അമ്മു : വണ്ടി നിർത്ത്
ഞാൻ : എന്ത്
അമ്മു : വണ്ടി നിർത്താൻ
ഞാൻ വണ്ടി നിർത്തിയതും അമ്മു എറങ്ങി അപ്പറം വഴി വന്ന് ഡോർ തൊറന്ന് ചുറ്റും നോക്കി അകത്തേക്ക് കേറാൻ തൊടങ്ങി
ഞാൻ : നിക്ക്
ഞാൻ സീറ്റ് ഫുൾ ആയി ബാക്കിലേക്ക് നീക്കി…
അമ്മു അകത്തേക്ക് കേറി ഡോർ അടച്ചു
അമ്മു : എന്താ
ഞാൻ : road ആണ്
അമ്മു : കണ്ടാ കാണട്ടെ എന്റെ ജാരൻ ഒഴിച്ച് ആര് കണ്ടാലും സീനില്ല
ഞാൻ : 😁
അമ്മു : ഞാൻ ഇങ്ങനെ ഒക്കെ പറഞ്ഞാലും എനിക്ക് സത്യം ആയിട്ടും പറ്റില്ല ശ്വാസം മുട്ടും 🥹
അമ്മു എന്റെ കണ്ണിൽ നോക്കി ഒരുന്ന് പറഞ്ഞു…
ഞാൻ : പോട്ടെ its all over
അമ്മു : എനിക്ക് അറിയില്ല ആദ്യത്തെ രണ്ടാഴ്ച എനിക്ക് മരിക്കാൻ ഒള്ള tendency ആണ് എപ്പഴും
ഞാൻ : എനിക്കൊ ആദ്യത്തെ ഒരു മാസം ട്രി അല്ല ട്രിപ്പ് അവസ്ഥ ആയിരുന്നു രാത്രി നീ ഒറങ്ങും വരെ നോക്കികൊണ്ട് കെടക്കും
അമ്മു : its Indrajith for me
ഞാൻ : നീ എന്റെ സരക്കല്ലേ മോളെ
അമ്മു : ഇന്ന് എന്റെ കൂടെ കെടന്നോ കേട്ടല്ലോ ഇടിച്ച് ഞാൻ പൊട്ടിക്കും അല്ലേ
ഞാൻ : എന്ത്
അമ്മു : തല 😁
ഞാൻ : thank god
ഞാൻ : പോവാ വാ
അമ്മു : ഞാൻ ഓടിക്കാ മാറ്
..
.
പപ്പ : ഇതാരാ ഡ്രൈവർ പപ്പടെ സൊത്തു മോളോ 😂
അമ്മ : അതേ എന്റെ വണ്ടി ഈ ഓടിക്കാൻ അറിയാത്തവർടെ കൈയ്യി കൊടുക്കുന്നത് എന്തിനാ😏
അമ്മു : ആണോ കണക്കായിപ്പോയി
ഞാൻ : എവടെ ആരും ഇല്ലേ
അമ്മ : ചേച്ചി അവടെ ഏട്ടത്തി ഒരേ നിർബന്ധം നിക്കാൻ അപ്പൊ അവടെ നിന്നു സിദ്ധു ഒക്കെ അവടെ തന്നെ നിന്നു
ഞാൻ : ആഹ് best നല്ല ആൾക്കാര്
അമ്മ : 😊
പപ്പ : ടാ നിന്റെ കാർ അവടെ കെടപ്പുണ്ട്
ഞാൻ : അയ്യോ ആ പൊട്ടൻ വെളിയിൽ നിർത്തും മാറിക്കേ
പപ്പ : അയ്യോ പനി പിടിക്കും മോന് തണുപ്പത്ത് നിർത്തിയാ ഒരു പൊതപ്പ് എടുത്ത് പൊതച്ച് കൊടുക്കാൻ പറ മകന്… 🤣
ഞാൻ : തമാശക്കാരാ 😡
ഞാൻ അമ്മേ ഉന്തി അകത്തേക്ക് കൊണ്ട് പോയി
Step കേറാൻ പോയ അമ്മൂന്റെ കൈ പിടിച്ച് വലിച്ചു
അമ്മു : ഡ്രസ്സ് മാറട്ടെ
ഞാൻ : നിക്ക് വാ
ഞാൻ റൂമില് ബാഗീന്ന് തുണി ഒക്കെ എടുക്കുന്ന മഹി ആന്റിടെ പിന്നി പോയി ഒറ്റ ഇടി ഇടിച്ച് ബെഡിലേക്ക് തള്ളി ഇട്ടു
യ്യോ…
അമ്മ : 🤭
മഹി ആന്റി : 😡 എന്താടാ കൊല്ലാൻ നോക്കാ നീ എന്നെ
ഞാൻ : മിണ്ടി പോവരുത് ഇരി അവടെ
ആന്റി : എന്ത് 😡 ഒറ്റൊന്ന് തരും ഞാന്
ഞാൻ : മഹിമം 😡
അമ്മ : മഹിമം നല്ല പേര്
ഞാൻ കേറി ആന്റിടെ സൈഡിലേക്ക് കെടന്ന് പിടിച്ച് കെടത്തി
എന്നെ വിട് കൺ അല്ല ടാ
ആന്റി എന്റെ കൈ തട്ടി മാറ്റി
ഞാൻ : കൺ അല്ല ടാ ഇപ്പൊ വിടുന്നില്ല അടങ്ങി കെടന്നോ
ആന്റി : വിട് 🥹… വിടാൻ 😡
ഞാൻ : എന്താണ് മോളോട് അടി ആണ് കേട്ടു
അമ്മു തിരിഞ്ഞ് പോവാൻ തൊടങ്ങിയതും അമ്മ അവൾ പിടിച്ച് തോളിൽ കൂടെ കൈ ഇട്ട് പിടിച്ചു
ഞാൻ : പോട്ടെ എല്ലാം ശെരി ആയില്ലേ
ആന്റി : എനിക്ക് ആരോടും ദേഷ്യം ഇല്ല
അമ്മു : 😏
ആന്റി : എന്താടി നിനക്ക് അടിച്ച് കേറ്റി തരും ഒന്ന്
ഞാൻ : ദേ മഹിക്കുട്ടി ഇങ്ങനെ ആണേ ശെരി ആവില്ല
ആന്റി : എനിക്ക് ദേഷ്യം ഇല്ല പറഞ്ഞല്ലോ
അമ്മു : അമ്മ എന്നോട് സംസാരിച്ചിട്ട് രണ്ട് മാസം ആയി അറിയോ 🥹
ഞാൻ : അച്ചോടാ വാ എന്റെ മോള് വാ…
ആന്റി : എനിക്ക് ദേഷ്യം ഇല്ല കൊറച്ച് ടൈമാവും മാറാൻ
ഞാൻ : ഒറ്റ കാര്യം പറയാ ഞങ്ങള് പോവും മുന്നേ വേണം എന്തായാലും
ആന്റി : ഞങ്ങളോ ഏത് ഞങ്ങള് എങ്ങോട്ട് പോണ മുന്നേ
ഞാൻ : പറഞ്ഞില്ലല്ലോ ഞാനും എന്റെ ഭാര്യയും Canada ക്ക് പോവാ ഇനി കൊറച്ച് കാലം അവടെ ആണ് ഒരു രണ്ട് കൊല്ലം
ആന്റി ചാടി എണീറ്റു
ആന്റി : ഒറ്റൊന്ന് തരും ഞാൻ നായെ 😡
ഞാൻ : 😂 ഒരു കാമടി പറയാൻ പോലും പറ്റില്ല എന്തോന്ന് മഹി സാർ
അമ്മ : ടാ മതി പൊ അങ്ങോട്ട്
ഞാൻ : അതേ വന്നെ പെട്ടി പാക്ക് ചെയ്യാ
അമ്മു : അതാ നല്ലത്… 😃
റൂമി കേറിയ വഴിക്ക് കാല് കഴുകി വന്നു
അതേ ശെരിക്കും പറഞ്ഞതാ
കമ്മൽ ഊരിക്കൊണ്ട് അമ്മു ചോദിച്ചു
ഞാൻ : അതേ
അമ്മു : വേണ്ടാട്ടോ പ്രശ്നം ആവും
ഞാൻ : ഇങ്ങോട്ട് വാ
അമ്മു കുണു കുണുന്ന് ഓടി വന്നു
ഞാൻ : നീ വരില്ലേ അപ്പൊ
അമ്മു : പിന്നേ വരാതെ
