“പോവാണോ..?”, കണ്ടതും ശരണ്യ ചോദിച്ചു.
ശരണ്യയെ കണ്ടതും ഇത് ആരാ…?’ എന്ന ഭാവത്തിൽ അഞ്ജുവിന്റെ പുരികമുയർന്നത് റോഷൻ ശ്രദ്ധിച്ചു… അവൻ അവൾക്ക് നേരെ തല വച്ച് കൊടുക്കാൻ നിക്കാതെ, വളരെ ക്യാസ്വലായി ശരണ്യക്ക് മറുപടി നൽകി.
“ആഹ്… അവിടെ വിമലുണ്ട്… ഞാൻ നാളെ ഇറങ്ങാം…”, റോഷൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇത്…?”, അഞ്ജുവിനെ നോക്കി അവൾ സംശയത്തോടെ ചോദിച്ചു.
റോഷൻ : “അഞ്ജു… വിമലിന്റെ വൈഫ്…”
“ഓഹ്… ഞാൻ കരുതി…”, ഉള്ളിലുള്ളത് അറിയാതെ പുറത്ത് ചാടിയതും ശരണ്യ സ്വയം നിർത്തി.
“നീ കരുതി….?”, പക്ഷെ റോഷൻ അവളെയങ്ങനെ രക്ഷപ്പെടാൻ വിട്ടില്ല.
“ഒന്നൂല്ല… ഞാൻ കരുതി നിന്റെ ഗേൾഫ്രണ്ട് ആയിരിക്കുംന്ന്… മതിയോ…?”, അവൾ അത് പറഞ്ഞപ്പോൾ, റോഷന് എന്തോ പഴയ കാന്താരിയായ ശരണ്യയെ ഓർമ്മ വന്നു.
അവൻ ഇടം കണ്ണിട്ട് അഞ്ജുവിനെ നോക്കി… ശരണ്യ ആ വിധം പറഞ്ഞപ്പോൾ, അവളുടെ മുഖത്ത് എവിടെ നിന്നോ ഒരു ലജ്ജാഭാവം കയറി വന്നത് അവൻ ശ്രദ്ധിച്ചു. അത് റോഷൻ കാണാതിരിക്കാൻ അവൾ കഷ്ട്ടപ്പെടുന്നതും…
“അതങ്ങ് പറഞ്ഞാ പോരേ… അതിന് എന്തിനാ ഇത്ര ബിൽഡ് അപ്പ്…!”, ശരണ്യ പറഞ്ഞതിന് മറുപടി നൽകിക്കൊണ്ട്, പെട്ടന്ന് തന്നെ റോഷൻ രംഗം തമാശയാക്കി ഒതുക്കി വിട്ടു.
അഞ്ജുവും ശരണ്യയും പരസ്പരം കൈ കൊടുത്ത് പരിചയപ്പെട്ടു. തുടർന്ന് സംസാരിക്കവേ, ശരണ്യ റോഷനോട് അടുത്ത് ഇടപഴക്കുന്നത് കണ്ട്, അഞ്ജുവിന്റെ മുഖത്ത് ചെറിയൊരു കുശുമ്പ് തെളിഞ്ഞു വന്നതു പോലെ, അവന് തോന്നി.
അഞ്ജു ശരണ്യയുടെ മുന്നഴക്കും പിന്നഴക്കും ആരുമറിയാതെ തന്റേതുമായി തട്ടിച്ചു നോക്കി, വെറുതേ ആകുലപ്പെട്ടു… റോഷൻ പക്ഷെ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൻ അവളുടെ കുശുമ്പ് ആസ്വദിച്ചുകൊണ്ട്, ശരണ്യയോടും കുറച്ച് കൂടുതൽ സ്വാതന്ത്രത്തോടെ സംസാരിച്ചു.
“ഡാ… നിന്റെ നമ്പർ ഒന്ന് തന്നെ…”, പോകാൻ നേരം, ശരണ്യ തന്റെ ഫോൺ എടുത്തു കൊണ്ട്, റോഷനോട് പറഞ്ഞു.
റോഷൻ അഞ്ജുവിനെ ഒന്ന് നോക്കി… എന്തോ പൊന്നോ…! അപ്പോ അവളുടെ കണ്ണുകൾ കാണണം… ഏതാണ്ട് അഞ്ജുവിന്റെ സ്കൂട്ടർ ശരണ്യക്ക് ഫ്രീയായി കൊടുക്കാൻ പോണ പോലെ അവളവനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി….
ആ നോട്ടം ശ്രദ്ധിക്കാത്ത മട്ടിൽ, റോഷൻ തന്റെ നമ്പർ മെല്ലെ പറഞ്ഞു… അത് പറയുന്നതിനിടയിൽ അവൻ അഞ്ജുവിനെ ഇടം കണ്ണിട്ട് നോക്കി…. എന്തമ്മോ… ഇതെന്താ ഭദ്രകാളിയോ…!’, അലവലാതി അഞ്ജുവിന്റെ നോട്ടം കണ്ട് പേടിച്ച് പറഞ്ഞു.
“അച്ചു നമ്പർ ചോദിച്ചിരുന്നു… അപ്പോ കൊടുക്കാൻ പറ്റീല… നീ കൊടുത്തേക്ക്”, റോഷനൊരു missed call നൽകി, ഒരു കള്ളച്ചിരിയോടെ ശരണ്യ പറഞ്ഞു.
അഞ്ജു ഉള്ളത് കൊണ്ടാണ് ശരണ്യ അങ്ങനെ പറഞ്ഞതെന്ന് റോഷന് മനസ്സിലായി… അവൻ തലയാട്ടി… ശരണ്യ നടന്നു നീങ്ങി… എത്ര വേണ്ട എന്ന് വച്ചിട്ടും, അപ്പോഴും അവളുടെ ഇളകിയാടുന്ന നിതംബഭംഗിയിലേക്ക് നോക്കാതിരിക്കാൻ റോഷനായില്ല…
നോക്കി വെള്ളമിറക്കി കഴിഞ്ഞപ്പോളാണ് അടുത്ത് അഞ്ജു നിൽക്കുന്നുണ്ടെന്ന് അവന് ഓർമ്മ വന്നത്… അവൾ ശ്രദ്ധിച്ചു കാണും… സംശയം വേണ്ട…!’, അലവലാതി മൊഴിഞ്ഞു. റോഷനൊരു വളിച്ച ചിരിയോടെ അഞ്ജുവിന് നേരെ തിരിഞ്ഞു.
“പോവാം…?”, അവനെ പുച്ഛഭാവത്തിൽ ഒന്ന് നോക്കി, തന്റെ സ്ഥിരം ആറ്റിട്യൂഡിൽ അവൾ ചോദിച്ചു…
റോഷൻ തലകുലുക്കി… *** *** *** *** ***
സിറ്റിയിലെ റോഡുകളിലൂടെ, ഇരുവരും സ്കൂട്ടറിൽ നാട്ടിലേക്ക് തിരിച്ചു… അഞ്ജുവാണ് വണ്ടി ഓടിക്കുന്നത്. റോഷൻ അവളെ യാതൊരു വിധത്തിലും തട്ടാതെ ശ്രദ്ധിച്ച് പുറകിലിരുന്നു…
ഇടക്ക് കണ്ണാടിയിലൂടെ റോഷൻ അവളുടെ മുഖത്തേക്ക് ഒന്ന് കണ്ണോടിച്ചു. ഹെന്റമ്മോ… അരിശത്തിനു ഒരു രൂപമുണ്ടെങ്കിൽ അത് ഇതാണ്…’ അലവലാതിയുടെ വക കമന്റ്.
മുഖത്ത് അരിശഭാവമാണ് ഒട്ടിച്ചു വച്ചിരിക്കുന്നതെങ്കിലും, അറിയാതെയെങ്കിലും അവനൊന്ന് തന്നെ തൊട്ടിരുന്നുവെങ്കിൽ എന്ന് അഞ്ജു ഉള്ളാലെ ആഗ്രഹിക്കുന്നുണ്ടായിരുന്നു. അതിനായി, പല കുഴികളിലും ഗട്ടറുകളിലും അവൾ മനപ്പൂർവ്വം തന്റെ സ്കൂട്ടർ ചാടിച്ചു. എന്നാൽ എപ്പഴോ അറിയാതെ, റോഷൻ അവളുടെ തോളിൽ കൈ വച്ചപ്പോളാകട്ടെ, കൊലപാതകക്കുറ്റം ചെയ്ത കണക്ക് അവനെ നോക്കി ദഹിപ്പിക്കുകയും ചെയ്തു.
