വർഷങ്ങൾക്ക് ശേഷം – 7 3അടിപൊളി  

മരണം തൊട്ടു പിന്നിൽ എത്തിച്ചേർന്നറിയാതെ, ഭാർഗ്ഗവിയും അഞ്ജുവും കുളത്തിൽ മുങ്ങി നിവരുന്ന മൂർത്തിയെ തൊഴുകൈകളോടെ നോക്കി… വെടിക്കെട്ടുകാരൻ കമ്പക്കെട്ടിനു തീ കൊടുത്തു…

അപ്രതീക്ഷിതമായി, പെട്ടന്ന് റോഷന്റെ മുഖത്തെ പേടി ഒറ്റയടിക്ക് മാഞ്ഞു. നിക്സന്റെ പൊട്ടിച്ചിരിക്ക് മറുപടിയെന്നോണം അവനും ഉറക്കെ ചിരിക്കാൻ തുടങ്ങി.

“എന്താടാ മൈരേ… ഉറ്റവർക്കുള്ള കൊലച്ചിരിയാണോ…?”, ഭാവമാറ്റത്തിന്റെ അർത്ഥം മനസിലാവാതെ നിക്സൻ വീണ്ടും കൊണച്ചു.

ജയിലർ സിനിമയിലെ രജനികാന്തിനെ അനുസ്മരിപ്പിക്കും വിധം, ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ടു റോഷൻ അതിന് മറുപടി നൽകി.

റോഷൻ : “മാനുകളെ വേട്ടയാടാൻ നീയിറങ്ങിയ കാട്ടിൽ, നിന്നെ വേട്ടയാടാൻ പുലി പതുങ്ങി നിൽക്കുന്നത് നീ കാണുന്നുണ്ടോ, നിക്സാ…?”

നിക്സൻ അമ്പരപ്പോടെ, വിമലിന്റെ കുടുംബം നിന്നിടത്തേക്ക് കണ്ണുകൾ തിരിച്ചു. അവൻ പറഞ്ഞ പുലിയെ തിരക്കി നരിയുടെ കണ്ണുകൾ ഇരുട്ടിൽ, വട്ടം കറങ്ങി…

കരിമരുന്ന് പ്രയോഗം സംഭവിച്ചു… പകലെന്ന പോലെ ചുറ്റും അതിന്റെ വെളിച്ചം പടർന്നു… ആ വെളിച്ചത്തിൽ, കൂട്ടത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ നിന്നിരുന്ന ഒരുവൻ തന്റെ അരയിൽ നിന്നും ഒരു മൂർച്ചയേറിയ കത്തി വെളിയിലേക്കെടുത്തു; ആയുദ കട്ടി.

വെളിച്ചത്തിൽ അയാളുടെ മുഖം തെളിഞ്ഞു കണ്ടതും തന്റെ സകല നാഡീവ്യൂഹങ്ങളും നിശ്ചലമായത് പോലെ നിക്‌സന് തോന്നി. ആ പുലി അജ്മലായിരുന്നു…

അതെ… റോഷൻ ബാലാജിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടത് നിക്‌സനെക്കുറിച്ചായിരുന്നില്ല… മറിച്ച് അജ്മലിനെക്കുറിച്ചായിരുന്നു… റോഷൻ പറഞ്ഞ കഥകളിൽ ഒന്ന് തെറ്റെന്ന് ബാലാജി തിരുത്തിപ്പറഞ്ഞത് അജ്മലിന്റെ മരണത്തെക്കുറിച്ചും… ലാക്സനെ കൊന്നവനോട് പ്രതികാരം വീട്ടിയ ശേഷം, അമ്മയേയും ശ്രീലക്ഷ്മിയേയും ഫേസ് ചെയ്യാൻ മനസ്സ് സമ്മതിക്കാതെ, അയാൾ ഇത്ര കാലവും സ്വയം ഒളിവിൽ കഴിയുകയായിരുന്നു…

ഒന്നുമറിയാതെ, കണ്ണുകളടച്ചു ആറാട്ട് തൊഴുകുകയായിരുന്നു ഭാർഗ്ഗവിയും അഞ്ജുവും. ഇവർക്ക് നേരെ ഗുണ്ടകൾ കത്തി വീശിയ നിമിഷം, ഇടയിലേക്ക് പാഞ്ഞെത്തിയ അജ്മൽ ഒറ്റ സെക്കന്റ്‌ കൊണ്ട്, ഇരുവരുടെയും കഴുത്തിൽ കത്തി കുത്തിയിറക്കി.

ആ കാഴ്ച്ച കണ്ടതും, നിക്സന്റെ കണ്ണുകൾ ഭയത്തിൽ പുറത്തേക്ക് തള്ളി. കൊല്ലാൻ വന്നവരുടെ ചോര, ബലിക്കല്ലിൽ എന്ന വണ്ണം മൂർത്തിയുടെ മേലേക്ക് തെറിച്ചു… ചോര കണ്ടതും, ആന അപ്രതീഷിതമായി ഉറക്കെ ചിന്നം വിളിച്ചു… മദപ്പാടിന്റെ ലക്ഷണങ്ങൾ കാണിച്ചുകൊണ്ട്, അത് വെള്ളത്തിൽ തുമ്പികൈ നിർത്താതെ ഇട്ടടിച്ചു.

അഞ്ജുവും ഭാർഗ്ഗവിയും കണ്ണു തുറക്കുമ്പോളേക്കും ചുറ്റുമുള്ള ജനം പരിഭ്രാന്തിയോടെ ഓടാൻ തുടങ്ങിയിരുന്നു.. പെട്ടന്ന് അവർക്കരികിലേക്ക് കടന്നു വന്ന വിമലും അച്ചുവും അവരേയും കൂട്ടി, സുരക്ഷിതമായ ഒരു സ്ഥലം തേടി ഓടാൻ തുടങ്ങി.

തലങ്ങും വിലങ്ങും ഓടുന്ന ആളുകൾക്കിടയിൽ നിശ്ചലനായി നിന്നുകൊണ്ട്, അജ്മൽ നിക്സന് നേരെ നോക്കി. അവന്റെ കണ്ണുകൾ കാലങ്ങളായി കാത്ത് വച്ച പ്രതികാരത്തിന്റെ കഥ പറഞ്ഞു.

ആ നോട്ടത്തിൽ തന്നെ, നിക്സന്റെ പകുതി ജീവൻ യമപുരി താണ്ടിയിരുന്നു. അവന്റെ നെഞ്ചിനകത്തെ ചെമ്പട താളം അജ്മലിനുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് വായിച്ചു.

“ഇത് നിന്റെ നെഞ്ചിൽ പൊട്ടിക്കാൻ എന്റെ ബാലു അണ്ണൻ ഏർപ്പാടാക്കിയ വെടിക്കെട്ട്… നല്ലോണം ആസ്വദിക്കടാ, കുണ്ണേ…”, ഫോൺ കട്ട് ചെയ്ത്, സിനിമാക്കഥകളിലെ നായകന്റെ കണക്ക്, റോഷൻ തിരികെ മുറിയിലേക്ക് നടന്നു.

നിക്സന്റെ അരികിലുള്ള ഗുണ്ടകൾ ഒരുമിച്ചു അജ്മലിനു നേരെ കുതിച്ചു.

മുറിയിലേക്ക് കടന്നു വന്ന റോഷനെ ശ്രീലക്ഷ്മി ആകാംക്ഷ നിറഞ്ഞ കണ്ണുകളോടെ നോക്കി.

തനിക്ക് നേരെ വാൾ വീശിയവന്റെ പള്ളക്ക് അജ്മൽ തന്റെ കത്തി കുത്തിയിറക്കി.

ശ്രീലക്ഷ്മിയെ സമാധാനിപ്പിക്കും വിധം റോഷൻ ഒന്ന് പുഞ്ചിരിച്ചു. ഒപ്പം അവളുടെ ചെഞ്ചുണ്ടുകളിൽ അമർത്തി ചുംബിച്ചുകൊണ്ടു, അവളേയും കൂട്ടി കട്ടിലിലേക്ക് മറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *