വധു is a ദേവത – 30 13

ഞാൻ : എന്താണ് 😁

നന്ദൻ : ഒന്നൂല്ലാ

ഒറ്റ ഇടി വയിറ്റില് രണ്ടും ഓടി തള്ളി

സൂര്യ : മൊഞ്ചൻ ആയല്ലോ എന്തായാലും 😁

ഞാൻ : ഞാനും കാർത്തിയും കൂടെ ഒരെ കറക്കം ആയിരിന്നു food ഒക്കെ കമ്മി ആണ് full ചാട്ട് ഐറ്റംസ്സാ… പിന്നെ അവടെ രാത്രി മുഴുവൻ ക്രിക്കറ്റ്‌ ഫുട്ബോൾ ടെന്നീസ് അങ്ങനെ കളികൾ തന്നെ

സൂര്യ : ഉവ്വ്, വാ

അമ്മു അവന്റെ എടയിൽ കൂടെ പോവാൻ നോക്കി

പിടിച്ചു, ഞാൻ അവൾടെ കൈക്ക് കേറി പിടിച്ചു

സൂര്യ ചിരിച്ചോണ്ട് ഒഴിഞ്ഞ് മാറി

അമ്മു : വിട് 😣

ഞാൻ : ദീപക് ആണെന്ന് വിചാരിച്ചോ

അമ്മു കൈ വലിച്ച് എന്റെ കഴിത്തിന് പിടിച്ച് ഒറ്റ ഞെക്ക്

വേണേ കളിപ്പിച്ചോ, കരയിച്ചോ, വൈരാഗ്യം തീർത്തോ പക്ഷെ ദീപക്കെ എന്നെങ്ങാനും ഒരിക്കെ കൂടെ വിളിച്ചാ 😡

അമ്മു ശെരിക്കെ ഞെക്കി

ശ്രീ : യ്യോ വിട് വിടെടി പ്രാന്തി…

ജാനു : അയ്യോ വിട് വിട്… 😂 വിട് ഡീ stop this non – sense

പെട്ടെന്ന് ഒച്ച കേട്ട് അമ്മ വീണ്ടും വന്നു

അമ്മ : എന്താ എന്താണ്

ഞാൻ : ദേ ഇത് കൊല്ലാൻ നോക്കിയത്… 😂

അമ്മു : ദീപക്ക് ദീപ.. ക്ക്… ക്കേ പറഞ്ഞ് കളിയാക്കാ ടീച്ചറെ

അമ്മുന്റെ തൊണ്ട എടറി ആള് കരയാൻ തൊടങ്ങി…

അമ്മ : കണ്ണാ

ഞാൻ : 😂

അമ്മു : ചിരിക്ക് ഞാൻ ചാവാ അപ്പഴും ചിരിക്ക്

അമ്മ : മക്കളെ നിങ്ങള് പോ അവടെ പ്രസാദം ഇരിപ്പുണ്ട് ചെല്ല്

അമ്മ അവരെ ഒക്കെ പറഞ്ഞ് വിട്ടു

അമ്മ : വന്നെ രണ്ടും

അമ്മ ഞങ്ങളെ പിടിച്ചോണ്ട് വെളിയിലേക്ക് എറങ്ങി

അമ്മ : കണ്ണാ, അമ്മുക്കുട്ടാ എന്താ ടാ ഇത്

ഞാൻ : ഞാൻ പോട്ടെ

അമ്മ : ദേ ഞാൻ ഒരു കാര്യം പറയാ ഇത് ഇപ്പൊ ഇവടെ തീർത്തോ അല്ലെ ഞാൻ എറങ്ങി പോവും ഇവടന്ന് അറിയാലോ എന്റെ വാശി

ഞാൻ : അമ്മ എന്തിനാമ്മാ ഇതില് കേറി എടപെടണെ അതും ഈ വള്ളി കേസിൽ ഒക്കെ…

അമ്മ : ഞാൻ എടപെടും എന്റെ കുടുംബം ആണ് ഇത് എന്റെ കുടുംബത്ത് ഇമ്മാതിരി സംഭവം ഞാൻ സമ്മതിക്കില്ല… ഇത്ര കാലം സന്തോഷം മാത്രം ഒള്ള ഈ കുടുംബത്തെ നിങളേ പോലെ രണ്ട് മണ്ടുകളെ കൊണ്ട് എല്ലാം കൊളം ആയി…

ഞാൻ : മറക്കാൻ പറ്റണ്ടേ, 😣

അമ്മു : 🥹

അമ്മ എന്നെ വന്ന് ചേർത്ത് പിടിച്ചു…

അമ്മ : പൊന്നൂ പൊന്നൂന്റെ സങ്കടം അമ്മക്ക് താ എന്നിട്ട് ഒന്ന് ചിരിക്ക്

പണ്ട് തൊട്ടുള്ള ഞങ്ങടെ play ആണിത്…

ഞാൻ : ഇല്ലമ്മാ, എനിക്ക് ഇനി വേണ്ട

അമ്മ : അങ്ങനെ പറയരുത് ദേ നോക്ക് നിന്റെ അമ്മു നീ എന്നോട് പണ്ട് പറഞ്ഞത് എന്താ ഓർമ ഇല്ലേ,………… വലുതാവുമ്പോ അമ്മൂനെ കല്യാണം കഴിപ്പിച്ച് തരോന്ന്

അമ്മു ഞെട്ടി തരിച്ച് ഞങ്ങളെ നോക്കി

അമ്മ അവളെ നോക്കി കണ്ണടച്ച് കാട്ടി

അമ്മ : നീ ആലോചിച്ച് നോക്കിക്കേ നീ ഇങ്ങനെ ചെയ്താ എന്റെ ഏഴി പഠിക്കുന്ന ചക്കരക്ക് സങ്കടം ആവില്ലേ ഈ മരമണ്ടു വല്ലതും പറഞ്ഞു വച്ച് , നല്ല കഴിവും ബുദ്ദിയും ഒള്ള എന്റെ കൊച്ച് ഇങ്ങനെ ചെയ്യാവോ അത് മാത്രം ആണോ നീ ഒന്ന് ആലോചിക്ക് നിങ്ങള് അടി ആയാ അത് കാണാൻ കാത്ത് നിന്നവര് ജയിച്ച പോലെ ആവില്ലേ… അത് മാത്രം ആണോ പപ്പ, അങ്കിൾ അവര് അടി ആവും ഇതിന്റെ പേരില് പാവല്ലേ പപ്പ പപ്പ മോനുന് വേണ്ടി അല്ലെ ജീവിക്കണേ പപ്പക്ക് വേണ്ടി… നീ ആലോചിക്ക് പണ്ട് ടൂർ പോയപ്പോ ആ കൊച്ച് കുട്ടിയെ ഇഷ്ട്ടായിട്ടല്ലേ നീ എന്നോട് വന്ന് പറഞ്ഞത് നിനക്ക് വേണ്ടി ആണ് ഞാൻ എത്ര പേർടെ എതിർപ്പ് വേണ്ടാ വച്ചിട്ട് നിങ്ങടെ കല്യാണം നടത്തിയത് ഒരു കൊല്ലം കഴിയുമ്പോ ഇങ്ങനാ ചെയ്യാ…

ഞാൻ : അത്…

അമ്മ : ഒന്നും പറയണ്ട രണ്ടാളും ആലോചിക്ക് നിങ്ങക്ക് നിങ്ങളില്ലാത്ത ഒരു life ഇണ്ടെന്ന് സ്വയം തോന്നിയാ അമ്മ പിന്നെ നിർബന്ധിക്കില്ല…

അമ്മ എന്നെ വിട്ട് മാറി

വാ അകത്ത് പോവാ അമ്മ ഉള്ളിലേക്ക് നടന്നു

അമ്മ അവടെ ഒളിഞ്ഞ് നിക്കുന്ന ശ്രീയേ ഒന്ന് നോക്കി

അമ്മ : വാ

അവൾടെ തോളിൽ കൈ ഇട്ട് അമ്മ കൂടെ നടത്തി

അമ്മ : എന്ത് തോന്നുന്നു വെഷം ഏറ്റ് കാണോ

ശ്രീ : 🙄

അമ്മ : 😂

ശ്രീ : അയ്യോ ആ ചെക്കൻ ഇങ്ങനെ ആയത് എങ്ങനെ ആണ്… തനി പകർപ്പ് എന്റെ ദൈവമേ… 🙄

അമ്മ : എടി മോളെ ഈ വീട് ഇങ്ങനെ കൊണ്ട് പോവാൻ ഇതിലും വല്യ കളികൾ വേണം, നിനക്ക് അറിയാത്ത കൊണ്ടാ എന്റെ മോനെ അവന് കാര്യം മനസ്സിലായിക്കാണും ഇത് നിന്റെ ആ മണ്ടൂസ് അമ്മൂന് വേണ്ടിയാ അവള് ഇനി കേറി കൊളുത്തും…

Leave a Reply

Your email address will not be published. Required fields are marked *