ഞാൻ : എന്തോന്ന് നിനക്ക്
അമ്മു : പ്രാന്ത് സ്ഥിരം കിട്ടിക്കൊണ്ടിരുന്ന pleasure കിട്ടാത്തതിന്റെ ആണ്… കണ്ണാ ഒറ്റ കാര്യത്തി എനിക്ക് നീ ഒറപ്പ് തരണം
ഞാൻ : എന്താ
അമ്മു : അല്ല രണ്ട് കാര്യം അല്ല കൊറച്ച് കാര്യം ഞാൻ പറയാ കെട്ടോ
ഞാൻ : ഉം 🤣
അമ്മു : ഒന്ന് എന്നും എന്റെ കൂടെ കെടക്കണം
ഞാൻ : okey
ഞാൻ അമ്മൂന്റെ കൈയ്യിലേ ഒരു വെരൽ മടക്കി പിടിച്ചു
അമ്മു : രണ്ട് എന്റെ കൂടെ മാത്രം ടൈം spend ചെയ്യണം
ഞാൻ : അത് തെണ്ടിത്തരം not approved 😂
അമ്മു : നീ lionfield കളിക്കാതെ എന്റെ കൂടെ മാത്രം എന്നല്ല എന്റെ കൂടെ കൂടുതൽ ടൈം spend ചെയ്യണം എന്ന്
ഞാൻ : ആഹ് approved 🤌 പറ
അമ്മു : എന്നെ മാത്രെ സ്നേഹിക്കാവൂ വേറെ ഈ Roohi, Koohi, ഇന്നലെ വന്ന ചാരു ഇങ്ങനെ ഒള്ള ഒന്നും ഇനി വേണ്ടാ, പിന്നേ ഇനി ഒരു കാർ സ്വപ്നം പോലും കാണണ്ട
ഞാൻ : okey
അമ്മു : പിന്നേ ഇത്രക്ക് ഗ്ലാമർ ഒന്നും വേണ്ടാ മര്യാദക്ക് താടി വളത്തിക്കോ
ഞാൻ : അസൂയ ഇത് അസൂയ not approved 👎 😁
അമ്മു : അതേ എനിക്ക് ആകെ ഇനി നിന്റെ അമ്മായി ആണ് ഞാൻ എന്ന് നാട്ടുകാര് പറയുന്നത് കൂടെ കേക്കാൻ ബാക്കി ഉള്ളു 😂
ഞാൻ : ഇല്ല ഡീ ചക്കരേ നിന്റെ beauty pill ഞാനാ നാളെ. നമ്മക്ക് ഒരു പൊളി പൊളിക്കാ അതേ പോലെ നീ diet എടുക്കണ്ട കേട്ടല്ലോ
അമ്മു : അതെന്താ
ഞാൻ : നിനക്ക് ഇത്തിരി വയറും കവിളും ഒക്കെ വേണം
അമ്മു : പിന്നെ ഇത്ര ദിവസത്തെ കഷ്ട്ടപ്പാടാ വെറുതെ കളയാൻ പറ്റില്ല…
ഞാൻ : ഓ പിന്നേ നാല് ചാട്ടം ആവും, pack വരുത്തണം സാർ അറിയാലോ ഞാൻ ആരാന്ന്
അമ്മു : എന്തൊക്കെ പറഞ്ഞാലും workout നിർത്തില്ല new year തൊട്ട് ജിമ്മിലും പോവും
ഞാൻ : ഒരു കോപ്പും ഇല്ല എനിക്ക് നിന്നെ slay ആയിട്ട് വേണം skelton ആയിട്ടല്ല നീ ജിമ്മിലും പോവില്ല ഒരു കോപ്പിലും പോവില്ല. വേണേ ഇവടെ ഓടി നടന്നോ
അമ്മു : നീ പോടാ 😡
ഞാൻ : ദേ face fat എങ്ങാനും പോയി ഈ കവിൾ എങ്ങാനും തൊലച്ച നിന്നെ ഞാൻ ചവിട്ടി കൊല്ലും 😡
അമ്മു : ഇങ്ങോട്ട് വാ 😡
ഞാൻ : എന്നെ വിട് ഞാൻ പോട്ടെ
അമ്മു : പൊ 😏
ഞാൻ അവളെ വിട്ടു എറങ്ങി നേരെ താഴോട്ട് പോയി
Step എറങ എറങ്ങ ഭദ്രമ്മാമടെ കാറ് പറന്ന് കേറി വന്നു
അമ്മ : യ്യോ എന്താ അത്
ഞാൻ : ഒന്നൂല്ല കാർ വന്നത്
SI driving സീറ്റിന്ന് എറങ്ങി കോളർ പിടിച്ച് ഒരു കൊടയല്
ഞാൻ : എന്തിനാ നിർത്തിയെ അകത്ത് വണ്ടി നിർത്താൻ ഇഷ്ട്ടം പോലെ സ്ഥലം ഇണ്ടല്ലോ…
അമ്മ : ടാ പ്രാന്താ നീ ഒരു പോലീസ് അല്ലേ ഇങ്ങനെ ആണോ ഒരു കാർ handle ചെയ്യാ stupid
രുദ്രമ്മാമ : എടി എന്തോന്ന് വിചാരിച്ചേ വണ്ടി സൂപ്പ.. 😳 ഇതാർടെ വണ്ടി 😃
ഭദ്രമ്മാമ : ആഹ്
അമ്മ : 🙄
പപ്പ : നമ്മള് ഇന്ന് ഡെലിവറി എടുത്തത് 😂
അമ്മ പപ്പെ മെല്ലെ തിരിഞ്ഞ് നോക്കി
പപ്പ : 😊
അവരൊക്കെ അതിന്റെ പിന്നാലെ ആയിരുന്നു പിന്നെ
നന്ദിനി അമ്മായി : ദേ ഞാൻ പറഞ്ഞതാ അവടെ നമ്മക്ക് ചെറിയ ഒരു വണ്ടി മതീന്ന് mini അല്ലേ വേറെ വല്ലതും ചെറുത്
ഞാൻ : ഏയ് അമ്മായി 700 പൊളി സാനം ആണ് ചുമ്മാ ഇരുന്നേ
കാർത്തി : നമ്മക്ക് നൈറ്റ് ഡ്രൈവ് പോവാ പ്ലീസ്
ഞാൻ : പിന്നെന്താ പൊളിക്കാ
ഭദ്രമ്മാമ : എന്നാ food പൊറത്തിന്ന് ആക്കാ ടീക്കെ
ഞാൻ : ആഹ് പിന്നെന്താ done…
അമ്മ : രാത്രിത്തെ കാര്യം എങ്ങനെ വെളിയിന്ന് ആക്കും ആലോചിച്ച് ഇരിക്കായിരുന്നു ഞാൻ
പപ്പ : ഹും… 😏 പുതിയ വീട് പാല് കാച്ച് കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞു വീട്ടില് വപ്പും കുടിയും വേണം ഒന്നൂല്ല കറങ്ങാ കണ്ണി കണ്ട ഹോട്ടലിൽ പോയി കഴിക്കാ i feel ashamed
അമ്മ : എന്നാ നിങ്ങള് അടുപ്പിന്ന് ഊതി ഊതി കഞ്ഞി വച്ച് കുടി അല്ല പിന്നേ ദേ എന്നെക്കൊണ്ട് രാവിലത്തെ വർത്താനം എടുപ്പിക്കരുത് ആഹ്…
രുദ്രമ്മാമ : അയ്യേ അളിയൻ പേടിച്ചു 🤭
പപ്പ : എറങ്ങി പോടാ 😡 പോക്കറ്റടിയൻ പോലീസേ
ഞാൻ : പൊട്ടൂസിനെ സന്ധ്യ അമ്മായിടെ കൈയ്യീന്ന് വാങ്ങി സോഫയില് പോയി ഇരുന്നു
അമ്മു : പൊട്ടുസ്സേ 😂
ഞാൻ : തുപ്പ് പൊട്ടൂസേ ബ്ര്… എങ്ങനെ ബ്ര്
സന്ധ്യ അമ്മായി : ഇപ്പൊ പൊട്ടൂസ്സ് തുപ്പില്ല നല്ല മാന്ത് അതാ പരിപാടി
