻ ഇതിന്റെ പിന്നാലെ ആയിരുന്നു ഇത്ര ദിവസം,

അമ്മായി : അപ്പൊ ഇതാണ് അപ്പനും മോനും കൂടെ പണി

പപ്പ : അപ്പൻ ഇല്ല മോൻ 😏

അമ്മ : ദേ നിങ്ങള് സംസാരിക്കണ്ട തെരക്ക് കഴിയട്ടെ

അമ്മായി : 🤣 അയ്യേ രാമു പേടിച്ച് 😁

സിദ്ധു : അതാ രാമമാമടെ കാര്യം തീരുമാനം ആയി

Leave a Reply

Your email address will not be published. Required fields are marked *