ഞാൻ : പറയാൻ മറന്നു… ആഹ് ഇവൻ എന്റെ കൂടെ ഇന്നലെ വൈകീട്ട് തൊട്ട് കൂടിയതാ ഒരു ബംഗാളിയേ പോലെ 🤣
സിദ്ധു : അതെ അതെ പാവം ഞാൻ
അമ്മായി : 😂
പപ്പ : ആ വന്നല്ലോ വാ വാ
അമ്മ എന്നെ ആണ് നോക്കിയത് എന്നിട്ട് കണ്ണോണ്ട് കെഞ്ചി
ഞാൻ : ആ പപ്പാ പാല് കാച്ചാൻ സാമി പറഞ്ഞ ടൈം ആയെ വന്നെ എല്ലാരും, ചാരു എവടെ
അമ്മായി : ഒന്ന് പിടിച്ചേ കുട്ടാ
ഞാൻ പിടിച്ച് അമ്മായിയേ പൊക്കി
അമ്മായി : നീയാ ഇവനെ ഇങ്ങനെ മനുഷ്യ കോലം ആക്കിയത്
ഞാൻ : ഒന്നും പറയണ്ട നമ്മടെ കുടുംബത്തിന് ചേരാത്ത ഒരു കോലം തന്നെ സിദ്ധു 😏
സിദ്ധു : പോടാ മൈ 🙄 മൈസൂർ തലയാ
അമ്മായി : വന്നെ രണ്ടാളും മൈസൂർ തലയനും ജിലേബി തലയനും ഒക്കെ
ഞാൻ നോക്കുമ്പോ പിന്നില് ഒരാള് കരഞ്ഞോണ്ട് നിക്കുന്നു… നമ്മടെ മഹിമം
ഞാൻ മെല്ലെ അടുത്തേക്ക് പോയി
Halo അറിയോ
ആന്റി : എന്നെ തൊട്ടാ നിന്നെ ഞാൻ ശെരിയാക്കും പറഞ്ഞേക്കാ, വിട് 🥹
ഞാൻ : അയ്യയ്യയ്യേ കൊച്ച് കുട്ടി
ആന്റി കരഞ്ഞോണ്ട് ചിരിച്ചു
ഞാൻ : പുതിയ technique മോള് പഠിപ്പിച്ച് തന്നതാ 🤣
ആന്റി : മെലിഞ് കോലം കെട്ടല്ലോ ടാ മോനെ നീ…എന്തുവാ ഇത് ശേ 🥹
ഞാൻ : പിന്നെ എത്ര ദിവസത്തെ പണിയാ വച്ചിട്ടാ….
ആന്റി : ഇത് നീ ചെയ്തതാ
ഞാൻ : അല്ല പണിക്കാര്
ആന്റി അങ്ങനെ silent ആയി എന്നെ നോക്കി നിന്നു
എല്ലാം കഴിയട്ടെ കാണിച്ച് തരാ തള്ള വളർത്തി ഇല്ലാതാക്കി തെമ്മാടി മാറങ്ങോട്ട് 😡
അങ്ങനെ പോവാതെ ഞാൻ ആ പാവം സ്ത്രീയെ ചേർത്ത് പിടിച്ചു…
എന്താണ് ഇവടെ
ദാസ് അങ്കിൾ entry നടത്തി
ഞാൻ : മാമാ
അങ്കിൾ : മതി മതി മാമൻ മരുമോൻ ഒക്കെ
ഞാൻ : എന്താണ് ഒരു സ്നേഹം ഇല്ലാതെ
അങ്കിൾ : സംസാരം ഒക്കെ ശെരി… താൻ എന്നാലും ഞങ്ങളെ ഒക്കെ ചതിച്ചല്ലോ ഡോ
ഞാൻ : എല്ലാം നല്ലതിന് മാമാ സംഭവം എങ്ങനെ
അങ്കിൾ : അതൊക്കെ പറയാൻ ഒണ്ടോ കൊള്ളാ ഏഹ് കൊള്ളാ… മിടുക്കൻ
മഹി എവടെ മഹീ
അമ്മടെ വിളി വന്നു
ഞാൻ : ദേ മഹിമം കൂട്ട്കാരി വിളിക്കുന്നു ചെല്ല് ചെല്ല്
ഞാൻ ആന്റിയേ ഉന്തി അടുക്കള വഴി ഉള്ളിലേക്ക് കേറ്റി
വല്യച്ഛൻ : എല്ലാരും കൂടെ നിക്കാതെ കൊറച്ച് പേര് മാത്രം നിക്ക്
ദാസ് അങ്കിൾ : ശെരിയാ, താൻ വന്നെ നമ്മക്ക് പൊറത്ത് ഇരിക്കാ
വല്യച്ഛനേം വിളിച്ചോണ്ട് ദാസ് അങ്കിൾ പോയി
രണ്ട് അമ്മായിമാര്, ആന്റി, വല്യമ്മ, അമ്മ, അമ്മു, പപ്പ, പിന്നെ രണ്ട് ചെറിയമ്മമ്മാരും,ഞാനും ഞങ്ങള് മാത്രം നിന്നു
പപ്പ : കാശി
ഞാൻ : വിട് പപ്പാ എന്നെ,
പപ്പ : പൊന്നൂ, nice dress
ഞാൻ : ചാരു എടുത്തതാ
പപ്പ : good selection
വല്യമ്മ : അതേതാ കുട്ടാ ആ കുട്ടി
അമ്മ : അവന്റെ ഏതോ ഫ്രണ്ടാ ഏട്ടത്തി,
ഞാൻ : ya ya 😃
ഇന്ദു ചെറിയമ്മ : ഞാൻ കാലത്ത് വീട്ടീന്ന് വരുമ്പോ ഇങ്ങനെ ഒക്കെ ആവുംന്ന് വിചാരിച്ചേ ഇല്ല
പപ്പ : അയ്യോ ഒന്നും പറയണ്ട മോളെ, ഇവന് അവടെ ഇരുന്നിട്ട് ഓരോന്ന് ഓർഡർ ഇട്ടാ മതിയല്ലോ, ആരും അറിയാതിരിക്കാൻ ഞാൻ പെട്ട പാട്…
നന്ദിനി അമ്മായി ഒരു തട്ടും എടുത്തോണ്ട് കേറി വന്നു
നന്ദിനി അമ്മായി : ടീ വെളക്ക് വച്ചിട്ടുണ്ട്
അമ്മ : ആഹ് thanks നന്ദു 😃
നന്ദിനി അമ്മായി : ഇവനെ ഇതന്നെ പണി food ഇണ്ടാക്കുമ്പോ കെടക്കുമ്പോ ഒക്കെ youtube വച്ച് പടക്ക് പടക്ക് hammer ന്റെ ഒച്ച വരും കർ കർ കറ കറാന്ന് മുറിക്കണ സൗണ്ട് പിന്നെ കൊറച്ച് കഴിഞ്ഞ് നോക്കിയാ കൊറേ ആൾക്കാര് ഡബ്ബ എടുത്ത് പെയിന്റും കൊണ്ട് പോവുന്നുണ്ടാവും… അപ്പൊ ഇതാണ് കാര്യം
ഞാൻ : ആഹ്, ഇവടെ ഇതൊന്നും നടക്കില്ല കൊറേ ശല്യങ്ങള് കാണും എപ്പഴും
അമ്മ : കണ്ണാ 👀
ഞാൻ : ഓ sorry
നന്ദിനി അമ്മായി : പാവം എന്റെ കൊച്ച്, ഇവൻ വന്ന ശേഷം എനിക്ക് അടുക്കള കാണണ്ട ആവശ്യം വന്നെ ഇല്ല
അമ്മ : 😊
കാലത്ത് മാത്രം ഞങ്ങള് വല്ലതും എടുത്ത് കഴിച്ച് പോവും അല്ലെ പൊറത്ത് കഴിക്കും വൈകീട്ട് ഒക്കെ ഓരോന്ന് ഒണ്ടാക്കി വച്ചിട്ടുണ്ടാവും ശൊത്തുമണി
അമ്മായി വന്ന് എന്റെ കവിള് പിടിച്ച് പിച്ചി എടുത്തു
പപ്പ : 😁
അമ്മ : പാല് പൊന്തി പൊന്തി
പപ്പ : നല്ലോണം പോട്ടെ
അമ്മ : ഇന്നാ ടീ എടുത്തോ
മഹി ആന്റി : പോടീ നീ എടുക്ക്
