സിദ്ധു ക്യാമറ എടുത്തോണ്ട് വന്നു…
ഫാമിലി ഫോട്ടോ എന്ന് പേരും പറഞ്ഞ് ഓരോരുത്തരെ ആയി മാറി മാറി സിദ്ധു ഫോട്ടോ എടുത്തോണ്ട് നിന്നു…
സതീഷ് മാമ വന്ന് എന്റെ കൈ പിടിച്ച് വലിച്ച് ഗണപതിടെ സൈഡിൽ പോയി നിന്നു
നിഷ അമ്മായി : അതേ ഞാൻ വന്നാ കൊഴപ്പം ഇല്ലല്ലോ
ഞാൻ : എന്ത് പ്രശ്നം
ഞാൻ : കാർത്തി, come
ഭദ്ര മാമ : എന്നാ ഞാനും വരാ
അമ്മ : എന്നാ ഞാനും 😂
നന്ദ അമ്മായി : wait wait ഞാനും
ഞാൻ : പപ്പാ, പപ്പ എവടെ
സിദ്ധു : രാമമ്മാമേ ഒന്ന് വന്നെ
പപ്പ മുണ്ട് ചെറുതായി പൊക്കി പിടിച്ച് ഓടി വന്നു…
സതീഷ് മാമ : അപ്പു ഇന്ന് ഞങ്ങളെ കൊല്ലും
ഞാൻ : സിദ്ധു ഈ ഫോട്ടോ ഇപ്പൊ തന്നെ അവന് അയച്ച് കൊടുത്തേക്ക് മറക്കല്ലേ
സിദ്ധു : done… 😂 അപ്പൊ smile
പപ്പ : set….
ഫോട്ടോ എടുത്ത് പപ്പയും മാന്മാരും സൈഡിലേക്ക് പോയി…
ഞാൻ അമ്മേ പിടിച്ച് അടുത്തേക്ക് വലിച്ചു
അമ്മ : ഉം…
ഞാൻ : ചുമ്മാ 😁
ഞാൻ അമ്മടെ കവിളിൽ അമർത്തി ഉമ്മ വച്ചു…
സിദ്ധു : അങ്ങനെ നിക്ക് ഒരു ക്ലിക്ക്
അമ്മു എന്നെ എന്താ വിളിക്കാത്തത് എന്ന് നോക്കി നിപ്പാ…
നന്ദൻ : അതേ എന്റെ ഒരു ഫോട്ടോ എടുക്കടാ സിദ്ധു
ഞാൻ : ആഹ് വാ
ഞാൻ നടുക്ക് നന്ദൻ അപ്പറം ഇപ്പറം അമ്മയും
അപ്പഴേക്കും എല്ലാരും കൂടെ എറങ്ങി വന്നു
അമ്മ : നിങ്ങള് പൊക്കോ ദേ ശ്രീക്കുട്ടിടെ ചേച്ചി ഒക്കെ വന്നു…
ഞാൻ : ശരൂ സാർ 😂
ശരൺ ഏട്ടൻ : മകനെ മടങ്ങി വന്നത് നന്നായി 😁
ഞാൻ : ഒറ്റ സെക്കന്റ് ഫോട്ടോ
ശരൺ ചേട്ടൻ : ഓ
നോക്കുമ്പോ എന്റെ മേലെ ഫുൾ ടൈറ്റ് ഫിറ്റ് ആയി ചുറ്റും ആൾക്കാർ
ജാനു : എടുക്കല്ലേ സിദ്ധു ഒറ്റ സെക്കന്റ്
സിദ്ധു : ആഹ്
ഞാൻ : ഏയ് സിദ്ധു നീ വാ നിക്ക്….
ഞാൻ അതിന്റെ എടക്ക് നിന്ന് എറങ്ങി…
നേരെ പോയി ചിത്തു, ചാരു, കിച്ചു എല്ലാത്തിനേം പൊക്കിക്കൊണ്ട് വന്നു
കുട്ടു : ഞാൻ ഞാൻ ഞാൻ…. 😁
ഞാൻ : ടാ ടാ ഇവടെ ഇവടെ
കുട്ടു : അല്ല പവി
ഞാൻ : വേണ്ട 😂
കുട്ടു : ഓഹ് 🙄
ഞാൻ : കരയാതെ പോ നിന്നോ
സിദ്ധു : അമ്പു വാടാ പെട്ടെന്ന്…
ഞാൻ : ഈ അംബുജ തലയൻ
ഞാൻ അവടെ ഞങ്ങളെ നോക്കി നിക്കണ ദാസ് അങ്കിൾന്റെ അടുത്ത് പോയി ക്യാമറ കൊടുത്തു
ദാസ് അങ്കിൾ : എനിക്ക് ഈ പണി വശമില്ല ഡോ
പപ്പ : ദാസ് ഒരു കുപ്പി വാറ്റ് കൊടുത്താ അടിക്കും അത് വശം ഇണ്ട് 😏 ഇങട് 😏
ഞാൻ പോയി ചിത്തുന്റെ സൈഡി കൂടെ ചുറ്റിപ്പിടിച്ച് നിന്നു…
ചിത്തു : 😂
ഞാൻ : എനിക്ക് ഒന്ന് കാണണം തെരക്ക് കഴിഞ്ഞ് വന്നാമതി
അവളെന്നെ തല പൊക്കി നോക്കി
ഞാൻ : ചിരി ഡീ ചേച്ചി…
അവളെന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു
പപ്പ : okey…
എല്ലാരും ഓടി
ഞാൻ : സൂര്യ
സൂര്യ : ആഹ്
ഞാൻ : ഞങ്ങടെ ഒരു ഫോട്ടോ എടുക്ക്
ഞാൻ : പറയാ അവര് വാ
ഞാൻ : സിദ്ധു, ചിത്തു, അമ്പു, പവി അച്ചുക്കുട്ടൻ രാമൻ ഇല്ലാത്ത കൊണ്ട് ചാരു വന്ന് നിക്ക് just green screen ന് പകരം
ചാരു : ഇല്ല ഞാൻ
ഞാൻ : just ഒരു green screen അവനെ edit ആക്കാനാ വാ
ചാരു : ഇല്ല കുട്ടാ വേണ്ടാ
ഞാൻ പോയി അവൾടെ കൈ പിടിച്ച് വലിച്ചു
നന്ദൻ : വേണേ ഞാൻ വരാ
ഞാൻ : നീ പോടാ നീ ഒന്നും വേണ്ട
നന്ദൻ : ഓ 😏
സൂര്യ : smile
ഞാൻ ചാരുനെ ചേർത്ത് പിടിച്ചു
അവളെന്നെ ഞാൻ അവളേം നോക്കി
ചാരു : 😊 go to hell dude.. 😡
.
.
Lunch കഴിഞ്ഞതും ചാരു പോവാൻ റെഡി ആയി
ഞാൻ : സിദ്ധു സൂക്ഷിച്ച് പോണം,
സിദ്ധു : thanks 😌
ചാരു : bye 😊
ഞാൻ : ചന്തുനോട് പറ
ചാരു : yeps, i will miss you
ഈ നാട്ടിലെ സകല എണ്ണവും എന്തിനാ ഡീ അവനെ miss ചെയ്യണേ
അമ്മു സോനടെ തോളിൽ കൈ വച്ച് തോളിൽ പിടിച്ച് പറഞ്ഞു
ശ്രീ : അവൻ പൊളി അല്ലേ ഡീ
അമ്മു : നിന്റെ ആ ക്രിമിമൽ തെണ്ടിയേ വല്ലവളും miss ചെയ്യട്ടെ അപ്പൊ ഇതേ കൊണ അടിക്കണം ശ്രീയേ നീ
ശ്രീ : അല്ല അത് 🙄
ചാരു : അമ്മു bye
അമ്മു : ഓ ശെരി ഇനിയും വരണം 😊
ചാരു പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞ് നോക്കി
ചാരു : എനിക്ക് പോണം എന്നില്ല പക്ഷെ പോവാ
ഞാൻ : വരണം പരിപാടി തീർന്നിട്ട്
ചാരു : വിളിക്കാ ഞാൻ
ഞാൻ : bye
ചാരു എന്നെ വന്ന് അമർത്തി കെട്ടിപ്പിടിച്ചു…. 🥹
…
അമ്മു : വിടാൻ പറ ഡീ പ്ലീസ്
