വൈഗ അമ്മായി : ദേ ചെക്കാ സിദ്ധുന്റെ അകത്ത് വെഷം കുത്തി വച്ചാ നിന്നെ ഞാൻ നോക്കിക്കോ 😡 😂
ഞാൻ : ആഹാ ശെരി കാണിച്ച് തരാ…
മഹി ആന്റി : ഓരോ വേഷം 😏
ഞാൻ : ഓ
അങ്കിൾ : ഡീ വായും വച്ച് മിണ്ടാതിരി
ഞാൻ : വേണ്ട മാമാ പറയട്ടെ 😊
മഹി ആന്റി : ഇങ്ങനെ പറഞ്ഞാ ഞാൻ മാറുംന്നാ
അമ്മു : അമ്മാഹ്
മഹി ആന്റി : പോടീ അങ്ങോട്ട്…
അഞ്ച് മിനിറ്റ് ഞങ്ങള് വെളിയിൽ നിന്നു
അമ്മു : 😉
ഞാൻ : അതേ മാറി നിക്ക്
അമ്മു : ഓ 😒
അമ്മ എറങ്ങി വന്നു തിരിഞ്ഞ് നോക്കി ചിരിക്കണ പപ്പടെ ചിരി ഓഫാക്കി അമ്മ നേരെ വന്നു…
ഞാൻ : സിദ്ധു സിദ്ധു വാ വാ…
അമ്മ : ഉം
ഞാൻ : ഇല്ലില്ല വാങ്ങിക്കോ
അമ്മ : വാടാ
ഞാൻ : ഇല്ലെന്ന് വാങ്ങിക്കോ
അമ്മ കീ വാങ്ങിയതും ബാക്ക്ന്ന് വണ്ടിടെ തുണി ഊരി
അമ്മു : ആഹ് 😃
ഞാൻ : തൊടാതെ scratch വരും
അമ്മു : 😡
ഞാൻ : നീങ്ങി പോ അങ്ങോട്ട്
അമ്മു : പ്പ്
സിദ്ധു : തുപ്പി തുപ്പി 😁
.
.
.
> 15:22
ഒന്നും പറയണ്ട നിങ്ങള് ആരും 😡
Hand bag തൂക്കി എറിഞ്ഞിട്ട് അമ്മ അലറി
പപ്പ : sorry
അമ്മ : നിങ്ങക്ക് തലക്ക് അസുഖം ഇണ്ടോ ഏഹ്
ഞാൻ : പപ്പ അല്ല ഞാൻ ആണ് force ചെയ്തേ
അമ്മ : shut up ✋ just shut up 😡
അമ്മടെ കണ്ണൊക്കെ ചൊവന്നു….
മഹി ആന്റി : ഡീ മതി
അമ്മ : ആദ്യം ഞാൻ ആ mini എടുത്തപ്പോ കരുതി പോട്ടെ ഇത്ര ഹാപ്പി ആയി ഇരിക്കല്ലേ തൊലഞ്ഞ് പോട്ടെന്ന് പിന്നേ അല്ലേ അടുത്ത ചതി… 😡
പപ്പ : എടോ അത് അറിയാതെ
അമ്മ : എന്ത് അറിയാതെ അവര് വന്ന് നിങ്ങടെ കുത്തിന് പിടിച്ചോ വണ്ടി വാങ്ങില്ലേ കൊന്ന് കളയും പറഞ്ഞ്
പപ്പ : ഉം… ഇല്ല
അമ്മ : ആലോചിച്ച് നോക്കിയേ ഒറ്റ ദിവസം കൊണ്ട് എത്ര രൂപ ആണ് നിങ്ങള് കളഞ്ഞത് എന്ന് 🥹
ഞാൻ : ഇതൊക്കെ ഒരു സന്തോഷം അല്ലേ 🤣
അമ്മ : മിണ്ടി പോവരുത് ഇയാൾടെ സ്നേഹം മൊതലെടുത്ത് നീ കൊറേ ആയി ആദ്യം Bmw പറഞ്ഞു കല്യാണം കഴിക്കണെ Bmw വേണം പറഞ്ഞു വാങ്ങി തന്നു പിന്നേ Benz അതും മൂന്ന് കോടി കൊടുത്ത്… അത് തന്തടെ തെളപ്പ്… പോട്ടെ ഇപ്പൊ mini cooper അമ്മക്ക് പണ്ടാരമടങ്ങാൻ… പിന്നേ എന്താ defender 😡, എനിക്ക് ഒറപ്പാ ആ വണ്ടിക്ക് നാല് കോടി അഞ്ച് കോടി വരും തൊലക്ക് എല്ലാം എല്ലാം തൊലക്ക്…
പപ്പ : ശേ, Krishna you are totally mistaken അത് അങ്ങനെ ഒന്നും ആ
അമ്മ : നിർത്തിക്കോ ഒന്നും പറയണ്ടാ you are a cheat, ഇവന്റെ അഹങ്കാരത്തിന് തുള്ളി നിങ്ങള് എത്രമാതാ ഇത്… ആ രണ്ട് വണ്ടിയും കൊണ്ട് തിരിച്ച് കൊടുത്തിട്ട് വന്നാമതി
ഞാൻ : പപ്പ വേണ്ടാ, ഞാൻ ആണ് ഇതൊക്കെ വരുത്തി വച്ചത് പപ്പ എന്തിനാ വഴക്ക് കേക്കണേ… മാഡം ക്ഷമിക്കണം വണ്ടി തിരിച്ച് കൊടുക്കാൻ പറ്റില്ല ഇതൊക്കെ വരുത്തി വച്ചത് ഞാനാ ഞാൻ വരാനെ പാടില്ലായിരുന്നു തിരിച്ച് ഞാൻ തിരിച്ച് പൊക്കോളാ 🙏 😊
ദാസ് അങ്കിൾ : ശേ അയ്യേ ഡോ താൻ വന്നെ നമ്മക്ക് ഒന്ന് പൊറത്ത് പോയിട്ട് വരാ…
ഞാൻ : ഇല്ല അങ്കിളെ തെണ്ടിത്തരം ചെയ്തത് ഞാനാ സമ്മതിക്കുന്നു അതിന് പപ്പേ ഒച്ച വക്കണത് കേക്കുമ്പോ വെഷമം വരുന്നു…
അങ്കിൾ : താൻ വന്നെ ഡോ ചുമ്മാ… അവൻ കേട്ടോളും ശീലായി താൻ വാ പറയട്ടെ…
> 16:22
പപ്പ : can i come in
ബെഡിൽ കാല് മടക്കി മേലെ നോക്കി ഇരിക്കണ അമ്മടെ നേരെ നോക്കി പപ്പ ചോദിച്ചു
അമ്മ : വേണ്ടാ, എനിക്ക് കേക്കണ്ട നിങ്ങടെ silly excuses 😡
പപ്പ മെല്ലെ അകത്തേക്ക് കേറി പോയി ബെഡി കേറി ഇരുന്നു
അമ്മ : നിങ്ങക്ക് എങ്ങനെ ഇങ്ങനെ പൈസ കളയാൻ തോന്നണേ രാമേട്ടാ so cheap നിങ്ങള് പൈസേടെ disrespect ചെയ്യാ അറിയോ ദേ എല്ലാം പോവാൻ ഒരു നിമിഷം മതി അറിയാലോ…
പപ്പ : i accept I’m sorry for that
അമ്മ : ഇല്ല നിങ്ങള് അവന്റെ ബഡ്ഡെക്ക് ആ benz വാങ്ങുമ്പോ ഇതേ പോലെ തന്നെ ആണ് പറഞ്ഞത് i can’t tolerate this anymore
പപ്പ : എന്താ ഡോ ഇത് അയ്യേ എത്ര നല്ല ദിവസം ആണ് ഇന്ന്
അമ്മ : എനിക്ക് ഒന്നും കേക്കണ്ട നിങ്ങള് പോയേ എന്തോ ചെയ്യ് നിങ്ങടെ കാശ് നിങ്ങടെ മോൻ ഞാനാരാ
പപ്പ : ഏയ് താൻ ഇങ്ങനെ ഒക്കെ പറയും മുന്നേ ഇന്നലെ നടന്നത് ഓർത്തോ ഇതിന് മുന്നേ നടന്നത് ഓർത്തോ he is our boy കൃഷ്ണ അവന്റെ happiness അതാ എന്റേം തന്റേം motto am i wrong right now
