സാംസൻ – 4അടിപൊളി  

 

കാര്‍ത്തിക എന്നെ പഠിക്കുന്നത് പോലെ നോക്കി. എന്റെ കണ്ണിലൂടെ അവളുടെ നോട്ടം ചുഴിഞ്ഞിറങ്ങി എന്റെ മനസ്സിൽ എന്തൊക്കെയോ തിരയുന്നത് പോലെ അനുഭവപ്പെട്ടു.

 

അവളുടെ നോട്ടത്തെ നേരിടാനാവാതെ ഞാൻ പെട്ടന്ന് സുമയുടെ മുഖത്തേക്ക് നോക്കി.

 

സുമയും വല്ലാത്ത ഒരു മുഖഭാവത്തോടെയാണ് എന്നെ നോക്കി നിന്നത്. കഴിഞ്ഞ രാത്രി നടന്നതൊക്കെ അവള്‍ അറിഞ്ഞു എന്നത് പോലെ.

 

അസ്വസ്ഥത കാരണം ഞാൻ പെട്ടന്ന് അവളുടെ മുഖത്തും നിന്ന് നോട്ടം മാറ്റി താഴെ നോക്കിയിരുന്നു.

 

“കള്ളു കുടി കഴിഞ്ഞാല്‍ ചേട്ടൻ പാൽ ചായ കുടിക്കില്ലല്ലോ. ഇതാ കട്ടൻ ചായ കുടിച്ചിട്ട് ചേട്ടൻ ചെന്ന് കുളിക്കു.” അതും പറഞ്ഞ്‌ കാര്‍ത്തിക കൊണ്ടുവന്ന കപ്പ് എന്റെ നേര്‍ക്ക് നീട്ടി.

 

ഞാനും അവളെ നോക്കാതെ ആ ഗ്ലാസ്സ് വാങ്ങി. ഇഞ്ചിയും ഏലക്കയുടെ മണവും എന്റെ മൂക്കില്‍ തുളച്ചു കേറി. എന്നെയും അറിയാതെ എന്റെ ചുണ്ടില്‍ ചിരി വിടര്‍ന്നു.

 

എന്റെ തലയും താനേ ഉയർന്നു… ഞാൻ കാര്‍ത്തികയുടെ മുഖത്ത് നോക്കി.

 

അവളുടെ കണ്ണില്‍ സ്നേഹം ഉണ്ടായിരുന്നു… പക്ഷേ തെറ്റായ തരത്തിലല്ല. എന്നോട് ക്ഷമിച്ചു എന്നത് പോലത്തെ ഒരു ഭാവവും അവളുടെ മുഖത്ത് ഉണ്ടായിരുന്നു. പെട്ടന്ന് അവള്‍ പുഞ്ചിരിച്ചു.

 

“അത് കുടിച്ചിട്ട് ചേട്ടൻ ഞങ്ങടെ റൂമിലേ ബാത്റൂമിൽ കേറി കുളിക്കു. മാറാനായി ഞാൻ വേറെ ലുങ്കി എടുത്തു തരാം.” പുഞ്ചിരിയോടെ കാര്‍ത്തിക പറഞ്ഞു.

 

“എനിക്ക് വേറെ ലുങ്കി വേണ്ട. കുളി കഴിഞ്ഞ് ഞാൻ എന്റെ വീട്ടിലേക്ക് പോകും. ഗോപനും നെല്‍സനും ഉണരുമ്പോള്‍ പറഞ്ഞാൽ മതി.”

 

ഉടനെ രണ്ടു പേരുടെ മുഖവും മങ്ങി.

 

“അതൊന്നും പറ്റില്ല… അവരും എഴുന്നേറ്റ ശേഷം ചേട്ടൻ തന്നെ നേരിട്ട് പറഞ്ഞിട്ട് പോയാല്‍ മതി.” സുമ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞു.

 

“വേണ്ട —” ഞാൻ പറഞ്ഞു തുടങ്ങി.

 

“വേണം…!” കാര്‍ത്തിക ഇടക്ക് കേറി തര്‍ക്കിച്ചു. “അവരും എഴുനേറ്റ ശേഷം ചേട്ടൻ പോയാൽ മതി.”

 

“അതിന്‌ അവർ ഇപ്പോഴൊന്നും എഴുനേൽക്കില്ല. സന്ധ്യ കഴിഞ്ഞേ അവർ ഉണരൂ. അവരുടെ പതിവ് നിങ്ങള്‍ക്കും അറിയാവുന്നതല്ലേ…?” ഞാൻ ചോദിച്ചു.

 

“അറിയാം. എന്നാലും അവർ എഴുന്നേറ്റ ശേഷം ചേട്ടൻ പോയാല്‍ മതി.” കാര്‍ത്തികയും സുമയും തറപ്പിച്ച് പറഞ്ഞിട്ട് രണ്ടുപേരും കിച്ചനിലേക്ക് പോയി.

 

ഞാനും കട്ടൻ ചായ കുടിച്ച ശേഷം കാര്‍ത്തികയുടെ റൂമിൽ കേറി കുളിച്ചിട്ട് ബാത്റൂമിൽ നിന്നും പുറത്ത്‌ വരുമ്പോൾ സുമ റൂമിൽ ഉണ്ടായിരുന്നു.

 

വെറും തോര്‍ത്ത് മാത്രം ഉടുത്തു കൊണ്ട്‌ നില്‍ക്കുന്ന എന്റെ ദേഹമാകെ അവളുടെ കണ്ണുകൾ സംശയത്തോടെ എന്തോ തിരയുന്ന പോലെ ഉഴിഞ്ഞു നടന്നു.

 

എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. കഴിഞ്ഞ രാത്രിയത്തേ സ്വഭാവം സുമ ശെരിക്കും അറിഞ്ഞോ..!? കാര്‍ത്തിക എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുമോ…!?അതോ സുമ എന്തെങ്കിലും കണ്ടു കാണുമോ…?! എനിക്കൊന്നും മനസ്സിലായില്ല. എന്നെ കാണുമ്പോള്‍ സുമയുടെ മുഖത്ത് കാണാറുള്ള ആ നാണവും ചിരിയുമൊന്നും ഇപ്പോൾ ഇല്ലായിരുന്നു.

 

ഒരു സംശയ ഭാവം മാത്രം അവളുടെ മുഖത്ത് നിറഞ്ഞു നിന്നു.

 

അവസാനം അവളുടെ കൈയിൽ ഉണ്ടായിരുന്ന ലുങ്കിയെ എനിക്ക് തന്നിട്ട് അവൾ മിണ്ടാതെ പുറത്തേക്ക്‌ പോയി.

 

പക്ഷേ ആ ലുങ്കിയെ ഞാൻ ബെഡ്ഡിൽ വെച്ച ശേഷം ഹേങ്ങറിൽ കിടന്ന എന്റെ ഡ്രെസ്സ് എടുത്തിട്ടു. എന്നിട്ട് നേരെ ഹാളിലേക്ക് പോയി ടീപ്പോയിൽ വെച്ചിരുന്ന എന്റെ മൊബൈലിനെ എടുത്തു നോക്കി.

 

പല നമ്പറുകളില്‍ നിന്നും ഒത്തിരി മിസ്ഡ് കോൾസ് വന്നിരുന്നു. ഒത്തിരി വാട്സാപ് മെസേജസും ഉണ്ടായിരുന്നു.

 

എന്റെ മൊബൈലും ചാവിയും എടുത്തുകൊണ്ട് ഞാൻ നേരെ കിച്ചനിൽ പോയി. പോകാൻ തയാറായി നില്‍ക്കുന്ന എന്നെ കണ്ടതും അവർ രണ്ടുപേരും എളിയിൽ കൈ കൊടുത്തുകൊണ്ട് മുഖം ചുളിച്ചു.

 

അവരുടെ ഒരേ പോലത്തെ പ്രവര്‍ത്തി കണ്ടു ഞാൻ അറിയാതെ ചിരിച്ചുപോയി.

 

“എനിക്ക് കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്. അതുകൊണ്ട്‌ പോയേ പറ്റു.” അത്രയും പറഞ്ഞിട്ട് ഞാൻ വേഗം നടന്ന് പുറത്തേക്കുള്ള വാതിൽ നോക്കി നടന്നു.

 

സുമ മാത്രം എന്റെ പുറകെ വന്നു. ഞാൻ ചെന്ന് കാറിൽ കേറിയതും സുമ എന്റെ വിന്‍ഡോ സൈഡിൽ വന്നിട്ട് അല്‍പ്പം കുനിഞ്ഞ് എന്റെ മുഖത്ത് നോക്കി.

 

“കാര്‍ത്തിക പറഞ്ഞ കാര്യം സത്യമാണോ, സാമേട്ട…?” അവള്‍ പെട്ടന്ന് ചോദിച്ചു.

 

ഞാൻ ഞെട്ടി പോയി. എന്നിട്ട് അവളെ മിഴിച്ചു നോക്കി.

 

“എന്തുകാര്യം…?!” ഒന്നും അറിയാത്ത പോലെ ഞാൻ ചോദിച്ചു.

 

“കഴിഞ്ഞ രാത്രി ചേട്ടനും അവളും ബന്ധപ്പെട്ടു എന്നത് സത്യമാണോ…?” അവള്‍ ചോദിച്ചു.

 

അവളുടെ മുഖത്ത് ദേഷ്യമോ കുറ്റപ്പെടുത്തലോ ഇല്ലായിരുന്നു. കാര്‍ത്തിക അവളോട് എല്ലാം പറഞ്ഞു എന്നറിഞ്ഞിട്ടും എനിക്ക് കാര്‍ത്തികയോട് ദേഷ്യമോ വിഷമമോ തോന്നിയില്ല.

 

“കാര്‍ത്തിക നിന്നോട് പറഞ്ഞത് സത്യം തന്നെയ…!” ഞാൻ പറഞ്ഞു.

 

കുറെ നേരം സുമ എന്നെ തന്നെ നോക്കി നിന്ന ശേഷം ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.

 

ഞാനും വണ്ടി ഓടിച്ച് നേരെ ബീച്ചിൽ കൊണ്ട്‌ നിർത്തി. എന്നിട്ട് കാര്‍ത്തികയ്ക്ക് കൊടുത്ത ടാബ്ലറ്റ് കവറിനെ വേസ്റ്റിൽ കൊണ്ടു കളഞ്ഞു.

 

ശേഷം ബീച്ച് പരിസരത്ത് ഉണ്ടായിരുന്ന ചില കടകളില്‍ നിന്നും വീട്ടില്‍ കൊണ്ടുപോകാനുള്ള കുറെ സാധനങ്ങള്‍ വാങ്ങി. അവസാനം കാറിൽ ഇരുന്നുകൊണ്ട് മൊബൈലിനെ എടുത്തു.

 

ദേവിയുടെ മൂന്നോ നാലോ വോയ്സ് മെസേജ് ഉണ്ടായിരുന്നു.. പക്ഷേ ഞാൻ തുറന്നു പോലും നോക്കിയില്ല. അവളോട് എന്തോ ഒരു വാശി പോലെ.

 

സാന്ദ്രയുടെ കുറെ സാധാരണ മെസേജസ് ഉണ്ടായിരുന്നു. അതിനൊക്കെ ഞാൻ റിപ്ലൈ ചെയ്തു. ഉടനെ അവള്‍ അതൊക്കെ നോക്കുകയും ചെയ്തു.

 

ശേഷം പുഞ്ചിരിയോടെ യാമിറ ചേച്ചിയുടെ വോയ്സ് മെസേജും തുറന്നു ഞാൻ കേട്ടു —

 

*എടാ സാം, നി എനിക്ക് ടൈപ്പ് ചെയ്യുന്നതായി ഞാൻ കണ്ടിരുന്നു. പക്ഷേ അതിനെ നി എന്തുകൊണ്ട്‌ എനിക്ക് അയച്ചില്ല..?*

 

*വെറുതെ എന്തൊക്കെയോ ഞാൻ ടൈപ്പ് ചെയ്തു, ചേച്ചി. പിന്നെ അയക്കാൻ തോന്നിയില്ല. ചേച്ചി എനിക്ക് റിപ്ലൈ ചെയ്യില്ലെന്ന ഭയം ഉണ്ടായിരുന്നു.* ഇത്രയും ടൈപ്പ് ചെയ്തു ഞാൻ യാമിറ ചേച്ചിക്ക് അയച്ചു.

 

അതുകഴിഞ്ഞ്‌ ഞാൻ വിനിലയെ വിളിച്ചു. കുറച് കഴിഞ്ഞാണ് അവള്‍ എടുത്തത്.

 

“നിന്റെ കോൾ ഞാൻ ഇപ്പോഴാ കണ്ടത്. എന്തിനാ വിളിച്ചത്..?” ഞാൻ ചോദിച്ചു.

 

“ഡാ, ദേവി എന്നെ വിളിച്ചിരുന്നു. അവള്‍ നിനക്ക് മെസേജ് ചെയ്തിട്ട് നി റിപ്ലൈ ചെയ്തില്ല എന്നും, നിനക്ക് കോൾ ചെയ്താൽ നി കട്ടാക്കി കളയുന്നു എന്നും വിഷമം പറഞ്ഞു.”

Leave a Reply

Your email address will not be published. Required fields are marked *